"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 8, തിങ്കളാഴ്‌ച

ജാതി ചിന്തയില്‍ എരിഞ്ഞൊടുങ്ങുന്ന ഒരു ജനതയുടെ പരമ്പര - പ്രസന്നകുമാര്‍ പി. എം.

ഇന്ത്യന്‍ സമൂഹത്തില്‍ രണ്ടുതരത്തിലുള്ള ജനങ്ങളാണ് ഉള്ളത്. ഇതു ഹിന്ദുമതത്തിലെ സൃഷ്ടിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒന്ന് ജാതിയുടെ ഗുണഫലം അനുഭവിക്കുന്നവരും, രണ്ട് ജാതിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരും. ഗുണഫലം അനുഭവിക്കുന്നവരുടെ ജാതിയും ഉപജാതിയും, ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരുടെ ജാതിയും ഉപജാതിയും ആര്യന്മാരുടെ ഇടയില്‍നിന്നും രൂപംകൊള്ളുകയും അത് മുന്‍ ജന്മകര്‍മ്മ ഫലത്തിന്റെ ഭാഗമാണെന്നു വിധിക്കുകയും ചെയ്തു. ഒരു വിഭാഗ ത്തിന്റെ സുഖവും മറ്റൊരുവിഭാഗത്തിന്റെ കൊടും കഷ്ടതയാണെന്ന് ആര്യന്മാരുടെ മതം ഈ അവസ്ഥ ദൈവനിശ്ചയമെന്നു മേല്‍പ്പറഞ്ഞ ജനതയെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതാണ് ബ്രഹ്മണ മതത്തിന്റെ വിജയരഹസ്യം. സത്യസന്ധരും സ്‌നേഹസമ്പന്നരും നിഷ്‌ക്കങ്കരും സര്‍വ്വോപരി മനുഷ്യപക്ഷവാദികളുമായ ഇന്ത്യന്‍ ആദിമ നിവാസികളെ ദൈവനിശ്ചയത്തിന്റെ പേരിലും കടുത്ത ചതിയിലും കഷ്ടതയുടെ വാരിക്കുഴിയില്‍ വീഴ്ത്തി യാതനയുടെ നാള്‍വഴികള്‍ സമ്മാനിച്ചത്. ഇതു എന്നു തുടങ്ങിയോ അന്നു മുതല്‍ ഇന്ത്യയിലെ ആദിമനിവാസികളില്‍ സാങ്കല്പികമായി മുദ്രചെയ്യപ്പെട്ട് ജാതിയുടെ പേരില്‍ എരിഞ്ഞ് നശിക്കുന്നത് ദലിതര്‍ മാത്രമാണ്. ആര്യന്മാരുടെ നിലനില്‍പ്പിനുവേണ്ടി അവര്‍ മെനഞ്ഞെടുത്തത് അവരുടെ ദൈവത്തിന്റെ സാമൂഹ്യസൃഷ്ടിയാണ് ഇന്ത്യന്‍ ആദിമനിവാസികളുടെ തകര്‍ച്ചയ്ക്ക്കാരണമായത് എന്ന് അവരുടെ സാഹിത്യ സൃഷ്ടികള്‍ സൂക്ഷ്മ പരിശോധന നടത്തുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും ഇതിന്റെ ഗുണഭോക്താക്കളായി ആര്യപക്ഷം സാഹിത്യകാരന്മാരുടെ എഴുത്തുകള്‍ ഇന്ത്യന്‍ ചരിത്ര ത്തിന്റെ നേരെ നടത്തുന്ന ക്രൂരതയാണെന്ന് മനസ്സിലാക്കുവാന്‍ ഡോ. അംബേദ്കളുടെ സമ്പൂര്‍ണ്ണ കൃതിയുടെ വരികളിലൂടെ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതെയുള്ളൂ. യഥാര്‍ത്ഥ്യങ്ങളെ മറയ്ക്കുവാന്‍ എത്ര പുകമറ സൃഷ്ടിച്ചാലും ചിലപ്പോഴൊക്കെ സത്യത്തിന്റെ നേരിയകാറ്റില്‍ യഥാര്‍ത്ഥ്യങ്ങള്‍ ഒരു തീക്കനല്‍ പോലെ എരിഞ്ഞു പുറത്തുവരുമെന്ന് ഇത്തരം വികൃതികള്‍ ചമയ്ക്കുന്ന കപട സാഹിത്യകാരന്മാര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. മൂടപ്പെട്ടുകിടക്കുന്ന ഇന്ത്യയുടെ കഴിഞ്ഞകാല ചരിത്രം ഒരു അഗ്നിബിംബംപോലെ പൊട്ടി മുളച്ചു ആപാദചൂഢം പ്രകാശം പരത്തിയ ഒരു ചരിത്രം ഇവിടെ കുറിയ്ക്കുന്നു. ആര്യന്മാരുടെര വരവോടൂകൂടി ആരംഭിക്കുന്നു. വൈദ്യക കാലഘട്ടമാണ് ഇന്ത്യന്‍ സംസ്‌കാരത്തിനു അടിത്തറയിട്ടത് എന്നായിരുന്നു സഹസ്രബ്ദങ്ങളായി പ്രചരിപ്പിച്ചു പോന്നിരുന്നത്. ഇം. എം. എസ്. നമ്പൂതിരിപ്പാട് പോലും ഈ നിഗമനത്തിലായിരുന്നു. പിന്നീട് അദ്ദേഹം തിരുത്തുകയുണ്ടായി. സിന്ധ്യയിലെ മോഹന്‍ജദാരോവിലും പടിഞ്ഞാറന്‍ പഞ്ചാബിലെ ഹാരപ്പയിലും നടത്തിയ ഉദ്ഘാനനങ്ങള്‍വഴി കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ആര്യപക്ഷ സങ്കല്പ്പങ്ങളെ തിരുത്തുകയും ആര്യന്മാരുടെ വരവിനു മുന്‍പുതന്നെ ഇന്ത്യയില്‍ സമുന്നതമായ ഒരു നഗര സംസ്‌കാരം നിലനിന്നിരുന്നു എന്നു തെളിയിക്കുകയും ചെയ്തതോടെ ആര്യപക്ഷ ചരിത്രകാരന്മാരുടെ രചന ചീത്രീകരണം മുഴുവന്‍ വ്യാജമാണന്നു തെളിഞ്ഞു.

ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെട്ട ഹാരപ്പയിലും മോഹന്‍ജദാരോവിലും കുഴിച്ചെടുത്തപ്പോള്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ ഒരു കാര്യം വ്യക്തമാക്കി. ആര്യന്മാരുടെ വരവിനു കുറേ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആര്യന്മാരുടേതിനേക്കാള്‍ വളര്‍ച്ചയെത്തിയ ഒരു ജനവിഭാഗം ഇന്ത്യയിലുണ്ടായിരുന്നു എന്നും ഇത്തരം അവശിഷ്ടങ്ങള്‍ സിന്ധുനദിയുടെ അയല്‍പ്രദേശങ്ങളില്‍നിന്നുമാണ് ധാരാളമായി കണ്ടെടുക്കപ്പെ ട്ടിരുന്നത്. അതുകൊണ്ടുതന്നെ ആ നഗരസംസ്‌കാരത്തെ സിന്ധുനദിയുടെ സംസ്‌കാരം അഥവാ സൈന്ധവ സംസ്‌കാരം എന്നു വിളിക്കപ്പെടാന്‍ ഇടയാക്കി. 1816 മുതല്‍ മുള്‍ട്ടാന്‍ മുതല്‍ ലോഹോര്‍വരെ തീവണ്ടിപ്പാത നിര്‍മ്മിച്ച വേള യില്‍ ഹാരപ്പ എന്ന നഗരത്തില്‍ കുഴിച്ചു ചെന്നപ്പോള്‍ ചുട്ട ഇഷ്ടികയുടെ വന്‍ ശേഖരം കണ്ടെത്തുകയുണ്ടായി. 20 ഇഞ്ച് നീളവും 10.5 ഇഞ്ച് വീതിയും 3.5 ഇഞ്ച് ഘനവുമുള്ള ഇഷ്ടികകള്‍ 160 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ പാളത്തിന്റെ തറ നിര്‍മ്മിക്കാന്‍ ഈ ഇഷ്ടിക ഉപയോഗ പ്പെടുത്തുകയും ചെയ്തിരുന്നു.

ആ പ്രദേശം കുഴിച്ചുചെന്നാല്‍ ഇത്തരത്തിലുള്ള ഇഷ്ടികകള്‍ അന്നു കിട്ടുമായിരുന്നു. ഇന്നും കിട്ടുമെന്നു പ്രതീക്ഷിക്കാം. ചരിത്രത്തിലും പുരാവസ്തു ശാസ്ത്രഗവേഷണത്തിലും അതീവ തല്പരനായിരുന്ന ഒരു ബ്രിട്ടീഷ് ആര്‍മ്മിയുടെ ക്യാപ്റ്റന്‍ ആയിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തന സമയങ്ങളില്‍ ചിന്തിക്കുകയും തന്റെ ഒഴിവുവേളയില്‍ എല്ലാം ഇന്ത്യയുടെ പ്രാചീന ചരിത്രം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഇഷ്ടികകള്‍ അദ്ദേഹത്തിന്റെ സജീവ ശ്രദ്ധയ്ക്കു വിധേയമാക്കി അവയുടെ ഉറവിടത്തെപ്പറ്റി പഠിച്ചാല്‍ ഇന്ത്യയുടെ ചരിത്ര അന്വേഷണത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നു അദ്ദേഹം വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പഠനം ശക്തമാക്കി വീണ്ടും പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരില്‍ അദ്ദേഹം ചെലുത്തിയ സമര്‍ദ്ദങ്ങളുടെ ഫലം ആ ഇഷ്ടികകളേപ്പറ്റി പഠിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1862ല്‍ ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് സ്ഥാപിതമാകുന്നത്. അതിന്റെ ഡയറക്ടര്‍ ജനറലായി സര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ് ഹാം തന്നെ നിയമിക്കപ്പെട്ടു. 1885വരെ അദ്ദേഹത്തിന്റെ ചുമതല ഉത്തരവാദിത്വ ത്തോടെ തന്നെ നിര്‍വ്വഹിച്ചു. അങ്ങനെ അദ്ദേഹം ഇന്ത്യന്‍ പുരാശാസ്ത്ര ഗവേഷണത്തിന്റെ പിതാവ് എന്നു വിലയിരുത്തപ്പെട്ടു. ഇന്ത്യന്‍ ആദിമനിവാസികള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റും അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാമും നല്‍കിയ ഈ സംഭാവന തന്റെ തറവാടിന്റെ നാശത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ഒരു തിരിഞ്ഞു നോട്ടത്തിനുള്ള പാത ഒരുക്കുകതന്നെയാണെന്ന യാഥാര്‍ത്ഥ്യം ശങ്കയ്ക്കു വകയില്ലാതെ സ്മരിക്കേണ്ടതാണ്. സിന്ധു നദീതീരത്തു നിന്നും ഏതാനും മുദ്രകള്‍ മാത്രമേ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പിന്നീടുവന്ന ഡോ. ബര്‍ജെസ്സും കണ്ണിംഗ്ഹാമിന്റെ പാത പിന്തുടര്‍ന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം സൈന്ധവ സംസ്‌കാരം മണ്‍മറഞ്ഞുതന്നെ കിടന്നു. 1901ല്‍ പുരാവസ്തു ശാസ്ത്രജ്ഞനായ സര്‍ ജോണ്‍മാര്‍ഷല്‍ ഡയറക്ടര്‍ ജനറല്‍ ആയി നിയമിതനായി. തുടര്‍ന്ന് അദ്ദേഹത്തിന്റെയും സംഘത്തിന്റെയും കഠിന ശ്രമത്തിന്റെ ഫലമായി സൈന്ധവ നഗര അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1921ലാണ് സര്‍ ജോണ്‍ മാര്‍ഷല്‍ ഹാരപ്പ നഗര അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 1922ല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ആര്‍. ഡി. ബാനര്‍ജി ഹാരപ്പയില്‍ നിന്നും 400 മൈല്‍ തെക്കുമാറി മോഹന്‍ജദാരോ അവശിഷ്ടവും കണ്ടെത്തുകയുണ്ടായി. തുടര്‍ന്നുനടന്ന അതിവിപുലമായ പഠനങ്ങള്‍ക്ക് ശേഷം 1924ല്‍ലാണ് ഈ മഹത്തായ കണ്ടെത്തെലുകളെ കുറിച്ചു ജോണ്‍ മാര്‍ഷല്‍ പ്രഖ്യാപനം നടത്തുന്നത്. ഇവിടെ മുതലാണ് ഇന്ത്യന്‍ ആദിമ നിവാസികളും ചരിത്ര അന്വേഷകരും സാഹിത്യകാരന്മാരും മണ്‍മറഞ്ഞു ഇരുളില്‍ മൂടപ്പെട്ടു കിടന്ന ഒരു ജനതയുടെ സംസ്‌കാര സമ്പന്നമായ നാളുകളിലേക്ക് തിരിഞ്ഞു നോക്കുന്നത്. അങ്ങനെ നാം ബി. സി.യുടെ അവാസാനത്തിലും എഡിയുടെ തുടക്കത്തിലും നിന്നുകൊണ്ട് അങ്ങു വിദൂരതയിലേക്ക് നോക്കുമ്പോള്‍ മനുഷ്യവംശങ്ങളുടെ ഉല്‍പ്പത്തിയിലേക്ക് മനസ്സ് കടന്നെത്തി. ആരാണ് ലോക ജനതയുടെ പൂര്‍വ്വികന്മാര്‍ എന്ന അന്വേഷണത്തില്‍ നാം എത്തേണ്ടതായിവരും തല്‍ക്കാലം അത്തരം ചര്‍ച്ചകള്‍ ആവര്‍ത്തിക്കേണ്ട തുള്ളതുകൊണ്ട് ചര്‍ച്ചയിലേക്ക് കടക്കുന്നു. ഇതു സംബന്ധിച്ച് പോഞ്ഞി ക്കര റാഫി ദമ്പതികള്‍ നടത്തിയ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. സിന്ധു നദീതിരത്ത് ഘനനങ്ങളലൂടെ സര്‍ ജോണ്‍ മാര്‍ഷല്‍ കണ്ടെത്തിയ തികച്ചും പൂര്‍ണ്ണത പ്രാപിച്ചൊരു നാഗരിതയാണ്. ബലവത്തായ കോട്ടയും അവയ്ക്കുള്ളില്‍ ഏറ്റവും സുഖസൗകര്യങ്ങളോടുകൂടിയ ഒറ്റനില കെട്ടിടങ്ങളും, ബഹുനില കെട്ടിടങ്ങളും ധാന്യപ്പുരകളും പത്തായങ്ങളും വ്യാപാര ശാലകളും ചെറു വീടുകളും കിണറുകളും മലിനജലം ഒഴുക്കിവിടുന്ന ഓടകളും വീതിയേറിയ തെരുവുകളും വീഥികളും എല്ലാമുള്ള തികച്ചും പൂര്‍ണ്ണത പ്രാപിച്ച ഒരു നാഗരികത. രണ്ട് നഗരങ്ങളുടെയും നിര്‍മ്മാണ രൂപീകരണത്തിനു സമാന്തര രൂപമുണ്ടാ യിരുന്നു. മോഹന്‍ജദാരോവും ഹാരപ്പയും സൈന്ധവ സംസ്‌കാരത്തിന്റെ രണ്ട് തല സ്ഥാന നഗരങ്ങള്‍ എന്ന് കണക്കാക്കുകയായിരുന്നു. രണ്ട് നഗരങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ഹാരപ്പയ്ക്ക് ഉണ്ടായിരുന്നു. അലക്‌സാണ്ടര്‍ കണ്ണിംഗ് ഹാം, ഡോ. ബെര്‍ജ്ജസ്, ജോണ്‍ മാര്‍ഷല്‍, ആര്‍. ഡി. ബാനര്‍ജി, മോര്‍ട്ടിബാര്‍ ബിലര്‍, കെ. എം. ശാസ്ത്രി, സ്റ്റ്യുവര്‍ട്ട് പികോര്‍ട്ട് തുടങ്ങിയ പുരാവസ്തു ശാസത്രജ്ഞന്മാര്‍ നടത്തിയ ഘനന ഗവേഷണങ്ങളുടെ ഫലമായി 2000ല്‍ അധികം സൈന്ധവ മുദ്രകള്‍ കണ്ടെത്തുകയുണ്ടായി. സിന്ധുനദീ തടത്തില്‍ തന്നെ ഘനന ഗവേഷങ്ങളുടെ ഫലമായി ആദ്യം കണ്ടെത്തിയ നഗര അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലെ ഹാരപ്പയിലായിരുന്നതിനാല്‍ സിന്ധുനദിയുടെ സംസ്‌കാരം സൈന്ധവ സംസ്‌കാരം എന്ന് അറിയപ്പെടുന്നതോടൊപ്പം തന്നെ ഹാരപ്പന്‍ സംസ്‌കാരം എന്നും അറിയപ്പെടുന്നു. പഞ്ചാബ്, സിന്ധു, ബലുചിസ്ഥാന്‍, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരപ്രദേശ് എന്നിവയുടെ പല ഭാഗങ്ങളിലും ഇ സംസ്‌കാരം നിലനിന്നിരുന്നു. കുശവന്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന ചക്രത്തിന്റെ അതേ മാതൃകയില്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കി അന്ന് ഉപയോഗിച്ചിരുന്നു. അതോടൊപ്പം പല ലോഹങ്ങള്‍ കൊണ്ടും നിര്‍മ്മിച്ചിരുന്നു. ഉപകരണങ്ങള്‍ ഏഷ്യയില്‍ തന്നെ പല രാജ്യങ്ങളുമായി അവര്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബിസി 2700നു മുമ്പു തന്നെ ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാവുന്നതാണ്. ആര്യന്മാരുടെ ആക്രമണങ്ങള്‍ മൂലമാണ് സൈന്ധവ സംസ്‌കാരം അസ്തമിച്ചത് എന്നതാണ് പ്രാധന വാദം. മറ്റൊരു വാദം വെള്ളപ്പൊക്കംമൂലമോ അഗ്നിക്കിരയായതുമൂലമാണ് സൈന്ധവ സംസ്‌കാരം തകര്‍ന്നത് എന്നതാണ്. എന്തായാലും ആര്യന്മാരുടെ വരവിനു മുമ്പു തന്നെ മേല്‍പ്പറഞ്ഞ സംസ്‌കാരം നിലവിലുണ്ടായിരുന്നു എന്നത് ശരിതന്നെ അതുകൊണ്ട് തന്നെയാണ് മണ്ണിനടയില്‍ മൂടപ്പെട്ടു കിടന്ന സൈന്ധവ സംസ്‌കാരത്തിന്റെ ശേഷിച്ച് ജീവന്റെ തുടിപ്പുകള്‍ ഉയിര്‍കൊണ്ടത്.
തുടരും...