"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 8, തിങ്കളാഴ്‌ച

ചരിത്രമെഴുതി അയ്യന്‍കാളി ഭവന്‍ - സുനില്‍ ടി. രാജ്

സുനില്‍ ടി. രാജ്
നവോത്ഥാന നായകന്‍ മഹാത്മാഃ അയ്യന്‍കാളിയുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് കിഴക്കിന്റെ കവാടമായ മുണ്ടക്കയത്ത് ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്ത് മഹാത്മാഃ അയ്യന്‍കാളി ഭവന്‍ ഒരുങ്ങുന്നു. പ്രസ്തുത മന്ദിരം അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കാഞ്ഞിരപ്പള്ളി യൂണിയന്റെ ആസ്ഥാന മാണ്. മഹാരഥന്മാര്‍ പിന്നിട്ട വഴികളിലൂടെ അവരുടെ ദര്‍ശനങ്ങള്‍ മനസ്സിലും പ്രവൃത്തിയിലും സമര്‍പ്പിച്ചുകൊണ്ടാണ് ഈ ചരിത്ര ദൗത്യത്തിന് തുടക്കം കുറിച്ചത്. മണ്‍മറഞ്ഞ നേതാക്കന്മാരായ പി.റ്റി. നാണു, ഐ.സി. കുഞ്ഞപ്പന്‍, കെ. വേലപ്പന്‍, കെ.പി. ദേവദാസ്, പി.കെ. പ്രകാശ്, പി.എം. മാധവന്‍, ചെമ്പന്‍ പൊടിയന്‍, ഐ.സി. കുട്ടപ്പന്‍, എം.കെ. ശങ്കരന്‍കുട്ടി, കുഞ്ഞപ്പന്‍ കൈതമറ്റം, രാജപ്പന്‍ വെട്ടിമല, പി.ഡി. കേശവന്‍, കുഞ്ഞികൃഷ്ണദാസ്, ഗോപാലന്‍ മയ്യാവില്‍, തമ്പി പുന്നയ്ക്കല്‍, രാജപ്പന്‍ പ്ലാക്കൂട്ടത്തില്‍, കുട്ടി ചെറുതോട്ടായില്‍ എന്നിവരും ഞങ്ങള്‍ക്കു മുമ്പേ ഈ പ്രസ്ഥാനത്തെ നയിച്ചവരായ പി.സി. ബാബു, കെ.പി. തങ്കപ്പന്‍ പോളയ്ക്കല്‍ എം.ഒ. കുഞ്ഞുകുഞ്ഞ്, കുട്ടന്‍ സാര്‍ തുടങ്ങിയവരുടെ വിലയേറിയ സംഭാവനകളെ ഓര്‍ത്തുകൊണ്ടും സഭ നടത്തിയ ജനകീയ സമരങ്ങള്‍ കാമ്പയിനുകള്‍ ജനപക്ഷനിലപാടുകള്‍ ഇവയൊക്കെ അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കാഞ്ഞിരപ്പള്ളി യൂണിയനെ ജനങ്ങളിലേയ്ക്ക് അടുപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. 

ഏകീകൃത കുടുംബ പ്രാര്‍ത്ഥന, കുടുംബ സംഗമങ്ങള്‍, സ്വാശ്രയ ക്യാമ്പുകള്‍, വിദ്യാഭ്യാസ സെമിനാറുകള്‍, മഹിളായുവജന സമ്മേളനങ്ങള്‍, കേഡര്‍ ക്യാമ്പ്, കുട്ടികളുടെ അവധിക്കാല പരിശീലന പരിപാടി 'തളിരര്, വനിതകള്‍ക്കായുള്ള പരിശീലന പരിപാടി 'സിന്ദൂരം' ഇവയൊക്കെ യൂണിയന്റെ എടുത്തു പറയത്തക്ക പരിപാടികളാണ്. ഈ സ്മാരക മന്ദിരം പടുത്തുയര്‍ത്തുവാന്‍ ശാഖാ അംഗങ്ങളുടെയും സമുദായ സ്‌നേഹികളായ അനില്‍ ബംഗ്ലാവുപറമ്പില്‍, ഡോ. രാജന്‍ ബാബു, ജെയിംസ് കോരുത്തോട് (പാപ്പച്ചി സാര്‍) എന്നിവരുടെ സഹകരണവും ലഭിച്ചിട്ടുണ്ട്. ഈ മന്ദിരത്തില്‍ യൂണിയന്‍ കമ്മറ്റി ഓഫീസിനു പുറമേ റഫറന്‍സ് ലൈബ്രറി നിലവില്‍ ഉണ്ട്. ദളിത് പഠനഗവേഷണ കേന്ദ്രവും ബേന്‍ക്വീറ്റ് ഹാളും പൂര്‍ത്തീകരിച്ചുകൊണ്ട് 2015 മെയ് മാസം ഉത്ഘാടനം ചെയ്യുവാനാണ് യൂണിയന്‍ കമ്മറ്റിയുടെ തീരുമാനം. ഓഫീസ് നിര്‍മ്മാണത്തിലും തുടര്‍പ്രവര്‍ത്തനത്തിലും യൂണിയന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജി. വെണ്‍മാന്തറ, കെ.കെ. സിജു കൈതമറ്റം, കെ.കെ. സരസന്‍, എം.പി. ബാബു, പി.ഡി. ദിലീപന്‍, എം.കെ. രവി, വി. അജയകുമാര്‍, രമേശ് ബാബു, റ്റി.ജി. രാജന്‍, പി.കെ. പ്രേമന്‍, പി.കെ. കുഞ്ഞുമോന്‍, എം.ജി. രാജന്‍, കെ.കെ. ഷൈജുമോന്‍, കവിതാ രാജന്‍, രാജേഷ് കെ. രാജ്, അഖിലേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

സുനില്‍ ടി. രാജ്
യൂണിയന്‍ സെക്രട്ടറി, A.K.C.H.M.S. കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍