"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

ജാതി നിര്‍മ്മൂലനം - ഡോ. അംബേദ്കര്‍

ലാഹോറിലെ ജത്-പത്- തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഡോ. ബാബാ സാബേഹ് അംബേദ്കര്‍ തയ്യാറാക്കിയ പ്രസംഗം (ഭാഗം 1)

ഈ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ആത്മാര്‍ത്ഥമായി എന്നെ ക്ഷണിച്ച ഇതിന്റെ അംഗങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നെ ഇതിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിച്ചതിന്റെ ഭാരവാഹികള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടിവരും എന്ന് എനിക്ക് ഉറപ്പുണ്ട്. ലാഹോറില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു പരിപാടിക്ക് ബോംബെയില്‍നിന്ന് ഒരാളെ അദ്ധ്യക്ഷനായി കൊണ്ടുവരുന്നതിന്റെ കാരണം വിശദീകരിക്ക പ്പെടേണ്ടിവരും. എന്നേക്കാളും യോഗ്യനായ ഒരു വ്യക്തിന് ഇതിന് ക്ഷണിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഹിന്ദുക്കളെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ ബഹുമാനിക്കുന്ന മഹാത്മാവിന്റെ അധികാരികതയെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവര്‍ എന്നെ വെറുക്കുന്നുണ്ട്. ഞാന്‍ അവര്‍ക്ക് തോട്ടത്തിലെ പാമ്പാണ്. രാഷ്ട്രീയ ചിന്തകരായ ഹിന്ദുക്കള്‍ എന്നെ ഈ ബഹുമാന്യ സ്ഥാനത്തേക്ക് ക്ഷണിച്ചതെന്തിനാണെന്ന് മണ്ഡലിനോട് ചോദിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ധീരോദാത്തമായ നടപടിയാണ്. ഇത് ഒരു ദ്രോഹമായി അവര്‍ കരുതിയാല്‍ എനിക്ക് അത്ഭുതമില്ല. സാധാരണ മതാത്മക ഹിന്ദുക്കളെ പോലും ഇത് സന്തോഷിപ്പിക്കുകയില്ല. ഹിന്ദു ശാസ്ത്ര വിധിക്ക് ചേരാത്ത ഈ അദ്ധ്യക്ഷ തിരിഞ്ഞെടുപ്പിനെ അവര്‍ ചോദ്യം ചെയ്യും. ശാസ്ത്രവിധി പ്രകാരം ബ്രാഹ്മണനായിരിക്കണം മൂന്ന് വര്‍ണ്ണങ്ങള്‍ക്കു ഗുരു. ''വര്‍ണ്ണനാം ബ്രാഹ്മണോ ഗുരു'' എന്നതാണ് ശാസ്ത്രത്തിന്റെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ മണ്ഡലിന് ആരില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം, ആരില്‍നിന്ന് അത് പാടില്ല എന്ന് നന്നായി അറിയാവുന്നതാണ്. എത്ര അറിവുള്ളവനായിരുന്നാലും അതുകൊണ്ടു മാത്രം അവനെ ഗുരുസ്ഥാനത്തേക്ക് സ്വീകരിക്കാന്‍ പാടില്ല എന്നാണ്.

ഹിന്ദു ശാസ്ത്രങ്ങള്‍ പറയുന്നത് മഹാരാഷ്ട്രയിലെ ശിവജി ചക്രവര്‍ത്തി യോട് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ഉണ്ടാക്കാന്‍ പ്രോത്സാഹനം കൊടുത്ത രാമദാസ് എന്ന ബ്രാഹ്മണ സന്യാസി അത് വളരെ വ്യക്തമാ ക്കിയിട്ടുള്ളതാണ്. അദ്ദേഹം തന്റെ ദാസ്‌ബോധ് എന്ന മറാത്തിയിലെഴു തിയ സമൂഹ്യവും രാഷ്ട്രീയവും മതപരവുമായ ഗ്രന്ഥത്തില്‍ ചോദിക്കു ന്നുണ്ട്- ഒരു അന്ത്യജന്‍ എത്ര പണ്ഡിതനായാലും ഗുരുവായി സ്വീകരിക്ക പ്പെടാനാവുമോ? പാടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഈ ചോദ്യത്തിന് എന്തുത്തരമാണ് പറയേണ്ടതെന്നത് ഞാന്‍ മണ്ഡലിന് വിട്ടുതന്നിരിക്കയാണ്. പക്ഷെ, ബോംബെ വരെ പോയിട്ട് അവിടെനിന്ന് ജാതിശ്രേണിയില്‍ ഏറ്റവും താഴെതട്ടിലുള്ളവനും എന്നാല്‍ ഹിന്ദുക്കളോട് പുച്ഛം പുലര്‍ത്തുന്നവനുമായ ഒരാളെ തന്നെ സവര്‍ണ്ണരെ അഭിസംബോധന ചെയ്യുന്ന അദ്ധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന്റെ കാരണം മണ്ഡലിന് നന്നായി അറിയാം. ആ ക്ഷണം ഞാന്‍ സ്വീകരിച്ചിരിക്കുന്നത് എന്റെയും എന്റെ സ്വസമുദായത്തിലെ ജനങ്ങളുടെയും ഇച്ഛക്ക് വിപരീതമായിട്ടാണെന്നകാര്യം ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഹിന്ദുക്കള്‍ക്ക് എന്നോട് വലിയ സുഖമില്ലെന്ന കാര്യം എനിക്കറിയാം. ഞാന്‍ അവരോട് അത്രക്കുമായിട്ടില്ലെന്ന കാര്യവും എനിക്കറിയാം. അത് അറിഞ്ഞു കൊണ്ടാണ് ഞാന്‍ അവരില്‍നിന്ന് അകന്നു നിന്നിട്ടുള്ളത്. എന്റെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാനും എനിക്ക് ആഗ്രഹമില്ല. ഞാന്‍ എന്റെ തട്ടകത്തില്‍ നിന്നുമാണ് എന്റെ നിരീക്ഷണം പ്രകടിപ്പിക്കുന്നത്. ഇത് വളരെയേറെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയിട്ടുണ്ട്. അവരെക്കുറിച്ച് കേട്ടിടത്തോളം അവരെ അങ്ങനെ ഉയര്‍ത്തിക്കാണിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്റെ ആഗ്രഹപ്രകാരമല്ല. മറിച്ച് നിങ്ങളുടെ ആഗ്രഹപ്രകാരമാണ്. സാമൂഹ്യപരിഷ്‌കരണമാണ് നിങ്ങളുടെ ആവശ്യം ഈ ആഗ്രഹം എനിക്കും തോന്നിയിട്ടുള്ളതാണ്. അതുകൊണ്ടു കൂടിയാണ് ഞാന്‍ നിങ്ങളുടെ ക്ഷണം തിരസ്‌കരിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചത്. മാത്രമല്ല എനിക്ക് നിങ്ങളെ ഈ കാര്യത്തില്‍ സഹായിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ പ്രത്യാശിക്കുക കൂടി ചെയ്യുന്നു. എന്റെ പ്രസംഗത്തിലൂടെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുകയോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് എന്റെ വീക്ഷണങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്.

ഇന്ത്യയില്‍ സാമൂഹ്യപരിഷ്‌കരണം എന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിപോലെ തന്നെ ദുഷ്‌ക്കരവും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാണ്. സാമൂഹ്യപരിഷ്‌കരണം വളറെ കുറച്ചുമാത്രം അനുഭാവികളുള്ളതും കൂടു തല്‍ വിമര്‍ശകരുമുള്ളതാണ്. വിമര്‍ശകര്‍ രണ്ട് വ്യത്യസ്ത ചേരികളി ലാണ് . ഒരുകൂട്ടര്‍ രാഷ്ട്രീയ പരിഷ്‌കരണവാദികളും മറ്റേക്കൂട്ടര്‍ സാമൂഹ്യ പരിഷ്‌കരണവാദികളുമാണ്.

സാമുഹ്യ കാര്യക്ഷമത ഇല്ലാതെ മറ്റൊരു മേഖലയും പുരോഗമിപ്പിക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ തിരിച്ചറിഞ്ഞതാണ്. ഹിന്ദുമതത്തിലെ ദുരാചാര ങ്ങളും സമ്പ്രദായങ്ങളും നിമിത്തം ആ മതത്തിന് തീരെ കര്യക്ഷമത യില്ലായിരിക്കുകയാണ്. അളവറ്റ പ്രയത്‌നത്തിലൂടെയല്ലാതെ ഇവ ഹിന്ദുമതത്തില്‍നിന്ന് ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുത്തതിന്റെ പിന്നാലെ തന്നെ അതിനോടനുബന്ധിച്ച് സാമൂഹ്യസമ്മേളനവും സ്ഥാപിതമായത്. സാമൂഹ്യസമ്മേളനം ഹിന്ദു സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. കുറച്ചു കാലത്തോളം കോണ്‍ഗ്രസ്സും കോണ്‍ഫറന്‍സും ഒരേ പരിപാടിയുടെ രണ്ട് ചിറകുകള്‍ പോലെയാണ് വര്‍ത്തിച്ചുവന്നിരുന്നത്; രണ്ടിന്റെയും സമ്മേളനങ്ങള്‍ ഒരേ പന്തലില്‍ തന്നെയാണ് നടത്തപ്പെട്ടിരുന്നതും. പക്ഷേ, അധികം വൈകാതെ, ഇവരണ്ടും രണ്ടായിതിരിഞ്ഞു. രാഷ്ട്രീയ പരിഷ്‌കരണ പാര്‍ട്ടിയും സാമൂഹ്യപരിഷ്‌കരണ പാര്‍ട്ടിയും. രണ്ടും തമ്മില്‍ ബദ്ധശത്രുതയിലുമായി. രാഷ്ട്രീയ പരിഷ്‌കരണ പാര്‍ട്ടി നാഷണല്‍ കോണ്‍ഗ്രസിനെയും സാമൂഹ്യ പരിഷ്‌കരണ പാര്‍ട്ടി, സാമൂഹ്യ പരിഷ്‌കരണ സമ്മേളനത്തെയും പിന്‍താങ്ങി. രണ്ടും രണ്ട് ധ്രുവങ്ങളായി സാമൂഹ്യപരിഷ്‌കരണം രാഷ്ട്രീയ പരിഷ്‌കരണത്തിന് മുന്നോടിയായി നടത്തപ്പെടണോ എന്നതായിരുന്നു തര്‍ക്കം. കുറേ കാലത്തോളം ഈ ആശങ്ക ഉള്ളതില്‍വെച്ചുകൊണ്ടു തന്നെ രണ്ട് ചേരിയും ഒന്നിച്ച് പ്രവര്‍ത്തിച്ചു. രണ്ട് ഭാഗത്തും വിജയം ഉണ്ടായില്ല. പക്ഷെ ക്രമേണ സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസം നേടിയവരില്‍ അധികം പേരും രാഷ്ട്രീയ ഭാഗത്ത് കൂടി സാമൂഹിക പരിഷ്‌കരണ വേദിയില്‍ ആളുകളുടെ എണ്ണം കുറഞ്ഞു. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ വേദിയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ വന്നു തുടങ്ങി. കോണ്‍ഗ്രസ് സമ്മേളനത്തിനോടനുബന്ധിച്ച് സോഷ്യല്‍ കോണ്‍ഫറന്‍സുകാര്‍ക്ക് യോഗം കൂടാന്‍ പന്തല്‍ അനുവദിക്കു ന്നത് നിര്‍ത്തി. സോഷ്യല്‍ കോണ്‍ഫറന്‍സുകള്‍ വേറെ പന്തല്‍ കെട്ടിയപ്പോള്‍ അത് കത്തിച്ച് കളയുമെന്ന് രാഷ്ട്രീയ കോണ്‍ഫറന്‍സുകാര്‍ ഭീക്ഷണിമുഴക്കിയത് കാരണം അത് നടന്നില്ല. കാലക്രമേണ കോണ്‍ഗ്രസ്സി ന്റെ സമ്മേളനത്തോടനുബന്ധിച്ച് സോഷ്യല്‍ കോണ്‍ഫറന്‍സ് കൂടുന്നത് ഇല്ലാതാവുകയോ പിന്നീട് മറന്ന് പോവുകയോ ചെയ്തു.

തുടരും...