"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 17, ബുധനാഴ്‌ച

വര്‍ഗ്ഗബോധത്തിന്റെ സ്മൃതി മണ്ഡപം - സജന്‍ സി. മാധവന്‍ (മുക്കട)

കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കാഞ്ഞിര പ്പെള്ളി താലൂക്കില്‍ മണിമല പഞ്ചായത്ത് വനാതിര്‍ത്തി യോടു ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമമാണ് കമുക്കാട (ചാരിവേലി, പന്തന്‍പുഴ) 1968-69-ല്‍ 1978-ലും സഖാവ് ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ ഇ. എം. എസ്. മന്ത്രിസഭയിലെ അംഗമായ ശ്രീ എം. കെ. കൃഷ്ണന്‍ (പട്ടികജാതി, പട്ടികവര്‍ഗ്ഗ) വനംവകുപ്പ് മന്ത്രിയായിരി ക്കുന്ന കാലഘട്ടത്തില്‍ സ്ഥാപിതമായതാണ് മറുക്കട പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി ഇവിടെ ടഇ, ടഠ വര്‍ഗ്ഗക്കാരും മറ്റ് ഇതര സമുദായ സഹോദര്യ സംഘടനകളും ഈ ജനതയുടെ സാമൂഹിക പുരോഗതിക്കായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ക്രൈസ്തവാധിപത്യമുള്ള ക്രിസ്തു മതവും അവരുടെ പള്ളികളും മുസ്ലീം മകത്തിന്റെ പള്ളികളും ഹൈന്ദവക്ഷേത്രവും ഈ കോളനിയുടെ പ്രത്യേകതയാണെന്ന് പറയാതിരിക്കുവാന്‍ തരമില്ല. നല്ലരു ശതമാനവും തൊഴിലാളികളാണ് വിവിധ മണ്ഡലങ്ങളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരും സര്‍ക്കാര്‍തസങ്ങളിലുള്ള വിവിധ മേഖലകളി ലും അര്‍ധസര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ഇവിടെയുണ്ട്. കലാകായിക വിദ്യാഭ്യാസ, സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ച് നമ്മുടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കഴിയുന്ന ഒട്ടനവധി കോളനി നിവാസികള്‍ മുക്കടകോളനിയുടെ അഭിമാനത്തിന് വക നല്‍കുന്നു. ഇവരുടെ സാംസ്‌ക്കാരിക പൈകൃക ചിന്തകളുടെ രൂപാന്തരമാണ് ഗജങട മുക്കട 1207-നമ്പര്‍ ശാഖവഴി പകപണിഞ്ഞത് ഓരോ കറത്തവന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമാണ് മഹാത്മ അയ്യന്‍കാളി സ്മൃതി മണ്ഡപവും പ്രതിമ അനാച്ഛാദനവും വഴി കേരളത്തിലെ കറുത്തവന്റെ ജീവിതപാദയില്‍ വരും തലമുറയ്ക്ക് വര്‍ഗ്ഗബോധത്തിന്റെ വഴി കാട്ടുവാന്‍ മഹാത്മ ശ്രീ അയ്യന്‍കാളിയുടെ ജീവിത സമര പോരാട്ട സന്ദേ ശങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞതില്‍ കെ.പി. എം. എസ്. മുക്കട ശാഖയ്ക്ക് എക്കാലവും അഭിമനത്തിന് വക നല്‍കുന്നതാണ്. 

എണ്ണമറ്റ സമര പോരാട്ടങ്ങളുടെ തീച്ചൂളയില്‍ വെരുരുകിയ ഒരു ജനതയുടെ പൂര്‍വ്വ പിതാക്കന്മാരുടെ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ നെഞ്ചില്‍ ആവാഹിച്ച കറുത്തവരുടെ കരുത്തുറ്റ കര്‍മ്മനിരതനായ മുന്നണി പോരാളി- കറുത്ത നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ വഴികളില്‍ കനല്‍ സൂര്യന്റെ പ്രകാശം പരത്തിയ വിപ്ലവ തേജസ്സ് മഹാത്മ അയ്യന്‍കാളി എന്ന അശ്വമേധത്തെ തളക്കുവാന്‍ കഴിഞ്ഞ കാലഘട്ട ചരിത്ര പോരാട്ട ങ്ങളെങ്ങും ആരെയും കാണുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ആ മഹാരഥ ത്തിന്റെ ജീവിത പോരാട്ടങ്ങളുടെ സമരഗാഥകള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞെങ്കില്‍ നമ്മള്‍ കൃതാര്‍ത്ഥ മായി. ഇവിടെ ഉയര്‍ന്ന സ്മൃതിമണ്ഡപവും പ്രതിമയും വര്‍ഗ്ഗബോധ ത്തില്‍ അധിഷ്ഠിത മായ ഒരു ജനതയുടെ ആത്മാഭിമാന ബോധത്തിന്റെ ദീപിസ്തംഭമാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ തിരുവിതാം കൂറിന്റെ ജാതി, മത മണ്ഡലങ്ങളെ മാറ്റി മറിച്ച മഹാത്മാവെ അങ്ങേയ്ക്ക് മരണമില്ല. ഉയര്‍ത്തെഴുന്നേല്‍ക്കും ഒരുനാള്‍ നിന്‍ ജീവിത പോരാട്ടങ്ങളുടെ ജീവന്‍ തുടിക്കുന്ന സ്മരണകള്‍ അയവിറക്കുന്ന ഒരു പുതുതലമുറ നാളകളില്‍ ഇവിടെനിന്നും ഉയരട്ടെ.

സജന്‍ സി. മാധവന്‍ (മുക്കട)
9605512702