"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 11, വ്യാഴാഴ്‌ച

കഴുത്ത്, എഴുത്തിനെ പ്രശ്‌നവല്‍ക്ക രിക്കുമ്പോള്‍ ഒഴിഞ്ഞ താളുകള്‍ മാരകമാകുന്നത്. - അജിത് എം. പച്ചനാടന്‍

അജിത് എം പച്ചനാടന്‍
ഭഗവത് ഗീതയും വിചാരധാരയും ഉള്ളടക്കത്തി ലെന്നാണെന്ന് ഭയാനകമായ അച്ചടക്കത്തിന്റെ ശരിവയ്ക്കല്‍ ആവശ്യ പ്പെടുന്നുണ്ട് വ്യാജ ജനാധി പത്യത്തിന്റെ ഉള്ളില്‍ ഇരുന്നു കൊണ്ട്ഫാ ഷിസം. 1952ല്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്പോള്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താനു പയോഗിച്ച മുദ്ര 'സ്വസ്തിക 'ആയിരുന്നു. കല്‍പ്പാത്തിക്കാരന്‍ ശ്രീനിവാസ അയ്യര്‍ നിര്‍ദേശിച്ചതാണത്. നിര്‍ബ്ബന്ധിത അച്ചടക്കത്തെയാണ് സ്വസ്തിക സൂചിപ്പിക്കുന്നത്. അത് കൈകളെ ബന്ധിക്കുകയോ,മുറിച്ചു മാറ്റകയോ ചെയ്യുന്ന അധികാരത്തെയും പ്രതിനിധീകരിക്കുന്നു. ' താങ്കള്‍ക്കു നല്ലതു വരട്ടെ' എന്ന അര്‍ത്ഥത്തിലുള്ള 'സ്വസ്തി ' അതിലുള്ളട ങ്ങിയിട്ടില്ല.ഇവിടെ ആരാണ് ഭരിക്കുന്നതെന്ന് നാസി ജര്‍മ്മനിയിലെത്തുന്ന വിദേശസഞ്ചാരിയുടെ ചേദ്യത്തിന് ഭയം എന്ന ഉത്തരം ബ്രഹ്ത് കവിതയിലെഴുതി.'നിമിത്തമാത്രം ഭവ സവ്യസാചി 'എന്നു ഗീത പറയു മ്പോള്‍ നിനക്കുള്ള നിയമങ്ങള്‍ ഞാന്‍ സൃഷ്ടിക്കും; നീയതിനനുസൃമായി ജീവിച്ചാല്‍ മതി എന്നത്രേ ദര്‍ശനമായ ആഖ്യാനം.

ഭൂമിയിലെ ഏറ്റവും വലിയ അധികാരമാണ് സാംസ്‌ക്കാരിക അധികാരം. സാമ്രാജ്യത്വം പോലും തങ്ങളുടെ ശത്രുക്കളെ അടയാളപ്പെടുത്തി അവര്‍ക്കെതിരെയുള്ള ആക്രമണം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായി മതത്തെയും സംസ്‌ക്കാരത്തെയും അവലംബിക്കാ റുണ്ട്. ബുദ്ധമത വിശ്വാസികളെറെയുള്ള ജപ്പാന്‍, കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ അക്രമിച്ചതും ഇസ്ലാമിക രാഷ്ട്രങ്ങളായ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവയെ തകര്‍ത്തെറിഞ്ഞതും, 

'കമ്മ്യൂണിസ്റ്റ്കളെങ്കിലും കത്തോലിക്ക' ക്കാരായ ക്യൂബയെ അമേരിക്ക അക്രമിക്കാ തിരിക്കുന്നതും ഓര്‍ക്കുക. 1756 ലെ ആദ്യ ഇന്‍ഡ്യാ വിഭജനം മതപരമായ കാരണത്താലായിരുന്നു. ബുദ്ധന്റെ ജന്‍മദേശ മിപ്പോള്‍ നേപ്പാളിലാണ് മഹത്തായ മാനവസംസ്‌ക്കാരത്തിന്റെ തെളിവുകളായ മോഹന്‍ജദാരോയും, ഹാരപ്പയും രണ്ടാം വിഭജനത്തോടെ പാകിസ്ഥാന്റെ എലുകയ്ക്കുള്ളിലാണ്. അതൊന്നും യാദൃശ്ചികമാ യിരുന്നില്ല. മാന്യവും അഹിംസയിലധിഷ്ഠിതവുമായിരുന്ന ഗോത്ര സംസ്‌ക്കാര ത്തെ ഗോ സംസ്‌ക്കാരം അടയാളങ്ങളോ തെളിവുകളോ ബാക്കിവയ്ക്കാതെ നാമവശേഷ മാക്കുകയായിരുന്നു. ഭരണകൂടത്തിന്റെ പാകപ്പെടുത്ത ലുകള്‍ക്ക് വിധേയമാണ് പൗരന്റെ ചിന്തയും നിലപാടു കളും നിശ്ചയിക്ക പ്പെടുന്ന്. സ്വേച്ഛാധിപധികള്‍ പുസ്തകശാലകള്‍ക്ക് തീ വയ്ക്കുകയും എഴുത്തു കാരന്റെ ഗളച്ഛേദം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ചരിത്രത്തിലെ മ്പാടുമുണ്ട്. മുന്‍ഗാമികളായ ചക്രവര്‍ത്തി മാരുടെ മികവ് തെളിയിക്കാന്‍ വിമര്‍ശകര്‍ പുസ്തകങ്ങളെ ആശ്രയിക്കു ന്നതിനു തടയിടാന്‍ തന്റെ കാലഘട്ടത്തിനു മുമ്പുള്ള എല്ലാപുസ്തക ങ്ങളും നശിപ്പിക്കാന്‍ ഉത്തര വിടുന്ന ചൈനീസ് ചക്രവര്‍ത്തിയെ ക്കുറിച്ച 'മതിലുകളും പ്രബന്ധങ്ങളും' എന്ന പ്രബന്ധത്തില്‍ ബോര്‍ഹസ് എഴുതുന്നു.

ആദിമനിവാസികളുടെ തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തിന്റെ സ്ഥാനത്ത് പുരാണങ്ങളും ഐതിഹ്യങ്ങളും പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ത്യന്‍ ജീവിത ത്തില്‍ ഏറ്റവുംമധികം ബന്ധപ്പെട്ടിരിക്കുന്നതാണ് പുരാണങ്ങള്‍. വ്യക്തിക ളുടെ പേര് പുരാണങ്ങളില്‍ നിന്നാണ്. പുരാണങ്ങളില്‍ ഒരു വിഭാഗം ദേവതകളും സര്‍വ്വരാലും പൂജിക്കപ്പെടേണ്ടവരും മറ്റൊരു വിഭാഗം രാക്ഷസന്‍മാരും അസുരന്‍മാരും വധിക്കപ്പെടേണ്ടവരും ആണ്. ഹിറ്റ്‌ലര്‍ പ്രയോഗിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രം പറഞ്ഞതും മറ്റൊന്നുമല്ലല്ലോ. ഐതിഹ്യത്തില്‍ ഇന്ത്യന്‍ ജനത ജാതി- ഉപജാതികളിലായി ചിതറിക്കഴി യുന്നു. പറയിപെറ്റ പന്തിരുകുലം അത്തരത്തിലൊന്നാണ്. ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിലെ ഒരു പ്രത്യേക പ്രദേശത്തെ അയാള്‍' ഗോശ്രീ 'എന്നു നാമകരണം ചെയ്യുന്നു പിന്നീട് ലോപിച്ച് കൊച്ചിയാകുന്നു. വൈപ്പിന്‍ ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളെ ഗോശ്രീ എന്നു വിളിക്കുന്നത് ഐതീഹ്യത്തെ ചരിത്രമാക്കി തീര്‍ക്കുന്ന മനുവാദി മാജിക്കല്‍ റിയലിസമാകുന്നു. ദേശത്ത് നിലവിലുള്ള നാടോടിക്കഥകളും സാംസ്‌ക്കാരിക ഈടുവെപ്പുകളും ഭാഷയും ഉപയോഗിച്ച് തലച്ചോറിനെ അപഹരിക്കുന്ന തന്ത്രമാണ് ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ദേശീയത എന്നാല്‍ ഹിന്ദുത്വ ദേശീയതയാണ്. അതിന് വെളിയിലുള്ളവരെല്ലാം രാജ്യത്തില്‍ നിന്നും പുറത്താക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവരാണന്ന് അതുപറയും.അങ്ങനെ ഹിന്ദുത്വ ദേശിയത കൊല്ലാനും ചാകാനും തയ്യാറുള്ള ഒരു ആള്‍ക്കൂട്ടത്തെ നിര്‍മിക്കുന്നു.ഫാഷിസം ജനങ്ങളുടെ പുരോഗതിക്കായി ഒരു പദ്ധതിയും നടപ്പാക്കുന്നില്ല.

ഇറ്റലിയിലെ ഫാഷിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസ്സോളനിയുമായി കൂടിക്കാഴ്ച നടത്തിയ ആദ്യത്തെ ഹിന്ദുദേശീയവാദി, ഹിന്ദു മഹാസഭാ നോതാവായ ബാലകൃഷ്ണ ശിവറാം മൂഞ്ചെയാണെന്ന് മാര്‍സ്യ കാസൊലാരി അവരുടെ Hindutva's forien tie- up in the 1930's : Archival Evidence എന്ന ലേഖനത്തില്‍ രേഖപ്പെടുത്തുന്നു. ആര്‍.എസ്.എസ് നേതാവ് ഹെഗ്‌ഡേവാറിന്റെ ഉപദേഷ്ടാവായിരുന്ന ബാലകൃഷ്ണ ശിവറാം മൂഞ്ചെ ഇറ്റലിയിലെ ഫാഷിസ്റ്റ് രീതിയില്‍ ആര്‍.എസ്.എസിനെ ദേശീയ സംഘടന യാക്കി വളര്‍ത്തണമെന്നു ലക്ഷ്യമിട്ടിരുന്നു. 1931 ല്‍ മുസ്സോളനിയുമായുള്ള കൂടികാഴ്ചയില്‍ ' അവസരം കിട്ടുമ്പോഴെല്ലാം അങ്ങയുടെ ഫാഷിസ്റ്റ് സംഘടനയെ പ്രശംസിച്ചു സംസാരി' ക്കൂ എന്ന് മൂഞ്ചെ മുസ്സോളനിയോട് പറയുന്നു. ഫാഷിസം ജനങ്ങള്‍ക്കിടയില്‍ ഐക്യമത്യം വളര്‍ത്തുന്നു എന്നാണ് മുസ്സോളനിയുടെ സിദ്ധാന്തം. ഹിന്ദു ഇന്ത്യയില്‍ ഇത്തരത്തി ലൊരു ആശയം അനിവാര്യമാണെന്നു കരുതി. ഡോ. ഹെഗ്‌ഡേവറിന്റെ നേതൃത്തത്തില്‍ നാഗ്പൂരില്‍ സ്ഥാപിത മായത് ഇതാണ്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ഈ ആശയം നടപ്പിലാക്കാന്‍ ജീവിതം വിനിയോഗിക്കു മെന്ന് മൂഞ്ചെ സ്വയം സമര്‍പ്പിക്കുന്നു.സവര്‍ക്കര്‍ പ്രസിഡന്റായ ഹിന്ദു മഹാസഭ ജര്‍മ്മനിയുടെ ജൂത വിരുദ്ധ നിലപാടിന് ശക്തമായ പിന്തുണ യാണ് നല്‍കിയത്. ' ഒരു രാഷ്ട്രം നിര്‍മ്മിക്കുന്നത് അവിടുത്തെ ഭൂരിപക്ഷ ജനവിഭാഗമാണ്. ജര്‍മ്മനിയില്‍ ജൂതന്‍മാര്‍ എന്താണ് ചെയ്തത്.? ന്യൂന പക്ഷമായ അവര്‍ ജര്‍മ്മനിയില്‍ നിന്നും പുറത്താക്കപ്പെട്ടു' . സവര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. നാസിസത്തിന്റെയും ഫാസിസ ത്തിന്റെയും മാന്ത്രിക വടികൊണ്ട് ജര്‍മ്മനി അത്ഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരി ച്ചിട്ടുണ്ടെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസ് സെക്രട്ടറിയാ യിരുന്ന ഗോല്‍ വാള്‍ക്കര്‍ ജര്‍മ്മന്‍ ദേശിയഭിമാനം കാലത്തിന്റെ അഭിമാനമാണെന്നു പറഞ്ഞു. രാജ്യത്തിന്റെ പരിശുദ്ധിയും സംസ്‌ക്കാര വും സംരക്ഷിക്കാനായി ജര്‍മിനി ജൂതരെ രാജ്യത്തുനിന്നും പുറത്താക്കി. ഹിന്ദുസ്ഥാന്‍ ഇതില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ഗോള്‍വാര്‍ക്കര്‍ പറഞ്ഞു.ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് ഹിറ്റലര്‍ പാഠപുസ്തകവും പ്രചോദന വുംമായിരുന്നു. ഇത് ഇന്ത്യയൊട്ടാകെ വ്യാപിപിക്കാനുള്ള ഒരു പദ്ധതിയുടെ പരീക്ഷണശാലയായിരുന്നു ഗുജറാത്ത് എന്ന് ബി.ജെ.പി.യും സംഘപരിവാറും പറയുന്നത് അതിനാലാണ്. 

ഇറ്റലിയിലെയും ജര്‍മ്മനിയിലെയും നാസിസ്റ്റ്, ഫാസിസ്റ്റ് സംഘങ്ങളുടെ തോളില്‍ കൈയിട്ട് ഇന്ത്യന്‍ ഹിന്ദുത്വ ദേശീയത ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്ന 1930 കളിലും,40 കളിലും ജാതിയെ,മതത്തെ, ദൈവത്തെ ചോദ്യം ചെയ്യുകയും അഭ്യുത്ഥാന ധര്‍മ്മ മേറ്റെടുത്ത് ഇരയെ വിഴുങ്ങി ക്കളയുന്ന ബ്രാഹ്മണിക്കള്‍ പിതൃത്വമേധാവിത്വ മൂല്യങ്ങളെ തിരസ്‌ക്കരി ക്കുകയും അതിന്റെ പ്രെപ്പഗന്റയുമായി തമിഴകത്തിന്റെ മുക്കിലും മൂലയിലും കൊടുങ്കാറ്റാവുകയും ചെയ്യുകയായിരുന്നു പെരിയോര്‍. ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് പെരിയോറുടെ സ്വാഭിമാന പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല.' ഏതൊരു മതമാണോ അതിലെ ഒരു വിഭാഗത്തിനിടയില്‍ വൈജാത്യങ്ങള്‍ സൃഷ്ടിക്കുകയും അതിലൊരു വിഭാഗം , മറ്റൊരു വിഭാഗത്തിന്റെ ആത്മാഭിമാനം ചവിട്ടിയരച്ച് പട്ടിയേയും പന്നിയേയും കാള്‍ മ്ലേച്ഛമായി പെരുമാറുകയും ചെയ്യുന്നത്; അങ്ങനെയുള്ളമതം തീര്‍ച്ചയായും നശിക്കേണ്ടതും നശിപ്പിക്കേണ്ടതും അത്യാവശ്വമാണ് ' എന്നാണ് പെരിയോര്‍ അസന്നിഗ്ദമായി പ്രഖ്യാപി ച്ചത്. അതേ തമിഴകത്തുനിന്നാണ് ഹിന്ദു ത്വശക്തികളും ജാതിസംഘടന കളും ഒത്തുചേര്‍ന്ന ആള്‍ക്കൂട്ടത്തിന്റെ ഫാസിസ്റ്റ് മനസ്സിന്റെ അക്രമാസ ക്തമായ ചെയ്തികളാല്‍ ആത്മാഭിമാനത്തിന് ക്ഷതമേറ്റ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ തന്റെ ആവിഷ്‌ക്കാരസ്വാതന്ത്രത്തിന് ചരമക്കുറിപ്പെഴുതിയ വാര്‍ത്ത കേട്ടത്.ഫാഷിസ്റ്റ് ശക്തികള്‍ ജനാധിപത്യ ത്തിന്റെ പൊതു ഇടങ്ങള്‍ കൈയ്യേറിക്കഴിഞ്ഞു. സാംസ്‌ക്കാരിക ഫാസിസം ഇന്നു പലരൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ എന്തെഴുതണം, എന്തു വായിക്കണം,ഏതു സിനിമ കാണണം,ഏതു പാട്ടുകേള്‍ക്കണം എന്നു തീരുമാനിക്കുന്നത് ഇത്തരം ഫാസിസ്റ്റ് ശക്തികള്‍ ആണ്.


പെരുമാള്‍ മുരുകന്‍ 
സമകാലിക തമിഴ് സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് പേരുമാള്‍ മുരുകന്‍. എട്ട് നോവലുകള്‍, നാല് ചെറുകഥാ സമാഹാരം, നാല് കവിതാ സമാഹാരം, നാലു ലേഖന സമാഹാരം എന്നിവയാണ് അദ്ദേഹത്തിന്റെ മൗലിക രചനകള്‍. ഒമ്പതിലേറെ ഗവേഷണഗ്രന്ഥങ്ങളും അദ്ദേഹത്തിന്‍റെ  തായിട്ടുണ്ട്. തമിഴ് ഭാഷയ്ക്ക് ഏറ്റവും വിലപ്പെട്ട ഒന്നാണ് അദ്ദേഹം സമാഹരിച്ച ' കൊങ്കുവാട്ടാര ചൊല്ലകരാദി ' എന്ന പ്രാദേശിക ഭഷാ നിഘണ്ടു. കോയമ്പത്തൂര്‍, ഈറോഡ്, താമക്കല്‍, കരൂര്‍, ധര്‍മപുരി എന്നീ പ്രദേശങ്ങള്‍ കൊങ്കുവട്ടാരം- കൊങ്കുമേഖല-- എന്നാണ് വിളിക്കുന്നത്. കൊങ്കുനാടിന്റെ ജീവിതം, ആചാരാനുഷ്ഠാന ങ്ങള്‍ ഭാഷാ,സംസ്‌ക്കാരം എന്നിവയാണ് പെരുമാള്‍ മുരുകന്‍ എഴുത്തിന് സ്വീകരിച്ച പ്രമേയം. പെരുമാള്‍ മുരുകന്റെ വിവാദമായ നോവല്‍ ' മാതൊരു ഭാഗന്‍ ' കൊങ്കുമണ്ണിന്റെ കഥയാണ് പറയുന്നത്. താമക്കല്‍ ജില്ലയില്‍ തിരുച്ചെങ്കോടാ ണ് പെരുമാള്‍ മുരുക ന്റെ ജന്‍മദേശം. നോവലിന്റെ പശ്ചാത്തലവും അവിടമാണ്. തിരുച്ചെങ്കോട്ടെ കൈലാസ നാഥന്‍ ക്ഷേത്രത്തില്‍ അര്‍ദ്ധനാരീശ്വരനാണ് പ്രതിഷ്ഠ- ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നിരുന്ന പഴയൊരു ആചാരത്തെ അടിസ്ഥാ നമാക്കി നാല് വര്‍ഷംമുമ്പ് രചിച്ച നോവലാണ് ' മാതൊരു ഭഗവാന്‍.' തിരുച്ചങ്കോട് അര്‍ദ്ധനാരീ ക്ഷേത്രത്തിലെ പതിന്നാലാം ഉത്സവദിനത്തിലെ രഥോല്‍സവ വേളയില്‍ മക്കളില്ലാത്ത സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ സമ്മതത്തോടെ മനപ്പൊരു ത്തമുള്ള പരപുരുഷന്‍മാരോടൊപ്പം ശയിച്ച് സന്താനോല്‍പ്പാദനം നടത്തുന്നു. അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ' സ്വാമിപ്പിള്ള' എന്നാണ് അറിയപ്പെടുന്നത്. ' സ്വാമി കുഴന്തെ ' ഐതീഹ്യത്തി ലുടെ ആദിമ മനുഷ്യന്റെ ബോധത്തിലേക്ക് നോക്കുക യാണ് എഴുത്തുകാരന്‍. സ്വാമി സഹമനുഷ്യന്‍ തന്നെയാണ്. ' മാതൊരു ഭാഗ' നിലെ നായിക പൊന്നയ്ക്ക് മക്കളില്ല. പരപുരുഷസംഗമത്തിന് ഭാര്യഅയക്കുന്നതിന് ഭര്‍ത്താവ് കാളിക്ക് സമ്മതമില്ലങ്കിലും അമ്മയാ കനുള്ള തീവ്ര അഭിലാഷത്തില്‍ പൊന്ന, വൈകാശി വിശാഖം രഥോല്‍സവത്തിന് യാത്രതിരിക്കുന്ന ഭാഗമാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. ഭഗവാന്‍ ശിവനെയും ഭക്തരേയും അവഹേളിക്കു ന്നതാണ് നോവലിന്റെ ഇതിവൃത്തം എന്ന് അവര്‍ ആരോപിച്ചു. പുസ്തകം നിരോധിക്കണമെന്നും ഗ്രന്ഥകാരനെ തുറങ്കിലടയ്ക്കണമെന്നും ആയിരുന്നു അവരുടെ ആവശ്യം. വാസ്തവത്തില്‍ തിരുച്ചെങ്കോട്ടെ നൂറുവര്‍ഷം മുന്‍പുള്ള ആചാരത്തെ മുന്‍നിര്‍ത്തി മനുഷ്യബന്ധങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്‌ക്ക രിച്ചത്. തിരുച്ചെങ്കോട്ട് അര്‍.എസ്.എസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആയിരുന്നു കലാപം. പെരുമാള്‍ മുരുകനെ ഇരുപതു ദിവസത്തോളം ഉപരോധിച്ചു.തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന പെരുമാള്‍ മുരുകന്റെ ആവിശ്യത്തെ തള്ളികള ഞ്ഞുകൊണ്ടാണ് അധികാരി കള്‍ സവര്‍ണ ഹിന്ദുക്കള്‍ക്കൊപ്പം ചേര്‍ന്നത്. എഴുത്തിനേക്കാള്‍ പരമപ്രധാനം കഴുത്താണെന്ന ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്ന അവസ്ഥയിലാണ് പെരുമാള്‍ മുരുകന്‍ റവന്യൂ അധികാരി കള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചകള്‍ ക്കായി എത്തുന്നത്. തിരുച്ചെങ്കോ ട്ടിലെ നിത്യജീവിതത്തെ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു വെന്ന അറിവ് എഴുത്തുകാരനെ ഖിന്നനാക്കി.കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സംഘപരിവാര ത്തിന്റെ ഇടപെടല്‍ ഇന്‍ഡ്യയിലെ സാംസ്‌ക്കാരീകാന്തരീക്ഷത്തെ കലുഷിതമാക്കുന്നുണ്ട്. ആവിഷ്‌ക്കാരങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി സമൂഹം പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വര്‍ധിച്ചവരുകയാണ്.2010ല്‍ പ്രസിദ്ധീക രിച്ച മാതൊരു ഭാഗന് One Part Women എന്ന പേരില്‍ അനിരുദ്ധ് വാസുദേവന്‍ വിവര്‍ത്തനം ചെയ്ത പെന്‍ഗ്വിന്‍ രണ്ടു പതിപ്പുകള്‍ പുറത്തിറക്കി. അന്നൊന്നും ഉന്നയിക്കാതിരുന്ന പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് ആസൂത്രിതമാണ്. ജ്ഞാനവ്യവഹാരത്തിലും സമ്പത്തി ലും സാമൂഹിക ഇടപെടലുകളിലും സവര്‍ണാധികാരത്തിന്റെ പുരോഗ മനനാട്യങ്ങളെയോ ബോധ്യങ്ങളേയോ ഭയരഹിതമായി പരിക്കേല്പിക്കു ന്നുണ്ട് പെരുമാള്‍ മുരുകന്‍ വ്യക്തി ജീവിതത്തിലും രചനയിലും കൈക്കൊണ്ട നിലപാടുകള്‍ നാമക്കല്‍ സര്‍ക്കാര്‍ കോളേജില്‍ അധ്യാപക നായ പെരുമാള്‍ മുരുകന്റെ ഭാര്യ ഏഴില്‍ അവിടെത്തന്നെ അധ്യാപിക യാണ്. അവര്‍ ദളിത് സ്ത്രീയാണ്.തമിഴ്‌നാട്ടിലെ വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്നത് സവര്‍ണ്ണ ഹിന്ദുക്കള്‍ ആണ്. നാമക്കല്‍ പ്രദേശത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയ പഠനസമ്പ്രദാ യത്തെ പെരുമാള്‍ മുരുകന്‍ എതിര്‍ത്തിരുന്നു. മാനസികോല്ലാസത്തിനുള്ള മാര്‍ഗ്ഗം പോലും അനുവദിക്കാതെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളെ ഉത്പാദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയ്തികളെ വിമര്‍ശിക്കുന്ന ലേഘനങ്ങള്‍ പെരുമാള്‍ മുരുകന്‍ എഴുതി. ദളിത് വിദ്യാര്‍ഥികള്‍ ക്കിടയില്‍ സ്വാധീനമുള്ള അദ്ദേഹം തന്റെ വിദ്യാര്‍ഥികള്‍ എഴുതിയ ' ജാതിയും നാനും ' എന്ന പേരില്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ജാതി മേല്‍ക്കോയ്മയെ വല്ലാതെ വിറളിപിടിപ്പിച്ചു ആ പുസ്തകം. മാത്രമല്ല കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ' പൂക്കുഴി ' എന്ന നോവലില്‍ പറയുന്നത് മേല്‍ജാതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ ആത്മഹ്യ ചെയ്യേണ്ടിവന്ന ദളിത് യുവാവിനെക്കുറിച്ചാണ്. അദ്ദേഹം പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ധര്‍മപുരിയില്‍ മരിച്ച ഇളവരശനാണ്. ആ മരണത്തിന് ഉത്തരവാദികളായ സവര്‍ണ ഹിന്ദുക്കള്‍ക്ക് രുചിച്ചിട്ടില്ല. ജാതി ഹിന്ദുക്കളുടെ വര്‍ഗ്ഗീയധ്രുവീകരണ മനോഭാവം നോവലിന്റെ വില്പനയെ ബാധിച്ചിരുന്നു. നാമക്കല്‍ റവന്യൂ അധികാരികള്‍ ഹിന്ദുത്വ ശക്തികളുടെ പിടിവാശി സംരക്ഷിക്കുന്നവരായി രൂപമെടുത്തപ്പോള്‍ അക്ഷരങ്ങളിലൂടെ സത്യം മാത്രം രേഖപ്പെടുത്തുന്ന ഒരു എഴുത്തുകാരന്‍ മാപ്പെഴുതി സ്വന്തം എഴുത്ത് വലിച്ചെറിഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുകൂല അഭിപ്രായങ്ങള്‍ മാത്രമല്ല പ്രതികൂലമായ അഭിപ്രായങ്ങല്‍ പറയാനുള്ള സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ട ഭരണകൂടം അതിന്റെ നാവരിയുകയാണ് ചെയ്തത്. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഉപകരണമായിത്തീര്‍ന്ന ആര്‍.ഡി.ഒ.വി.ആര്‍. സുബ്ബ ലക്ഷമിയുടെ നിര്‍ബന്ധപ്രകാരം നിരുപാധികം മാപ്പ് ചോദിക്കുന്നു എന്ന് തിരുത്തി എഴുതേണ്ടിവന്നു പെരുമാള്‍ മുരുകന്. വിറ്റുതീരാത്ത പ്രതികള്‍ പിന്‍ വലിക്കണമെന്നും, നോവല്‍ പുന:പ്രകാശി ക്കുമ്പോള്‍ വിവാദഭാ ഗങ്ങള്‍ നീക്കം ചെയ്യണമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഉള്‍പ്പടുത്തണ മെന്നും ആര്‍.ഡി.ഒ. സമ്മര്‍ദ്ദം ചെലുത്തി. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് മേല്‍ കൂച്ചുവിലങ്ങിട്ട വര്‍ഗ്ഗീയതെയേയും വോട്ടുബാങ്കിനോയും ഒരുപോലെ പ്രീതിപ്പടുത്താന്‍ ഭരണകൂടം റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പടുത്തു ന്നത് പുതിയൊരു സംഭവമല്ല. പി.എം ആന്റണിയുടെ ' ക്രിസ്തുവിന്റെ ആറാം തിരുമുറിവ് 'നാടകവുമായി ബന്ധപ്പെട്ട് C.P.I(M) ഉയര്‍ത്തിയ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ച അവരെ അധികാരത്തി ലെത്തിക്കുന്നതിലെ ഒരു ഘടകമായിരുന്നു. തുടര്‍ന്ന് നാടകത്തെ വിലയിരുത്താന്‍ ഇടതുപക്ഷനാട്യസര്‍ക്കാര്‍ നിയോഗിച്ചത് പള്ളിയുടെ ആളായ ഡി.ബാബുപോള്‍ IASനെയാണ്. പ്രസിദ്ധീകരിക്കാ നിരിക്കുന്ന ബൈബിള്‍ നിഘണ്ടു 'വേദശബ്ദ രത്‌നാകര'ത്തിന്റെ ഗവേഷണത്തി ലായിരുന്നിരിക്കണം അക്കാലയളവില്‍ ഡി.ബാബുപോള്‍- ക്രിസ്തുവിന്റെ ആറാം തിരുമുറിവ് അരങ്ങിലവതരിപ്പിക്കുന്നത് ഇനിയൊരിക്കലും കാണാനാവാത്തവിധം വൃത്തിയായി നിരോധിച്ചതി ലൂടെ മലയാളിയായി ജനിക്കുന്ന ഒരാള്‍ക്കും ക്ഷമിക്കാനാവാത്ത കൊടിയതെറ്റാണ് ഡി.പോള്‍ ചെയ്ത്-വത്തിക്കാനു ചുറ്റിലുമായിരുന്നല്ലോ മുസ്സോളിനി ആവിഷ്‌ക്കാര സ്വാതന്ത്യത്തിനായി മഷിയും ഊര്‍ജ്ജവും ചെലവഴിച്ച C.P.I(M) കേരളത്തിലെ ക്രൈസ്തവ വര്‍ഗ്ഗീയതയേയും അതിന്റെ വോട്ടുബാങ്കി നേയം സുഖിപ്പിക്കാന്‍ തിരഞ്ഞെടുത്ത ഡി.ബാബുപോള്‍ എന്ന വിനീത വിധേയന്‍ കുഞ്ഞാടിനെക്കൊണ്ട് തന്റെ' വിശുദ്ധപാപങ്ങള്‍' ഉദ്ഘാടനം ചെയ്യിച്ചാണ് പി.എം.ആന്റണി പ്രതികൂലങ്ങളെ രാഷ്ട്രീയമായി മറികടന്നത്. ക്രമസമാധാനപ്രശ്‌നം എന്ന ഉമ്മാക്കികാട്ടി ഭരണകൂടം എഴുത്തുകാരന്റെകൈകളില്‍ വിലങ്ങ് അണിയിക്കുമ്പോള്‍ ഡി.ബാബു പോളും വി.ആര്‍.സുബ്ബലക്ഷമിയുംമൊക്കെ കര്‍ത്തവ്യനിരതരായ ചട്ടുകങ്ങളാകുന്നു. ഹൈന്ദവ ഫാസിസവും അതിന്റെ ഇരട്ടസഹോദരനായ ഇടതുപക്ഷവും തോളോടു തോള്‍ ചേരുന്നു.

മൗലിക രചനകള്‍ പിന്‍വലിച്ച്, ഗവേഷണ പുസ്തകങ്ങള്‍ മാത്രം നിലനിര്‍ത്തി മേലില്‍ ഒരു അധ്യാപകന്‍ മാത്രമായി തുടരാനും എഴുത്തിലേക്കില്ലന്നുമുള്ള ഉറച്ച നിലപാടിലാണ് പെരുമാള്‍ മുരുകന്‍. സങ്കീര്‍ണ്ണമായ സാമൂഹ്യ ഘടനയുള്ള ഇന്‍ഡ്യയില്‍ പുറത്തുകാണുന്ന പുരോഗമനം മിഥ്യയാണ്. മറഞ്ഞുകിടക്കുന്ന ബോധ്യങ്ങളെ അറിഞ്ഞു മറികടക്കേണ്ടത് എഴുത്തുകാരന്റെ സര്‍ഗ്ഗാത്മക വെല്ലുവിളി യാണ്. ഫാസിസറ്റുകളും വോട്ടുബാങ്ക് രാഷ്ട്രീയക്കാരും സാംസക്കാരിക രാഷ്ട്രീയാന്തരീക്ഷത്തില്‍ വിഷം തളിയ്ക്കുമ്പോള്‍ പെരുമാള്‍ മുരുകന്റെ അടച്ച പേന മാരകമായ ആയുധമായി പരിണമിക്കുന്നു.