"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 17, ബുധനാഴ്‌ച

ആദിദ്രാവിഡ രാഷ്ട്രപിതാവ് - എ. ആര്‍. സേതുരാജ്

പി ജെ സഭാരാജ് 
പ്രാപഞ്ചിക കേസരി ബ്രഹ്മര്‍ഷികള്‍ പൊയ്കയില്‍ തിരു. പി. ജെ. സഭാരജ് തിരുമേനികളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പട്ടികജാതി/വര്‍ഗ്ഗ-ദളിത് ക്രൈസ്തവ-ആദിവാസി-ഗോത്ര ജനവിഭാഗങ്ങള്‍. കേട്ടിരിക്കാന്‍ സാദ്ധ്യതയില്ല അല്ലെങ്കില്‍ കേട്ടിട്ടുണ്ടെ ങ്കില്‍ ബോധപൂര്‍വ്വം മറക്കാനായിരിക്കും ഒരു പക്ഷേ ഇനിയും ശ്രമിക്കുന്നത്. ലോകത്തിലെ പ്രത്യേകിച്ച് ഇന്ത്യയിലെ കറുത്ത ജനതയുടെ പ്രതിസന്ധികളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് അതിന് പ്രതിവിധി കാണുവാന്‍ 60 പതിറ്റാണ്ടുകള്‍ പടപൊരുതിയ വീരനായകനാണ് തിരുമേനികള്‍. അപ്പച്ചിയെന്ന ഓമനപ്പേരില്‍ സകല ജനവും വിളിച്ചപേക്ഷിക്കുന്ന ദൈവിക പരിവേഷമാണ് ദിവ്യപ്രഭശ്രീ. പൊയ്കയില്‍ യോഹന്നാന്‍ പിതാവിന്റെ മാനസപുത്രനായ തിരുമേനി കള്‍ മഹാനായ ശ്രീമദ് അയ്യന്‍കാളി യജമാനന്റെയും മാന്യശ്രീ പണ്ഡിറ്റ് കെ. പി. വള്ളോന്‍ പിതാവ്, പാമ്പാടി എന്‍. ജോണ്‍സഫ് പിതാവ്, ദിവ്യപ്രഭശ്രീ പൊയ്കയില്‍ യോഹന്നാന്‍ പിതാവിന്റെയും ഭാരതരത്‌ന ഡോ. അംബേദ്കര്‍ പിതാവിന്റെയും ജീവിതചരിത്രവും ചിന്തയും ദാര്‍ശനികതയും പൂര്‍ണ്ണമായി അടിസ്ഥാനപ്പെടുത്തി കേവലം ആനുകൂല്യ ങ്ങള്‍ക്കുവേണ്ടി ഓച്ഛാനിച്ച് നില്‍ക്കാതെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ഉദ്‌ബോധിപ്പിച്ച നേതാവായിരുന്നു തിരുമേനികള്‍.

മഹാനായ ശ്രീമദ് അയ്യന്‍കാളി യജമാനന്റെ ജീവത്യഗത്തിന്റെ ഫലമായി സാമൂഹികമായ വിലക്കുകള്‍ തകര്‍ക്കപ്പെട്ട് ആദിമ ജനസമൂഹം മനുഷ്യരായി മാറിയപ്പോള്‍ ആ ജനതയെ മതത്തിന്റെ പേരില്‍ കീറിമുറിച്ച് ശക്തി ക്ഷയിപ്പിച്ച് എന്നും സവര്‍ണ്ണ മേലാളന്മാരുടെ ഇച്ഛയ്ക്ക് തള്ളുന്ന വെറും കളിപ്പാവകളാക്കി മാറ്റാന്‍ തുടങ്ങിയപ്പോള്‍ വൈദേശിക മതശക്തികളുടെ പിടിയില്‍നിന്നും നമ്മുടെ ജന്മദേശത്തെ മോചിപ്പിക്കുവാന്‍ ജനതയില്‍ ഒരു ഏകീകൃതമായ ജീവിതവ്യവസ്ഥ സ്ഥാപിക്കുവാനും ആദിമജനതയുടെ ദൈവിക ചിന്തയെ ഏകീകരിച്ച് സാക്ഷാത്കാരമായി നയിക്കുവാനും ദിവ്യപ്രഭശ്രീ പൊയ്കയില്‍ അപ്പച്ചജന്‍ അവതരിച്ചതും അദ്ദേഹം പടുത്തുയര്‍ത്തിയ ആദിമജനതയുടെ ആത്മീയവും ഭൗതികവുമായ ചിന്തകള്‍ മതാന്ധകാരത്തിന് വഴിമാറിയ പ്പോള്‍ ശിഥിലമാക്കപ്പെട്ട ദേശാഭിമാനബോധം കറുത്ത ജനതയ്‌ക്കേകുവാന്‍ കേരള രാഷ്ട്രീയത്തില്‍നിന്നും വാനിലേക്ക് ഉയര്‍ന്ന മഹാസൂര്യനാണ് തിരുമേനികള്‍. സനാതന ധര്‍മ്മചിന്തയും ആദിദ്രാവിഡ സംസ്‌കാരവും സാമൂഹിക ജനാധിപത്യവും ഒന്നാണ് എന്ന് തിരുമേനികള്‍ ലോകത്തെ ഉദ്‌ബോധിപ്പിച്ചു. മാനവ സ്‌നേഹത്തിന്റെ വക്താക്കളായ ആദിമ ജനതയുടെ മുന്‍കാല തലമുറകളില്‍ സനാതനമായ (നാശമില്ലാത്ത) ധര്‍മ്മമായും ആദിദ്രാവിഡ ജനതയുടെ സംസ്‌കാരമായും പിന്നീട് ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഭാരതരത്‌നം ഡോ. ബി. ആര്‍. അംബേദ്കര്‍ പിതാവിനാല്‍ വിരിച്ചൊരുക്കപ്പെട്ട മഹത്തായ സാമൂഹിക ജനാധിപത്യ വും ഒന്നുതന്നെയാണ്. ഉയര്‍ന്നവന്‍-താഴ്ന്നവന്‍, തൊഴിലാളി-മുതലാളി, ഉള്ളവന്‍ ഇല്ലാത്തവന്‍ ഇത്തരത്തില്‍ ചിന്തകള്‍ ലോകത്തില്‍ നടമാടുമ്പോള്‍ സാമൂഹിക ജനാധിപത്യ ചിന്ത നടപ്പാകുകയില്ല എന്ന് ഭാരതരത്‌നം ദുഃഖിച്ചിരുന്നു. വിവിധ സംഘടനകള്‍ മേല്‍വിവരിച്ച നമ്മുടെ മാനവസ്‌നേഹത്തെ മൂന്നായി കണ്ടുകൊണ്ട് സംഘടനകള്‍ ഉണ്ടാക്കി ശക്തി ക്ഷയിപ്പിക്കുന്നതിനെതിരെ തിരുമേനികള്‍ സിംഹ ഗര്‍ജ്ജനം മുഴക്കി. ഹൈന്ദവ-ക്രൈസ്തവ മതങ്ങള്‍ അതില്‍ ചേക്കേറിയ ആദിമജനതകോളോടു കാണിക്കുന്ന കൊടുംക്രൂരതകള്‍ പൊതുജന മദ്ധ്യത്തില്‍ അദ്ദേഹം വിചാരണ ചെയ്തു. അടിമചരിത്രം വിശദീകരിച്ച് ആദിമജനതയെ ഒരു ഏകീകൃതസമൂഹമാക്കാന്‍ ആദിദ്രാവിഡ ജാതി പുനഃസ്ഥാപിക്കപ്പെടുകയുണ്ടായി ഈ നൂറ്റാണ്ടില്‍. ഇന്ത്യന്‍ രാഷ്ട്രീയം മതത്തിന്റെ പിടിയില്‍ അമരുന്നതിനെതിരെ പ്രതിക രിക്കുവാന്‍ ജാതി-ഉപജാതികളായി ചിതറിക്കിടക്കുന്ന ആദിമ ജനതയ്ക്കായി ജന്മദേശ ത്തിന്റെ സംസ്‌കാരത്തില്‍നിന്നും ദ്രാവിഡമതം (ദൈവമതം) ലോകത്തി നായി അര്‍പ്പിച്ച പുണ്യഗുരുദൈവമാണ് തിരുമേനികള്‍. മറ്റുള്ള മതങ്ങളുടെ പിന്നാമ്പുറങ്ങളില്‍ അലയുന്നവര്‍ക്ക് ദുഃഖസാഗരം നീന്തിക്കടക്കുവാന്‍ ഈ ദ്രാവിഡമതത്തോണി അനിവാര്യമാണ്.

തലമുറകളായി നമ്മുടെ ദേശത്തുണ്ടായിക്കൊണ്ടിരിക്കുന്ന സ്വത്ത് സമ്പാദ്യ വിവരങ്ങള്‍ അദ്ദേഹം അക്കമിട്ട് ജനതയോട പ്രഘോഷിച്ചു കൊണ്ടേയി രുന്നു. ഇന്ത്യയിലെ 1,82,858 മഹാക്ഷേത്രങ്ങള്‍, 85,856 കല്ലമ്പലങ്ങളും, 66,666 കാവുകളും, 15,000ല്‍ അധികം പതികളും 2000ല്‍ അധികം പട്ടോലകളും നമ്മുടെ പൂര്‍വ്വപിതാക്കന്മാരില്‍നിന്നും വരേണ്യവര്‍ഗ്ഗങ്ങള്‍ തട്ടിയെടുത്തതാണെന്നും ഇതു തിരിച്ചുപിടിക്കണമെന്നും ആ ദൈവികശബ്ദം നമ്മോട് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. ആദിമ ഇന്ത്യയിലെ സന്യാസി ശ്രേഷ്ഠന്മാരായ അഗസ്ത്യന്‍, പുലസ്ത്യന്‍, പുലഹന്‍, വിശ്വാമിത്രന്‍, കണ്വന്‍, പൃഥ്യുമദ്ധ്യമയന്‍, ത്വഷ്ഠ, ശില്പി, വിശ്വജ്ഞ, വാല്മീകി, വ്യാസന്‍ തുടങ്ങിയവന്‍ നമ്മുടെ പൂര്‍വ്വ രാജര്‍ഷികളും ദേവര്‍ഷികളും ആയിരുന്നുവെന്നും ഇവരെ ഹിന്ദുമതത്തില്‍പ്പെടുത്തി പ്രചരിപ്പിക്കുക യാണെന്നും ചേരന്‍, ചോളന്‍, പാണ്ഡ്യന്‍, നെടുംചേരലാതന്‍, നെടും ചേറ്റുദയന്‍, സംക്രാമധീരന്‍, ജഗതലപ്രതാപന്‍, കടല്‍പുറകോട്ടിയന്‍, കോതരാണി ചണ്ഡമാര്‍ത്താണ്ഡന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ നമ്മുടെ ചക്രവര്‍ത്തിമാരും രാജാക്കന്മാരുമാണെന്ന് തെളിവുകളോടെ അദ്ദേഹം സമര്‍ത്ഥിച്ചു. ബ്രാഹ്മണാധിനിവേശത്തിനുശേഷമുള്ള പറയിപെറ്റ പന്തീരു കുല ചരിത്രവും വെളിപ്പെടുത്തി ഇന്ത്യയിലെ എല്ലാ ജാതിമതങ്ങളായി നില്‍ക്കുന്നവരും ദൈവസന്തതികളാണെന്ന് ഉദ്‌ബോധിപ്പിച്ച ദിവ്യത്വമാണ് സഭാരാജ് തിരുമേനികള്‍. 

ലോകത്തിലെ മതശാസനകളെയെല്ലാം തുറന്നെതിര്‍ത്ത തിരുമേനികള്‍ ഹൈന്ദവ-ക്രൈസ്തവ മതങ്ങളിലെ കൊള്ളകളെ നഖശിഖാന്തം എതിര്‍ത്തു. ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം ദൈവജനതയില്‍ വെളിപ്പെട്ടവരാ ണെങ്കില്‍ ഉത്തമഗുരുക്കന്മാരാണെങ്കില്‍ എല്ലാം തുല്യതയില്‍ കാണണമെന്ന് തിരുമേനികള്‍ അഭിപ്രായപ്പെട്ടു. ഇത് നടപ്പാക്കാതെ ഒരു വിഭാഗം ജനതയെ ഇന്ത്യയിലെ ആദിജനതയെ താഴ്ന്നവരായി കാണുന്ന അടിമ യായി കാണുന്ന മതചിന്തയെ തകര്‍ത്തെറിയുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മതം എന്നാല്‍ പ്രപഞ്ചത്തില്‍ ഇല്ലാത്ത ചിന്തയുടെ രൂപമത്രേ എന്ന് തിരുമൊഴി നല്‍കിയ തിരുമേനികള്‍ ഈ ചൂഷണ ചിന്തയെ അതേ ചിന്തകൊണ്ടുതന്നെ തകര്‍ത്തെറിയുവാന്‍ (ബ്രഹ്മാസ്ത്രത്തെ ബ്രഹ്മാസ്ത്രം കൊണ്ട്) ആദിദ്രാവിഡ ജാതി, ദ്രാവിഡമതം എന്നിവ പ്രഖ്യാപിച്ചു. ഈ രീതിയില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാരില്‍ മിശ്രവിവാഹം നടത്തി കുട്ടികളെ ഈ ജാതിയുടെ പേരില്‍, മതത്തില്‍ സ്‌കൂളില്‍ ചേര്‍ത്ത്, കറുത്ത ജനതയുടെ ഒരു സംഘടനയും ചെയ്യാത്ത ധീരത കാട്ടുവാന്‍ ത്യാഗം ചെയ്യുവാന്‍ തയ്യാറുള്ള ഒരു ദേശീയ ജനതയെ തീര്‍ക്കുവാന്‍ അഭിവന്ദ്യ ഗുരുനാഥനായ തിരുമേനികള്‍ക്ക് കഴിഞ്ഞു. ഇനി ഈ പാരമ്പര്യബോധം കാത്തു സൂക്ഷിച്ച് നടപ്പിലാക്കി വളര്‍ത്തിയെടുക്കേണ്ടത് ഈ നാട്ടിലെ പട്ടികജാതി/വര്‍ഗ്ഗ, ദലിത് ക്രൈസ്തവ സംഘടനകളാണ്. ഈ ജനതയുടെ സംഘടനകള്‍ ഇരട്ടത്താപ്പ് നയം ഉപേക്ഷിച്ച് ശ്രീമദ് അയ്യന്‍കാളി യജമാന്‍ സ്ഥാപിച്ച സാധുജനപരിപാലന സംഘചിന്ത, പൊയ്കയില്‍ പിതാവ് ഉണര്‍ത്തിവിട്ട ഏകീകരിക്കപ്പെട്ട ദ്രാവിഡ ചിന്ത, ഡോ. ബി. ആര്‍. അംബേദ്കര്‍ പിതാവിന്റെ കാഴ്ചപ്പാടായിരുന്ന സ്ഥിതി-സമത്വ-രാഷ്ട്രചിന്ത വളര്‍ത്തിയെടുക്കുവാന്‍ ത്യാഗം ചെയ്യുവാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം മോചനം എന്ന വിഷയത്തെപ്പറ്റി പറയാതിരിക്കണം. മോചനലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ തിരുമേനികള്‍ ജനങ്ങളില്‍ ആദിദ്രാവിഡ രാഷ്ട്രചിന്തയുടെ വിത്തുകള്‍ വാരിവിതറി യിരിക്കുന്നു. ഇതില്‍ നല്ലനിലത്തില്‍ വീണത് വളര്‍ന്ന് പൊന്തി 60 മേനി, 120 മേനി കൊയ്യുകതന്നെ ചെയ്യും തര്‍ക്കമറ്റ വിഷയമാണിത്. ചരിത്രം അറിയാത്തവരും ചരിത്രത്തെ ബോധപൂര്‍വ്വം മറയ്ക്കുന്നവരും തിരുമേനികളുടെ ചിന്തകള്‍ തേടിപ്പിടിക്കുന്നത് കുത്തൊഴുക്കില്‍പെട്ട പുലയ-പറയ അടങ്ങിയ 103 ജാതി-ഉപജാതികള്‍ക്കും ലഭിച്ച രക്ഷാവള്ളി യാണ്.

ബാബാസാഹേബ് അംബേദ്കറിനുശേഷം അവതരിച്ച അധഃകൃതരുടെ മിശിഹ ദാദാസാഹേബ് കാന്‍ഷിറാംജിയുടെ സ്വപ്നം തകര്‍ത്ത ബി. എസ്. പി.യെ തിരുമേനികള്‍ ''ബഹുജന്‍ തമാശ് പാര്‍ട്ടി''എന്നാണ് വിശേഷിപ്പിച്ചത്. കാരണം ക്രൈസ്തവ സഭകളില്‍നിന്നും പണം കൈപ്പറ്റി ദളിത് ക്രൈസ്തവരെ മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് ഇവിടുത്തെ പട്ടികജാതി/വര്‍ഗ്ഗ സംഘടനകളെ അംഗീകരിക്കാത്ത ബി. എസ്. പി. ഇന്ത്യയില്‍ ഒന്നുമല്ലാതാകും എന്ന് തിരുമേനികള്‍ പ്രവചിച്ചിരുന്ന താണെന്ന്. കറുത്ത ജനതയെ തിരിച്ചറിയണം. പട്ടികജാതി/വര്‍ഗ്ഗങ്ങളെ അംഗീകരിക്കാത്തതിന്റെയും കണക്കിലെടുക്കുന്നില്ല എന്നതിന്റെയും ഉത്തമതെളിവുമാത്രമാണ് പില്‍ക്കാലത്ത് ബി. എസ്. പി. അദ്ധ്യക്ഷയുടെ ശിവഗിരി തീര്‍ത്ഥാടനം. സാമ്പത്തികമായ സഹായം അവിടെ നല്‍കിയാല്‍ ഈഴവ മനസ്സുകളുടെ അംഗീകാരം പാര്‍ട്ടിക്ക് ലഭിക്കും എന്ന കുടില ബുദ്ധി ദൈവം തകര്‍ത്തുവെന്ന് തന്നെവേണം കരുതുവാന്‍. ഇതിന് ചുക്കാന്‍ പിടിക്കുന്നവരും കളിക്കളത്തിന് പുറത്തായി. ഇത്തരം സാഹചര്യങ്ങളെ മറികടക്കുവാന്‍ ഇന്ത്യയിലെ ജനതരാഷ്ട്രീയമായി സംഘടിപ്പിക്കുവാന്‍ ജനാധിപത്യത്തിലൂടെ സ്വാതന്ത്ര്യബോധം ആത്മ സന്തോഷം നല്‍കുവാന്‍ ഇന്ത്യയുടെ ആത്യന്തികമായ ഭരണത്തിനും ജനതയുടെ സമാധാനത്തിനും ശാന്തിക്കുമായി ''ദ്രാവിഡ സോഷ്യലിസ്റ്റ് പാര്‍ട്ടി'' ഈ മണ്ണിന്റെ മക്കള്‍ക്കേകിയ മനുഷ്യ സ്‌നേഹിയാണ് തിരുമേനികള്‍. ഈ രാഷ്ട്രീയചിന്തയിലേക്ക് ദേശീയ ജനസമൂഹം ശ്രദ്ധ തിരിക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ ഉള്ളവരും തിരുമേനികള്‍ പടുത്തുയര്‍ത്തിയ ആദിദ്രാവിഡ രാഷ്ട്രീയ പുരോഹിത ഗുരുകുലഭവനത്തിലെത്തിയാലും അവര്‍ക്കാവശ്യ മുള്ളവ നേടിയെടുക്കുവാന്‍ സാധിക്കും. വ്യക്തിജീവിതത്തില്‍ തുടങ്ങി കുടുംബം-സമൂഹം-രാഷ്ട്രീയം-ആത്മീയം-വിജ്ഞാനം തുടങ്ങി വിവിധ പടികളിലൂടെ ഇന്ത്യയുടെ ഭരണകേന്ദ്രം പൂകുവാന്‍ വിദ്യയേകുന്ന, വിജ്ഞാനമേകുന്ന, കരുത്തേകുന്നതാണ് ഗുരുകുലഭവനം. ഇവിടുത്തെ ചിന്തകളില്‍ എത്തുന്നവര്‍ക്ക് വ്യക്തികളായാലും സംഘടനകളായാലും അവകാശസമര പോരാട്ടങ്ങള്‍ക്ക് ഒരു മുന്നണിയായി ദ്രാവിഡ വര്‍ഗ്ഗ ഐക്യമുന്നണിയും ദേശീയജനതയെ സംരക്ഷിക്കുവാനും സേവിക്കുവാനും ഭാരതസംരക്ഷണ ദ്രാവിഡസേന (ബി. എസ്. ഡി. എസ്.)യും ദ്രാവിഡമത വിന്യാസത്തിനായി ദേവജനസമാജവും ഇതില്‍ പുരോഹിതജനമായി ദേവര്‍ഷികള്‍, രാജര്‍ഷികള്‍, രാജാമാതാക്കള്‍, ദേവമാതാക്കള്‍, രാജകന്യകകള്‍ എന്നീ സ്ഥാനമാനങ്ങളും ആദിദ്രാവിഡ ബാലജനമുന്നണി (എ. ഡി. സി. എഫ്), ദ്രാവിഡ യുവജനമുന്നണി (ഡി. സി. വൈ. എഫ്.) ദ്രാവിഡ വര്‍ഗ്ഗമഹിളാമുന്നണി (ഡി. സി. ഡബ്ല്യു. എഫ്.) എന്നിവയും നമുക്കായി വിരിച്ചൊരുക്കിയ തിരുമേനികള്‍. ഏത് ജീവജാലങ്ങള്‍ക്ക് എപ്പോഴും ശരണമേകുന്ന സംരക്ഷിക്കുന്ന 'രാജ്യസഭാനഗര്‍' നാടിന് അര്‍പ്പിക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ മണിമലയില്‍ മുക്കട പ്രദേശത്ത് രാജ്യസഭാനഗറിലെ സ്വര്‍ഗ്ഗീയ മുഖ്യസ്ഥനത്തില്‍ മണിമണ്ഡപ ശയനത്തില്‍ നാടിന് ഇപ്പോഴും അദ്ദേഹത്തെ ദര്‍ശിച്ച് ആത്മസാ ക്ഷാത്കാരം നേടാവുന്നതാണ്. തിരുമേനികളുടെ 10 തിരുമൊഴികള്‍ ആപ്തവാക്യങ്ങള്‍ എന്നറിയപ്പെടുന്നവയാണ്.

ആപ്തവാക്യങ്ങളുടെ സാക്ഷാത്കാരത്തിലൂടെ ദ്രാവിഡ ജനതയക്ക് വേതനമല്ല മറിച്ച് സര്‍വ്വാധിപത്യവും ഭരണവും നല്‍കി അനുഗ്രഹിച്ചു കൊണ്ട് പ്രാപഞ്ചിക കേസരി ബ്രഹ്മര്‍ഷികള്‍ പൊയ്കയില്‍ തിരു പി. ജെ. സഭാരാജ് തിരുമേനികള്‍ വാഴ്ച തുടരുന്നു... കലിയുഗത്തിലും

എ. ആര്‍. സേതുരാജ്
9544867101