"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

മഹാനായ കാന്‍ഷിറാം എനിക്കറിയാവുന്ന രണ്ടാം അംബേദ്ക്കര്‍ - അഡ്വ. കേണല്‍ പി. വിശ്വനാഥന്‍

കാന്‍ഷിറാം
ഇന്‍ഡ്യ സ്വതന്ത്രമായി എന്ന് വിശ്വസിക്കുന്ന വരും ഇല്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട് സ്വതന്ത്രമായി എന്ന് വിശ്വസിക്കുന്നവരുടെ രാഷ്ട്രപിതാവ് ഗാന്ധിയും ഇന്‍ഡ്യ ഇതുവരെ സ്വതന്ത്രമായില്ലെന്ന് വിശ്വസിക്കുന്നവരുടെ രാഷ്ട്രപിതാവ് ബാബാ സാഹബ് ഡോ. ബി. ആര്‍. അംബേദ്കറുമാണ്. പട്ടികജാതിക്കാര്‍ ഹരിജനങ്ങളാണെന്ന് ഗാന്ധി പറഞ്ഞത് വിശ്വസിച്ച് നാടുനീളെ ഹരിജന്‍ സംഘടന കളെപ്പെറ്റവരുടെ പിന്‍മുറക്കാര്‍ 50-60 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ദലിതരാണെന്നാരോ പറഞ്ഞു കേട്ടു ദലിത് സംഘടനകളും ദലിത് പ്രത്യയ ശാസ്ത്രവും ദലിത് സാഹിത്യവും ചമച്ചുകൊണ്ടിരിക്കുകയാണല്ലോ? ഉലുലിറലിെേ ശി കിറലുലിറലി േകിറശമ (സ്വതന്ത്ര ഇന്‍ഡ്യയിലെ ആശ്രിതര്‍) എന്ന പേരില്‍ മാന്യവര്‍ കാന്‍ഷിറാം ജി ഇംഗ്ലീഷില്‍ ഒരു ചെറു കൈപ്പുസ്തകം രചിച്ചിട്ടുണ്ട്. ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50-ാം വാര്‍ഷികാ ഘോഷകാലത്താണദ്ദേഹം ആ ചെറു പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലായതുകൊണ്ട് വളരെ കുറച്ചുപേരേ വായിച്ചിട്ടുണ്ടാകൂ. വായിച്ചവര്‍ക്കെല്ലാം പൂര്‍ണ്ണമായി മനസ്സിലായിട്ടുണ്ടാവില്ല. കാരണം എല്ലാ വായനക്കാരുടെയും ബോധതലം അത്രമാത്രം ഉയര്‍ന്നതല്ലല്ലോ. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ് Chamcha Age (ചട്ടുകയുഗം). ഈ പശ്ചാത്തലത്തിലാണ് ഞാന്‍ എന്റെ നേതാവിനെപ്പറ്റി സൈന്ധവമൊഴി യുടെ ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച് അല്പം കാര്യങ്ങള്‍ എഴുതുന്നത്.

മാന്യവര്‍ കാന്‍ഷിറാംജിയുടെ ആദ്യകാല കേരള സന്ദര്‍ശനങ്ങള്‍മുതല്‍ അദ്ദേഹത്തെ നേരില്‍ അറിയാവുന്നവരും തങ്ങളുടെ വീടുകളില്‍ അദ്ദേഹം താമസിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും, അദ്ദേഹത്തെ സ്വീകരിച്ചുവെന്നും അദ്ദേഹത്തോടൊപ്പം യോഗങ്ങളില്‍ വേദി പങ്കിട്ടുവെന്നും കാന്‍ഷിറാം പ്രതിഭാസം കണ്ടുപിടിച്ചതവരാണെന്നും മറ്റനേകം അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ധാരാളം നേതാക്കന്മാരെയും ബി. എസ്. പി. പ്രവര്‍ത്തക രേയും ബി. എസ്. പി. വിരുദ്ധരേയും യഥാര്‍ത്ഥനേതാക്കന്മാരെയും പാര്‍ട്ടിക്ക് പുറത്തുനിന്നും പാര്‍ട്ടിക്കകത്തുനിന്നും വിമര്‍ശിക്കുന്നവരേയും കഴിഞ്ഞ 17 വര്‍ഷമായി കേരളത്തിലുടനീളം ഞാന്‍ കണ്ടിട്ടുണ്ട്.

എന്റെ പഠനത്തിലും നിരീക്ഷണത്തിലും പരീക്ഷണത്തിലും, അറിവിലും അനുഭ വത്തിലും ബാബാസാഹബ് ഡോ.ബി.ആര്‍.അംബേദ്കറിനുശേഷം അദ്ദേഹം തുടങ്ങി വച്ച സാര്‍ത്ഥവാഹം (caravan) ധാരാളം വ്യക്തികളും സംഘടനകളും പിന്നോട്ടു തള്ളി കൊണ്ടുപോകുകയും മുന്നോട്ടു ദിശമാറ്റി കൊണ്ടുപോകുകയും ചെയ്യുന്നത് കണ്ട് നിരാശനാകാതെ നിശ്ചലനാകാതെ കാരവാനെ ശരിയായ ദിശയിലൂടെ മുന്നോട്ടു നയിക്കാന്‍ തന്റെ ജീവിതം തന്നെ ബലിയര്‍പ്പിച്ച ഒരേയൊരു മഹാനാണ് ദാദാസാഹബ് കാന്‍ഷിറാം ജി. അദ്ദേഹത്തെ പരിചയപ്പെടാനും ഒരെളിയ സഹോദരനെ, അനുചരനെ പ്പോലെ അദ്ദേഹം സമൂഹത്തോട് സംവദിച്ചത് പഠിക്കാനും അപഗ്രഥി ക്കാനും ഒരു നല്ല പരിധിവരെ മനസ്സിലാക്കാനും ശ്രമിച്ചവര്‍ കേരളത്തില്‍ ധാരാളമുണ്ടെങ്കിലും മനസ്സിലാക്കിയവര്‍ വിരളമാണ്. അവരില്‍ ഒരുവനാണ് ഞാനും എന്ന് സ്വാഭിമാന ത്തോടെ ഞാന്‍ പറയട്ടേ. പഞ്ചാബികളുടെ ചരിത്രവും സംസ്‌കാരവും സൈനിക പാരമ്പര്യവും അറിഞ്ഞാലേ കാന്‍ഷിറാംജിയെപ്പോലുള്ളവരെ അറിയാന്‍ പറ്റൂ.

അദ്ദേഹത്തിന് മലയാളം അറിയില്ലായിരുന്നു. അദ്ദേഹം സംസാരിച്ചിരുന്നത് ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും വേര്‍തിരിച്ചറി യാവുന്നവരാണ് കേരളീയര്‍. ആ ഭാഷകളില്‍ അനായാസം അദ്ദേഹത്തോടു സംസാരിക്കാന്‍ കഴിവുള്ളവര്‍ അന്ന് ബി.എസ്.പി.യില്‍ വിരളമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളേയും ദര്‍ശനങ്ങളേയും ആശയങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവര്‍ വിരലുകളില്‍ എണ്ണാവുന്നവരേ അന്നും ഇന്നും ബി.എസ്.പിയിലും വെളിയിലും ഉള്ളൂ. കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ മസ്തിഷ്‌കത്തില്‍ നിന്നും പരശുരാമന്റെ കാലംമുതല്‍ (അങ്ങനൊരു കാലമുണ്ടായിരുന്നെങ്കില്‍) നമ്പൂതിരിമാരും അവരുടെ കിങ്കരന്മാരും കൊട്ടാരം ശങ്കുണ്ണിമാരും പ്രചരിപ്പിച്ച, ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കള്ളക്കഥകളെ കഴുകിക്കളയാന്‍ കഴിഞ്ഞിട്ടില്ല. തന്മൂലം കേരളീയര്‍ വിശിഷ്യാ പട്ടികപിന്നോക്ക മതന്യൂനപക്ഷങ്ങള്‍ അവയുടെ കുരുക്കില്‍പ്പെട്ടു ഴലുന്നതി നോടൊപ്പം മനുവാദവും ഗാന്ധിവാദവും വായാടി വിപ്ലവവാദവും നക്‌സലൈറ്റ് വരട്ടുവാദവും മാര്‍ക്‌സ് - ലെനിന്‍-സ്റ്റാലിന്‍ വാദവും മലയാളികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും നക്കാപ്പിച്ച നല്‍കിയും നിറുത്തിയിരിക്കു ന്നത് കൊണ്ട് മാനവ വാദത്തില്‍ അധിഷ്ഠിതമായ അംബേദ്കര്‍വാദം (അംബേദ്കറിസം) മലയാളിയുടെ മനസ്സില്‍ തങ്ങാന്‍ ഇടമില്ലാതായി.

സ്വയംഭരണം (കമ്മ്യൂണല്‍ അവാര്‍ഡ്) നഷ്ടപ്പെട്ടതുകൊണ്ടാണ് സംവരണ ത്തില്‍ ആശ്രയിക്കേണ്ടിവന്നതെന്നുവസ്തുത അറിയാതെയാണ്. ഡോ.അംബേദ്കറെ കീഴാളരുടെ വിമോചകനായി പട്ടികസമൂഹം തരംതാഴ്ത്തിയത്. കാക്കതൊള്ളായിരം സംഘടനകളുമായി കേരളമെന്ന പൊട്ടന്‍ കുളത്തില്‍ കഴിയുന്നവര്‍ക്ക് ധാരാളം പരിമിതികളുണ്ട് എന്നവര്‍ അറിയാത്തകാലത്തോളം നീലത്തില്‍ ചാടിയ കുറുക്കന്‍ രാജാവിനെ പോലെ സ്വയം വീമ്പിളക്കുന്ന കാഴ്ചയാണ് നാം കൊച്ചുകേരളത്തില്‍ കാണുന്നത്. അങ്ങോട്ട് മാര്‍ച്ച്, ഇങ്ങോട്ട് മാര്‍ച്ച്, കൊച്ചുസമരം, വലിയ സമരം, കരയില്‍ സമരം കായലില്‍ സമരം എന്നൊക്കെ വീമ്പിളക്കി ഡല്‍ഹിയില്‍ പോയി സാക്ഷാല്‍ നരേ ന്ദ്രമോദിയോടൊപ്പം നിന്ന് ഫോട്ടോ എടുപ്പിച്ച് സ്വയംഭൂമനുവിന്റെ കൂടിപ്പിറപ്പാകാന്‍ കച്ചകെട്ടിയിറങ്ങി യിരിക്കുകയാണിന്നൊരുകൂട്ടര്‍.

1920 മുതല്‍ ജാതിവ്യവസ്ഥിതിക്കെതിരെ കണ്ണടച്ചവര്‍, കര്‍ഷക തൊഴിലാളി കളെമാത്രം സംഘടിപ്പിച്ചവര്‍ നിങ്ങള്‍ കൊയ്യും പാടങ്ങളെല്ലാം നിങ്ങടേതാകും പൈങ്കിളിയെന്നു പാടിച്ചവര്‍ കാല്‍കീഴില്‍ നിന്നു മണ്ണൊലിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദിവാസി ക്ഷേമസമിതിയും ഇപ്പോള്‍ പട്ടികജാതി ക്ഷേമസമിതിയും തുടങ്ങിയിരിക്കുന്നത്. ജാതിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ അവര്‍ 90 ല്‍ അധികം വര്‍ഷങ്ങളെടുത്തു. എം. എന്‍. റോയി, ഇ. എം. എസ്സ്., എസ്. എ. ഡാങ്കേ മുതലായവരുടെ പുനര്‍ജന്മം നടന്നിട്ടുണ്ടാകും അധഃകൃതരായി (കുറ്റവാളികളായി).

മറ്റൊരു കൂട്ടര്‍ക്ക് മോര്‍ച്ചകളാണുള്ളത്. അവരാണ് രാമരാജ്യം (പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സീതയെ നിര്‍ദ്ദയം വനത്തില്‍ തള്ളിച്ച രാമന്റെ രാജ്യം) ഉണ്ടാക്കാന്‍ പോകുന്നവര്‍. ആള്‍ ഇന്ത്യാ പട്ടികജാതിപട്ടികവര്‍ഗ്ഗ കോണ്‍ഫെഡറേ ഷന്റെയും ജസ്റ്റിസ് പാര്‍ട്ടി നേതാവും ബാബാ സാഹിബിന് ശേഷം ഇന്ത്യയില്‍ ഏറ്റവും വലിയ ബുദ്ധമത പരിവര്‍ത്തന ത്തിന് നേതൃത്വം കൊടുത്ത ഉദിത്ത് രാജ് ഇപ്പോള്‍ ബി.ജെ.പി. ടിക്കറ്റില്‍ എംപിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ദലിത്‌നേതാവെന്ന് സ്വയം വിശേഷിപ്പിച്ചുനടക്കുന്ന രാംവിലാസ് പസ്വാന്‍ തുര്‍ച്ചയായി ബി.ജെ.പി. പക്ഷത്താണ്. ഡോ.ബി.ആര്‍.അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ധാരാളം ആര്‍.പി.ഐ.ഗ്രൂപ്പുകള്‍ മനുവാദിപാര്‍ട്ടികളുടെ കാലുനക്കികളാണ്. മായാവതിയും അങ്ങനെ ആണെന്നും പറയുന്നവരുമുണ്ട്. സത്യം കാലം തെളിയിക്കട്ടെ.

ബാബു ജഗജീവന്‍ റാമിന്റെ കാലംതൊട്ടു കോണ്‍ഗ്രസ്സില്‍ ധാരാളം ഹരിജന്‍, അധഃകൃത, ദലിത് കോണ്‍ഗ്രസ്സ് ചട്ടുകങ്ങളുണ്ട്. ഇപ്പോള്‍ അവരില്‍ അധികവും കൂട്ടകങ്ങളാണ്. ഞാന്‍ പട്ടാള ഓഫീസറാകാന്‍ പൂനയില്‍ പഠിക്കുന്നകാലത്ത് ബാബുജഗജീവന്‍ റാം ഡിഫന്‍സ് മന്ത്രിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ കോളേജ് സന്ദര്‍ശിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിലെ 4 കേഡറ്റുകളുമായി അദ്ദേഹം ഫോട്ടോ എടുപ്പിച്ചു. ഞങ്ങളോടൊപ്പം ചായ കുടിച്ചു. 4 കേഡറ്റുകളില്‍ ഒന്ന് ഞാനായിരുന്നു. 'ണവമ േരീിഴൃല ൈറീില ീേ ൗിീtuരവമയഹല' 'കോണ്‍ഗ്രസ്സ് പട്ടികജാതിക്കാരോടു എന്ത് ചെയ്തു' എന്ന ബാബാസാഹിബിന്റെ ലേഖനം വായിച്ചന്ന് തന്നെ ഞാനാ ഫോട്ടോ തീയിട്ടുകത്തിച്ചു. സ്വന്തം താല്‍പര്യത്തിനുവേണ്ടി സമൂഹത്തെ കൂട്ടിക്കൊടുത്തവരും കൊടുത്തു കൊണ്ടിരിക്കുന്നവരുമാണിവര്‍.

മാന്യവര്‍കാന്‍ഷിറാമിനെ അറിയുക അത്രനിസ്സാരകാര്യമല്ല. ആദ്യം രൂപീകരിച്ച് BAMCEF ല്‍ നിന്നും വ്യത്യസ്തമായ ലക്ഷ്യങ്ങളായിരുന്നു ഉട4 ന് ഉണ്ടായിരുന്നത്. ആഅങഇഋഎ ന്റെ ലക്ഷ്യം ലറൗരമലേ ചെയ്യുക യായിരുന്നു എങ്കില്‍ DS4 ന്റെ ലക്ഷ്യം agitation ആയിരുന്നു. BSP ജനങ്ങളെ organise ചെയ്യാന്‍ ആയിരുന്നു. BAMCEF ലൂടെ ദ്രവിച്ച സാമൂഹ്യവേരുകള്‍ നന്നാക്കണമെങ്കില്‍ ജനങ്ങളെ ബോധവല്‍ക്കരി ക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. അരാഷ്ട്രീയ, അനാത്മീയ, അസ്സമര സംഘടനയാണ് ആവശ്യമെന്നദ്ദേഹം മനസ്സിലാക്കി. അത്തരം സംഘടനയുടെ അടിത്തറ വിസ്തൃതമായിരിക്കണം. ജനസമൃദ്ധമായിരിക്കണം, കേഡര്‍ അധിഷ്ഠിതമായിരിക്കണം എന്ന് അദ്ദേഹം ശഠിച്ചു. BAMCEF നല്‍കേണ്ടത് ധനം, സമയം, ബൗദ്ധികശേഷി എന്നിവയായിരിക്കണെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍, ഡിസിപ്ലിന്‍ പാലിക്കാന്‍ കഴിയാത്തവരെ അദ്ദേഹം തഴഞ്ഞു. 

എന്നിട്ടുപോലും Dalit എന്ന പേരിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ദലിത് എന്നാല്‍ യാചകന്റെ മാന്യമായ പേരാണെന്ന് അദ്ദേഹം നിര്‍വ്വചിച്ചു. ദലിത്തിംഗ് (യാചന) നിറുത്ത ണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. മുംബൈയിലെ ദലിത് പാന്തേഴ്‌സുകളെ മുംബൈതെരുവിലെ ആണ്‍വേശ്യ കളെന്നു വിളിച്ചുപരിഹസിച്ചു.

ഒരിക്കല്‍ തിരുവനന്തപുരത്ത് YMCA ഹാളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളേയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ദലിത് പാന്തേഴ്‌സിനെപ്പറ്റി പറഞ്ഞതിങ്ങനെ ''പാന്തര്‍ അതിന്റെ ഇരയെ പിടിച്ച് നെഞ്ചത്ത് അടിച്ച് പിളര്‍ന്നുരക്തം കുടിച്ചിട്ടുമാംസം കടിച്ചുകീറിതിന്നുന്ന വന്യമൃഗമാണ്. ദലിതര്‍ പാന്താറായാല്‍ പുല്ലുതിന്നും''. ഈ സംഭാഷണരംഗം അന്ന് റ്റി.വി. ടെലികാസ്റ്റ് ചെയ്തു. അടുത്തദിവസം എല്ലാ പത്രങ്ങളിലും ഫോട്ടോ സഹിതം വാര്‍ത്തയും വന്നു. ഞാനാകാലത്ത് തിരുവനന്തപുരത്തെ പി.റ്റി.പി. നഗറിനടുത്തു വാടകക്ക് താമസിക്കുകയായിരുന്നു. Lt Col. P.Viswanathan Advocate എന്ന ലേഖനം ചെയ്ത് വാടക വീടിനുമുന്നില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് അടുത്തുള്ള പുലഭ്രാന്തര്‍ അന്നു രാത്രിയില്‍ അടിച്ചുതകര്‍ത്തു. ഞാന്‍ രണ്ടുവര്‍ഷം അവിടെ താമസം തുടര്‍ന്നു. എന്റെ മകള്‍ BBA പൂര്‍ത്തിയാക്കി കേരള യൂണിവേഴ്‌സിറ്റി യില്‍ നിന്നു വന്‍വിജയത്തോടെ MBA യ്ക്ക് Indian Institute of Management ല്‍ ചേര്‍ന്നപ്പോഴാണ് ഞാന്‍ അവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോന്നത്. പോരുന്നതിനു മുമ്പ് ഭ്രാന്തന്മാരില്‍ പലരും ബി എസ്.പിക്കാരായി. ദലിത് പാന്തറും ഒരു കുരുക്കായിരുന്നു. ഇന്നതെങ്ങും കാണാനില്ല.

അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ ചില പ്രസക്തഭാഗങ്ങള്‍ താഴെകുറിക്കട്ടെ..

(1) ഹരിജനങ്ങളും ദലിതരും ഭാരതത്തില്‍ ഭരണാധികാരികളാകില്ല.
(2) കുരുക്കില്‍പ്പെട്ട പട്ടികജാതിക്കാര്‍ക്ക് അംബേദ്കറിസം എന്താണെന്ന് മനസ്സിലാകില്ല.
(3) ജാതിയെ തകര്‍ക്കുക, സമൂഹത്തെ യോജിപ്പിക്കുക.
(4) ബാബാസാഹിബിനെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ അദ്ദേഹത്തെ അനുകരിക്കില്ല.
(5) വില്‍ക്കപ്പെടുന്ന സമൂഹത്തില്‍ നിന്നുവില്ക്കപ്പെടാനാവാത്ത നേതാവുണ്ടാകില്ല.
(6) എത്രയാണോ ജനസംഖ്യ അത്രമാത്രം ഭാഗഥേയം 
(7) സര്‍ക്കാര്‍ ഭൂമി നമ്മുടെതാണ് 
(8) മണ്ഡല്‍കമ്മീഷന്‍ നടപ്പിലാക്കുക. അല്ലെങ്കില്‍ കസേരകാലിയാക്കുക
(9) ഭഗവാന്‍ ബുദ്ധന്റെ ത്രിശരണം ബുദ്ധം ശരണം ഗഛാമി, ധമ്മം ശരണം ഗഛാമി, സംഘംശരണം ഗഛാമി. ബാബാസാഹിബിന്റെ ത്രിവചനം. ഋറൗരമലേ അഴശമേലേ മിറ ീൃഴമിശലെ (സത്യം അറിയാനായിരിക്കണം വിദ്യാഭ്യാസം ആര്‍ജ്ജിക്കേണ്ടത്) സംഘര്‍ഷം ഓരോ ആളിന്റെയും ഉള്ളിലാണാദ്യം ഉണ്ടാകേണ്ടത്. അങ്ങനെ ഉള്ളവരുടേതായിരിക്കണം സംഘടന. കേണല്‍ പി.വിശ്വനാഥന്‍ കാന്‍ഷിറാംജി ശാസ്ത്രീയമായിട്ടാണ് ത്രിവചനങ്ങള്‍ ആവിഷ്‌കരിച്ചത്. Need (ആവശ്യം), Desire (ആഗ്രഹം), ഃ Strength (ശക്തി), Change (പരിവര്‍ത്തനം). ഇതിനെ ചുരുക്കി N x D x S = C എന്നദ്ദേഹം പഠിപ്പിച്ചു.

കഴിയില്ലെന്ന് കാന്‍ഷിറാം സിദ്ധാന്തിക്കുന്നു. ഗജങട പോലുള്ള ജാതി സംഘടനകള്‍ ഈ സിദ്ധാന്തത്തിന്റെ തെളിവുകളാണ്. 45 വര്‍ഷങ്ങള്‍ കൊണ്ടവര്‍ എന്തുനേടി ? മറ്റൊന്നു അസാധ്യമായിട്ടൊന്നുമില്ലെന്നതാണ്. ഹിറ്റ്‌ലര്‍ ആണ് ആദ്യമായി ഇത് തെളിയിച്ചത് (Nothing is Impossible) ജാതി ഒരു ശാപമാണെന്നാണ് കല്ലറ നമ്മോടു പറഞ്ഞത്. ജാതിയെ പ്രയോഗിക്കാന്‍ കഴിയാത്തവരാണ് അതിെന്റ ഇരകളാകുന്നതെന്നും ജാതിയെ നശിപ്പിക്കണമെങ്കില്‍ ജാതിയുടെ ഇരകള്‍ അതിന്റെ ഗുണഭോക്താക്കളാകണമെന്നും കാന്‍ഷിറാം സിദ്ധാന്തിക്കുന്നു.

കാന്‍ഷിറാംജി DRDO യുടെ Explosive Experimental Laboratoryയില്‍ ശാസ്ത്രജ്ഞനായിരുന്നു സ്‌ഫോടക വസ്തുക്കളുടെ പരീക്ഷണശാലയില്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം സാമൂഹ്യരാഷ്ട്രീയ പരീക്ഷണ ശാലകളില്‍ വന്‍സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ വിസ്മയിപ്പിക്കാന്‍ കിട്ടിയ ഒരവസരവും അദ്ദേഹം പാഴാക്കിയില്ല.

ബാബാസാഹബ് ബി.ആര്‍.അംബേദ്കര്‍ മഹാപണ്ഡിതനും ചിന്തകനും ഭരണതന്ത്രജ്ഞനും നിയമജ്ഞനും വാഗ്മീയും സാഹിത്യകാരനും എഴുത്തുകാരനും മനുഷ്യസ്‌നേഹിയും ബുദ്ധിജീവിയും വിപ്ലവകാരിയും രാഷ്ട്രസ്‌നേഹിയും വിദ്യാഭ്യാസ വിചക്ഷണനും എല്ലാവരുടെയും വിമോചകനും ആയിരുന്നു. എന്നാല്‍ കൂടുതലൊന്നും പഠിക്കാത്ത കൂടുതലൊന്നും വായിച്ചിട്ടില്ലാത്ത കൂടുതലൊന്നും എഴുതിയിട്ടില്ലാത്ത ഒരു അസാധാരണ വ്യക്ത്വിത്വത്തിന്റെ ഉടമ. ഒരു പ്രായോഗിക സൈദ്ധാ ന്തികന്‍ (practical philosopher) ബാബായുടെ ഉത്തമനായ അനുയായി എന്നാല്‍ ബാബയേക്കാള്‍ രാഷ്ട്രീയാധികാരം എന്തിന്റെയും ഏതിന്റെയും വാതായനം തുറക്കുമെന്നും 3500ല്‍പ്പരം വര്‍ഷം അടിമകളാക്കി അവര്‍ണ്ണരാക്കി അധഃസ്ഥിതരാക്കി അധഃപതിപ്പിച്ച ജനങ്ങള്‍ക്ക് ബ്രാഹ്മണ രേയും ക്ഷത്രീയരേയും വൈശ്യരേയും ഭരിക്കാന്‍ കഴിയുമെന്നും രാഷ്ട്രീയ അസ്ഥിരതയിലൂടെ അധികാരത്തിലേറാന്‍ ബഹുജനങ്ങള്‍ക്ക് കഴിയുമെന്ന് മനുവാദികളെ പഠിപ്പിച്ച ഗുരു. അങ്ങനെയുള്ള ഒരു മഹാനെ നേരിട്ടറി യാനും അദ്ദേഹത്തിന്റെ ലക്ഷോപലക്ഷം അനുയോയികളില്‍ ഒരാളാകാന്‍ കഴിഞ്ഞതാണെന്റെ ഏറ്റവും വലിയനേട്ടം.

അഡ്വ. കേണല്‍ പി. വിശ്വനാഥന്‍
9048578811