"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 6, ശനിയാഴ്‌ച

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടര്‍ക്കഥയാകുന്ന ജാതിവിവേചനവും തകരുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളും - പ്രവീണ്‍ കെ. മോഹന്‍

ദീപ 
വിദ്യാഭ്യാസത്തിലൂടെ ജീവിതവിജയം നേടാനുളള മുന്നേറ്റ ത്തില്‍ എം.ജി. സര്‍വ്വകലാ ശാലയിലെ പട്ടികജാതിക്കാരി യായ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി. മോഹനന് നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെ അനുഭവങ്ങ ളുടെ ആസ്പദങ്ങള്‍ എന്തെന്ന് അന്വേഷിക്ക ലാണ്.... ദുരനുഭവങ്ങള്‍ കേവലമെന്ന് തിരിച്ചറിവാണ് ഈ വിദ്യാര്‍ത്ഥിനിക്ക്. പഠിക്കാനുളള അവകാശത്തെ അധികൃതരോട് യാചിച്ച ദീപയെ ഇടതു അദ്ധ്യാ പക യൂണിയനിലെ അംഗമായ ഡോ. നന്ദകുമാറും തത്പര കക്ഷികളും ചേര്‍ന്ന് വ്യാജ പോസ്റ്റര്‍ ഇറക്കിയും ഈ ഗവേഷക യുടെ ഭാവി അപകടത്തിലാക്കണമെന്ന ഉദ്ദേശത്തോടുകൂടി പഠിത്തം നിര്‍ത്തി വീട്ടിലേക്ക് മടക്കുക എന്ന ബോധപൂര്‍വ്വമായ കരുക്കള്‍ നീക്കിയത്. ദീപയെ നിരന്തരമായി പീഡിപ്പിച്ചും മാനസികമായി തളര്‍ത്തിയും ആ വിദ്യാര്‍ത്ഥിനിയുടെ ന്യായ മായ ആവശ്യങ്ങളെ പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, മാവോയിസ്റ്റായി ചിത്രീകരിക്കുക യാണ് ഇടതു-വലതു കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ചെയ്യുന്നത്. ഇത്തര ത്തിലുളള പ്രവണതകള്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നടത്തി ആ ഗവേഷക സീറ്റുകള്‍ മറ്റുളളവര്‍ക്കു വില്‍ക്കുവാ നുളള കച്ചവട തന്ത്രമാണെന്ന് നമുക്കറിയാം. അതൊരു അക്കാദമിക്ക് അഭ്യാസ പ്രകടനമല്ല. പഠിക്കുവാ നുളള അവകാശം എന്നത് തന്നെ എന്താണ് എന്ന ഗുരുതരമായ ചോദ്യം ഇന്ന് ഉന്നയിക്കപ്പെട്ടി രിക്കുന്നു.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ജാതിവിവേചന ത്തിന്റെ ശക്തമായ ഇടപെടലു കളാണ് നടക്കുന്നത്. വിദ്യാഭ്യാസ നിലവാരം കൈവരിച്ച സവര്‍ണ്ണരായിട്ടുളള ഉദ്യോഗസ്ഥമേധാവികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. മുന്‍പ് ഡോ. രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലറായിരുന്ന കാലത്ത് അഡ്വ. പി. കെ. ഗീതാകൃഷ്ണന്‍ എന്ന വിദ്യാര്‍ ത്ഥിക്കും സമാനമായ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ ത്തിന് തെരഞ്ഞെടു ക്കുമ്പോഴാണ് ജാതി വിവേചനം അനുഭവിക്കുന്നത്. അതുകൊണ്ടാണ് ദലിത് വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പാതിവഴിയില്‍ ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരുന്നത്. വിദ്യാഭ്യാസ രംഗത്ത് ജാതി വിവേചന പരമായ പ്രവണതകള്‍ ക്കനുസ രിച്ച് ദലിത് വിദ്യാര്‍ത്ഥികളുടെ പഠനം നിര്‍ത്തുകയോ പരീക്ഷയില്‍ അനിശ്ചിതാവസ്ഥ നേരിടുകയോ ചെയ്യുന്നതിന്റെ കാരണം എന്താണ് ?

കേരളത്തിലെ സര്‍വ്വകലാശാലയുടെ ആവശ്യനിയമങ്ങള്‍ ദലിത് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ സ്‌ക്രിപ്റ്റു തയ്യാറാക്കുന്നു. അതിന്റെ അദൃശ്യകരങ്ങളും രഹസ്യ നീക്കങ്ങളും വിധി വിശ്വാസത്തെക്കാള്‍ ഭീതിദായകവും ദുരൂഹവുമായ ജാതീയത അഥവാ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നു. ഫലമോ, സ്വയം സംരക്ഷി ക്കുക എന്നത് ദലിത് വിദ്യാര്‍ത്ഥിയുടെ ഒന്നാമത്തെ പ്രശ്‌നമാ യിരിക്കുന്നു. വര്‍ത്തമാന സര്‍വ്വകലാശാലയിലെ ജീവിതം ഇത്രമാതം ഹിംത്സാത്മകവും ക്രിമിനലുകളുമാകാന്‍ കാരണം മറ്റൊന്നല്ല.

പാരമ്പര്യവും ആധുനികതയും പരസ്പരം അട്ടിമറിക്ക പ്പെടുകയും അതിന്റെ ഫലമായി നമ്മുടെ നൈതികത ചോര്‍ന്നുപോവുകയും രാഷ്ട്രീയരംഗം ജാതീകരിക്കപ്പെ ടുകയും ഉദ്യോഗസ്ഥരുടേതായ ഒരു പൗരോഹിത്യശ്രേണി വളര്‍ന്നു വരികയും പൊതുജീവിതം അനുഷ്ഠാന വല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഒളിച്ചുവെച്ചുകൊണ്ടിരി ക്കുന്ന ജാതി ശ്രേണി ഉദ്യോഗസ്ഥ ശ്രേണിയില്‍ ചേക്കേറുന്നു. അപ്പോള്‍ ജാതീയത പരിപൂര്‍ണ്ണമായി യുക്തിക്കനുസൃതമായിട്ടു ബോധപൂര്‍വ്വം പടുത്തു യര്‍ത്തിയ  ഒരു സിദ്ധാന്തമാണെന്ന് പറയാന്‍ നിവൃത്തി യില്ല. എന്റെ അഭിപ്രായത്തില്‍ അത് ബ്രാഹ്മണ ചിന്തയിലെ (Brahmanical mind set) ഒരു വികാസമായി കണക്കാക്കിയാല്‍ മതി.

ഉദ്യോഗസ്ഥശ്രേണിയിലെ വര്‍ഗ്ഗീയതയുടെ പില്‍ക്കാല ജീര്‍ണ്ണത മറികട ക്കണമെങ്കില്‍ മഹാത്മാ അയ്യന്‍കാളിയു ടെയും ഡോ. അംബേദ്കറുടെയും ദാര്‍ശനിക മൂല്യ സമ്പത്ത് ഉയര്‍ത്തി കാണിച്ച് പ്രായോഗികതലത്തിലൂടെ ഒരു സമൂഹമായ് ഒത്തുചേരലിന് വഴിയൊരുക്കണം. അതില്‍ ഊര്‍ജ്ജം സംഭരിച്ച്, ആധിപത്യപരവും ചുഷകവുമായ ഇന്നത്തെ വിമത-ദലിത് വിദ്യാര്‍ത്ഥി സംസ്‌ക്കാരധാരയക്ക് ബദലായി വളര്‍ന്നുവരേണ്ട ഒരു നവസംസ്‌കൃതിയാണിത്. ദലിത് വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് ഉതകാത്ത ഉദ്യോഗസ്ഥ അധികാരികളുടെ അപ്രമാദിത്വ പ്രവണതകള്‍ക്കും ജാതിചിന്തകള്‍ക്കു മെതിരെ പ്രതിസംസ്‌ക്കാരത്തിന്റെ പ്രചാരകരായി ദലിത് സമുദായം നിലപാടെടുക്കണമെന്നാണ് എന്റെ പക്ഷം.

എം.ജി. സര്‍വ്വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോള ജിയിലെ ഗവേഷകരില്‍ ദീപ നല്ല പഠിപ്പിസ്റ്റ് തന്നെയായിരുന്നു. ഭാഷാ വൈദഗ്ദ്ധ്യവും മറ്റുളളവരുമായി ഇടപഴകാനും വേറിട്ടു നില്‍ക്കുവാനും കഴിയുന്ന വ്യക്തിത്വവും സാമര്‍ത്ഥ്യവും ഒക്കെ ഉളളതുകൊണ്ട് ഫിസിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. നന്ദകുമാറിനെപ്പോലെയുളള അധമ മനോ ഭാവമുളളവര്‍ക്ക് കൂടുതല്‍ അസൂയയുളവാക്കി.

നാനോ സയന്‍സിനെക്കുറിച്ച് സാധാരണ ജനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടേ ആയിട്ടുളളൂ. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിവിധ മേഖലകളിലെ പഠനങ്ങള്‍ ഉള്‍ക്കൊളളുന്ന ശാഖകൂടിയാണ്. പദാര്‍ത്ഥങ്ങളുടെ സൂക്ഷ്മ രൂപങ്ങളുടെ ശാസ്ത്രീയ പഠനമാണ് നാനോ സയന്‍സ്. പദാര്‍ ത്ഥങ്ങളെ അവയുടെ ഗുണമുളള ഏറ്റവും പരമാണു തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് അവയ്ക്ക് പുതിയ രൂപവും ഭാവവും ഗുണവും നല്‍കുകയാണ് ഈ വിഷയം. വൈദ്യ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, റോബോട്ടിക്‌സ് എന്നീ മേഖലകളില്‍ ഇന്ന് നാനോ ടെക്‌നോള ജിയുടെ സജീവ സാന്നിദ്ധ്യമുണ്ട്. പദാര്‍ത്ഥങ്ങള്‍ മനുഷ്യരാശിക്ക് ഉപയോഗപ്പെടുന്ന സാങ്കേതിക ശാസ്ത്ര ശാഖകൂടിയാ ണിത്. ഗവേഷണത്തിലൂടെ പദാര്‍ത്ഥങ്ങളുടെആറ്റങ്ങളുടെ സ്‌കെയിലില്‍ കൈകാര്യം ചെയ്ത് അവിശ്വസ നീയമായ തോതില്‍ ഉറപ്പും ഭാരക്കുറ വുമുളള പുതിയ സ്വഭാവത്തിലെ വസ്തുക്കളാക്കി പരിണമിപ്പിക്കുവാനും ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും.

സാധാരണ ഫിസിക്‌സ് ബിരുദധാരികളുടെ ഉപരി പഠന മേഖലയാണിത്. എന്നാല്‍ ബയോടെക്‌നോളജി, മൈക്രോബ യോളജി, ജിനോമിക്‌സ് എന്നീ വിഷയങ്ങള്‍ കഴിഞ്ഞും ഇതില്‍ എം.ഫിലും ഗവേഷണവും ചെയ്യാം. ബയോ മെഡിക്കല്‍ ഹെല്‍ത്ത്, ജനിറ്റിക്‌സ്, കെമിസ്ട്രി, എന്‍ജിനീയറിംഗ് തുടങ്ങിയ എല്ലാ മേഖലയിലും നാനോ ഗവേഷണത്തിന് വന്‍ സാധ്യ തകള്‍ ഇന്നുണ്ട്. കാന്‍സര്‍ ബയോടെക്‌നോളജിയില്‍ ഇന്ന് വന്‍ ഗവേഷണ പഠനങ്ങള്‍ നാനോ സയന്‍സിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. കേരളത്തിന് പുറത്തുളള കോളേജുകളിലും വിദേശത്തും ജോലി സാധ്യതകള്‍ അനന്തമാണ്. ഇത്തരം സാധ്യതകള്‍ നിറഞ്ഞ കോഴ്‌സുകളില്‍ ചേരുന്ന ദലിത് വിദ്യാര്‍ത്ഥികളോട് അധികൃതര്‍ ജാതിവിവേചന ത്തോടുകൂടി പെരുമാറുന്നതിന്റെ ഉദ്ദേശം എന്താണ് ? ഒരു പട്ടികജാതി ക്കാരി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ ഗവേഷ ണം പൂര്‍ത്തിയാ ക്കിയാല്‍ യുവത്വത്തില്‍ തന്നെ ഉദ്യോഗവും മോഹിപ്പിക്കുന്ന പ്രതിഫലവും ലഭിക്കാന്‍ ഇത്തരം പുതിയ കോഴ്‌സുകള്‍ കാരണമാകു മെന്ന ജാതി വെറിപൂണ്ട ചിന്തയാ യിരിക്കും ഡോ. നന്ദ കുമാറിന്റെ നേതൃത്വത്തില്‍ പീഢന പരമ്പര ആവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം.

വിദ്യാലയങ്ങളില്‍ താറുമാറായിക്കൊണ്ടിരിക്കുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളും വിദ്യാര്‍ത്ഥി സമൂഹ ങ്ങളുടെ കൂട്ടായ്മയുമാണ് മറ്റൊരു പ്രശ്‌നം. അതില്‍ നിന്നെല്ലാം പിഴുതെറിയപ്പെടുന്ന സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥ മേധാവികള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ കഴുത്തറപ്പന്‍ ലാഭപോരാട്ടങ്ങളുടെ ഇരകളായിത്തീരു കയാണ് ദലിത് വിദ്യാര്‍ത്ഥികളുടെ ഇന്നത്തെ അവസ്ഥ.

ദീപയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായി രുന്നു. താന്‍ ഉദ്ദേശിക്കുന്ന കോഴ്‌സില്‍ എന്തൊക്കെയാണ് പഠിക്കുവാനു ണ്ടാകുക എന്ന് കൃത്യമായി അറിയണം. കഠിനാദ്ധ്വാനവും ചിട്ടയായ ജീവിതചര്യകളും പാലിക്കണം. അതിനുവേണ്ടി തന്റെ നാലു വയസ്സു കാരിയായ മകളെയും കൂട്ടി കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ചു.

കണ്ണൂരിലെ കേളകം തുളളലിലെ പുളിയ്ക്കല്‍ വീട്ടില്‍മോഹനന്റെയും സാംബവി യുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്ത മകളാണ് ദീപ പി. മോഹനന്‍. കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ നിന്നും ബി.എസ്.സി. സുവോളജിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് എം.എസ്.സി. മൈക്രോബയോളജിയും നേടി. 2011 മാര്‍ച്ചില്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി എം.ഫില്‍ പഠനത്തിനായി എം.ജി. യൂണി വേഴ്‌സിറ്റി കാമ്പസില്‍ ചേര്‍ന്നു. എം.ഫില്‍ പഠനകാലം മുതല്‍ തന്നെ ദീപയെ അവഗണിച്ചും ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തിക്കൊണ്ട് ഡോ. നന്ദകുമാര്‍ പലപ്പോഴായി ജാതീയപരമായി അവഹേളിച്ചിട്ടുണ്ട്. എം.ഫിലിന്റെ പഠനം വിജയകരമായി പൂര്‍ത്തീകരിച്ചുവെങ്കിലും നാളിതുവരെയായിട്ടും അധികൃതര്‍ എം.ഫിലിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല.

എം.ഫിലിന്റെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതുകൊണ്ട് ദീപയുടെ പി.എച്ച്.ഡി. മോഹത്തിനു മുമ്പില്‍ വാതിലടഞ്ഞു. ഡോ. അംബേദ്കറിനും ഡോ. പല്‍പ്പുവിനും അനുഭവിച്ച യാതനകളുടെ സമാനതയുളള ജാതി വിവേചനമാണ് ദീപയ്ക്ക് അനുഭവപ്പെട്ടത്. 'Every problem is an opportunity for a creative solution' എന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ചു. ഗേറ്റ്' പരീക്ഷയെഴുതി പാസ്സായിട്ടാണ് എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിച്ചത്.

2012-ല്‍ പി.എച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി എം.ഫില്‍ പാസ്സായ മാര്‍ക്ക് ഷീറ്റും, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും നല്‍കുവാന്‍ സാധിക്കാതെ വന്നതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച അപേക്ഷ തളളി. വീണ്ടും 2014 ലാണ് പി.എച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്തത്. എം.ഫില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പി.എച്ച്.ഡി.ക്ക് രണ്ട് പേപ്പര്‍ കൂടുതലായി എഴുതേണ്ടി വരികയും അങ്ങനെ മൂന്നു കൊല്ലം നഷ്ടപ്പെടു ത്തേണ്ടതായി വരും. എം.ഫില്‍. പാസ്സായവര്‍ക്ക് രണ്ട് പേപ്പര്‍ കുറച്ച് എഴുതിയാല്‍ മതിയായിരുന്നു.

2014 സെപ്റ്റംബര്‍ 3-ാം തീയതി യൂണിവേഴ്‌സിറ്റി കാമ്പസു ളളിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ദീപയുടെ വര്‍ക്ക് പ്രസന്റേഷനില്‍ മറ്റൊരാളുടെ റിസള്‍ട്ട് മോഷ്ടിച്ചവളായി എല്ലാ ഗവേഷക വിദ്യാര്‍ത്ഥി കളുടെയും മുമ്പില്‍ വച്ച് ഡോ. നന്ദകുമാര്‍ ദീപയെ കളിയാക്കി. ആ റിസള്‍ട്ട് തന്റെയാണെന്നും തന്റെ എം.ഫില്‍ തീസിസ് നോക്കി ഉറപ്പാക്കിയിട്ടും ആ സത്യാവസ്ഥ ഡോ. നന്ദകുമാറിന് ബോധ്യവുമു ണ്ടായിട്ടും അതു മറ്റുളളവരോട് വിശദീകരിച്ചിട്ടില്ല. സഹപാഠികള്‍ പലരും 'കളളി' എന്നു കളിയാക്കുമ്പോള്‍ പലപ്പോഴും പഠനം നിര്‍ത്തി തിരിച്ചുപോയാലോ എന്ന് വിചാരിച്ചിട്ടുണ്ട്. 45 ഗവേഷക വിദ്യാര്‍ത്ഥി നികളില്‍ ദീപ മാത്രമായിരുന്നു ഒരു പട്ടികജാതിയില്‍ പ്പെട്ട വിദ്യാര്‍ത്ഥി നി. ഈ കാരണത്താലാണ് ഇത്രയും അവഹേളനം ദീപയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

നാനോ സെന്ററിലുളള കസേരയില്‍ ദീപയെ ഇരിക്കാന്‍ ജോയിന്റ് ഡയറക്ടര്‍ അനുവദിച്ചിരുന്നില്ല. ഗവേഷണത്തി നാവശ്യമായ പ്രധാന മെറ്റീരിയല്‍സ് പോലും കൊടുത്തിട്ടില്ല. എന്നാല്‍ സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി.ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അങ്കമാലി മിഷന്‍ സയന്റി ഫിക്കില്‍ നിന്നും ഒരു ലക്ഷം രൂപയോളം വില വരുന്ന മെറ്റീരി യല്‍സ് സെന്ററില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. മറ്റു വിദ്യാര്‍ത്ഥികള്‍ ലാബില്‍ വര്‍ക്ക് ചെയ്യുവാനും തുടങ്ങി. ദീപയെ മാത്രം ഒഴിവാക്കി കാര്യം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി തനിക്കു മാത്രം മെറ്റീരിയല്‍സ് ഒന്നും തരേണ്ട എന്ന് ഡോ. നന്ദകുമാര്‍ പറഞ്ഞിട്ടുണ്ട്.

ലാബില്‍ പരീക്ഷണത്തിനുളള സാധനങ്ങള്‍ നല്‍കാ തെയും ലാബിലേക്ക് പ്രവേശിക്കാതെയും ദീപയെ മാത്രം പ്രതിരോധിക്കുവാനും എവിടിരു ന്നാലും അവിടുന്നൊക്കെ എഴുന്നേല്‍പ്പിച്ച് ഇറക്കി വിടാന്‍ ഫാക്കല്‍റ്റി കളായ പോസ്റ്റ് പി.എച്ച്.ഡി. ചെയ്യുന്ന ഡോ. പ്രവീണിനെയും ഡോ. ജിയയേയും ഏല്‍പ്പിച്ചു. 4-3-2015 ല്‍ രാവിലെ സെന്ററിലെത്തിയ ദീപയോട് ലാബില്‍ നിന്ന് ഇറങ്ങിപ്പോകുവാന്‍ ഡോ. പ്രവീണ്‍ ആക്രോശിച്ചു. സെന്ററിന്റെ രജിസ്റ്ററിലും കോഴ്‌സ് വര്‍ക്ക് രജിസ്റ്ററിലും ദീപയെക്കൊണ്ട് ഒപ്പ് ഇടുവിക്കരുതെന്ന് ഓഫീസില്‍ കര്‍ശന നിര്‍ദ്ദേശം ഡോ. നന്ദകുമാര്‍ നല്‍കി. ദലിതര്‍ക്ക് പഠിക്കുവാനുളള കോഴ്‌സല്ലെന്നാണ് ജോയിന്റ് ഡയറക്ടറുടെ നിലപാട്. 

നികൃഷ്ഠമായ ജാതി സമ്പ്രദായവും മറ്റ് അനാചാരങ്ങളും വിസ്മരിക്കാ നാവില്ലല്ലോ. അതേ സമയം ഇന്നും ആ ദുരനു ഭവങ്ങളുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്ന വിദ്യാഭ്യാസ സ്ഥാ പനങ്ങളിലെ വിദ്യാര്‍ത്ഥി കളുടെ അവസ്ഥ വളരെ ദയനീയ മാണ്. ജാതി വ്യവസ്ഥ, അതിന്റെ യെല്ലാ ന്യൂനതകളോടുകൂടി സര്‍വ്വകലാശാലകളില്‍ അത് സാധ്യമാക്കി ത്തീര്‍ത്തു.

2015 ജനുവരി 10-ാം തീയതി സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥി കള്‍ക്ക് രക്ഷയില്ലെന്ന് ബോധ്യമായ ദിവസമാ യിരുന്നു. ഫിസിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ ലാബില്‍ കടം വാങ്ങിയ മെറ്റീരിയല്‍സുമായി ദീപ കയറി. പരീക്ഷണത്തിനായി ലാബിന്റെ ടേബിളില്‍ മെറ്റീരിയല്‍സ് എല്ലാം നിരത്തിവെച്ചു. മനുഷ്യന്റെ ജീവനു തന്നെ അപകടമാ കുന്ന രാസവസ്തുവാണ് പരീക്ഷണത്തിന് ഉപയോഗി ക്കുന്നത്. പരീക്ഷണം തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പരീക്ഷണം നിര്‍ത്തി ഇറങ്ങിപ്പോകാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പറഞ്ഞതായി സഹപാഠികള്‍ അറിയിച്ചു. പരീക്ഷണം പൂര്‍ത്തീ കരിക്കാത്തതിനാല്‍ ഇതിനാവശ്യമായ സാധന സാമഗ്രികള്‍ എടുത്തുവയ്ക്കവാന്‍ സമയം തരണമെന്ന ദീപ ആവശ്യപ്പെട്ടു. ലാബ് കോട്ടും, ഗ്ലൗസും, മാസ്‌ക്കും ധരിച്ചതിനാലും അതൊക്കെ അഴിച്ചുമാറ്റി ബാത്ത് റൂമില്‍ കയറി കൈ വാഷ് ചെയ്തും ഡ്രസ്സും മാറ്റി തിരിച്ചു വന്നപ്പോള്‍ ഡോ. നന്ദകുമാറും മറ്റുളള വരും വാതില്‍പൂട്ടി തിരിച്ചുപോകുന്നതാണ് കണ്ടതെന്ന് ദീപ പറഞ്ഞു. ലാബിനുളളില്‍ അകപ്പെട്ട് പോയ ഹൃദ്രോഗിയായ ദീപക്ക് ദേഹാസ്വസ്ഥത അനുഭവപ്പെടുകയും നെഞ്ചുവേദന ഉണ്ടാകുകയും ചെയ്തു. ആകപ്പാടെ പരിഭ്രാന്തയായ ദീപ 1090 എന്ന നമ്പരിലേക്ക് പോലീസിനെ വിളിച്ച് തന്റെ സാഹചര്യം ബോദ്ധ്യപ്പെടുത്തി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എത്തിയാണ് ദീപയെ രക്ഷിച്ചത്. 

ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ദീപ ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി 'നീ നാനോ സെന്ററില്‍ നില്‍ക്കേണ്ടെന്നും ബയോ സയന്‍സിലേക്ക് മാറി െ ക്കാളളാന്‍' അധികൃതര്‍ ഉത്തരവിട്ടു. രജിസ്‌ട്രേഷന്‍ ഉളള വിദ്യാര്‍ത്ഥിയായ ദീപ സെന്റര്‍ മാറാന്‍ വിസമ്മതിച്ചു. അതോടെ അധികൃതര്‍ ദീപയെ പുറത്ത് ചാടിക്കാനുളള ശ്രമം ആരംഭിച്ചു. ജോയിന്റ് ഡയറക്ടര്‍ ദീപയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പരീക്ഷണങ്ങള്‍ നടത്താതെ എങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും? ഇക്കാര്യം ഡയറക്ടറെ അറിയിച്ച പ്പോള്‍ യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ നടപടി നേരിടേണ്ടി വരുമെന്നാണ് അറിയിച്ചത്.

പി.എച്ച്.ഡി. മോഹം വഴിമുട്ടുമെന്ന ഭയത്താല്‍ ദീപ എം.ജി. സര്‍വ്വകലാ ശാലയിലെ പി.വി.സി. ആയിട്ടുളള ഷീനാ ഷുക്കൂറിനെ കണ്ട് പരാതി സമര്‍പ്പിച്ചു. യാതൊരു വിവേചന ത്തിന്റെ പേരിലും വിദ്യാര്‍ത്ഥിനിക്ക് നീതി നിഷേധിക്കരുതെന്ന് ഉത്തരവിറക്കി. ലാബില്‍ കയറാനുളള അവസരം നിഷേധിച്ച കാര്യം പി.വി.സി. ഷീനാ ഷുക്കൂര്‍ ജോയിന്റ് ഡയറക്ടറോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ദലിത് വിദ്യാര്‍ത്ഥിക്ക് ഫേവര്‍ ചെയ്താല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അച്ചടക്കം പോകുമെന്നാ യിരുന്നു.' വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയതോടെ വിഷയം പുറത്തറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമ ങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ജാതി വിവേചനം നടത്തി യവര്‍ അങ്കലാപ്പിലായി. വിഷയം ബി.എസ്.പി., കെ.പി.എം. എസ്., സി.എസ്.ഡി.എസ്, ഗോത്രസഭ, ബി.ജെ.പി.യുടെ യുവജന സംഘടന തുടങ്ങിയ കേരളത്തിലെ വിവിധ രാഷ്ട്രീയ സമുദായ സംഘടനകള്‍ സര്‍വ്വകലാശാല കളുടെ മുമ്പില്‍ സമരം നടത്തി.

ഇതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കെ.ജി. ബാലകൃഷ്ണന്‍, ഡി.ജി.പി., പട്ടികജാതി ഉപദേശക സമിതി അടക്കം ദീപ പരാതി നല്‍കി. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് എടുക്കണമെന്ന് ദീപ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ. എസ്.പി. ദീപയില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കുറ്റക്കാരായ ജോയിന്റ് ഡയറക്ടര്‍ നന്ദുകമാറിനെതിരെ യാതൊരു നടപടിയും എടു ത്തിട്ടില്ല. വൈസ് ചാന്‍സലറുടെ അന്വേഷണത്തില്‍ ലാബില്‍ കയറ്റാതെയും മെറ്റീരിയല്‍സ് നല്‍കാതിരുന്നതിന്റെ കാരണ ങ്ങള്‍ മനസ്സിലാക്കി. ദീപയ്ക്ക് ലാബില്‍ കയറാനും മെറ്റീരി യല്‍സ് നല്‍കാനും വി.സി. ഉത്തരവിറക്കി. ഇതോടെ ജാതി വിവേചനം എം.ജി. സര്‍വ്വകലാശാലയില്‍ നടക്കുന്നുവെന്ന് പൊതു സമൂഹത്തിന് ബോധ്യമായി.

കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലുളള വിദ്യാര്‍ത്ഥി കളുടെ കാര്യത്തില്‍ നിര്‍ബന്ധത്തിന്റെ ആവശ്യമില്ല. എന്നാല്‍ അദ്ധ്യാപകര്‍ അവരെ ഭീഷണിപ്പെടുത്തുന്നതും പീഢിപ്പിക്കു ന്നതും കൊണ്ടാണ് പല അദ്ധ്യാപകരും തങ്ങളുടെ അധമ ബോധത്തെ മറികടക്കാനുളള ഉപായമായി അധികാര പ്രയോഗത്തെ പ്രയോജനപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളോടു മാത്രം ഹിംസവാസനയും പീഢനരീതികളും മറ്റ് ജാതി വിവേചനങ്ങളും കാട്ടുന്നത്. സര്‍വ്വകലാശാല തലത്തിലുളള വിദ്യാര്‍ത്ഥിയുടെയോ, ഗവേഷകന്റെയോ മേല്‍ അദ്ധ്യാപകര്‍ ബൗദ്ധികതെമ്മാടിത്ത മേധാവിത്വം ഭാവിച്ച് അധികാരം നടത്തുന്നത്. മനോ വൈകല്യം എന്നു കരുതി മാപ്പാക്കാവുന്ന സംഗതിയല്ല. അത് ക്രിമിനല്‍ കുറ്റകരമാണ്. നിയമ നടപടിക്ക് വിധേയമാക്കണം. പഠനം ഏറ്റവും സ്വതന്ത്രമായും സര്‍ഗ്ഗാത്മക മായും നടത്തേണ്ടുന്ന ഘട്ടങ്ങളാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തന്നെ ചെയ്യണം.

ദലിത് ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായി മാനസിക പീഢനവും ജാതിവിവേചനവും അനുഭവിക്കുന്നു. പൊതു പ്രവര്‍ത്തകരായി ഭരണസംവിധാനത്തിലെത്തുന്നവരും ജാതിപീഢനം അനുഭവിക്കുന്നത് കേരളത്തില്‍ പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം തേടി ദലിതര്‍ വിദ്യാലയങ്ങളിലെത്തുമ്പോള്‍ തങ്ങളുടെ വംശക്കാര്‍ക്ക് തൊഴില്‍മേഖല നഷ്ടപ്പെടുത്തുന്ന ദലിത് വിദ്യാസമ്പന്നരെ സവര്‍ണ്ണ അദ്ധ്യാപക സമൂഹംതന്നെ അവഗണിച്ചൊ തുക്കാന്‍ ശ്രമിക്കുന്നു. മഹാത്മ അയ്യന്‍കാളി ഊരുട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയെന്ന ബാലികയുമായി കയറിച്ചെന്നപ്പോള്‍ സവര്‍ണ്ണ മേലാളന്മാര്‍ തടയുകയും സ്‌കൂള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതിനു സമാനമായി ദീപാ പി. മോഹനെ പോലുള്ള പെണ്‍കുട്ടികളെ ഇന്ന് ലാബിലിട്ടു പൂട്ടുന്നു. കുരുന്നു ബാലന്മാരെ പട്ടിക്കൂട്ടിലടയ്ക്കുന്നു, ജാതിക്കാര്‍ഡ് കെട്ടിത്തൂക്കുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സിനെ തത്പരകക്ഷികളുടെ പ്രേരണയാല്‍ സ്ഥലം മാറ്റുന്നു. ദീപ പി. മോഹന്റേത് ഇത്തരം സംഭവങ്ങളില്‍ അവസാനത്തേതാണ്. ഈ സമീപകാല സംഭവങ്ങള്‍ ജാതിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെയാണ്. നവോത്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കേരളത്തില്‍ ജാതി പിടി മുറുക്കുന്നു എന്നതിന് തെളിവാണ് ഇത്. ഇവര്‍ക്കെതിരായ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. ദലിത് പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായി ഇടപെടേണ്ട സാഹചര്യമാണിന്നുള്ളത്. ഭൂമി നിഷേധിച്ചതു പോലെ വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ച് ദലിതരുടെ വരുംതലമു റയെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കനും ദലിത് വിദ്യാര്‍ത്ഥിപ്രസ്ഥാനം പൊതുവായി രൂപ പ്പെടുത്തുവാനും ദലിത് പ്രസ്ഥാനങ്ങള്‍ ബുദ്ധിജീവികള്‍ സംഘാടകര്‍ ഇടപെടേണ്ട സാഹചര്യമാണ് കേരളത്തില്‍ സംജാതമായിക്കൊണ്ടിരിക്കു
ന്നത്.

പ്രവീണ്‍ കെ. മോഹന്‍
പട്ടികജാതി ഉപദേശകസമിതി അംഗം
9496591754