"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 12, വെള്ളിയാഴ്‌ച

കാട്ടുനോവ് - അരുണ്‍, എസ്. പുരം

അരുണ്‍, എസ്. പുരം















പെറ്റവര്‍ക്കായി സമര്‍പ്പിക്കും ഞാനിത്
പെറാത്തവരെന്നോട് പൊറുക്കുമെങ്കില്‍
കാടിന്റെ മക്കള്‍ക്കിന്നാരുമില്ല
കാടുമില്ല കാട്ടുതേനുമില്ല
കര്‍മ്മ കാണ്ഡത്തിലെ കാമയോദ്ധാക്കളീ
യാരണ്യകാണ്ഡം ചികഞ്ഞീടവേ
പച്ചീറചീന്തുവാന്‍ ദുഃശ്ചരിതമാനങ്ങ-
ളേറുമാടേലീല ശയ്യതീര്‍ക്കേ
മാംസമുറയ്ക്കാത്ത വാരിളം ബാല്യത്തെ
കാമാന്തകാരം കശക്കീടുന്നു
ചെഞ്ചോരചാലിന്റെ ചൂടുള്ള പാതയില്‍
കാമിതം തീര്‍ക്കുന്നു കാളസര്‍പ്പം
പാകമാകാത്തൊരീ പാത്രത്തിന്‍ കൈവഴി
പാപബീജങ്ങളെ ഏറ്റിടുന്നു.
ഉദരത്തിലറിയാതെ ചീര്‍ക്കുന്നു നീചമായ്
പിറക്കുന്നൊരപഹാസ്യ ജാരജന്മം
ഏറുമാടത്തിന്റെ കടയ്ക്കലീ കാവലായ്
മൂത്തതില്‍ മൂപ്പന്റെ ശ്വാനരക്ഷ
പുകലകറയുടെ വീര്യമായി വിലയിട്ടു
പെരുകുന്നു തന്തയില്ലാത്ത മക്കള്‍
കാടിന്റെ മക്കള്‍ക്ക് തീണ്ടപ്പാടകലയായ്
കാവ് തീണ്ടി കാട്ടു ശാസനവും
മകളായ് നടക്കേണ്ട പ്രായത്തിലേ
കുഞ്ഞുമക്കളെ ചുമക്കുന്നു കാടിന്‍മകള്‍
ചുരമാന്തിചെമൈയി ചെഞ്ചുണ്ട് നീട്ടുമ്പോള്‍
ചൂരത്തുന്നൊരമ്മതന്‍ പ്രാണജലം
നായാട്ടുകേളിയിലുറവ ചുരത്തിയ
പ്രജ്ഞയില്ലാത്തൊരീ മാതൃജലം
പൂവാകും മുന്‍പേ കശക്കിപ്പറിച്ചതിന്‍
നിര്‍വൃതി നിഷ്ഫല സത്യമത്രെ
കാലം മറിഞ്ഞാലും കാടുള്ളകാലവും
ചീര്‍ക്കുന്നു വീര്‍ക്കുന്നു കാളസര്‍പ്പം
തന്‍ ചോരതന്നെന്നറിഞ്ഞുകൊണ്ടാകിലും
ജന്മമാണടിമപ്പെടുന്നതെന്നറികിലും
ബീജാണുയാത്രകള്‍ ഇടുങ്ങിതെറിക്കുവാന്‍
ഇടനാഴിതേടുന്ന കാളസര്‍പ്പം
അച്ഛായെന്നാദ്യം വിളിക്കാന്‍ കഴിയാതെ
നീറ്റുന്നവേദനയിലോര്‍മ്മ മാഞ്ഞീടവേ
സൃഷ്ടിയോനം നിത്യ നൃത്തമാടും
ഇടിമിന്നലേറ്റമരത്തില്‍ കവരത്തില്‍
കാന്തമായ് തൂങ്ങുന്നു കല്ലുമാല
ഇത് തേടി ആള് തിരിച്ചുവരും
കാഞ്ചിവിരലാല്‍ ചികഞ്ഞുനോക്കും
നീ നിന്റെ കുഞ്ഞാടിന്റെ വായ് മൂടുക
ദീര്‍ഘനിശ്വാസം മറന്നേക്കുക.

അരുണ്‍, എസ്. പുരം
9447762184