"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 20, ശനിയാഴ്‌ച

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പും പട്ടികവിഭാഗങ്ങളുടെ രാഷ്ട്രീയ പുരോഗതിയും - അജിത് നന്ദന്‍കോട്

ജൈന-ബുദ്ധ കാലഘട്ടത്തില്‍ അപ്പൂപ്പന്‍, മൂപ്പന്‍ എന്നത് പുരോഹിതരും നേതാവുമാ യിരുന്ന വരെ ബ്രാഹ്മണ കുടിയേറ്റത്തോടെ കൊന്നൊ ടുക്കി പില്‍ക്കാലത്ത് പ്രചരിപ്പിച്ച ബ്രാഹ്മണ ശുക്‌ളം പേറുന്ന കള്ളക്കഥകളാണ് ബാക്കി ഉള്ള ഉപജാതികളുടെ കെട്ടുകഥകള്‍ വിവരി ക്കാന്‍ തുടങ്ങിയാല്‍ സ്ഥലം തികയാതെവരും. ഹിന്ദു മതത്തില്‍ നിന്നും മോചനവും ആത്മാഭിമാനവും വീണ്ടെടുക്കാന്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്ന നമ്മുടെ ജനതയ്ക്ക് വിദേശ മിഷനറിമാരുടെ മനുഷത്വ പൂര്‍ണ്ണമായ ഇടപെടലും, പ്രവര്‍ത്തനവും നിമിത്തം വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി നേടുവാന്‍ കുറച്ചൊക്കെ സാധിച്ചിട്ടുണ്ട്. 

എന്നാല്‍ ഇക്കാലത്ത് ക്രൈ സ്തവമതം സ്വീകരിച്ചവര്‍ക്ക് വിശ്വാസ ങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും അപ്പുറം സാമൂഹിക - രാഷ്ട്രീയ പുരോഗതി ആര്‍ജ്ജിക്കാന്‍ (പെന്തകോസ്തു സഭയുടെ വരവും വളര്‍ച്ചയും) കഴിഞ്ഞിട്ടില്ല. ഈ ജനതയെ വിശ്വാസത്തിന്റെ മറവിലും ദൈവത്തിന്റെ പേരിലും നടത്തുന്ന സാമ്പത്തിക സാമൂഹിക ചൂഷണങ്ങള്‍ സര്‍വ്വത്രിക മായി ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ഈ ജനത സാമൂഹികപരമായി ചിന്തിക്കാ തിരിക്കാനും ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിത ന്മാരും പാസ്റ്റര്‍മാരും ബോധപൂര്‍വ്വം ശ്രമിക്കുന്നതായി നമുക്ക് കാണാം. സാമൂഹിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തങ്ങളുടെ പ്രശ്‌നത്തിന് പരിഹാര മല്ലെന്നും ഏകവഴി സ്വര്‍ഗ്ഗരാജ്യ മാണെന്നു പ്രചരിപ്പിക്കുന്നു. 2000 കൊല്ലങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട യേശുക്രിസ്തു ജീവനുള്ള ദൈവമമാണെന്ന് മഹാത്മ അയ്യന്‍കാളിയും ബാബാ സാഹേബ് അംബേദ്കറും ഈ സമുദായങ്ങള്‍ക്കു വേണ്ടി നടത്തിയ ജീവന്‍ മരണ പോരാട്ടങ്ങള്‍ക്ക് യാതൊരുവിലയും കല്‍പ്പിക്കാത്തവരാണ് ഈ വിശ്വാസിവര്‍ഗ്ഗം. ഉപവാസ പ്രാര്‍ത്ഥനയും മറുഭാഷാ ചൊല്ലിക്കൊണ്ടുള്ള പിശാച് ഒഴിപ്പിക്കലിലും കഴിഞ്ഞു കൂടുന്ന ഇവര്‍ക്ക് രോഗങ്ങള്‍ വന്നാല്‍ ആശുപത്രിയില്‍ പോകാതെ വിശ്വാസത്തിന്റെ പേരില്‍ സുഖപ്പെടുത്തുന്നതും സാമൂഹിക കാഴ്ചപ്പാടുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിലും വിലക്കും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ വിശ്വാസ ത്തില്‍പ്പെട്ടതും പാരമ്പര്യമായി ക്രൈസ്തവ വിസ്വാസം വച്ചു പുലര്‍ത്തുന്ന സവര്‍ണ്ണ ക്രിസ്ത്യാനികളായ അച്ചായന്മാര്‍ (മാപ്പിള ക്രിസ്ത്യാനികള്‍) ഏക്കറു കണക്കിന് ഭൂമി വെട്ടിപ്പിടിച്ചും, മണി മാളികകള്‍ തീര്‍ത്തും വ്യവസായങ്ങള്‍ നടത്തിയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിമാര്‍ വരെ ആയിതീരുമ്പോള്‍ നമ്മുടെ സമുദായത്തില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ അന്ധമായ വിശ്വാസം മാറ്റി വച്ച് ഈ സമുദായത്തോട് ചേര്‍ന്നു മുന്നേറാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്.

നമ്മുടെ പൂര്‍വ്വികര്‍ ജാതി ചിന്തകള്‍ ഇല്ലാതെ സാംസ്‌കാരി കമായി ഉയര്‍ന്നു നിന്നിരുന്ന സംഘകാലത്ത് മാനവികതയുടെ നേരിന്റെ വഴികാട്ടിയ ഗോത്രജനത യായിരുന്നു നമ്മള്‍. ആര്യബ്രാഹ്മണര്‍ സ്വാര്‍ത്ഥ തയ്ക്കും അധികാരം നിലനിര്‍ത്താനും ഉണ്ടാക്കിയ കെട്ടുകഥകളും നീചജാതി പേരുകളും അന്ധമായ മത വിശ്വാസങ്ങളും ഉപേക്ഷിച്ച് മുന്നേറുന്ന ഒരു സമുദായത്തിനു മാത്രമേ ജനാധിപത്യ കാലത്ത് രക്ഷയുള്ളൂ അതാണ് ബാബാ സാഹേബ് അംബേദ്കറും യജമാനന്‍ അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും കാണിച്ചു തന്നത്.

ഒരു ജനാധിപത്യ രാജ്യത്തില്‍ വോട്ടിന്റെ വില അറിഞ്ഞ് അത് വേണ്ട രീതിയില്‍ വിനിയോ ഗിക്കാന്‍ കഴിയുന്ന ഒരു പൗര സമൂഹമായി ഉയര്‍ന്നു വരുക എന്നുള്ളതാണ് നമ്മുടെ ഇടയിലെ ഏകവഴി ഇതിനുള്ള പരിശ്രമങ്ങളാണ് നമുക്ക് ഉണ്ടാകേണ്ടത്. 

ഈ ഒരുമ നമുക്ക് ഇല്ലാതെ പോയതു കൊണ്ടാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി വര്‍ഷങ്ങള്‍ കൊണ്ട് കേന്ദ്ര - സംസ്ഥാനങ്ങള്‍ നീക്കി വയ്ക്കുന്ന കോടിക്കണക്കിനു രൂപ നമുക്ക് പ്രയോജന മില്ലാതെ പാഴായി പോയത്. ഇത് ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് പര്‍ട്ടികളാണെന്ന സത്യം നാം തിരിച്ചറിഞ്ഞേ പറ്റൂ. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ഓരോ വര്‍ഷവും നമുക്കായി നീക്കി വയ്ക്കുന്ന വികസന പദ്ധതിയുടെ പണത്തിന്റെ 50, 60 ശതമാനമാണ്. ഈ വര്‍ഷവും 45000 (നാല്‍പ്പത്തി അയ്യായിരം) കോടി രൂപ നീക്കി വച്ചതില്‍ ത്രിതല പഞ്ചായത്തുകള്‍ ചിലവഴിച്ചത് 25 ശതമാനവും കോര്‍പ്പറേഷന്‍ മുനിസിപാലിറ്റി ചിലവഴിച്ചത് 15 ശതമാനവും മാത്രമാണ്.

പട്ടിക ജാതി / പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീടുവയ്ക്കാന്‍ കൊടുക്കുന്ന വ്യക്തിഗത ആനൂകൂല്യം തന്നെ അപര്യാപ്തമാണ്. 400 നും 500 നും ഇടയിലുള്ള സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിക്കുന്നതാണ് പട്ടികവിഭാഗ ഭവന ങ്ങള്‍ എല്ലാം തന്നെ നിര്‍മ്മാണ മേഖലകളില്‍ അടിക്കടി ഉണ്ടായി ക്കൊണ്ടിരിക്കുന്ന സിമെന്റിന്റെയും കമ്പിയുടെയും മണലിന്റെയും പാറപ്പൊടി യുടെയും വില വര്‍ദ്ധനവും ചുമട്ടു കൂലിയും പണിക്കൂലി യും തട്ടിച്ചു നോക്കിയാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന 2 ലക്ഷം രൂപ തൊട്ട് മൂന്ന് ലക്ഷം രൂപ ഒന്നിനും തികയാത്തതാണ് കടം വാങ്ങിയും പലിശയ്ക്ക് എടുത്തും ഊരുത്താലി പണയം വച്ചും വിറ്റും വീടിന് ചിലവഴിച്ചാല്‍ പോലും ലോണു വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇപ്പോഴത്തെ കാലത്ത് വാര്‍ത്ത് തേച്ചെടുക്കു മ്പോള്‍ തന്നെ 6 ലക്ഷം രൂപയോളം വേണ്ടി വരും കോടികള്‍ ലാപ്‌സാ ക്കി കളയുന്ന ഭരണാധി കാരികള്‍ക്ക് ഇത് നല്‍കാന്‍ കഴിയാത്തതു കൊണ്ടല്ല പട്ടിക ജാതിക്കാരും പട്ടിക വര്‍ഗ്ഗക്കാരും ഇങ്ങനെയുള്ള നല്ല രീതിയില്‍ വീടു വച്ച കഴിയേണ്ട വരല്ലെന്ന വിചാരിക്കുന്ന വരാണ് കേരളം ഭരിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയ തമ്പുരാക്ക ന്മാരാണെന്ന് നാം മനസ്സാലിക്കണം.

അടുത്തതായി നമ്മുടെ ഫണ്ടുകളുടെ സിംഹഭാഗവും നമ്മള്‍ക്ക് അറിയാത്ത രീതിയില്‍ ശാസ്ത്രീയമായി തട്ടിയെടുത്തു കൊണ്ടിരിക്കുന്നത് പശ്ചാത്തല മേഖലയിലാണ് ഒന്നോ രണ്ടോ പട്ടികജാതി / വര്‍ഗ്ഗക്കാര്‍ ഉള്ള കുടുംബങ്ങളും എന്നാല്‍ ഭൂരിപക്ഷവും മറ്റിതര സമുദായങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ റോഡുകളും കുടിവെള്ള പദ്ധതികളും കലുങ്കുകളും നിര്‍മ്മിച്ചു കൊണ്ട് കോടികള്‍ തട്ടിയെടു ക്കുന്നത് വ്യാപക മാണ്. എന്നാല്‍ ഈ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളും, ആവാസ മേഖലകളിലും വേണ്ടത്ര വികസനങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര താല്പര്യം കാട്ടാറില്ല. അഥവാ അത്തരം ശ്രമങ്ങള്‍ നടന്നാല്‍ തന്നെ നിലവാര മില്ലാത്ത കമ്മ്യൂണിറ്റി ഹാളുകളും അംഗന്‍ വാടികളും റോഡുകളുമാണ് നിര്‍മ്മിക്കുന്നത്. ഇതിലൂടെ വാര്‍ഡ് മെമ്പറും കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. 

ഇതുപോലെ ദലിതനും ആദിവാസികളും കൂടുതലായി കാണുന്ന ഇടങ്ങളും അവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായിമി ല്ലാതെ ജയിച്ചു വരാവുന്ന തുമായ വാര്‍ഡുകളില്‍ ഒരിക്കലും ദലിതര്‍ അധികാരി കളായി മാറാതിരിക്കാന്‍ വാര്‍ഡുകള്‍ കീറിമുറിച്ച് മറ്റു വാര്‍ഡുകളോട് കൂട്ടിചേര്‍ത്തു നടത്തുന്ന വാര്‍ഡു പുനര്‍നിര്‍ണ്ണയവും രാഷ്ട്രീയ പാര്‍ട്ടികളുടെ വേറൊരു ചതിയാണ് എന്നാല്‍ ഇതര സമുദാ യങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഇല്ലാത്തതും നാം കാണേണ്ട വസ്തുതയാണ് കൂടാതെ ഇത്തര ത്തിലുള്ള സാമൂഹിക സാമ്പത്തിക വീഴ്ചയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആസൂത്രണ ബോര്‍ഡും ഉത്തരവാദിയാണ് പട്ടികവിഭാഗ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കി വിജയിപ്പി ക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമാണ് ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്.

ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യമാണ് നമ്മുടെ സമുദായത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. ഇതിനെ മറികടക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടി കളെയും അതില്‍ നിലകൊള്ളുന്ന കൂട്ടിക്കൊടു പ്പുകാരായ പട്ടികജാതി / പട്ടികവര്‍ഗ്ഗ നേതാക്കളെയും പ്രതിനിധി കളെയും മാറ്റി നിര്‍ത്തി കൊണ്ടുള്ള ബദല്‍ രാഷ്ട്രീയ ത്തിനായി മുന്നിട്ടിറങ്ങേ ണ്ടതിന്റെ പ്രസക്തി വര്‍ദ്ധിച്ചിരി ക്കുകയാണ് അതിന് ഉപജാതി സംഘടനകളും ദലിത്-ആദിവാസി - ദലിത് ക്രൈസ്തവ സംഘടനകളുടെയും വിശാലമായ ഐക്യം സ്ഥാപിച്ചു കൊണ്ടു മാത്രമേ ഇത് സാധ്യമാകൂ. ഒരു വാര്‍ഡില്‍ മിനിമം 50 വോട്ടുകള്‍ സമുദായത്തിന് സമാഹരിക്കാന്‍ കഴിയുന്ന ചെറിയ സംഘടനതൊട്ട് ആയിരവും ലക്ഷവും അണികളുള്ള സംഘടനകള്‍ യോജിച്ചു കൊണ്ട് വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടു പ്പില്‍ മല്‍സരിച്ച് അധികാരി കളായി തീരുന്ന ഒരു ജനതയായി മാറുക എന്നുള്ളതാണ് നമ്മുടെ സമുദായത്തിനും ഭാവി തലമുറക്കും ഈ സംഘടനകളും നേതാക്കളും ചെയ്യേണ്ടത്.

--------------------------------------------------------------

അജിത് നന്ദന്‍കോട് 9656837490