"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

മലയാള സിനിമയ്ക്ക് ഒരു മുന്നറിയിപ്പും താക്കീതും

ആന്റോ കടവേലില്‍ 
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മലയാള സിനിമയുടെ പുനര്‍ നവീകരണത്തിന് സിനിമ വ്യവസായത്തിലെ അടിസ്ഥാനപരമായ പാളിച്ച കള്‍ക്കും തനതായ ശൈലയില്‍ നേരായമാര്‍ഗ്ഗത്തിലൂടെ പ്രതിവിധികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കടവേലില്‍ ഫിലിംസിന്റെ പുതിയ ചിത്രമായ 'ദംബിരിയാണി' യുടെ പൂജാ വേളയില്‍ നിര്‍താവും സ്വിധായകനമായ ആന്റോ കടവേലില്‍ സംസാരിച്ചു. 168 ചിത്രങ്ങള്‍ പുറത്തിങ്ങിയ 2014 ല്‍ വെറും 20 ചത്രങ്ങള്‍ മാത്രമാണ് 14 ദിവസം തീയേറ്റുകളില്‍ ഓടിയത്.

പരാജയപ്പെട്ട 148 ചിത്രങ്ങള്‍ അവയുടെ നിര്‍മ്മാതാവിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുമൂലം ഒരു ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് തനിക്കേറ്റ ഈ ആഘാതത്തില്‍ നിന്നും വിമുക്തനാകാതെ മലായാള ചലചിത്രവേദിയോട് വിടപറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് വിശ്വപ്രസിദ്ധമായ മലയാളസിനിമയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിടുന്നത്. ഒരു ചലചിത്ര നിര്‍മ്മാണത്തിലേക്ക് ഒന്നിച്ച് പ്രവരര്‍ത്തിക്കേണ്ട് നാലു ഘടകങ്ങളെ ശ്രീ ആന്റോ കടവേലില്‍ വിവരിക്കുകയുണ്ടായി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കേരള ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഗവണ്‍മെന്റ്, ഈ നാല് വിഭാഗക്കാരുടെയും ഒരുമിച്ചുള്ള കൂട്ടായ്മയിലൂടെ മാത്രമേ മലയാള ചലച്ചിത്രവേദിക്ക് മോചനം ലഭിക്കുകയുള്ളൂ. നമ്മള്‍ക്ക് ഏവര്‍ക്കും അറിവുള്ളതുപോലെ വിരലില്‍ എണ്ണാവുന്ന സൂപ്പര്‍സ്റ്റാറുകള്‍ വര്‍ഷത്തില്‍ നാലുവീതം ചിത്രങ്ങള്‍ ചെയ്താലുംഉണ്ടാകുന്നത് 24 ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ ചെയ്യുന്നതിന് ഇവിടുത്തെ മുന്‍നിര നിര്‍മ്മാതാക്കളും, അവരുടെ ചിത്രങ്ങള്‍ക്ക് സാറ്റ്‌ലൈറ്റും ലഭ്യമാണ്. ബാക്കി നിര്‍മ്മിക്കുന്നത് ഇവിടുത്തെ സാധാരണക്കാരായ പ്രൊഡ്യൂസേഴ്‌സാണ്. അവരെ സംബന്ധിച്ചിടത്തോളം സാറ്റ്‌ലൈറ്റ് എന്നും ഒരു കിട്ടാക്കനിയാണ്. തന്മൂലം ഒരു സിനിമ എടുത്ത നിര്‍മ്മാതാവ് ഈ വ്യവസായത്തില്‍ ഓടിയൊളിക്കുന്നു. അവര്‍ക്ക് രാത്രിയിലെ ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടുന്നു. ഈ വിജയിക്കാത്ത 148 ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ഉള്‍വലിയുന്നതുമൂലം മലയാള സിനിമ തകര്‍ന്നടിയും എന്നതില്‍ സംശയമില്ല. ഉചിതമായ സമയത്ത് യുക്തമായ തീരുമാനങ്ങളെടുത്ത് വ്യക്തവും ഉദ്ദേശശുദ്ധിയോടുംകൂടി നടപ്പിലാക്കുന്നതില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ പരാജപ്പെട്ടു എന്നു പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പത്രസമ്മേളനങ്ങളും ചര്‍ച്ചകളുമല്ല നമുക്കാവശ്യം. യഥാര്‍ത്ഥ്യബോധത്തോടെയുള്ള കര്‍മ്മനിരതമായ ഒരു സംഘടനയും അതു നടപ്പിലാക്കാന്‍ കഴിവുള്ള അധികാരികളെയും നമുക്ക് ആവശ്യമാണെന്ന് ആന്റോ കടവേലില്‍ ഓര്‍മ്മിപ്പിച്ചു. പുതിയ സാറ്റലൈറ്റ് ചാനല്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെങ്കില്‍ മാത്രമേ ഇന്നു മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുക യുള്ളൂ. മലയാളത്തിലെ എണ്ണിയാല്‍തീരാത്ത ആര്‍ട്ടുസ്റ്റുകളും സാങ്കേതിക വിദഗ്ധരും കേരള ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ചാനലില്‍ ഭാഗഭാക്കാകുന്നതുവഴി മലയാളത്തില്‍ നിലവിലുള്ള 48 ചാനലുകളും ഇപ്പോള്‍ ഭ്രൂണാവസ്ഥയിലിരിക്കുന്ന 9 ചാനലുകലും ക്രമേണ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സിനു മുന്നില്‍ അടിയറവു പറയുമെന്ന് ആന്റോ കടവേലില്‍ പ്രസ്താവിച്ചു. ഈ ചാനല്‍ നിലവില്‍ വരുന്നതിലൂടെ ഇപ്പോള്‍ ചാനല്‍ റേറ്റ് കിട്ടാത്ത മലയാള ചിത്രങ്ങള്‍ ചാനല്‍ ഏറ്റെടുക്കാവുന്നതും അത് ടെലികാസ്റ്റ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ലാഭത്തിന്റെ പ്രത്യേക ശതമാനം നിര്‍മ്മാതാക്കള്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ലഭിക്കുന്നതിലൂടെ ഈ നിര്‍മ്മതാ ക്കള്‍ക്ക് കുറച്ചെങ്കിലും ആശ്വാസ മുളവാകുമെന്ന് ശ്രീ ആന്റോ കടവേലില്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ പുതിയ പുതിയ ചിത്രമായ ദം ബിരിയാണിയുടെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

തയ്യാറാക്കിയത്:
എ.ബി. സുരേഷ് ബാബു, മോനിപ്പള്ളി