"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 12, വെള്ളിയാഴ്‌ച

ബുദ്ധിയെ കൃഷി ചെയ്തവരും നിലം കൃഷി ചെയ്യുന്നവരും എം. എ. വിജയന്‍, കവിയൂര്‍

എം. എ. വിജയന്‍
1994 ജനുവലി 31 ലെ ദേശാഭിമാനി ദിപ്പത്രത്തിന്റെ സപ്ലിമെന്റില്‍ വന്ന ഒരു ലേഖനമാണ് ഈ കുറിപ്പി നാധാരം. പ്രസ്തുത ലേഖനത്തില്‍ അയ്യന്‍കാളി ദേശാഭിമാനി പത്രാധിപരായിരുന്ന രാമകൃഷ്ണ പിള്ളയ്ക്ക് ഒരു കത്ത് അയയച്ചതായി പരാമര്‍ശിക്ക പ്പെടുന്നു. അയ്യന്‍കാളി എഴുതിയതെന്നു പറയുന്ന ഒരു കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടിയെ കൊല്ലണ മെങ്കില്‍ പേപ്പട്ടിയെന്ന് വിളിക്കണമല്ലോ. 1886 ല്‍ അയ്യന്‍കാളി 'സ്വദേശാഭിമാനി' രാമകൃഷ്ണപിള്ളയ്ക്ക് ഒരു കത്ത് അയച്ചിരുന്നത്രേ! കത്ത് ഇപ്രകാരം തുടരുന്നു. തിരുവിതാംകൂര്‍ സാധുജന പരിപാലന സംഘം 'സിക്രാട്ടറി' ബോധിപ്പിച്ചുകൊള്ളുന്നത്. 'സിക്രാട്ടറി' എന്നൊരു പദം അന്നും ഇന്നും തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല. മലബാറില്‍ സെക്രട്ടറി എന്നതിന് 'സിക്രാട്ടറി' എന്ന് ഉപയോഗിച്ചിരുന്നു. 'സിക്രാട്ടറി' എന്നതിന്റെ തത്ഭാവമാണ് സെക്രട്ടറി എന്നത്. അയ്യന്‍കാളി നിരക്ഷരനാ യിരുന്നു എന്നത് ഏവര്‍ക്കും അറിയാം. 'സിക്രാട്ടറി' പ്രയോഗം നിലവില്‍ വന്നപ്പോള്‍ ടി. വേണുഗോപാലും ഉരുണ്ടു കളിച്ചു. ''അത് ഏതെങ്കിലും വടക്കനെക്കൊണ്ട് എഴുതിച്ചതാവും.'' വടക്കന്‍ എഴുതിയാലും തെക്കന്‍ എഴുതിയാലും തുടര്‍ന്നുള്ള വാക്കുകള്‍ ആരോ മനഃപൂര്‍വ്വം എഴുതി ച്ചേര്‍ത്തതാണെന്നേ പറയാന്‍ നിവൃത്തിയുള്ളൂ. അവര്‍ണ്ണനീയം എന്നും നിഷ്പക്ഷവാദിയെന്നും നീതിജ്ഞനെന്നും മാന്യരാജരാജശ്രീയെന്നും ഉള്ള വാക്കുകള്‍ അയ്യന്‍കാളിക്കറിയാമെങ്കിലും അതിനുള്ള വഴക്കങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകാനിടയില്ല. അയ്യന്‍കാളിയുടെ വാക്കുകളും പ്രസംഗങ്ങളും സര്‍ക്കാര്‍ രേഖകളില്‍ ഇന്നുമുണ്ട്. ചുരുക്കം ഇങ്ങനെ യൊരു കത്ത് അയ്യന്‍കാളിയുടേതെന്നു പറഞ്ഞ് കണ്ടെടുക്കുക, രാജ്യ ദ്രോഹം എന്ന കുറ്റം ചുമത്തി കേസ്സെടുപ്പിക്കുക. അങ്ങനെ രാജാവിനെ ക്കൊണ്ട് അയ്യന്‍കാളിയെ പീഡിപ്പിക്കുക എന്നത് തന്നെയായിരുന്നില്ലേ ഇങ്ങനെയൊരു കത്ത് സൃഷ്ടിച്ചതിനു പിന്നില്‍.

'തിരുവിതാംകൂര്‍ സാധുജനപരിപാലനസംഘം' അങ്ങനെയൊരു സംഘടന അന്നുമിന്നും തിരുവിതാം കൂറില്‍ ഉണ്ടായിട്ടില്ല. 1905ല്‍ ആണ് സാധുജന പരിപാലനസംഘം രൂപീകൃതമാകുന്നതു തന്നെ. അതിന്റെ സെക്രട്ടറി അയ്യന്‍കാളിയായിരുന്നു. അത് വേണുഗോപാല്‍ പറയുന്ന അയ്യന്‍കാളി യല്ല. അദ്ദേഹം രൂപീകരിച്ച സംഘടനയില്‍ ഉണ്ടായിരുന്നത് സെക്രട്ടറിയാ ണ്, 'സിക്രാട്ടറി' അല്ല. സാധുജനപരിപാലനസംഘം രൂപീകൃതമായതിനു ശേഷമുള്ള കാര്യമാണെങ്കില്‍ അന്ന് രാമകൃഷ്ണ പിള്ളയ്ക്ക് 8 വയസ്സ് പ്രായം. രാമകൃഷ്ണ പിള്ള ജനിച്ചത് 1878 മെയ് 25ന്. 1896 ജൂലൈ 16 നാണ് അയ്യന്‍കാളി രാമകൃഷ്ണപിള്ളയുടെ പേരില്‍ എഴുതിയ കത്ത് കണ്ടെടുത്തത്. എട്ടു വയസ്സുള്ള രാമകൃഷ്ണ പിള്ള 20 വര്‍ഷം അയ്യന്‍കാളിയുടെ കത്ത് സൂക്ഷിച്ചിരുന്നുവോ? അദ്ദേഹം ദേശാഭിമാനി യുടെ പത്രാധിപരാകുന്നത് 24 വയസ്സില്‍. അതായത് 1902ല്‍.

1889 മുതല്‍ 1910 വരെ അയ്യന്‍കാളി നടത്തിയ നിരവധി സമരങ്ങള്‍. തിരുവിതാംകൂറില്‍ വലിയൊരു ജനവിഭാഗം മാനവീകതയ്ക്കുവേണ്ടി ഉഴലുന്നതു കണ്ടിട്ടും അവര്‍ക്കുവേണ്ടി തൂലിക ചലിപ്പിക്കാന്‍ കഴിയാ തിരുന്ന രാമകൃഷ്ണപിള്ളയുടെ പത്രത്തില്‍ ഇവിടുത്തെ അധഃസ്ഥിതരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തയല്ലായിരുന്നു. 1907ല്‍ സര്‍ക്കാര്‍ അയിത്തജനസ്‌ക്കൂള്‍ പ്രവേശനം അനുവദിച്ചതും അയ്യന്‍കാളി സ്ഥാപിച്ച പുലപ്പള്ളിക്കൂടവും ഒന്നുംതന്നെ രാമകൃഷ്ണപിള്ളയ്ക്കു വാര്‍ത്തയല്ലായിരുന്നു. മറിച്ച് 1910ലെ പത്രത്തിലെ എഡിറ്റോറിയലില്‍ അദ്ദേഹം ഇങ്ങനെഎഴുതി:

''ആചാരകാര്യങ്ങളില്‍ സര്‍വ്വജനീയസമത്വം വേണമെന്നു വാദിക്കുന്നവര്‍, ആ സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ അവരുടെ കുട്ടികളെ അവരുടെ വര്‍ഗ്ഗയോഗ്യത കളെ തരംതിരിക്കാതെ പഠിപ്പിക്കേണ്ട താണെന്ന് ശഠിക്കുന്നതില്‍ അനുകൂലിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെ യും നിലം കൃഷി ചെയ്തുവരുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷി കാര്യത്തില്‍ ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരു നുകത്തില്‍ കെട്ടുന്നതിന് തുല്യമാണ്. (ചെന്താരശ്ശേരി അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍ പേജ് 111)

അയ്യന്‍കാളിയോടു മാത്രമല്ല രാമകൃഷ്ണപിള്ളയുടെ ഇടപെടലുകള്‍ നടന്നത്. ശങ്കരാചാര്യരുടെ മനീഷാ പഞ്ജകത്തിന് എതിരെ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ 'ജാതിക്കുമ്മി' എഴുതി. പിന്നീട് 'ബാലാകലേശം' എന്ന നാടകവും. പ്രസ്തുത നാടകത്തില്‍ അയിത്തമാചരിച്ച ബ്രാഹ്മണനെരാജാവ് തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന ഒരു ഭാഗമുണ്ട്. 1861ല്‍ ആണ് ബ്രിട്ടീഷ് മോഡല്‍ ക്രിമിനല്‍ പ്രസീഡിയന്‍ കോഡ്- തിരുവിതാംകൂറില്‍ അംഗീക രിക്കപ്പെട്ടത്. അതുവരെ ചാതുര്‍വര്‍ണ്ണ്യക്കാരെ ശിക്ഷിക്കുന്ന തിനുള്ള ഒരു വ്യവസ്ഥയും തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല. മേല്‍വിവരിച്ച വരില്‍പ്പെട്ടവര്‍ക്ക് ശിക്ഷ ബാധകമായിരുന്നില്ല. ബ്രാഹ്മണര്‍ കുറ്റം ചെയ്താല്‍, കുറ്റം ഏറിയിരുന്നാല്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇടപെട്ട് ശാസിക്കമാത്രമാണ് ചെയ്തിരുന്നത്. ആ നിലയ്ക്ക് അയിത്തം നിയമ വിധേയമായിരുന്ന ഒരു രാജ്യത്ത് ബ്രാഹ്മണനെ തൂക്കിക്കൊ ല്ലുന്നതായി നാടകത്തില്‍ അവതരിപ്പിച്ചതാണ് രാമകൃഷ്ണപിള്ളയെ ചൊടിപ്പിച്ചത്. നാടകമെഴുതിയത് ഒരു അധഃസ്ഥിതന്‍. അധഃസ്ഥിതന്റെ ചിന്തയില്‍ ഇങ്ങനെ തോന്നിയതു പോലും അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കറുപ്പനെതൂക്കിക്കൊല്ലണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. (കുട്ടനാട്ടു രാമകൃഷ്ണ പിള്ള-സ്വാതന്ത്ര്യസമരസേനാനികള്‍ പേജ് 166)

അധഃസ്ഥിതന്‍ പഠിക്കാന്‍ പാടില്ല. അവര്‍ക്ക് സ്‌ക്കൂള്‍ പ്രവേശനം അനുവദിച്ചതു തന്നെ തെറ്റ്. അവര്‍ കൃഷ്പ്പണി ചെയ്യട്ടെ. സവര്‍ണ്ണ കുട്ടികളോടൊപ്പം അയിത്ത കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് സാംസ്‌ക്കാരിക വിരുദ്ധമാണ് എന്നായിരുന്നു രാമകൃഷ്ണ പിള്ളയുടെ നിലപാട്. അദ്ദേഹം ഒരിക്കല്‍ എഴുതി, തിരുവിതാംകൂറിലെ അധഃസ്ഥിത രുടെ പ്രശ്‌നങ്ങളും യൂറോപ്യന്‍ രാജ്യങ്ങളിലെ കൂലിവേലക്കാരുടെ പ്രശ്‌നങ്ങളും ഒരുപോലെയാണ്. യൂറോപ്യന്‍ കൂലിവേലക്കാര്‍ അനുഭവി ക്കുന്ന അത്ര കഠിനമര്‍ദ്ദനം തിരുവിതാംകൂറിലെ അധഃസ്ഥിതര്‍ അനുഭവി ക്കുന്നില്ല. തികച്ചും വര്‍ഗ്ഗീയവാദികള്‍ ആയവര്‍ മാത്രമേ ഇത്തരം തലതിരിഞ്ഞ പ്രസ്താവനകള്‍ക്ക് മുതിരാറുള്ളൂ. '' കലാപകാരിയായ പരിഷ്‌ക്കര്‍ത്താവ്'' എന്നാണ് പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തെ വിശേഷി പ്പിച്ചിരിക്കുന്നത്. എന്ത് പരിഷ്‌ക്കാരമാണ് രാമകൃഷ്ണപിള്ള തിരുവിതാ കൂറില്‍ വരുത്തിയിട്ടുള്ളത്? തിരുവിതാംകൂര്‍ ഭരണകര്‍ത്താക്കളെ മുക്തകണ്ഠം പ്രശംസിക്കുന്നതിനും ദിവാന്‍ രാജഗോപാലാചാരിയെയും മറ്റ് ഉദ്യോഗസ്ഥരേയും അവരുടെ പ്രവര്‍ത്തികളേയും ഇകഴ്ത്തിക്കാട്ടാ നുമാണ് രാമകൃഷ്ണപിള്ള ശ്രമിച്ചിട്ടുള്ളത്. അമ്മച്ചിവീട് പണിതതിലുള്ള ക്രമക്കേടും കൊട്ടാരത്തില്‍ ചിലര്‍ ദാസിയാട്ടം കണ്ടതുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ലേഖനപരാമര്‍ശങ്ങള്‍. തിരുവിതാംകൂര്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല ഭരണം നടപ്പില്‍ വരുത്തിയത് രാജഗോപാലാചാരിയുടെ കാലത്തായിരുന്നു എന്ന സത്യം എന്തേ അദ്ദേഹം കാണാതെ പോയി? രാജഗോപാലാചാരിയെ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കൃഷ്ണ പിള്ള കണ്ടിരുന്നത്. എന്നിട്ടും രാജാവിനെവിമര്‍ശിച്ച് ലേഖനമെഴുതാന്‍ അദ്ദേഹം എന്തുകൊണ്ട് തയ്യാറായില്ല. ശാന്തശീലന്‍, മഹാനുഭാവന്‍ പ്രജാവത്സലന്‍ എന്നെല്ലാമെഴുതി രാജാവിന്റെ പ്രീതി പിടിച്ചുപറ്റുകയും ദിവാന്‍ ഉള്‍പ്പെടെയുള്ള വരുടെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയതി ന്റെയും പരിണതഫലമായിരുന്നു 'വിഖ്യാതമായ' നാടുകടത്തല്‍. 1904-1905 കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായി. തുടര്‍ന്ന് നായര്‍ സമുദായ പരിഷ്‌ക്കര ണത്തിനായി അദ്ദേഹം സ്വയം സമയം കണ്ടെത്തി. പറവൂര്‍ ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ച് പ്രബോധനങ്ങള്‍ നടത്തി. എരമല്ലൂര്‍ വച്ച് കൂടിയ നായര്‍ സമ്മേളനത്തില്‍ 'നായന്മാരുടെ സ്ഥിതി' എന്നൊരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. ''ജാതിസംഘടനകള്‍ നാടിന്റെ പുരോഗതിക്ക് തടസ്സമാകുമെന്നും രാജ്യ കാര്യങ്ങളായി അവയെ കണക്കാക്കരുതെന്നും പറഞ്ഞ രാമകൃഷ്ണ പിള്ളയ്ക്ക് സമുദായം തങ്ങളുടെ ഉന്നതിക്കായി യത്‌നിക്കണം എന്ന് ഉദ്‌ബോധിപ്പിക്കാന്‍ ഒരു ഉളുപ്പും ഉണ്ടായില്ല.'' ''നാട്ടില്‍ വന്നുചേര്‍ന്ന ബ്രാഹ്മണര്‍ നായന്മാരോടുചേര്‍ന്ന് പോകുവാന്‍ തയ്യാറായത് വര്‍ഗ്ഗ ശ്രേഷ്ഠതയെ കണ്ടിട്ടാണ്'' എന്ന് പറയാനും അദ്ദേഹം മറന്നില്ല. പത്രാധിപ ധര്‍മ്മവും സാമുദായികധര്‍മ്മവും രണ്ടും രണ്ടാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. കീഴാളര്‍ അങ്ങിങ്ങ് ഒരല്പ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നത് രാമകൃഷ്ണപിള്ളയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

രാമകൃഷ്ണപിള്ള ശ്രീനാരായണഗുരുവിന്റെ ആരാധകനായിരുന്നുവെന്നും സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ലക്ഷ്യ പ്രാപ്തി യിലെത്തിച്ച ഗുരുവിനെമറ്റു സമുദായക്കാര്‍ കണ്ടുപഠിക്കണം എന്ന് രാമകൃഷ്ണപിള്ള പറഞ്ഞി ട്ടുള്ളതായി ചില ചരിത്രകാരന്മാര്‍ പറയുന്നു. ഇത് ശുദ്ധവിവരക്കേടാണ്. ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചോ അദ്ദേഹത്തെ ആദരിച്ച് ഒരു വാക്കോ അദ്ദേഹം എഴുതിയിട്ടില്ല. സ്വന്തം നാട്ടിലെ ഒരു വലിയ സമൂഹം പുഴുക്കളെപ്പോലെ ഞെരിഞ്ഞമരുന്നതു കണ്ടിട്ടും കാണാതെ ആഫ്രിക്കന്‍ ജനതയുടെ കെടുതികള്‍ തീര്‍ക്കാന്‍ പോയ ഗാന്ധിയെ മനസ്സില്‍ പ്രതിഷ്ഠിച്ച് വാനോളം പുകഴ്ത്തുന്ന ആരാധിക്കുന്ന പത്രാധിപര്‍ക്ക് ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രവര്‍ത്തികളെ എങ്ങനെഅംഗീകരിക്കാനാവും?

കുറ്റവാളികളെയും രാജ്യദ്രോഹികളെയും അക്കാലത്ത് ആന്‍ഡമാനിലേ ക്കായിരുന്നു നാടുകടത്തിയിരുന്നത്. മരത്തടിയിലോ, ചാളത്തടിയിലോ കയറ്റി കുറ്റവാളികളെ തള്ളിവിടും. ചിലപ്പോള്‍ പായ്ക്കപ്പലിലും. പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്താറില്ല. പ്രകൃതി ദുരന്തത്തിലോ കടല്‍ജീവികളുടെ ആക്രമണത്താലോ ആന്‍ഡമാനില്‍ ചെന്നാലായി ഇല്ലെങ്കിലുമായി. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് അങ്ങനെയല്ലല്ലോ. 1910 സെപ്റ്റംബര്‍ 26, അന്നായിരുന്നു രാമകൃഷ്ണപിള്ളയുടെ 'വിഖ്യാത മായ' നാടുകടത്തല്‍. സമയം സായംസന്ധ്യ. തിരുവനന്തപുരത്തു നിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ സ്വാമിപ്പിള്ളയുടെയും രണ്ടു പോലീസുകാരു ടെയും അകമ്പടിയോടെ ഒരു വില്ലുവണ്ടിയില്‍ (കാളവണ്ടി) യാത്ര തിരിച്ചു. പുലരും മുമ്പ് നെയ്യാറ്റിന്‍കര കടക്കണം. നെയ്യാറ്റിന്‍കരയിലാണ് അദ്ദേഹത്തിന്റെ തറവാട് വീടും സ്വന്തക്കാരും ഉണ്ടായിരുന്നത്. അവരുടെ ദുഃഖം കാണാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. രാവിലെ ആറുമണി യോടെ കുഴിത്തുറ എത്തി. അവിടെ നിന്നും തലക്കര വരെ കുഴിത്തുറ പോലീസ് അകമ്പടി. തലക്കര മുതല്‍ ഒഴുകിനാശ്ശേരി വരെ തലക്കര പോലീസ്. ഒഴുകിനാശ്ശേരി ആയിരുന്നു അന്നത്തെ തിരുവിതാംകൂര്‍ അതിര്‍ത്തി. തിരുനല്‍വേലിക്ക് ഒരു മെയില്‍ വണ്ടി ഏര്‍പ്പാടാക്കി ക്കൊടുത്തു. വഴിച്ചിലവിന് കാശും. മുഴുവന്‍ ചിലവും തിരുവിതാംകൂര്‍ സര്‍ക്കാര്‍ വക. ഒഴുകിനാശ്ശേരി പിന്നിട്ട് പണക്കുടി, നാങ്കനേരി അടുത്തത് തിരുനല്‍വേലി. അവിടെയാണദ്ദേഹം താമസിച്ചിരുന്നത്. സര്‍ക്കാര്‍ ചെലവില്‍, സര്‍ക്കാര്‍ സംരക്ഷണയില്‍ അതിര്‍ത്തിയില്‍കൊണ്ടു വിടുക. ഇതാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാടുകടത്തല്‍! വരേണ്യവര്‍ഗ്ഗ ത്തിന്റെ സ്തുതിപാടകനായി വര്‍ത്തിച്ചതിന്റെ ആനുകൂല്യമാകാം. ഗാന്ധിയെപ്പോലെ അധഃകൃതമോചനത്തെ പരസ്യമായി എതിര്‍ത്ത വ്യക്തിയാണ് രാമകൃഷ്ണപിള്ള. ഗാന്ധി മഹാത്മാവായപ്പോള്‍ രാമകൃഷ്ണ പിള്ള സ്വദേശാഭിമാനി ആയത് ''ദൈവനിശ്ചയം''

എം. എ. വിജയന്‍, കവിയൂര്‍
9605892829