"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 11, വ്യാഴാഴ്‌ച

നീലരാത്രികള്‍ - ഇ. വി. പ്രേംകുമാര്‍, വൈക്കം

ഇ. വി. പ്രേംകുമാര്‍














ആ വലിയ പട്ടണത്തിന്റെ മദ്ധ്യത്തില്‍
അവള്‍ക്കൊരു ഫ്‌ളാറ്റുണ്ട്.
വൈകുന്നേരം കൃത്യം ആറരമണി,
അവള്‍ മേയ്ക്കപ്പ് റൂമില്‍ക്കയറി
അതിമനോഹരമായി അണിഞ്ഞൊരുങ്ങി
വിലകൂടിയ പട്ടു വസ്ത്രങ്ങള്‍ ധരിച്ചു.
ആമൂല്യങ്ങളായ രത്‌നാഭരണങ്ങളും
വജ്രാഭരണങ്ങളും ധരിച്ചു.
ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ചു
തലയില്‍ മുല്ലപ്പൂവ് ചൂടി
അവള്‍ നിലക്കണ്ണാടിയില്‍ നോക്കി.
നല്ല മതിപ്പ്
നേരേ ലിഫ്റ്റില്‍ താഴേയ്ക്കിറങ്ങി.
അപ്പോള്‍ കൃത്യം ഏഴ്മണി
ഒരു ബി. എം. ഡബ്ല്യു കാര്‍ വന്നു നിന്നു
ഡ്രൈവര്‍ ഇറങ്ങി കാറിന്റെ ഡോര്‍ തുറന്നുകൊടുത്ത്.
കാറ് ഓടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്
അവള്‍ മൊബേല്‍ ഫോണ്‍ കയ്യിലെടുത്തു.
കാറ് ഒന്നാമത്തെ സ്റ്റോപ്പില്‍നിന്നും ഒരാളെക്കയറ്റി,
വീണ്ടും ഓടി രണ്ടാമത്തെ സ്റ്റോപ്പില്‍നിന്നും ഒരാളെക്കയറ്റി.
മൂന്നാമത്തെ സ്റ്റോപ്പില്‍നിന്നും ഒരു സ്ത്രീയേക്കൂടിക്കയറ്റി. 
ഇപ്പോള്‍ കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍. 
കാര്‍ അതിവേഗം ഫ്‌ളാറ്റിലേക്കു പാഞ്ഞു.
ലിഫ്റ്റിലൂടെ അവര്‍ മുകളിലെത്തി.
എല്ലാവരും നിശാവസ്ത്രങ്ങള്‍ ധരിച്ചു.
അപ്പോള്‍ വിഭവസമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളും
വിലകൂടിയ മദ്യക്കുപ്പികളും എത്തിച്ചേര്‍ന്നു
ഇപ്പോള്‍ സമയം എട്ട് മുപ്പത്.
തീറ്റകുടി ഏകദേശം ഒന്നരമണിക്കൂര്‍.
കൃത്യം പത്ത്മണിക്ക് ഫ്‌ളാറ്റിലെ ലൈറ്റുകളെല്ലാം ഓഫായി.
അപ്പോള്‍ കരിനാഗങ്ങള്‍ ഫണം വിടത്തി ആടി.
പരസ്പരം വിഷം ചീറ്റി.
വെളുപ്പിന് കൃത്യം നാല് മണി
വിഷസഞ്ചികള്‍ ഏകദേശം കാലിയായി.
''ബൊക്കാച്ചി''യോയുടെ ഡെക്കാമറോണ്‍ കഥകളിലെ, 
കഥാപാത്രങ്ങള്‍ പുനഃര്‍ജനിക്കുന്നത്,
സണ്‍ഗ്ലാസ്സിന്റെ പിന്നിലെ ക്യാമറകള്‍ ഒപ്പിയെടുത്തു.
നേരം പുലരുംമുമ്പ് സ്റ്റോപ്പില്‍നിന്ന് കയറ്റിയവരെ
ഡ്രൈവര്‍ യഥാസ്ഥാനത്ത് കൊണ്ടുവിട്ടു.
അവള്‍ നിദ്രയുടെ കയങ്ങളിലേയ്ക്ക് വീണു.
കിട്ടയതോ മൂന്നുകോടി.
പോയതോ ഒരു ചന്ദ്രികാസോപ്പ്.
ദൈവത്തിന്റെ സ്വന്തം വാണിഭം.