"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 16, ചൊവ്വാഴ്ച

സ്വാഭിമാനത്തോടെ പരിവര്‍ത്തനത്തിന്റെ നവോത്ഥാന രാഷ്ട്രീയം സംജാതമാക്കാന്‍ കേരള സമൂഹം തയ്യാറാകണം! - വി.സി. സുനില്‍

കേരള അധികാരരാഷ്ട്രീയത്തിന്റെ അന്തര്‍ഗത ങ്ങളും അടിയൊഴുക്കുകളും നിഴലിക്കുന്ന വാര്‍ത്തകളാണല്ലോ നിരന്തരം ചര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുന്നത്. അഴിമതികളും, സ്വജനപക്ഷപാതവും, മുന്നണി മാറ്റങ്ങളും ഒക്കെ തന്നെ അതിന്റെ ഘടകവുമാണ്. അതോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരായി ദേശീയതലത്തിലും, കേരളത്തിലും പുതിയ വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നു. സീതാറാം യെച്ചൂരിയും, കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമടക്കമുളള പുതിയ നേതൃത്വനിര. അതുപോലെ സുഖവാസത്തിനുപോയ രാഹൂല്‍ഗാന്ധി തിരികെയെത്തി കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകരുന്നു. പുതിയ യുവരാജാവായി ഉയര്‍ത്തെ ഴുന്നേല്‍ക്കുന്നു. ജനതാപരിവാര്‍ മുലായംസിംഗിന്റെ നേതൃത്വത്തില്‍ ഒന്നിക്കുന്നു. ആം ആദ്മിയുടെ ചേരി തിരിവ്. ഒരു വര്‍ഷമായി ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കും ദേശീയതലത്തില്‍ ലഭിച്ചിരുന്ന മേല്‍ക്കൈക്ക് ഇടിവ് തട്ടുന്ന കാഴ്ചയുമാണ്, പുതിയ സാഹചര്യത്തില്‍ കാണാനിടയാകുന്നത്. 

കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തുടര്‍ന്നുളള നിയസഭാ തെരഞ്ഞെടുപ്പിലുമുളള അണിയറ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ കേരള സമൂഹത്തില്‍ അധികാര രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന പ്രബലസമൂഹം തദ്ദേശീയ ആദിമ ജനതയും ചില ദുര്‍ബ്ബല പിന്നോക്ക സമുദായങ്ങളും, സമാന്തര പൊതുധാര പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാത്രമാണ്. ബാക്കി എല്ലാവരും തന്നെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നു പൊതുമുതല്‍ ക്രമാതീതമായി വീതം വയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, പ്രബലമായ സമുദായ ങ്ങളും, സമ്പന്ന മുതലാളിമാരുമാണ്. 

കേരള സമൂഹത്തില്‍ ഒരു പരിവര്‍ത്തനത്തിന്റെ അധികാര രാഷ്ട്രീയം നിര്‍മ്മിച്ചെടു ക്കേണ്ടുന്നതിന്റെ ആവശ്യകതയും, അനിവാര്യതയും ഉത്തരവാദിത്വവും തദ്ദേശീയ ആദിമജനതയ്ക്കാണ് സമഗ്രമായ അര്‍ത്ഥത്തില്‍ ഉണ്ടാവേണ്ടത്. കേവല സംവരണാധികാര ക്രമങ്ങളെ മാറ്റിമറിച്ച് സ്വാഭിമാന രാഷ്ട്രീയാധികാരം സ്ഥാപിതമാക്കാന്‍ മഹാത്മാ അയ്യന്‍കാളിയുടെ കാലശേഷം കേരളത്തിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ഒന്നായണിചേരേണ്ട കാലമാണ് വരാന്‍ പോകുന്നത്. സാമൂഹികാധികാര ത്തിന്റെയും, രാഷ്ട്രീയാധികാരത്തിന്റെയും, വിഭവാധികാര ത്തിന്റെയും പുതിയ നിര്‍വ്വചനങ്ങളില്‍ തദ്ദേശീയ ജനതയെ ഒന്നായണി നിരത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കെട്ടിപ്പടുത്ത് സ്വാഭിമാന പരമായി ജനാധിപത്യ പങ്കാളിത്തം ഉറപ്പു വരുത്താനുളള പ്രായോഗിക പ്രവര്‍ത്തനങ്ങ ളാണ് ഉണ്ടാവേണ്ടത്.

കാരണം, ഇന്‍ഡ്യയും കേരളവുമൊക്കെ മാറ്റങ്ങള്‍ക്ക് വിധേയമാവുക യാണ്. ജന്മിത്വ, നാടുവാഴിത്ത, രാജാധികാര കാലഘട്ടത്തില്‍ മഹാത്മാ അയ്യന്‍കാളിയും സ്വാതന്ത്ര്യ സമരകാലത്ത് ഡോ. അംബേദ്കറും തദ്ദേശീയ ജനവിഭാഗങ്ങളുടെ താത്പര്യങ്ങളെ ഉയര്‍ത്തി പിടിച്ച് അവസരോചിത മായി പോരാടിയതുപോലെ സമകാലിക ലോകസാഹചര്യത്തിന്റെ അതിജീവന പോരാട്ട വീഥിയില്‍ തദ്ദേശീയ ആദിമജനതയെ രാഷ്ട്രീയമായി പുനഃസംഘടിപ്പിച്ച് വിമോചന പോരാട്ടങ്ങള്‍ക്കു വേണ്ടി സമഗ്രമായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുളള ആശയപരവും പ്രായോഗികപരവുമായി പ്രവര്‍ത്തന ങ്ങളാണ് സമകാലികമായി ഉണ്ടാവേണ്ടത്.

കേരളത്തില്‍ സമതുലിതമായ രണ്ട് രാഷ്ട്രീയ മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ കാഴ്ചക്കാരായി ഇരിക്കാന്‍ മാത്രമാണ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സമീപകാലം വരെ കഴിഞ്ഞിരുന്നത്. എന്നാല്‍ ബി.ജെ.പി.യുടെയും മോദിയുടെയും വരവോടെ കേരള അധികാര രാഷ്ട്രീയം പൊളിച്ചെഴുത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എം.പി., എസ്.യു.സി.ഐ., ബഹുജന്‍ സമാജ് പാര്‍ട്ടി, എസ്. ആര്‍. പി., സി. പി. (എം.എല്‍.), സ്വതന്ത്രരും എന്നീ പ്രസ്ഥാനങ്ങളും കേരളത്തില്‍ 'വോട്ട് ക്യാന്‍വാസ്' ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും കേരള അധികാ രാഷ്ട്രീയം സമീപഭാവിയില്‍ പൊളിച്ചെഴുത്തിനു വിധേയമാവും. ഈ വിടവില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ താത്പര്യം സമഗ്രമായി ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന രാഷ്ട്രീയം വികസിതമാക്കി വോട്ടു ബാങ്ക് നിയന്ത്രിക്കുന്ന ജനസമൂഹമായി 'സാമൂഹികാധികാര ത്തിന്റെ പൊതു അജണ്ടയില്‍' സഹവര്‍ത്തിച്ചു നിലപാടു സ്വീകരിക്കാന്‍ സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തയ്യാറാകേണ്ട തുണ്ട്. നിലവിലുളള സമൂര്‍ത്ത സാഹചര്യത്ത അവസരോചിതമായി ഉപയോഗപ്പെടുത്തുന്ന നിലയില്‍ പല പ്രസ്ഥാനങ്ങളും നില പാടുകള്‍ പുനഃപരിശോധിക്കണം.

ശരിയായ അര്‍ത്ഥതലത്തിലുളള പരിവര്‍ത്തനത്തിന്റെ അധികാര രാഷ്ട്രീയ മുന്നേറ്റം. ആശയപരമായും പ്രയോഗപരമായും നിലവിലുളള സമൂര്‍ത്ത സാഹചര്യത്തില്‍ രൂപപ്പെടുത്തി വികസിപ്പിക്കാനുളള ത്വര അടിസ്ഥാന നയങ്ങളിലൂന്നുന്ന അടിത്തട്ടു ജനതയുടെ വിമോചന രാഷ്ട്രീയ മുന്നേറ്റ ങ്ങള്‍ക്കുണ്ടാകേണ്ടതിന്റെ ആവശ്യകത കൂട്ടമായി ചര്‍ച്ച ചെയ്യാന്‍ വൈകിയിരിക്കുകയാണ്. ആയതിനാല്‍ അടിത്തട്ടു ജനതയുടെ സമരോ ത്സുക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ മഹാത്മാ അയ്യന്‍കാളിയിലൂടെ ആരംഭിച്ച് പ്രജാസഭയിലെത്തുന്നതു വരെ മുന്നോട്ടുപോയി എന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. അതിന്റെ ചുവടുപിടിച്ച് പരിവര്‍ത്തനത്തിന്റെ ആ കാലഘട്ടത്തില്‍ നിരവധി രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ പ്രജാസഭയിലെത്തുന്ന രാഷ്ട്രീയകാലാവസ്ഥ തന്നെ അടിസ്ഥാന ജനതയിലുണ്ടായി. സംവരണാ ധിഷ്ഠിത രാഷ്ട്രീയം വന്നതാണ് തനത് മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയാധികാര സംസ്ഥാപനത്തിന് ജനാധിപത്യഘടനയില്‍ വികസിതമാകാന്‍ കഴിയാത്ത തിനു പ്രധാന കാരണം. സംവരണാധികാര രാഷ്ട്രീയം സവര്‍ണ്ണര്‍ക്ക് രാഷ്ട്രീയ അടിമകളെ സൃഷ്ടിച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്. 

സ്വാഭിമാനത്തിന്റെ പരിവര്‍ത്തന രാഷ്ട്രീയം സംവണാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് മാറ്റപ്പെട്ടതാണ് കേരളത്തില്‍ ജനാധിപത്യാ നന്തരം അടിസ്ഥാന ജനവിഭാഗം തകര്‍ക്കപ്പെട്ടതിന്റെ പ്രധാന കാരണം. ആ സ്ഥിതി മാറ്റി മറിച്ച് സ്വാഭിമാന ബോധത്തോടെ നട്ടെ ല്ലുളള അടിസ്ഥാന ആശയങ്ങളിലുളള നവോത്ഥാന- നവീകരണ മുന്നേറ്റത്തോടെ കാലത്തിനനു സൃതമായി ജനാധിപത്യ പരമായി അധികാര രാഷ്ട്രീയ കൈയ്യാളാന്‍ കഴിയുന്ന ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനമാണ് കാലത്തിനാ വശ്യം. ഇന്ത്യയിലെ പ്രഥമ ദലിത് രാഷ്ട്രീയ നേതൃത്വമായി വളര്‍ന്ന മഹാത്മ അയ്യന്‍കാളിക്കുശേഷം ശരിയായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ മുന്നേറ്റത്തിന് ഇട നല്‍കുന്ന ഒരു പാത (അന്ന് സാധുജന പരിപാ ലന സംഘം) യഥാര്‍ത്ഥ രീതിയില്‍ കാലോചിതമായി രൂപവത്ക്കരി ക്കാന്‍ കഴിയാതെ പോയതാണ് നമ്മുടെ തകര്‍ച്ചയ്ക്കു കാരണം. സാധുജന പരിപാലന സംഘത്തിലൂടെ അയ്യന്‍കാളി മുന്നോട്ടു വച്ച ആശയങ്ങള്‍ - ആവശ്യങ്ങള്‍ തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നയമാക്കി പരിവര്‍ത്തനപ്പെടുത്തി അടിസ്ഥാന വിഭാഗങ്ങളെ സ്വാംശീകരിച്ചു. അടിസ്ഥാന ജനങ്ങളെ വളരെ ബോധപൂര്‍വ്വം ഉപജാതി പ്രസ്ഥാനങ്ങളാക്കി വേര്‍തിരിച്ച് പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീമില്ലാതാക്കി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി കളുടെ സംവരണാധിഷ്ഠിത മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കാ നുളള വെറും ഉപകരണങ്ങളാക്കി ചുരുക്കി. 

സംവരണാധിഷ്ഠിത രാഷ്ട്രീയം തദ്ദേശീയ ജനതയെ സാമൂഹ്യമായും - സാമ്പത്തികമായും - വിഭവപരമായും തകര്‍ക്കുക യാണ് ചെയ്തത്. അതിനെ അതിജീവിച്ച് കാലഘട്ടത്തിന്റെ സവിശേഷതയില്‍ കരുത്തുറ്റ നവോത്ഥാന രാഷ്ട്രീയ പ്രസ്ഥാനം ക്രമവത്ക്കരിക്കുക, ജനതയെ ഒരു സമൂഹമാക്കി പുനരേകീകരിച്ച് ഒരു ജനതയാക്കി പരിവര്‍ത്തിപ്പിക്കു ന്നതിനും സ്വാഭിമാന സമുഹ മായി രൂപാന്തരപ്പെടാനും തയ്യാറാവണം. അതിന് കേരളത്തില്‍ വ്യക്തി-കുടുംബ, ബൂത്ത്, വാര്‍ഡുതലം മുതല്‍ സാമൂഹ്യമായി വേര്‍ തിരിക്കപ്പെട്ട തദ്ദേശീയ ജനതയെ രാഷ്ട്രീയമായി വേര്‍തിരിക്കുന്ന സാമൂഹിക രൂപീകരണ വിമോചന പ്രസ്ഥാനം ശക്തമാക്കണം. 

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍ 9747459248
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍