"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

കേരളത്തില്‍ ദലിത് രാഷ്ട്രീയത്തിന് ഇടം ഉണ്ടാകണമെങ്കില്‍... - വി. ഐ. ബോസ് വാകത്താനം

വി. ഐ. ബോസ്
എല്ലാ അവശജനവിഭാഗങ്ങളുടെയും മുഖ്യപ്രശ്‌നം ദാരിദ്ര്യത്തില്‍ നിന്നുളള വിമോചനമാണ്. അതിന് സ്വന്തമായി ഭൂമിയും വിദ്യാഭ്യാസ അവസരവും തൊഴിലും അവര്‍ക്ക് കിട്ടിയേ മതിയാവൂ. ഭൂരഹിതരെ കേവലം മൂന്ന് സെന്റില്‍ ഒതുക്കിയും പണം ഉളളവര്‍ മാത്രം പഠി ച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ നയവു മാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരള സര്‍ക്കാര്‍ നടപ്പാക്കിക്കൊ ണ്ടിരിക്കുന്നത്. കൂടാതെ ചില എയ്ഡഡ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപ ക്ഷ പദവിയും സ്വയം ഭരണാവകാശവും നല്‍കി സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന സാധാരണ ക്കാര്‍ക്ക് വിദ്യാഭ്യാസ അവസരവും തൊഴിലും ബോധപൂര്‍വ്വം നിഷേധിക്കുക യാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇടതു-വലത് മുന്നണി സര്‍ക്കാരുകള്‍ ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചു കൊണ്ടിരി ക്കുന്നത്. ഈ യാഥാര്‍ത്ഥ്യം കേരളത്തിലെ എല്ലാ പട്ടിക-പിന്നോക്ക സമുദായ വിഭാഗങ്ങളും തിരിച്ചറിയേണ്ട തുണ്ട്.

ഭൂരഹിതര്‍ക്ക് ഒരേക്കറില്‍ കുറ യാത്ത ഭൂമി സ്വന്തമായി ലഭിച്ചാല്‍ അതില്‍ അദ്ധ്വാനിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് ദാരിദ്ര്യം ഒഴിവാക്കി അവര്‍ക്ക് ജീവിക്കാന്‍ കഴിയും. അങ്ങനെ ജീവിക്കട്ടെയെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഭൂമിക്കുവേണ്ടിയുളള ഭൂരഹിതരുടെ സമരങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്തത്. ചുരുക്കത്തില്‍ ഭൂപരി ഷ്‌ക്കരണ നിയമം നിഷ്പക്ഷമായി നടപ്പാക്കാന്‍ സംസ്ഥാനത്തെ മുന്നണി സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥതയോ ഇച്ഛാശക്തിയോ ഇല്ലാത്തതിനാല്‍ ദലിതര്‍ക്ക് അര്‍ഹമായ ഭൂമി ലഭിക്കുക യെന്നത് കേരളത്തില്‍ അടഞ്ഞ അദ്ധ്യായമാണ്.

വിദ്യാഭ്യാസം ഉണ്ടെങ്കിലെ സര്‍ ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സാധിക്കൂ. സ്ഥിരവരുമാനം ലഭിക്കുന്ന ഒരു തൊ ഴില്‍ കിട്ടിയാല്‍ ദലിതര്‍ക്കു ദാരിദ്ര്യത്തില്‍ നിന്നും മോചനം ലഭിക്കു ന്നതോടൊപ്പം മറ്റ് ജീവിത സൗകര്യങ്ങളും ഉണ്ടാക്കാന്‍ സാധിക്കും. വിദ്യാഭ്യാസം ഇല്ലാതാകു മ്പോള്‍ തൊഴില്‍ സാദ്ധ്യതയും നിഷേധി ക്കപ്പെടും. സ്വകാര്യ മേഖലക്ക് വേണ്ടി പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കു ന്നതും സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്താതിരി ക്കുന്നതും ദലിതരും മറ്റ് അവശ വിഭാഗങ്ങളും മുഖ്യാധാരയിലേക്ക് വളര്‍ന്ന് വരരുതെന്ന ദുരുദ്ദേശം സര്‍ക്കാരിന് ഉളളതുകൊ ണ്ടാകാം.

ഭൂമിയും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്ന നടപടികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അവ ഇല്ലാത്ത ജനങ്ങളുടെ ഉത്തരവാദി ത്തമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ പരാജയ പ്പെടുത്തണമെങ്കില്‍ അവരെ താഴെ ഇറക്കി അനുകൂലമായ മറ്റൊരു സര്‍ക്കാ രിനെ അധികാരത്തില്‍ കൊണ്ടുവരുക എന്നതമാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം. ഇതിനു പകരം ദരിദ്രജനവിഭാഗങ്ങള്‍ തങ്ങളുടെ അവശത പരിഹരിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് ചെയ്തുകൊണ്ടിരി ക്കുന്നത്. 1) ജാതിപരമായി സംഘടിച്ച് ഡിമാന്‍ഡ് ചോദിക്കുക, ഒട്ടേറെ ജാതി സംഘടനകള്‍ രൂപീകരിച്ച് പരസ്പരം തമ്മിലടിച്ച് സമുദായത്തെ ശിഥിലമാ ക്കുക. 2) കാലാകാല ങ്ങളില്‍ അധികാര ത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ എച്ചില്‍ കഷണം പ്രതീക്ഷിച്ച് പോകുക, ആള്‍ക്കൂട്ടമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റവും അനുസരണയുളള അടിമകളായി പ്രവര്‍ത്തിക്കുക ഈ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ ദലിതര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്നും മോചനം നേടാന്‍ സാധിക്കുകയി ല്ലെന്ന് ഇതുവരെയുളള അനുഭവങ്ങളില്‍ നിന്നും തിരിച്ചറിയേ ണ്ടതാണ്. ബദല്‍ മാര്‍ഗ്ഗം എന്താണ്? സമഗ്രമായ അന്വേഷ ണത്തില്‍ ദലിതര്‍ എത്തിച്ചേരേണ്ടത് മഹാത്മാ അയ്യങ്കാളിയുടെയും മഹാനായ ഭാരതരത്‌നം ഡോ. ബി.ആര്‍. അംബേദ്കരുടേയും ദര്‍ശനങ്ങളിലാണ്.

സാധാരണക്കാരുടെ സാമൂഹ്യപുരോ ഗതിക്ക് ആത്യന്തികമായി വേണ്ടത് രാഷ്ട്രീയാധി കാരമാണ്. അധികാര പങ്കാളിത്തമുളള ജനങ്ങള്‍ക്കേ നിലവിലു ളള അവകാശങ്ങള്‍ സംരക്ഷിക്കാനും പുതിയ ഡിമാന്‍ഡുകള്‍ നേടിയെടു ക്കാനും കഴിയൂ. ജനാധിപത്യ വ്യവ സ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍ അധികാരമാണ് എല്ലാറ്റിന്റെയും സ്രോ തസ്സ്. ആയതിനാല്‍ സാമൂഹ്യ പുരോ ഗതി നേടിയെടുക്കാന്‍ ജാതി സംഘട നകള്‍ കെട്ടിപ്പെടുക്ക ലല്ല, പകരം സ്വയം രാഷ്ട്രീയമായി സംഘടിച്ച് അധികാര പങ്കാളിത്തം നേടിയെടുക്കുക എന്ന ആശ യം സ്വകീയ മാക്കേണ്ടി യിരിക്കുന്നു. സ്വന്തം വഴി കണ്ടെത്താന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് രാഷ്ട്രീയമായി സ്വയം സംഘടിച്ച് ശക്തരാകുന്ന തിന് ഇടം കണ്ടെത്തിയേ മതിയാവൂ. 

ദലിത് രാഷ്ട്രീയത്തിന് ഇടം കണ്ടെത്താന്‍ കേരളത്തില്‍ ഇപ്പോള്‍ നല്ല രാഷ്ട്രീയ കാലാവസ്ഥയാണ്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ദാരിദ്ര്യത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന എല്ലാവരും വിശിഷ്യാ ഫുള്‍ടൈം രാഷ്ട്രീയ പ്രവര്‍ത്തകരും സാമുദായിക സംഘടന നേതാക്ക ന്മാരും പരിവര്‍ത്തിത സമുദായങ്ങളിലെ ആത്മീയ പ്രവര്‍ത്തകരും ദാരിദ്ര്യത്തില്‍ നിന്നുളള വിമോചനം, വികസനം ഒരു പൊതു അജണ്ടയായി അംഗീകരിച്ച് ഐക്യപ്പെട്ടാല്‍.... ഏകോപനം ഉണ്ടാക്കി യാല്‍ കേരളത്തില്‍ ദലിത് രാഷ്ട്രീയ ത്തിന് ഇടം ഉണ്ടാകും; വേഗത വര്‍ദ്ധി ക്കും. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ ത്തിക്കുന്ന എല്ലാ ദലിതര്‍ക്കും പ്രസ്തുത പൊതു അജണ്ടയില്‍ സഹകരിക്കുന്ന തിന് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. ഭൗതിക വാദിക്കും ആത്മിയവാദിക്കും ദാരിദ്ര്യം ഒരു ഭീഷണിയാണ്. ജീവിക്കാ നുളള സമ്പത്ത് അത്യാവശ്യമാണ്. ഇതുവരെയുളള നമ്മുടെ ധാരണകള്‍ക്ക് മാറ്റം വരുത്തി ചെറുതും വലുതുമായ എല്ലാ സംഘടനകളുടെയും നേതാക്ക ന്മാര്‍ മനസ്സ് തുറന്നാല്‍, വിട്ടുവീഴ്ചക ള്‍ക്ക് തയ്യാറായാല്‍ ദലിത് ഐക്യം യാഥാര്‍ത്ഥമാകും. എങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി വന്നിരുന്ന സാമൂഹ്യ ചൂഷണത്തെക്കുറിച്ച് ദലിതര്‍ക്ക് അവ ബോധം ഉണ്ടാകൂ. വിവിധ പാര്‍ട്ടികളുടെ യഥാര്‍ത്ഥ നിറം തിരിച്ചറിയാന്‍ കഴിയൂ.

കേരളത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട രാഷ്ട്രീയ മുന്നണികള്‍

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തില്‍ തുടര്‍ന്നു വരുന്ന മുന്നണി രാഷ്ട്രീയത്തെ പൊതുസമൂഹം വളരെ അവജ്ഞയോടെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നത്. കോടികളുടെ അഴിമതി യും രൂക്ഷമായ വിഭാഗീയതയും സമസ്ത മേഖലകളിലും വ്യാപിച്ചതോടെ മുന്നണി കളുടെ മുന്‍നിര പ്രവര്‍ത്തകര്‍ പോലും സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെ തളളിപ്പറ യുന്ന സ്ഥിതി വിശേഷം ഇവിടെ ഉണ്ടാ ക്കിയിരിക്കുന്നു. യു.ഡി.എഫ് മുന്നണി യിലെ ഒരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ശ്രീ. ആര്‍. ബാലകൃഷ്ണ പിളളയുടെ പ്രസ്താ വനകള്‍ ഇതിനു ഉദാഹരണ മാണ്. ചീഫ് വിപ്പ് ശ്രീ. പി.സി. ജോര്‍ജ്ജും, ശ്രീ. വിഡി. സതീശന്‍ എം.എല്‍.എയും ഇക്കാര്യത്തില്‍ എടുത്തുപറയേണ്ട നേതാക്കന്മാരാണ്.

യു.ഡി.എഫിലെ ഘടകക്ഷികളാ യിരുന്ന ജെ.എസ്.എസ്സും, സി.എം.പി. യും സ്വന്തം നിലയില്‍ മുന്നണിയില്‍ നിന്നും പുറത്തുപോയി. വെളിയിലായ പ്രസ്തുത പാര്‍ട്ടികള്‍ പിന്നീടെ രണ്ടായി പിളരുകയും ചെയ്തു. എല്‍.ഡി. എഫിലെ ഘടക കക്ഷിയായിരുന്ന ശ്രീ. എം.പി. വീരേന്ദ്രകുമാര്‍ സംസ്ഥാന പ്രസിഡന്റായ ജനതദള്‍ (എസ്) 2009-ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ ചേക്കേറി. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫില്‍ ഉണ്ടായ സീറ്റ് ധാരണയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍.എസ്.പി. ഇടതു മുന്നണി ഉപേക്ഷിച്ച് യു.ഡി.എഫ് പാളയ ത്തില്‍ ഇടം നേടി. ഇതിന് ആര്‍.എസ്.പി. യുടെ ദേശീയ നേതൃത്വത്തില്‍ അംഗീകാരവും പിന്തു ണയും ഉണ്ടായിരു ന്നതായി പറയപ്പെ ടുന്നു. ഇങ്ങനെ പാര്‍ട്ടി നേതാക്കന്മാരും അണികളും സ്വാര്‍ത്ഥ-ഭിന്ന നിലപാ ടുകള്‍ സ്വീകരിച്ചതിലൂടെ മന്നണി രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു. ഐക്യം ശിഥിലമായി. ഇങ്ങനെ തത്വാ ധിഷ്ടിത രാഷ്ട്രീയം എന്ന പഴയകാല സങ്കല്‍പ്പം കേരളത്തില്‍ അട്ടിമറിക്ക പ്പെട്ടിരിക്കുകയാണ്.

രാഷ്ട്രീയ എല്ലാവര്‍ക്കും അധികാ രവും പണവും കരസ്ഥമാക്കാനുളള ഒരു മേച്ചില്‍പ്പുറമായി പരിണമിച്ചിരിക്കുന്നു. തന്മൂലം ജനങ്ങളുടെ വിശ്വാസവും രാഷ്ട്രീയ താല്‍പ്പര്യവും ഇന്ന് ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. ആര്‍ക്കും ആരോടും യാതൊരു ആത്മാര്‍ത്ഥതയും വിശ്വാസവും വിധേയത്വവും ഇല്ലാത്ത കുത്തഴിഞ്ഞ ഒരു രാഷ്ട്രീയ പ്രതിഭാ സമാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ഉത്തരവാദികള്‍ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരാണ്.

ജനങ്ങളുടെ വിശ്വാസവും പ്രതിച്ഛാ യയും നഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക ളില്‍ തുടരണമോ വേണ്ടയോ എന്ന ആശങ്കയിലാണ് ഉയര്‍ന്ന രാഷ്ട്രീയ ഭാവി പ്രതീക്ഷിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഒട്ടേറെ സഖാക്കള്‍. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ പോലും നാളിതുവരെ ഇടം കിട്ടാ തിരിക്കുന്ന പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്ക വിഭാഗങ്ങളില്‍ പ്പെട്ടവരുടെ പ്രതീക്ഷകള്‍ ക്കും തിരിച്ചടിയായി.

ദേശീയ പാര്‍ട്ടികളെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു

അര നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് (ഐ) മാത്രമായി 2009-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 206 എം.പി.മാര്‍ ഉണ്ടായിരുന്നു. അഞ്ചു വര്‍ഷത്തെ യു.പി. എ. സര്‍ക്കാരിന്റെ ഭരണം അവസാനി ച്ചപ്പോള്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ എം.പി. മാരുടെ എണ്ണം കോണ്‍ഗ്രസ്സിന് കേവലം 44 ആയി ചുരുങ്ങി. അതു കൊണ്ട് കോണ്‍ഗ്ര സ്സിന് പ്രതിപക്ഷ നേതാവിന്റെ പദവി പോലും നഷ്ടപ്പെട്ടു. കേരളത്തില്‍ നിന്നും സീനിയര്‍ നേതാക്കന്മാരായ ശ്രീ. ഏ.കെ ആന്റ ണിയും വയലാര്‍ രവിയും ഉള്‍പ്പെടെ ആറു പേര്‍ കേന്ദ്രത്തിലെ മന്ത്രിസഭയില്‍ ഉണ്ടായി രുന്ന അനൂകൂല സാഹചര്യ ത്തിലെ പരാജയം അണികളില്‍ കനത്ത നിരാശ ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തി രുന്നു.

2004-ല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മൊത്തം 60 എം.പിമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അവര്‍ക്ക് 2009-ല്‍ 24 എം.പിമാരും 2014-ല്‍ 12 എം.പി മാരുമായി ചുരുങ്ങി. ഇതിന്റെ ആഘാതത്തില്‍ നിന്നും കമ്മ്യൂണിസ്റ്റുകള്‍ കരകയറു ന്നതിന് മുമ്പേ കഴിഞ്ഞ മാസം ഡല്‍ഹി യില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടായ പ്ര ഹരം യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ്ഗത്തിന് വിസ്മരിക്കാന്‍ കഴിയുകയില്ല. മറ്റൊരു പ്രതിഭാസം - 2014-ലെ ലോകസഭ തെര ഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.) ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ), ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആന്ധ്ര ജനപരിഷത്ത് (എ.ജി.പി.), രാഷ്ട്രീയ ലോക്ദള്‍, എം.ഡി.എം.കെ., നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ ഏഴ് പാര്‍ട്ടികള്‍ക്ക് (പൂജ്യം) ഒരാളെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. 

ഇത്തവണ ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി.) നേടിയ 285 സീറ്റുകള്‍ മോദി തരംഗമാണെന്ന അവരുടെ അവകാശവാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. മതേതര വോട്ടുകള്‍ ഭിന്നിച്ചതും പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവര്‍ നിഷേധ വോട്ടുകള്‍ രേഖപ്പെടുത്തിയതും ബി.ജെ.പി.ക്ക് നേട്ടമായി. ഏക കക്ഷി ഭരണത്തിനുളള സാഹചര്യം ഉണ്ടാകു മെന്ന് ബി.ജെ.പി. പോലും പ്രതീക്ഷിച്ചി രുന്നില്ല. വ്യാപകമായി ജനങ്ങളില്‍ ഉണ്ടായ ഭരണവിരുദ്ധ വികാരമാണ് ശ്രീ. നേരന്ദ്രമോദിക്ക് അധികാരത്തില്‍ കയറാന്‍ സാധിച്ചത്.

ശ്രീ. നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലി ബി.ജെ.പി.ക്ക് അധികാരം കിട്ടി. അതുകൊണ്ട് ബി.ജെ.പി. ഒരു മതേതര പാര്‍ട്ടിയാണെന്ന് ആരെങ്കിലും വിശ്വസി ക്കുമോ? ബി.ജെ.പി.യെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്സും സംഘപരിവാറും തന്നെയാണ്. ഇവരുടെ അജണ്ട മതമൗലിക-വര്‍ഗ്ഗീയ വാദം തന്നെയാണ്. ശ്രീ നരേന്ദ്രമോദിക്ക് ബി.ജെ.പി. യില്‍ വേണമെങ്കില്‍ നില്‍ക്കാം. അല്ലെങ്കില്‍ പുറത്തു പോകാം. വര്‍ഗ്ഗീയ അജണ്ട ഉപേക്ഷിക്കാന്‍ ബി.ജെ.പി.യുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും സാദ്ധ്യമല്ല. ഇക്കാര്യം മനസ്സിലാക്കിയി ട്ടുളളവര്‍ക്ക് (ബി.ജെ.പി. ക്ക് ഇപ്പോള്‍ അധികാരം ഉളളതിനാല്‍) ആ പാര്‍ട്ടിയിലേക്ക് പോകുവാന്‍ കഴിയില്ല. അഥവാ പോയിട്ടുളളവര്‍, പോകുന്നവര്‍, പോകാന്‍ ആഗ്രഹിക്കുന്നവര്‍, ആത്മഹ ത്യാപരമായ ഒരു നിലപാടായി രിക്കും സ്വീകരിക്കുക.

ഇടം കണ്ടെത്താന്‍......

ഇന്ത്യന്‍ രാഷ്ട്രീയ മേഖലയിലെ ഇന്നത്തെ വ്യതിയാനങ്ങള്‍, തകര്‍ച്ച, മൂല്യച്യുതി തുടങ്ങിയവയെപ്പറ്റി വളരെ ചുരുക്കമായി ഇത്രയും പരാമര്‍ശിച്ചത് സാധാരണക്കാര്‍ അവരുടെ മോചന ത്തിന് സ്വന്തം വഴി കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടിയാണ്. രാഷ്ട്രീയമായി സ്വയം സംഘടിച്ചും മറ്റുളളവരോട് വിലപേശാനുളള അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും ദലിതര്‍ വീണ്ടും വീണ്ടും പുതിയ ജാതി സംഘടന ഉണ്ടാക്കി സ്വന്തം പണവും സമയവും പാഴാക്കുകയാണ്. ഇത് വര്‍ഗ്ഗ ശത്രുവിനെ സഹായിക്കുകയാണ്. ഈ ലേഖകന്‍ സമീപകാലത്ത് പ്രസിദ്ധീ കരിച്ച 'ദലിത് സംഘടനകള്‍ കേരള ത്തില്‍' എന്ന പുസ്തക ത്തിനായി നട ത്തിയ ഒരു സാമൂഹ്യസര്‍വ്വേയില്‍ 2012 ആഗസ്റ്റ് 31 വരെ കേരളത്തില്‍ മൊത്തം 247 ദലിത് പ്രസ്ഥാനങ്ങല്‍ പ്രവര്‍ത്തി ക്കുന്നതായി കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 12 പുതിയ സംഘടനകള്‍ കൂടി ദലിതര്‍ രൂപീകരിച്ചു. ഇപ്പോള്‍ മൊത്തം 259 ജാതി സംഘടനകള്‍ ഉണ്ടെന്ന് പറയാം. പുതുതായി ഉണ്ടായ ജാതി സംഘടനകള്‍ : 1) പട്ടികജാതി ക്ഷേമസമിതി (പി.കെ. എസ്.), 2) പട്ടികജാതി വികസനസംഘം, 3) നാഷണല്‍ ആദിവാസി ഫെഡറേഷന്‍, 4) സ്റ്റേറ്റ് പട്ടികജാതി-പട്ടികവര്‍ഗ്ഗ സര്‍വ്വീസ് സൊസൈറ്റി, 5) ഭീംജി ദര്‍ശന സാമൂഹ്യവേദി, 6) മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍, 7) ദ്രാവിഡ സാംസ്‌കാരിക സംരക്ഷണ സമിതി, 8) പിന്നോക്ക ഐക്യ സമാജം, 9) ആദിദ്രാവിഡ സാംസ്‌കാരിക സഭ, 10) നാഷണല്‍ ദലിത് ലിബറേഷന്‍ ഫണ്ട്, 11) കേരള ചേരമര്‍ ക്രിസ്ത്യന്‍ സംഘം 12) ചേരമര്‍ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി. 

തുല്യ ദുഃഖിതര്‍ ഒന്നിച്ച് അണിനിരക്കുക, സംഘടിക്കുക എന്നതാണ് എല്ലാവരും എല്ലായിടത്തും അംഗീകരിച്ചിട്ടുളള സിദ്ധാന്തം. ശരിയായ കാഴ്ചപ്പാടും അതുതന്നെയാണ്. ആര്‍ക്കും വിയോ ജിപ്പില്ല, വിയോജിക്കു വാന്‍ സാദ്ധ്യവു മല്ല. പക്ഷേ കേരളത്തില്‍ മാത്രം അത് നടപ്പാകുന്നില്ല. കാരണങ്ങള്‍ പലതാണ്. വിവരിക്കാന്‍ സ്ഥലപരിമിതി ഉണ്ട്. ക്ഷമിക്കുക. മുകളില്‍ പറഞ്ഞിട്ടുളള ജാതി സംഘടനകളില്‍ ചേരമര്‍ സാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി (സി.എസ്. ഡി.എസ്) ജനുവരി 30-ന് കോട്ടയത്ത് നടത്തിയ വിളംബര ജാഥയും പൊതു സമ്മേളനവുമെല്ലാം പ്രസ്തുത വിഭാഗ ങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രസംഭവം തന്നെയായിരുന്നു. അക്കാര്യത്തില്‍ സി.എസ്.ഡി.എസ്. നേതാക്കള്‍ അഭിനന്ദനാര്‍ഹരാണ്. എന്നാല്‍ ആ പ്രസ്ഥാനം അതിന്റെ നയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തെ സംവരണ ലിസ്റ്റില്‍പ്പെട്ട രണ്ടു സമുദായങ്ങള്‍ (ചേര മര്‍, സാംബവര്‍) തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേ യുളളൂ. ഒരു സംഘടനയുടെയും ലേബല്‍ ഇല്ലാതെതന്നെ പ്രസ്തുത രണ്ടു സമു ദായങ്ങള്‍ നൂറ്റാണ്ടുകളായി സഭയിലും സമൂഹത്തിലും പരസ്പര സാഹോദര്യ ത്തോടെ പൊതുജീവിതം നയിച്ചുകൊ ണ്ടിരിക്കുന്നവ രാണ്. സംവരണ ലിസ്റ്റില്‍ പ്പെട്ട പുലയര്‍, പറയര്‍ (ചേരമര്‍, സാംബ വര്‍) സമുദായത്തിന് മാത്രമായി പ്രത്യേക ആനുകൂല്യങ്ങള്‍ യാതൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. സി.എസ്.ഡി.എസ്. സംഘടിച്ച് സര്‍ക്കാരില്‍ നിന്നും എന്തെ ങ്കിലും ആനുകൂല്യം നേടിയാല്‍ തന്നെ ലിസ്റ്റില്‍പ്പെട്ട 103 ജാതികള്‍ക്കും അത് അര്‍ഹതപ്പെട്ടതാണ്. ആ പ്രസ്ഥാന ത്തോട് ആരം അസൂയപ്പെടേണ്ട കാര്യവു മില്ല. ഇവര്‍ രാഷ്ട്രീയമായ ഒരു നയവും നിലപാടും സ്വീകരിച്ചാല്‍ വര്‍ത്തമാന കാല ദേശീയ-പ്രാദേശിക രാഷ്ട്രീയ സാഹചര്യത്തില്‍ ദലിത് രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു ഇടം കണ്ടെത്താന്‍ സാധിക്കും. ദൂരെ വീക്ഷണത്തോടു കൂടിയ അത്തരത്തിലുളള ഒരു നിലപാട് സി.എസ്.ഡി.എസ്. സ്വീകരിച്ചാല്‍ റിപ്പ ബ്ലിക്കന്‍ പാര്‍ട്ടി ഉപാധികളില്ലാതെ ആശയപരമായി അവരുമായി സഹകരി ക്കും, കൂട്ടായി പ്രവര്‍ത്തിക്കും.

മര്‍ദ്ദിതരുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് മുന്‍ഗണന നല്‍കി മഹാനായ ഡോ. അംബേദ്കര്‍ 1956 ഒക്‌ടോബര്‍ 12-ന് മഹാരാഷ്ട്രയിലെ നാഗപ്പൂരില്‍ വെച്ച് രൂപീകരിച്ച ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ.) അംബേദ്ക്കറിസം പ്രത്യയശാസ്ത്രമായി ദേശീയ -പ്രാദേശീയ രംഗത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലുളള ഒരു വളര്‍ച്ച കരസ്ഥമാക്കാന്‍ കഴിയാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഡോ. അംബേദ്ക റോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന സംഘടന കളും നേതാക്കന്മാരും സംവരണ വിരുദ്ധ പാര്‍ട്ടികളുടെ അണികളായി പ്രവര്‍ത്തി ക്കുന്നതുകൊണ്ടാണ്. സംവരണാനു കൂല്യ ങ്ങള്‍ക്കുവേണ്ടി നിലകൊളളുന്നു യെന്ന് പ്രസംഗിച്ചു നടക്കുകയും സംവ രണ വിരുദ്ധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് അവര്‍ക്ക് വോട്ടു നല്‍കുകയും ചെയ്യുന്ന വര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വര്‍ഗ്ഗ ശത്രുക്കളാണ്. ഇതിനൊരു അവസാനം ഉണ്ടായാല്‍ ദലിത് രാഷ്ട്രീയത്തിന് കേരളത്തില്‍ ചരിത്രപര മായ ഒട്ടേറെ സംഭാവനകള്‍ ചെയ്യുവാന്‍ സാധിക്കും.

സംഘടനകളുടെ പ്രവര്‍ത്തന സ്വാത ന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അം ബേദ്കറിസ്സത്തോട് ആഭിമുഖ്യം ഉളള എല്ലാവരുടെയും രാഷ്ട്രീയം. മഹാത്മാ അയ്യങ്കാളിയുടെയും യുഗപുരുഷന്‍ ഡോ. അംബേദ്കറുടെയും സാമൂഹ്യ-രാഷ്ട്രീയ ദര്‍ശനങ്ങളില്‍ അധിഷ്ഠിത മായ രാഷ്ട്രീയ പ്രസ്ഥാന മായിരിക്കണം. അതിന് കേരളത്തിലെ എല്ലാ ദലിത് രാഷ്ട്രീയ പാര്‍ട്ടി കളുടെയും (ആര്‍.പി. ഐ., ബി.എസ്.പി.) സാമൂഹ്യ- സാംസ്‌കാരിക-മതസംഘടന കളുടെയും വിശാലമായ കൂട്ടായ്മയും നിരന്തരമായ ചര്‍ച്ചകളും സംവാദനങ്ങളും അനിവാര്യ മാണ്. ഈ രംഗത്ത് ഒറ്റക്ക് നിന്ന് രാഷ്ട്രീ യാധികാര പങ്കാളിത്തം കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. ദാരിദ്ര്യത്തില്‍ നിന്ന് വിമോചനം ഉണ്ടാക്കാന്‍ കഴിയുകയില്ല. സി.എസ്. ഡി.എസ്. ഉള്‍പ്പെടെയുളള പ്രസ്ഥാനങ്ങള്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തി ച്ചു വരുമെന്ന് പ്രതീക്ഷി ക്കുന്നു. നേതാക്കന്മാരുടെ ഫോട്ടോ വെച്ച് പോസ്റ്റര്‍ അച്ചടിച്ചതു കൊണ്ടോ ആവേശം പ്രകടിപ്പിച്ചതുകൊണ്ടോ കാര്യ മില്ല. സ്വന്തം കൈകളില്‍ അധികാരം ലഭിക്കാന്‍ നമ്മെ നയിച്ച നേതാ ക്കന്മാരുടെ യഥാര്‍ത്ഥ ആശയങ്ങളി ലേക്ക് പിന്‍ഗാമികള്‍ തിര്യേ വരണം. ഇത് എല്ലാവര്‍ക്കും ബാധകമാണ്.

വി. ഐ. ബോസ് വാകത്താനം
9447977685