"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

ദ്ദേശീയ ആദിമ ജനതയുടെ സാമൂഹികാ ധികാരത്തിന്റെ രാഷ്ട്രീയ ശാക്തീകരണം വികസിപ്പിക്കണം! - വി.സി. സുനില്‍

തദ്ദേശീയ ആദിമജനതയുടെ സാമൂഹികാധി കാരത്തിന്റെ രാഷ്ട്രീയ ശാക്തീകരണം വികസിപ്പി ക്കണം! ജനാധിപത്യ തെരഞ്ഞെടു പ്പുകളില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ക്രമവത്കരിക്കല്‍ തദ്ദേശീയര്‍ ഐക്യത്തോടെ അണി ചേരണം

ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും അനുദിനം പുതിയ ക്രമീകരണങ്ങളില്‍ മാറിമറിയുകയാണ്. വ്യവസ്ഥാപിതമായ ഭരണക്രമത്തിന്റെ പ്രതിസന്ധി യില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചീഞ്ഞുനാറുന്ന കാഴ്ചകള്‍ കേരളരാഷ്ട്രീയ ത്തിന്റെ പുതിയ കാലഘട്ടത്തിലെ മാറ്റമായാണ് വിലയിരുത്തപ്പെടേണ്ടത് മതേതര രാഷ്ട്രീയം മതാത്മകരാഷ്ട്രീയമായി ദേശീയതലത്തില്‍ വികസിപ്പി ക്കാന്‍ സംഘപരിവാര ശക്തികള്‍ ഗൂഢതന്ത്രങ്ങള്‍ മെനയുകയാണ്. മത നിരപേക്ഷതയുടെ അടിത്തറയില്‍ ജനാധിപത്യപരമായി രൂപം പ്രാപിച്ച കോണ്‍ഗ്രസ്സ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങളൊ ക്കെതന്നെ സംഘപരിവാര ത്തിന്റെ മതാത്മകരാഷ്ട്രീയത്തെ പ്രതിരോധി ക്കാന്‍ കഴിയാതെ അങ്കലാപ്പിലാവുകയാണ്. ബി. ജെ. പി.യ്ക്ക് ബദലായി ദേശീയ രാഷ്ട്രീയത്തില്‍ കേജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുന്നത് ദേശീയ രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പോടെ ജനപക്ഷ രാഷ്ട്രീയത്തിന് മതേതര ഇന്ത്യയ്ക്ക് സാധാരണക്കാരുടെ ഇന്ത്യയ്ക്ക് പ്രത്യാശിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി ആം ആദ്മി വളര്‍ന്നുവരികയാണ്. 

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇരുചേരികളായി ജനാധിപത്യഭരണക്രമം തുടങ്ങുന്നതുമുതല്‍ നിലയുറപ്പിച്ച കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും വ്യവസ്ഥാപിതമായി തീര്‍ന്ന് തളര്‍ന്നു തകര്‍ക്കപ്പെടുകയാണ്. ഇവിടെ പുതിയ പ്രതീക്ഷയായാണ് ഡല്‍ഹി ജയത്തോടെ കേജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആദ്മി പാര്‍ട്ടി വളരുന്നത്. ആദ്മിപാര്‍ട്ടിയുടെ നേതൃതലത്തിലെ ഇപ്പോഴത്തെ ആഭ്യന്തര തകര്‍ച്ചയ്ക്കു കാരണം എന്തടിസ്ഥാന ആശയമാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉണ്ടായിരുന്നത് എന്നുള്ള ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട്.മതേതര രാഷ്ട്രമായ ഇന്ത്യയെ ഹൈന്ദവ മതവത്കരണത്തിന് വിധേയമാക്കുന്ന പ്രക്രിയയാണ്. മോദിസര്‍ക്കാര്‍ ആര്‍. എസ്. എസ്. പിന്തുണയോടെ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ശക്തമായ ഒരു നേതൃത്വത്തിന് കീഴില്‍ ഇന്ത്യന്‍ ജനതയെ പുതിയ കാലത്തേക്ക് നയിക്കാനുള്ള നേതാവായാണ് നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പുകാലത്ത് കണ്ടിരുന്നത്. എന്നാല്‍ 10 മാസങ്ങള്‍ക്കുശേഷം ഇന്ത്യന്‍ജനത മൊത്തത്തില്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. മോദിസര്‍ക്കാര്‍ രാജ്യത്തിലെ ജനങ്ങളെ നയപരമായി വഞ്ചിക്കുകയാണെന്ന്. കോണ്‍ഗ്രസ്സിനെക്കാള്‍ വിശ്വസ്തതയോടെ കോര്‍പറേറ്റുകള്‍ക്കും മള്‍ട്ടിനാഷണലുകള്‍ക്കും ആഗോള സാമ്രാജ്യത്വത്തിനും ഇന്ത്യയെ തീറെഴുതുകയാണ് മോദിസര്‍ക്കാര്‍ ചെയ്തുവരുന്നത്. അതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈന്ദവവത്കരിക്കാനും.

ഇടതു-സോഷ്യലിസ്റ്റ്-പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദേശീയമായി വലിയ റോളൊന്നുമില്ലാത്ത സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ്സാകട്ടെ ഇപ്പോഴും ഉറക്കത്തിലാണ് (നേതാവ് രാഹുലിനെപ്പോലെ) ഭൂമിയേ റ്റെടുക്കല്‍ നിയമവും) ഗോമാംസനിരോധനം, ഘര്‍വാപസിയു മൊക്കെ സംഘപരിവാരത്തിന്റെ ബ്രാഹ്മണിക്കല്‍ അജണ്ടയുടെ ഭാഗമാണ്. ദേശീയമായി വ്യവസ്ഥാപിതമല്ലാത്ത ജനാധിപത്യ ജനപക്ഷപ്രസ്ഥാനങ്ങള്‍ സംഘടിതമാകുന്ന പുതിയൊരു രാഷ്ട്രീയ മുന്നണി വിമോചന കാഴ്ചപ്പാടോടെ വളര്‍ന്നുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ബഹുജന്‍ സമാജ് പ്രസ്ഥാനത്തിന്റെ ആന്തരികവും ബാഹ്യവുമായ തകര്‍ച്ച ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ വിമോചന മുന്നേറ്റങ്ങള്‍ക്ക് ആഘാതമായി മാറുന്നു. പ്രത്യാശ വെയ്ക്കാന്‍ തനതായ രാഷ്ട്രീയ മുന്നേറ്റം നടത്തി അധികാരം സ്ഥാപിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നമ്മെ നിര്‍ബ്ബന്ധമാക്കുന്നു.

ബി. ജെ. പി.യുടെയും ആം ആദ്മി പാര്‍ട്ടിയുടെയും വളര്‍ച്ചയില്‍ ഞെരിഞ്ഞമരുന്ന പ്രസ്ഥാനമായി ബഹുജന്‍ സമാജ് പരുവപ്പെടുന്നു. ഇത് ദലിത് പക്ഷ മുന്നേറ്റങ്ങളുടെ അധികാര രൂപവത്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിശ്വാസ്യത ബഹുജന്‍ സമാജിന് നഷ്ടപ്പെടുന്നു. കേവലം ഡോ. അംബേദക്കറയോ കാന്‍ഷിറാമിന്റെയോ മായാവതിയുടെയോ പടം പ്രദര്‍ശിപ്പിച്ചതുകൊണ്ടോ? ജന്മദിന-ചരമദിനങ്ങള്‍ ആഘോഷിച്ചതു കൊണ്ടോ ബി. എസ്. പി. രാഷ്ട്രീയപ്രസ്ഥാനമാവില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി അവ അധികാര രാഷ്ട്രീയത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അജണ്ടയും നിലപാടുകളും ഉയര്‍ത്താതെ സര്‍വ്വജന്‍ ഹിതായ സര്‍വ്വജന്‍ സുഖായ എന്ന പൊളിയുന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ മാത്രം രാഷ്ട്രീയമാവില്ലെന്ന് ബി. എസ്. പി. നേതൃത്വം മനസ്സിലാക്കണം. നിലവിലുള്ള ഭരണ ക്രമീകരണങ്ങളെ പൊളിച്ചെഴുതാന്‍ തക്ക പ്രാപ്തിയിലേക്ക് ദേശീയമായി ദലിത്പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ വംശീയ ഐക്യത്തോടെ ഉയിര്‍ത്തെഴു ന്നേല്‍ക്കണം. സമഗ്രമായ അവസ്ഥയില്‍ ഇന്ത്യയില്‍തന്നെ കേരളത്തില്‍ നിന്നുതന്നെയാണ് തദ്ദേശീയരുടെ താത്പര്യങ്ങളെ പുരോഗമന രാഷ്ട്രീയ ബോധത്തോടെ വികസിതമാക്കാന്‍ കഴിയുന്നത്. ഡോ. അംബേദ്ക്കറും മഹാത്മാ അയ്യന്‍കാളിയും ദാദാസാഹിബ് കാന്‍ഷിറാമുമൊക്കെ പുരോഗമന വീക്ഷണമുള്ളവരായിരുന്നു. അതുകൊണ്ടാണ് അവരുടെ കാലത്ത് തദ്ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍വ്വുണ്ടായത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഉപജാതി സംഘടനകള്‍ ശക്തമാവുകയും തന്മൂലം വിമോചന വീക്ഷണം നഷ്ടപ്പെടുകയും പുറകോട്ടു സഞ്ചരിക്കുകയുമാണ്, ദലിത് പക്ഷ പ്രസ്ഥാനങ്ങള്‍, പ്രവര്‍ത്തകര്‍. ഇതു മാറിയേ തീരൂ, മാറ്റിയേ തീരൂ.

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍
സൈന്ധവമൊഴി