"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

ഹിന്ദുത്വമല്ല ദേശീയത: സനാതന സംസ്‌ക്കാരമാണ് - ഏ. ആര്‍ സേതു രാജന്‍

ഏ. ആര്‍ സേതു രാജന്‍
ഇന്റര്‍ നാഷണല്‍ ദ്രവീഡിയന്‍സ് ഇന്‍ഡിപെന്‍ഡന്റ് ഏരിയാ (INDIA- ഇന്‍ഡ്യയില്‍ തലമുറ തലമുറകളായി പതിനായിര ത്തില്‍ അധികം ജനസമൂഹത്തിലെ ഒരംഗം എന്ന നിലയില്‍ ആദിമ ജനസമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ (ജാതി-മത- രാഷ്ട്രീയ) ഒരു ചെറിയ സ്വാധീനമെങ്കിലും ചെലുത്തു വാന്‍ കഴിയുമെങ്കില്‍ കഴിയട്ടെ എന്ന സദ് ഉദ്ദേശത്തോടു കൂടി മാത്രമാണ് പട്ടികജാതി- വര്‍ഗ്ഗ വിഭാഗ ങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഈ ജനവിഭാഗ ത്തിന് തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ അനശ്വരനായ കാഥികന്‍ എ. എം. ബി. രാജന്‍ എന്ന പൊതു പ്രവര്‍ത്തകന്റെ ഏകപുത്രനായ ഞാന്‍ സൈന്ധവമൊഴിക്ക് ഈ ലേഖനം സമര്‍പ്പിക്കുന്നത്...

ജനിച്ച ദേശത്ത് 2000ത്തിലധികമാണ്ടുകള്‍ അതിനീചവും പൈശാചിക വുമായ അടിമത്വം അടിച്ചേല്‍പ്പിക്കപ്പെട്ട് മൃഗങ്ങളെക്കാള്‍ മോശമായ പരിവേഷങ്ങള്‍ ചാര്‍ത്തപ്പെട്ട്. തകര്‍ന്ന് ചിതറിതെറിച്ച് നാമാവശേഷ മായിപ്പോയ ആദിമനിവാസികള്‍ക്ക് ഈ നൂറ്റാണ്ടില്‍ ജാതി- മത- രാഷ്ട്രീയ ചിന്തകളില്‍നിന്ന് ധാരാളം നേതാക്കള്‍ അടിസ്ഥാനരഹിതവും അര്‍ത്ഥ ശൂന്യവുമായ പ്രവര്‍ത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും മാദ്ധ്യമങ്ങളിലൂടെ പേരെടുക്കുകയും ചെയ്യുമ്പോള്‍ ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ ജന്മദേശത്തോടും പൊതുസമൂഹത്തോടും കൂറുള്ളവര്‍ എന്റെ അക്ഷരക്കൂട്ടുകാര്‍ ശ്രദ്ധിക്കുകയും വായിക്കുകയും ഗ്രഹിക്കുകയും വരും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യണമെന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

നഷ്ടപ്പെട്ടുപോയ നമ്മുടെ രാജ്യമായ ഇന്‍ഡ്യ(ഇപ്പോള്‍ ഭാരതം)യും അതിന്റെ അതിപുരാതനവും അതിമഹത്തരവുമായ പാരമ്പര്യവും സംസ്‌ക്കാരവും പുനഃസ്ഥാ പിക്കുവാന്‍ നമുക്കും ബാദ്ധ്യതയുണ്ട്. ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ യഥാര്‍ത്ഥമായ ചരിത്രം പഠിക്കാത്ത നാം ഹിന്ദുവാണെന്നും ക്രിസ്ത്യാനിയാണെന്നും വീരഘോഷം മുഴക്കി അഭിമാനംകൊള്ളുകയും അണികളെയും പുതുതലമുറയെയും അതില്‍തന്നെ ചേര്‍ത്തു നിര്‍ത്തി നേതാക്കന്മാരായി ഞെളിയുന്ന ജാതി സംഘടനാ നേതാക്കള്‍ സത്യചരിത്രത്തെ അന്വേഷിക്കാനും കണ്ടെത്താനും പഠിപ്പിക്കുവാനും അല്‍പ്പം സമയം കണ്ടെത്തണം എന്നതാണ് എന്റെ അപേക്ഷ. സംവരണ ആനുകൂല്യങ്ങള്‍ക്കുവേണ്ടി മാത്രം മുറവിളികൂട്ടു കയും ജനാധിപത്യ സമരമുറകളും കൂടാതെ അക്രമ പൂരിത വിപ്ലവ സമര പാതകളും പിന്തുടരാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സംഘടനാ നേതാക്കള്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായപോല വിഹരിക്കുക യാണെന്ന സത്യം ആദിമജനസമൂഹം മനസ്സിലാക്കേ ണ്ടതുണ്ട്. ജാതി-മത ചിന്തകള്‍വഴി ദേശീയ ജനതയെ സമൂഹത്തിന്റെ ആഴങ്ങളിലേക്കും മഹാചുഴിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ജാതി-മത കോട്ടകള്‍ നമുക്ക് തകര്‍ത്ത് തരിപ്പണമാക്കി ഇന്‍ഡ്യയുടെ സംസ്‌ക്കാരമായ സനാതനധര്‍മ്മം നിലനിര്‍ത്തപ്പെടുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട് എന്നു മനസ്സിലാക്കേണ്ടത് അനിവാര്യമായ വസ്തുത തന്നെയാണ്.

ഇന്‍ഡ്യാ ചരിത്രത്തിലെ നവോത്ഥാന ശില്പികളായ ഇന്‍ഡ്യയുടെ മഹാനായ പുത്രന്‍ (The greatest son of India) രാജരാജശ്രീ അയ്യന്‍കാളി യജമാനന്‍ ഭാരതരത്‌നം ഡോ. ഭീം റാവു റാംജി ബാബാസാഹേബ് അംബേദ്ക്കര്‍. പെരിയോര്‍ ഇ. വി. രാമസ്വാമി നായ്കര്‍ തുടങ്ങിയ മഹാരഥന്മാരുടെ ചിന്തകള്‍ ദര്‍ശനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സമരമാര്‍ഗ്ഗങ്ങള്‍ എന്നിവ കുഴിച്ചുമൂടിക്കൊണ്ട് ഞങ്ങള്‍ ഹിന്ദുക്കളാണ് ഞങ്ങള്‍ ക്രിസ്ത്യാ നികളാണ് എന്നൊക്കെ വീരവാദം നടത്തി കേവലം ആനുകൂല്യങ്ങള്‍ ക്കായി കുരയ്ക്കുകയും സംവരണം എന്ന സവര്‍ണ്ണ ചിന്തയ്ക്കായി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം 68 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കടിപിടികൂട്ടുന്ന തെരുവുനായ്കളാണ് ജാതിസംഘടനാംഗങ്ങള്‍ എന്ന് വിളിച്ചു പറയുവാന്‍ ഈ വര്‍ഗ്ഗരാക്ഷക്കായി ജന്മമെടുത്ത മഹാരഥന്മാ രായനമ്മുടെ പിതാക്കന്മാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എനിക്ക് ലവലേശം ഭയമില്ലാ എന്ന് വായനക്കാര്‍ മനസ്സിലാക്കണം. കാരണം ദേശീയ ജനതയ്ക്ക് ജന്മദേശത്ത് അയിത്തവും അനാചാരവും അടിമത്വവും അടിച്ചേല്‍പ്പിച്ച് ''മനുചിന്ത'' കരായ ജാതി വാദികളായ സവര്‍ണ്ണ ഹിന്ദുക്കളെ അടിച്ചൊതുക്കി മഹാനായ അയ്യന്‍കാളി യജമാനന്‍ നേടിത്ത ന്നതാണ് കറുത്തവന്റെ ഇന്നത്തെ സ്വാതന്ത്ര്യം. സവര്‍ണ്ണ ചിന്തകളെ തകര്‍ത്തെറിയുവാന്‍ ഇന്‍ഡ്യയിലുടനീളം കൊടുങ്കാറ്റായി ആഞ്ഞടിച്ച ബാബസാഹേബ് ഡോ. അംബേദ്ക്കര്‍ ദര്‍ശനങ്ങളും ചിന്തകളും ഇന്‍ഡ്യയുടെ ഭരണഘടനയും തമസ്‌കരിക്കുകയും തിരസ്‌ക്കരിക്കപ്പെടുത്തുകയും ചെയ്യപ്പെടുകയാണ് ഈ വിഭാഗങ്ങള്‍. ''ഞാന്‍ ഹിന്ദുവായി ജനിച്ചാലും ഹിന്ദുവായി മരിക്കില്ല'' എന്ന കദന വചനത്തെയും കറുത്ത ജനത വിസ്മരിക്കുന്നു. ഇത്തരം ചിന്താഗതികള്‍ മാറ്റപ്പെടണം. നിങ്ങള്‍ മാറ്റിവയ്ക്കണം എന്ന് അഭ്യര്‍ത്ഥി ക്കുന്നു. അവകാശത്തിനായി പടനയിക്കാന്‍ ജാഗ്രത പാലിക്കുക.

ദേശീയത ഹിന്ദുത്വമെന്ന് സവര്‍ണ്ണജാതികള്‍ പറയുമ്പോള്‍ മുദ്രാവാക്യം പോലെ ഏറ്റുപാടുന്ന പട്ടികജാതി/വര്‍ഗ്ഗ സംഘടനകളും നേതാക്കളും വര്‍ഗ്ഗ വഞ്ചന കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുയാണ് എന്ന് നെഞ്ചില്‍ കൈവച്ച് ഏറ്റുപറഞ്ഞ് സമ്മതിക്കണം. സനാതന സംസ്‌ക്കാരത്തിലെ അഗത്യന്‍, പുലസ്ത്യന്‍, പുലഹന്‍, കണ്വന്‍, വിശ്വാമിത്രന്‍, ശൌനകന്‍, ശൂനകന്‍, അത്രി, ദഥീചി, ച്യവനന്‍, ദുര്‍വ്വാസാവ്, വാല്മീകി (അനകാരന്‍) വ്യാസന്‍ (കൃഷ്ണദ്വൈപാലകന്‍), വിശ്വകര്‍മ്മാവിന്റെ മക്കളായ മനു, മയന്‍, ത്വഷ്ഠ, ശില്പി, വിശ്വജ്ഞന്‍ തുടങ്ങിയ സന്യാസിമാരും, മഹാമുനിമാരും, രാജര്‍ഷികളും ദേവര്‍ഷികളും ബ്രഹ്മര്‍ഷികളുമായ മഹാതപസ്വികള്‍ ഹിന്ദുക്കളാ യിരുന്നില്ല മറിച്ച് ദേശീയ ജനതയുടെ ജ്ഞാനഖനികളായിരുന്നു എന്ന് മനസ്സിലാക്കണം. ചരകന്‍, സുശ്രുതന്‍ തുടങ്ങിയവരും ഹിന്ദുക്കളായിരുന്നില്ല. അന്ന് ഹിന്ദുക്കളെന്ന് പറയപ്പെടുന്ന ബ്രാഹ്മണര്‍ ഈ ദേശത്ത് എത്തിയിട്ടു പോലുമില്ല എന്ന സത്യം പുതുതലമുറ മനസ്സിലാക്കണം. ഈ സന്യാസി ശ്രേഷ്ഠ പരമ്പരയുടെ മഹാത്മ്യം പുതുതലമുറയില്‍ ആദ്യം മനസ്സിലാക്കു കയും നമുക്ക് അതു പകര്‍ന്നു തരികയും ഈ സാധുക്കളേകിയ സനാതന സംസ്‌ക്കാരം സംരക്ഷിക്കുവാനുമാണ് മഹാന്മാന്മാരില്‍ മഹാനും മഹാഗുരുഭൂതനുമായിരുന്ന ശ്രീമദ് അയ്യന്‍കാളി യജമാനന്‍ 'സാധുജനപരി പാലന സംഘം'' സ്ഥാപിച്ചത് എന്ന് കറുത്തമക്കള്‍ മനസ്സിലാക്കണം. ചേരന്‍, ചോളന്‍, പാണ്ഡ്യന്‍, ചെങ്കുട്ടവന്‍, നെടും ചേരന്‍ ആതന്‍, ചണ്ഡമാര്‍ത്താണ്ഡന്‍, കടല്‍പുറ കോട്ടിയന്‍, കോതറാണി, മാര്‍ക്കണ്ഡന്‍, പൃഥ്വിരാജ് ചൗഹാന്‍, നെടുംചേറ്റുദയന്‍, സംക്രാമധീരന്‍. ചേരമാ പെരുമാക്കള്‍, മഹാബലി വരെ നീളുന്ന സനാതനധര്‍മ്മ വിശ്വാസികളാ യിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ചക്രവര്‍ത്തിമാരും ഹിന്ദുക്കളായി രുന്നില്ല. മറിച്ച് ദേശീയ ജനതയുടെ പൂര്‍വ്വ പിതാക്കന്മാരായിരുന്നു. കറുത്തവര്‍ഗ്ഗജനതയും നേതാക്കന്മാരും ചരിത്രബോധ മുള്ളവരായി മാറണം.

പുരാതന ഇന്‍ഡ്യയിലെ ജ്ഞാനഖനികളായിരുന്ന നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ മഹായൂണിവേഴ്‌സിറ്റികള്‍ ആര്യ- ക്രൈസ്തവ- മുസ്ലീം അധിനിവേശത്തിന് മുമ്പുണ്ടായിരുന്നവയാണ്. ഇവയെല്ലാം തച്ചുതകര്‍ത്തവരായിരുന്ന ആര്യന്മാരായ ഹിന്ദുക്കള്‍. പുരാതന ഇന്‍ഡ്യയുടെ സംസ്‌ക്കാരം തുളുമ്പുന്ന എല്ലോറ ഗുഹാക്ഷേത്രം ഉള്‍പ്പെടെയുള്ളത് തകര്‍ത്ത ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീംങ്ങളുടേയും കൂടെ ചരിത്രപരമായ വസ്തുതകള്‍ അറിയാതെ ചേരുന്നത് വര്‍ഗ്ഗപരമായ ആത്മഹത്യയാണ്. ലോകത്തിലെ ആദ്യത്തെ ആത്മീയ ഗ്രന്ഥമായ തിരുക്കുറള്‍, അകനാന്നൂറ്, പുറനാനൂറ്, പതിറ്റുപത്ത്, ത്വത്കാപിയം, വളയാപകി, കുണ്ഡകേശി, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ മഹാകാവ്യങ്ങള്‍ ഖണ്ഡകാവ്യങ്ങള്‍, കഥകള്‍, കവിതകള്‍, വ്യാകരണങ്ങള്‍ എല്ലാം തന്നെ കറുത്തവര്‍ഗ്ഗത്തിലെ പൂര്‍വ്വപിതാക്കന്മാരുടെ സംഭാവനകള്‍ മാത്രമാണ്. ഹിന്ദുക്കളുടേതല്ല എന്ന ദേശീയ ജനത മനസ്സിലാക്കണം. നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും ആയുര്‍വേദം, യോഗ, കളരി, 64 കലകള്‍ പുരാതന ഇന്‍ഡ്യയിലെ കറുത്തവര്‍ഗ്ഗ പൂര്‍വ്വപിതാക്കന്മാര്‍ ലോകത്തിനര്‍പ്പിച്ച സംഭാവനകള്‍ മാത്രമാണ്.

രാമായണം (മഹാകാവ്യം) മഹാഭാരതം (ഇതിഹാസം) 18 പുരാണങ്ങള്‍ 108 ഉപനിഷത്തുകള്‍ എല്ലാം തന്നെ രചിച്ചതും സനാതന ധര്‍മ്മ വിശ്വാസികളായ സന്യാസി ശ്രേഷ്ഠന്മാരാണ്. ഇന്‍ഡ്യയിലെ 1,85,858 മഹാക്ഷേത്രങ്ങള്‍ 66,656 കല്ലമ്പലങ്ങള്‍ 15,538 പതികള്‍, 1,600ല്‍ കാവുകള്‍, 2000ല്‍ അധികം കുര്യാലകള്‍ (പട്ടോലകള്‍) നമ്മുടെ പിതാക്കന്മാരാല്‍ സ്ഥാപിക്കപ്പെട്ടവയാണ്. ഹിന്ദുക്കളുടേതല്ല. മറിച്ച് ആര്യന്മാര്‍ മേഷ്ടിച്ചെടുത്തവയാണ് എന്ന് ഹിന്ദു ക്രൈസ്തവ നേതാക്കളാ യി കുപ്പായമണിയുന്ന കറുത്ത ചോട്ടനേതാക്കള്‍ പഠിച്ചിരിക്കണം.

രാമായണം എഴുതിയ വാത്മീകി മഹര്‍ഷി രത്‌നാകരന്‍ എന്ന വേദജ്ഞാ നിയായിരുന്നു. ഈ മഹര്‍ഷിയേയും അദ്ദേഹത്തിന്റെ പിന്മുറക്കാരെയും ഹിന്ദുക്കളായ ബ്രാഹ്മണര്‍ അയിത്തം കല്‍പ്പിച്ച് ''വേടന്‍''മാരാക്കി. 'മഹാഭാരതം'രചിച്ച വേദവ്യാസന്‍ എന്ന തപോധനന്‍ കൃഷ്ണദ്വൈപായന്‍ ജ്ഞാനക്കടലില്‍നിന്നും ഉപദേശിക്കുന്ന മഹാഗുരുവായിരുന്നു. ഈ സന്യാസിശ്രേഷ്ഠനേയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളെയും വംശപര മ്പരയെയും അടിമത്വം കെട്ടിയേല്‍പ്പിച്ച് ''മുക്കുവന്‍'' എന്നാക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ആദിപരാശക്തിയായ ശിവമഹാഗുരുവിന്റെ തേജസ്സില്‍ നിന്നുളവായ ''ഗണപതി''യെ കെട്ടിച്ചമച്ച് ശിവന്റെ ഭാര്യാപദവി ചാര്‍ത്തിക്കൊണ്ട് പാര്‍വ്വതിയെ അവതരിപ്പിച്ച് അവരുടെ ദേഹത്ത് പുരട്ടിയ മഞ്ഞള്‍- ചന്ദനം- കുങ്കുമാദികള്‍കൊണ്ട് പാര്‍വ്വതി സൃഷ്ടിച്ച പുത്രനെന്ന് കപടകഥകള്‍ ചമച്ച് പഠിപ്പിക്കുയും പ്രചരിപ്പിക്കുകയും സീരിയലുകള്‍ പോലും പുറത്തിറക്കിയിരിക്കുന്നു. ശിവപുത്രനായ ഗണപതിയാണ് ശിവശിഷ്യനായ വ്യാസന്‍ ചൊല്ലിക്കൊടുത്ത മഹാഭാരത രചന നിര്‍വ്വഹിച്ചത് എന്ന് ഹിന്ദുവാദി കറുത്തജനത മനസ്സിലാക്കണം. സര്‍വ്വശാസ്ത്രങ്ങളുടെയും വേദങ്ങളുടെയും അധിപതിയായി ഗണിക്ക പ്പെടുന്ന ഷണ്‍മുഖന്‍ എന്ന ''മുരുകന്‍'' ശിവന്റെ മൂന്നാംകണ്ണ് (അതീന്ദ്ര ജ്ഞാനം)ല്‍നിന്നുള്ളവയാണ് എന്നു തിരിച്ചറിയുക. വീരഭദ്രനും ഭദ്രകാളിയും ശിവന്റെ ജഡത്തില്‍നിന്ന് ഉത്ഭവിച്ചവരാണ്. ഹിന്ദുക്കളുടെ ചിന്തയിലെ പാര്‍വ്വതിയുടെ മക്കളായ ശിവപുത്രന്മാരായ കറുത്ത ജനതയെന്ന് കറുത്തവര്‍ഗ്ഗനേതാക്കളും അനുയായികളും തിരിച്ചറിയുക.

സരയൂ നദയില്‍ ആത്മഹൂതി ചെയ്ത രാമന്‍ ലക്ഷ്മണന്‍, പാറയില്‍ നിന്നു ചാടി മരിച്ച സീത തുടങ്ങിയവരുടെ ദുരന്തകഥമാത്രമാണ് രാമായണം എന്ന് ഹിന്ദുവാദികളായ കറുത്ത ജനത തിരിച്ചറിയണം. രാമനും വേടനാല്‍ കൊല ചെയ്യപ്പെട്ട കൃഷ്ണന്‍ എങ്ങനെ ദൈവമായി എന്നും വിഗ്രഹാരാധന നമ്മുടെതലയില്‍ അടിച്ചേല്‍പ്പിച്ചതാണ് എന്നൊ ക്കെയുള്ള സത്യം നാം വിസ്മരിക്കരുത്. ''മാതാ- പിതാ- ഗുരു'' സ്ഥാനീയരെ ദൈവമായി കാണുന്ന സനാതന തത്വത്തെ നീ തന്നെയാണ് ഞാന്‍ എന്ന ''തത്വമസി'' എന്ന ചിന്തയെ എല്ലാം ദൈവമെയെന്ന് ചിന്തിക്കുന്ന ''അഹം ബ്രഹ്മസ്മി'' എന്ന ചിന്തയെ ശ്രീ ബുദ്ധദേവനെന്ന'' ഗൗതമ ശാക്യനെ എല്ലാവരെയും ഹിന്ദുവാക്കി ചിത്രീകരിച്ച് ദേശീയ ജനതയെ ചൂഷണം ചെയ്യുകയാണ് ജാതിവാദികള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവും പട്ടികജാതി/വര്‍ഗ്ഗ ചരിത്രം പഠിക്കുവാനും മനസ്സിലാക്കുവാനും കഴിയാത്ത കറുത്ത വര്‍ഗ്ഗനേതാക്കള്‍ തിരിച്ചറിവിന്റെ പാതയിലേക്ക് വന്ന് ചരിത്രം അറിയാവുന്ന ഒരുപിടി യാളുകളും ഈ മഹാഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കണം എന്നിട്ട്.... ഹിന്ദുക്കള്‍ പാടുന്ന ''ഭഗവത് ഗീത''യിലെ...

യദാ യദാ ഹീ ധര്‍മ്മസ്യ
ഗ്ലാനിര്‍ ഭഗവതി ഭാരത
അഭ്യുദ്ധാന മധര്‍മ്മസ്യ
തദാസമാനം സുജാമൃഹ്
പരിത്രാണായ സാധൂ നാം
വിനാശയച ദുഷ്‌കൃതം 
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമിയുഗേ യുഗേ എന്ന ശ്ലോകം ചൊല്ലിപഠിക്കുക.

ക്രിസ്ത്യാനിയും മറിച്ചല്ല... യേശുവാരാണ് യേശുവിന്റെ കുരിശ് ചുമന്നതാര്? ഇപ്പോഴും ചുമക്കുന്നതാര്? യേശുവിന്റെ കൊലപാതകം തുടങ്ങിയവയും വേണ്ടരീതിയില്‍ മനസ്സിലാക്കുന്നത് നല്ലത്. ആദവും അബ്രഹാം പിതാവും ഇസഹാക്കും യാക്കോബും അവരുടെ തലമുറയും ഏതെന്നും വിശുദ്ധ ബൈബിള്‍ സുവിശേഷങ്ങള്‍ എഴുതിയ മര്‍ക്കോസ്, മാത്യൂസ്, ലൂക്കോസ്, യോഹന്നാന്‍ തുടങ്ങിയവരാരെന്നും ബാബിലോണ്‍ കോട്ടയുടെ ചരിത്രവും ബൈബിളിന്റെ പുറംപേജുമെല്ലാം പഠന വിഷയമാക്കി കറുത്ത ജനത തിരിച്ചറിവുള്ള വേദജനസമാജമാകുക. മുഹമ്മദ് നബിയെ സഹായിച്ച് നബിയായ ബിലാല്‍ ആര് ഏത് വര്‍ഗ്ഗം എന്നൊക്കെയുള്ള സത്യം ചരിത്രം പഠിച്ച് തലമുറ തലമുറകളായി ദൈവം അവതരിച്ച് അധര്‍മ്മം നശിപ്പിച്ച് ധര്‍മ്മം സംരക്ഷിക്കാന്‍ വന്ന ശ്രീമദ് അയ്യന്‍കാളിയജമാനനെയും ദൈവികനീതി ഭൂമിയില്‍ അവതരിപ്പിച്ച ഡോ. ബി. ആര്‍. അംബേദ്ക്കറെയും ദൈവമാക്കി പ്രഖ്യാപിക്കുവാന്‍ വര്‍ഗ്ഗബോധമുള്ള യുവാക്കളെ ആത്മാര്‍ത്ഥമായി പൂര്‍വ്വപിതാക്കന്മാരുടെ പാവന നാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

ജയ് ഇന്‍ഡ്യ.... ജയ് അയ്യന്‍കാളിയജമാനന്‍ ജയ്... ജയ് അംബേദ്ക്കര്‍...

ഏ. ആര്‍ സേതു രാജന്‍, കോട്ടയം
9544867101