"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 20, ശനിയാഴ്‌ച

ദലിത് ആഗോള- സാമ്പത്തിക നയവും ദലിത് ബിസിനസ്സും പി. കെ. പ്രവീണ്‍

പി. കെ. പ്രവീണ്‍
ദക്ഷിണരാജ്യങ്ങള്‍ എന്നു വിവക്ഷിക്കുന്നത് ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വര രാജ്യങ്ങളെ യാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതി ഫലമായി ഗ്രൂപ്പ് ഓഫ് 77 അഥവാ ജി. 77 ഗാട്ട് (Gatt) അണ്‍ ക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം സാമ്രാജ്യത്വം എന്നിവ യെയും ചെറുത്തു നില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇത്തരം ചെറുത്തുനില്‍പ്പിന്റെ അടിസ്ഥാനം അനിവാര്യത എന്നിവയാണ് മുന്‍പ് മന്‍മോഹന്‍ സിംഗ് എഴുതിയ റിപ്പോര്‍ട്ടിലുള്ളത്. Havivarma 17:25, 15 നവംബര്‍ 2011 (UTC).

ഭൂമിശാസ്ത്രം രാഷ്ട്രീയം സാമ്പത്തിക വികസനം ഭാഷ. സംസ്‌ക്കാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോക രാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാല്‍ ആഗോള വത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവു കളെ ഇല്ലാതാക്കിയി രിക്കുന്നു. ഇന്ന് പരസ്പര ബന്ധങ്ങളിലൂടെ സമാനത യുള്ള ഒരു ലോക സമൂഹവും ആഗോള ക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവര സാങ്കേതിക വിദ്യ, വിനോദം, വിനോദ സഞ്ചാരം എന്നീ മേഖലകളും അവയില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളും ലോകമെമ്പാടു മുള്ള രാജ്യങ്ങളെയും സമൂഹങ്ങ ളെയും പരസ്പരം ബന്ധപ്പെടുത്തി യിരിക്കുന്നു. പുതിയ വിപണികള്‍, പുതിയ ഉപാധികള്‍ പുതിയ അഭിനേതാക്കള്‍ (New Markets New Tools New Actor) എന്നിവയാണ് ആഗോള വത്കരണത്തിന്റെ മുഖമുദ്ര.

ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയ മായതുകൊണ്ട് വിപണി അടയ്ക്കുമ്പോള്‍, മറുഭാഗത്ത് പകല്‍ സമയമായ തുകൊണ്ട് വിപണി തുറന്നു പ്രവര്‍ത്തിക്കുന്നു. സ്വര്‍ണ്ണ വിപണി, ഓഹരി വിപണി എന്നിവയ്ക്ക് ഉറക്കമില്ല എന്ന് വേണമെങ്കില്‍ പറയാം. ഏതു രാജ്യത്തുള്ളവര്‍ക്കും ലോക വിപണിയില്‍നിന്നും ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടാം. ഇതിനെ സഹായിക്കുന്നതാണ് പുതിയ ഉപാധികള്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫാക്‌സ്, മാധ്യമ നെറ്റുവര്‍ക്കുകള്‍ ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍ റേഡിയോ എന്നിവ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ അഭിനേ താക്കള്‍ എന്നതു കൊണ്ടു ദ്ദേശിക്കുന്ന ആഗോള ക്രമത്തില്‍ നിര്‍ണ്ണായ കമായ തീരുമാന ങ്ങള്‍ എടുക്കാന്‍ പ്രാപ്തരായ പുതിയ അഭിനേതാക്കള്‍ എന്നാണ്.

പണ്ടുകാലത്ത് പ്രധാന തീരുമാനങ്ങളൊക്കെ സ്റ്റേറ്റ് തന്നെയെടുത്തിരുന്നു. ഇന്ന് സ്റ്റേറ്റിന് പിന്‍സീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖല യേയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ലോകവ്യാപാര സംഘടന മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ട്രാന്‍സ് നാഷണല്‍ കമ്പനികള്‍ ഗവണ്‍മെന്റിതര സംഘടനകള്‍, സിവില്‍ സമൂഹങ്ങള്‍ എന്നിവയാണ് ആഗോളവത്കരണത്തിന്റെ ഭാഗമായി മുന്‍നിര തീരുമാനങ്ങള്‍ എടുക്കുന്നത്.

ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് പുതിയ നിയമങ്ങള്‍ മാനദണ്ഡങ്ങള്‍ ചുമതലകള്‍ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സേവനങ്ങള്‍, തൊഴില്‍ പരിസ്ഥിതി രാജ്യാന്തരഭീകര ഭീക്ഷണി, മനുഷ്യാവകാശം ശിശുവേല, സ്ത്രീപുരഷ ബന്ധങ്ങള്‍ ആരോഗ്യം കാര്‍ഷിക വിളകളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഭരണക്രമത്തിലും നടത്തിപ്പുലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖല കളിലും നേഷന്‍ സ്റ്റേറ്റുകള്‍ക്കുയിരുന്നു സ്വാതന്ത്ര്യം ആഗോളവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരി ക്കുകയാണ്. പ്രത്യേകിച്ചും പുത്തന്‍ ഗാട്ട്കരാറിന്റെ ഫലമായി ലോകവ്യാപാരസംഘടന നിലവില്‍വന്ന് പ്രവര്‍ത്തനം ആരം ഭിച്ചതിനുശേഷം ആഗോളവത്കരണം എന്ന പ്രതിഭാസത്തെ എതിര്‍ക്കുന്നവരാണ് ലോകവ്യാപാരസംഘടനയേയും എതിര്‍ക്കുന്നത്. ആ എതിര്‍പ്പുകള്‍ അറേബ്യ, അമേരിക്ക, സിയാറ്റിലിലും ദോഹയിലും ദാവോസിലും സിംഗപ്പൂരിലും മറ്റും നഗരവീഥികളില്‍ ജനരോഷത്തിന്റെ ജ്വാലകളുയര്‍ത്തി.

ആഗോളവത്കരണത്തിന്റെ പൊതുസ്വഭാവങ്ങള്‍ ഇവയാണ്.

ഒന്ന്: രാജ്യാന്തരസീമകള്‍ക്കതീതമായ സ്വതന്ത്രവ്യാപനം. വിഭവങ്ങളിലും തൊഴിലിലും മൂലധനത്തിലും വിവരവിശേ ഷങ്ങളിലും അത് ഉദ്ദേശിക്കുന്നു.

രണ്ട്: അനിയന്ത്രിതമായ ധനമൂലധനത്തിന്റെ (Finance Capital) ഒഴുക്ക് ദേശീയ നാണയവിനിമയങ്ങളെ ദുര്‍ബലമാക്കു കയും തദ്വാരാ സൃഷ്ടിക്ക പ്പെടുന്ന സന്ദിഗ്ധാവസ്ഥയില്‍നിന്നും ഉണ്ടാകുന്ന കോടിക്കണക്കിനു ഡോളറുകളുടെ ഊഹക്കച്ചവട ലാഭം നിമിഷത്തിനുള്ളില്‍ ലോകത്തിന്റെ ഏതു കോണി ലേക്കും മാറ്റുവാന്‍ സാധ്യമാവുകയും ചെയ്യുന്നു.

മൂന്ന:് വസ്തുക്കളുടെ ഉത്പാദനം അന്താരാഷ്ട്രവത്കരിക്ക പ്പെടുന്നു. ചരക്കുകളുടെ ഉത്പാദനം പല ഘട്ടങ്ങളായി തരം തിരിച്ച് അവ ഓരോന്നും ലോകത്തിന്റെ വിവിധ പ്രദേശങ്ങ ളില്‍വച്ചു ചെലവു കുറഞ്ഞ തരത്തില്‍ നിര്‍മ്മിച്ച് ഒരിടത്ത് കൂട്ടിയിണക്കി ചരക്ക് ഉപഭേക്താവിന് എത്തിക്കുന്ന രീതി ഉത്പാദനസാങ്കേതിക വിദ്യയുടെ പരിഷ്‌കാരങ്ങള്‍വഴി ഇന്നു വ്യാപകമായിരിക്കുന്നു. അതുമൂലം ഒരു ചരക്ക് വ്യാപകമായി രിക്കുന്നു. അതുമൂലം ഒരു ചരക്ക് ഇന്ന രാജ്യത്ത് ഉത്പാദിപ്പി ച്ചതാണെന്ന് ലേബലില്‍ രേഖപ്പെടുത്തുമെങ്കിലും അത് പല രാജ്യങ്ങളില്‍ പല തൊഴിലാളികള്‍ പല സാഹചര്യത്തില്‍ ഉണ്ടാക്കിയതാ യിരിക്കും കരാര്‍ തൊഴിലും ഇതിനോടൊപ്പം വ്യാപകമാകുന്നു.

നാല്: മോഹിതവസ്തുക്കല്‍ (Fancy goods) ധാരാളം ഉത്പാദിപ്പിച്ച് ദരിദ്രജനങ്ങളില്‍ പ്പോലും ഉപഭോഗതൃഷ്ണ ഉണ്ടാക്കാന്‍ അഗോള വത്ക്കരണം ശ്രമിക്കുന്നു. കൊക്കോ ക്കോള, പെപ്‌സി, പിസ്സാ തുടങ്ങി പോഷമൂല്യം ഒട്ടും ഇല്ലാത്ത വയാണ് മോഹിതവസ്തുക്കള്‍ അവയുടെ ഉത്പാദനത്തിന് വിലയേറിയ പ്രകൃതിവിഭവങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വരുന്നു. അഞ്ച് രുചിഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഏകമാനതലമുള്ള താകുന്നു. (Homogenisation of Tastes and perference) ഇന്ന് ലോകമൊട്ടുക്കും പ്രത്യേകിച്ചു വികസ്വരാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്കുമിടയില്‍ വളര്‍ന്നുവന്നിട്ടുള്ള ഫാസ്റ്റ്ഫുഡ് സംസ്‌ക്കാരം ഇതിനുദാഹരണമാണ്. അതുപോലെ വേഷവിധാനത്തിലും വിനോദോപാധികളിലും (സംഗീതം, സിനിമ) സമാനമായ സ്വഭാവവിശേഷങ്ങള്‍ സൃഷ്ടിക്കാന്‍ ആഗോളവത്കര ണത്തിനു കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ മേല്‍ക്കോയ്മ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

ആറ്: വിവരസാങ്കേതിവിദ്യയുടെ നേട്ടങ്ങള്‍ അത്യാധിക മായി വാണിജ്യ രംഗങ്ങളിലും ബാങ്കിംഗ് മേഖലകളിലും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇ- ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇ- വ്യാപാരം ഓണ്‍ ലൈന്‍ ട്രെയ്‌നിംഗ് മുതലായവ.

ഏഴ്: സമ്പന്ന രാജ്യങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കു ന്നതിനാവശ്യ മായ നയപരിപാടികള്‍ ഉടനീളം ഉണ്ടാകുന്നു. ലോക വ്യാപാര സംഘടന യുടെ ട്രിപ്‌സ് (Trips) ട്രിംസ് (Trims) ഗാറ്റ്‌സ് (Gats) എന്നീ കരാറു കള്‍തന്നെ ഉദാഹരണം. ബൗദ്ധിക സ്വത്തു സംബന്ധിച്ച ഉപാധികളും ചുമതലകളുമാണ് ട്രിപ്‌സ് കരാറിന്റെ ഉള്ളടക്കം. ഇതിന്റെ ഫലമായി സ്വന്തം താത് പര്യങ്ങള്‍ അവഗണിച്ചുപോലും പേറ്റന്റ് നിയമം പൊളിച്ചെ ഴുതേണ്ടിവരുന്നു. കൃഷിക്കാര്‍ക്ക് വിത്തിന്മേലുള്ള അവകാശ ങ്ങള്‍ നഷ്ടപ്പെടുന്നു.ട്രിംസ് കരാര്‍ അനുസരിച്ച് വിദേശ മൂലധന നിക്ഷേപകര്‍ക്ക് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ പരമാധികാരം കൈവരുന്നു. വിദേശനിക്ഷേപകര്‍ക്കും സ്വന്തം നാട്ടിലെ നിക്ഷേപകര്‍ക്കു നല്‍കുന്ന അതേ അവകാശങ്ങളും സംരക്ഷണവും നല്‍കേണ്ടിവരുന്നു. ആഭ്യന്തരകമ്പോളം വിദേശക്കമ്പനികള്‍ക്കു പൂര്‍ണ്ണായി തുറന്നിടാനും ചൂഷണം നടത്തി. കൊള്ളലാഭം യഥേഷ്ടം കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം കിട്ടുന്നു. വിദേശകമ്പനികള്‍ അതതു രാജ്യത്തെ തൊഴിലാളി കളെയും വിഭവങ്ങളെയും ഉപയോഗിക്കണം എന്നു പറയാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കില്ല. അതുപോലെ വിദേശ കമ്പനികള്‍ ഉത്പാദി പ്പിക്കുന്ന ചരക്കിന്റെ നിശ്ചിത ഭാഗം കയറ്റുമതി ചെയ്യണ മെന്നുള്ള നിബന്ധനയും നിലനിര്‍ ത്താന്‍ കഴിയില്ല. അതിന്റെ ഫലമായി രാജ്യങ്ങളുടെ വിദേശ നാണ്യശേഖരം ക്ഷയിക്കാന്‍ സാധ്യതയേറെയാണ്.

സേവന വ്യാപാരത്തെക്കുറിച്ചുള്ളതാണ് ഗാറ്റ്‌സ് കരാര്‍. 1994ല്‍ പരിസമാ പ്തിയിലെത്തിയ ഉറുഗ്വേവട്ടം ബഹുമുഖ വ്യാപാര ചര്‍ച്ചയിലാണ് ആദ്യമായി ചരക്കുകളുടെ വ്യാപാര ത്തിനൊപ്പം സേവനങ്ങളുടെ വ്യാപാരവും ഉള്‍പ്പെടുത്തിയത്. വികസ്വരരാജ്യങ്ങള്‍ ഒന്നടങ്കം ഇതില്‍ പ്രതിഷേധിച്ചു. ഇന്ന് ആഗോള ഉത്പാദനമൂല്യത്തിന്റ മൂന്നില്‍ രണ്ടു ഭാഗം സേവനവ്യാപാരത്തില്‍നിന്നും ഉണ്ടാകുന്നതാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ (ഓഡിയോ വീഡിയോ സിനിമ) പത്രമാധ്യമങ്ങള്‍ ടെലികോം, ഗതാഗതം ടൂറിസം ബാങ്കിംഗ്, ഫാനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ മെഡിക്കല്‍ സര്‍വ്വീസ്, വാസ്തുശില്പ എന്‍ജിനീയറിംഗ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി എന്നീ പ്രൊഫഷനുകള്‍ ചിത്രകല സാഹിത്യം എന്നിവയൊക്കെ സേവന ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഇവയൊക്കെ ആഗോളക്രമത്തിന്റെ ചട്ടവട്ടത്തിന്റെയും നിബന്ധനകളുടെയും പൊതുമാനദണ്ഡ ങ്ങളുടെയും അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണമെന്നു പറഞ്ഞാല്‍ സ്റ്റേറ്റിന്റെ പരമാധികാരം ബലികഴിക്കുന്നതിന് തുല്യമാണ്. സേവനം നല്‍കുന്നവരുടെയും സേവനം സ്വീകരി ക്കുന്നവരുടെയും (Service providers and service) അവകാശങ്ങളും ചുമതലകളും ഇനി ആഗോളവത്കരണ ത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. മൂലധന ഒഴുക്ക് സ്വതന്ത്രമാക്കാമെങ്കില്‍ സേവനം നല്‍കുന്നവര്‍ക്കു ചലന സ്വാതന്ത്ര്യം/ കുടിയേറ്റം അനുവദിക്കേണ്ടതാണ്. എന്നാല്‍ സേവന വ്യാപാരമേഖലയില്‍ മുന്‍തൂക്കമുള്ള സമ്പന്നരാജ്യ ങ്ങള്‍ വികസ്വരാജ്യങ്ങില്‍നിന്നുള്ള സേവനദാതാക്കളുടെ സ്വതന്ത്രമായ കുടിയേറ്റം തടയാനായി വിസാ, വര്‍ക്ക് പെര്‍മിറ്റ് വിദേശനാണ്യനിയന്ത്രണം എന്നിവ കര്‍ക്കശമാക്കിയിരിക്കുന്നു. സേവനവ്യാപാരത്തിന്റെ മേഖലയില്‍ സമ്പന്നരാജ്യങ്ങളും രാജ്യാന്തര കമ്പനികളും വികസ്വര രാജ്യങ്ങളെ അടിമകളാ ക്കാന്‍വേണ്ടി സേവന വ്യാപാരമേഖല പൂര്‍ണ്ണമായും തുറന്നി ടാന്‍ ആവശ്യപ്പെടുകയാണ്.

എട്ട്: പൊതുവികസന തന്ത്രങ്ങള്‍ക്ക് പകരമായി കമ്പോള വത്കൃത വികസനതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതും ആഗോ ളവത്കരണത്തിന്റെ ഭാഗമാണ്. സ്റ്റേറ്റിനെ എപ്പോഴും കമ്പോള ത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സജ്ജമാ ക്കുക എന്ന ലക്ഷ്യം ആഗോള വത്കരണത്തിനുണ്ട്.

ഒന്‍പത്: ആഗോളവത്കരണത്തിന്റെ ഭാഗമായി വ്യാപാരവും പരിസ്ഥിതി യും തമ്മിലും വ്യാപാരവും തൊഴിലും തമ്മിലും ബന്ധപ്പെടുത്തി പുത്തന്‍ നിബന്ധനകള്‍ കൊണ്ടുവരാന്‍ ലോകവ്യാപാരസംഘടന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശവുമായി വ്യാപാരത്തെ ബന്ധിപ്പിക്കുവാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാപാരവുമായി ബന്ധപ്പെടു ത്തി എല്ലാത്തരം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഒരു ആഗോള ചട്ടക്കൂട്ടില്‍ കൊണ്ടുവന്നു. സമ്പന്നരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാ നായി ആഗോളപെരുമാറ്റച്ചട്ടവും ചിട്ടയും നിശ്ചയിക്കാനാണ് ലോക വ്യാപാരസംഘടന തയ്യാറായിട്ടുള്ളത്.

ആഗോളവത്കരണം ഒരു സ്വാഭാവികപ്രക്രിയയാണോ അല്ലയോ എന്ന ചര്‍ച്ച ചൂടേറിയതാണ്. ലോക പുരോഗതി യിലെ അനിവാര്യമായ ഒരു പ്രക്രിയയായിട്ട് ആഗോളവത്കര ണത്തെ കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകം ഇന്നു സമ്പന്നരാജ്യങ്ങളുടെ വരുതിയി ലാണെന്ന് പറയാം. പ്രത്യേകിച്ച് അമേരിക്ക , ഇംഗ്ലണ്ട്, ജപ്പാന്‍, കാനഡാ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ജി-7 ഗ്രൂപ്പിന്റെ അവരാണ് അന്താരാഷ്ട്ര നാണയനിധി, ലോക്ബാങ്ക്, ലോകവ്യാപാര സംഘടനം എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കു ന്നതും അവയെ ഉപയോഗിച്ച് ലോകക്രമത്തെ മാനേജ് ചെയ്യുന്നതും ഇവരുടെ സ്വാധീനത്തില്‍ ലോകത്തിലെ വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യമൂലധനം നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ നവ ഉദാരവത്കരണ വാദം ഉയര്‍ത്തുന്ന ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്നാണ് വാഷിംഗ്ടണ്‍ സമന്വയം ഉണ്ടാക്കി ലോകത്തിന്റെ സാമ്പത്തിക ഭാഗധേയം തീരുമാനിക്കുന്നത് സ്വന്തം സാദൃശ്യത്തില്‍ ലോകത്തെ വാര്‍ത്തെടുക്കാനാണ് ആഗോളവത്കരണം വഴി അവര്‍ ശ്രമിക്കുന്നത്. കമ്പോളമെന്ന മാധ്യമത്തിലൂടെയുള്ള ഒരു ലോകക്രമമാണ് അവരുടെ സുവിശേഷം. ഇന്നു നടപ്പില്‍ വരുത്തുന്ന തരത്തിലുള്ള ആഗോളവത്കരണം മനുഷ്യവര്‍ഗ ത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവിക പ്രക്രിയയല്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്. അത് സമ്പന്ന രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ ലോകക്രമത്തില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമ ത്തിന്റെ ഭാഗമാണ്. പക്ഷെ ഇതിന്റെ പിടിയില്‍നിന്നും മുക്തി നേടുക എന്നത് പ്രയാസകരമാണ്. നമ്മുടെ ജനത ജാതിമത രാഷ്ട്രീയ വിഭജന ഘടകങ്ങള്‍ക്ക് ഉപരിയായി ഒന്നിച്ചുനിന്ന് അത്തരം ഒരു സാമ്പത്തിക ശക്തിയായി മാറുകയാണ് ഉടന്‍ ചെയ്യേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ സുപ്രീംകോടതിയുടെ വിധി ന്യൂനപക്ഷങ്ങളായ സവര്‍ണ്ണ ക്രിസ്ത്യന്‍ ഇസ്ലാം, സിക്ക് മേല്‍നോട്ടത്തില്‍ ഉള്ള വിദ്യാലയങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതില്ല എന്നതാണ്. സവര്‍ണ്ണ വിഭാഗങ്ങളുടെ കുട്ടികളെ ഉത്പാദനം ചെയ്യുവാനും ജീവിക്കുവാനും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. സ്വര്‍ഗ്ഗവും സോഷ്യലിസവും നല്‍കി ആദിമജനതയെ ഭൂമിയുടെ ഉടമസ്ഥതയില്‍നിന്നും ആട്ടിയോടി ക്കുന്നു. പൊതു ആരോഗ്യരംഗം പൂര്‍ണ്ണമായും തകര്‍ത്തുകള ഞ്ഞിരിക്കുന്നു. അടിസ്ഥാന തൊഴില്‍ രംഗത്ത് തദ്ദേശീയ ജനതയെ ഉപേക്ഷിച്ച് തൊഴിലാളികളെ വെളിയില്‍നിന്നും ഇറക്കുമതി ചെയ്യുന്നു. കോര്‍പ്പറേറ്റ് ഭരണകൂടം തീര്‍ച്ചയായും വീണ്ടും വീണ്ടും അധികാരത്തില്‍ തുടരും. ക്ഷേമരാഷ്ട്രം അവരുടെ അജണ്ടയില്‍ ഇല്ല. ജീവിക്കാന്‍ ഗതിയില്ലാത്ത ആദിമജനത ശാസ്ത്രീയമായി അടിമകളായി ഈ ഇരുപത്തി യൊന്നാം നൂറ്റാണ്ടില്‍ നരകിക്കുന്നു. ഈ അവസ്ഥയെ അതിജീവിക്കുന്നതിന് ആദിമ ജനതയുടെ സ്വയര്‍ജിത സാമ്പത്തിക വ്യവസായ സംരഭങ്ങള്‍ നമുക്ക് ആരംഭിക്കാം. ഇപ്പോള്‍ അതിനു സമയം അതിക്രമിച്ചിരിക്കുയാണെന്ന് തദ്ദേശീയ ജനവിഭാഗ ങ്ങളിലുള്ള നേതാക്കള്‍, ബുദ്ധിജീവികള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം.

പി. കെ. പ്രവീണ്‍, 9744881339