"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 16, ചൊവ്വാഴ്ച

സമ്പൂര്‍ണ്ണമാറ്റത്തിന് ബദല്‍ രാഷ്ട്രീയ ശക്തിയുടെ ഒരുക്കുകൂട്ടല്‍ - അഡ്വ: ജോഷി ജേക്കബ്

അഡ്വ: ജോഷി ജേക്കബ്
സമാജവാദി ജനപരിഷത്ത് 10-ാം ദ്വൈവര്‍ഷിക ദേശീയ സമ്മേളനം
സുനില്‍ജി നഗരി (സി.എസ്.ഐ റിട്രീറ്റ് സെന്റര്‍) കോട്ടയം 2015 ഏപ്രില്‍ 24,25,26. 


പുതിയ രാഷ്ട്രിയം മുന്നോട്ട് വച്ച് ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനാണ് ജന കീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് 1995 ജനുവരി ഒന്നിന് സമാജവാദി ജനപരിഷത്തിന് രൂപം കൊടുത്തത്. ജനങ്ങളില്‍ മഹാഭൂരി പക്ഷം വരുന്ന ദലിതര്‍, ആദിവാസികള്‍, പിന്നോക്കരില്‍ പിന്നോക്കരായവര്‍, സ്ത്രീകള്‍, കര്‍ഷകര്‍, കൈവേലക്കാര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, മത്സ്യതൊഴി ലാളികള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നേരി ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ചേരി കള്‍ ഏതായാലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം പരാജയപ്പെടുന്ന സ്ഥിതിവി ശേഷം 1970കള്‍ മുതല്‍ പ്രകടമായി. ഇടതു പക്ഷത്തെയും വലതുപക്ഷത്തെയും വര്‍ഗ്ഗീയ വാദികളിലെയും മതേതര വാദികളിലെയും എല്ലാം വ്യവസ്ഥാപിത കക്ഷികള്‍ ജനങ്ങ ളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരി ക്കുവാന്‍ ശേഷിയുള്ളവയല്ലെന്ന് ക്രമേണ യാണ് ജനങ്ങള്‍ തിരിച്ചറിയുന്നത്. എന്നാല്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെ മാറി മാറി തെരഞ്ഞെടുക്കുകയും പ്രാദേശിക തല ങ്ങളില്‍ പുതിയ കക്ഷികള്‍ ആവിര്‍ഭവി യ്ക്കുകയും ചെയ്തു. കേന്ദ്ര സംസ്ഥാന തല ങ്ങളില്‍ അവയെ എല്ലാം ജനങ്ങള്‍ മാറി മാറി പരീക്ഷിച്ചു. ഇന്ത്യയുടെ ജഢത്വം ബാധിച്ച അസമത്വ സമൂഹത്തെ പൊളിച്ചു പണിത് നവ സമൂഹ നിര്‍മ്മിയ്ക്കായി സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍കൊണ്ട ജനകീയ ഊര്‍ ജ്ജത്തെ പ്രയോജനപ്പെടു ത്തുന്നതിന് പകരം തെറ്റായ ദിശയില്‍ ജനവിരുദ്ധമായ നയപരി പടികളിലൂടെ ജവഹര്‍ലാല്‍ നെഹ്രവും കോണ്‍ഗ്രസ്സും മുന്നോട്ട് പോവുകയാണ് ചെയ്തത്. 

മഹാത്മഗാന്ധി, ബാബാസാഹിബ് അംബേഡ്കര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന ങ്ങളുടെ പരിണിത ഫലം, സ്വാതന്ത്ര്യ സമര ഊര്‍ജ്ജം എന്നിവയെല്ലാം വലിയ ചില മാറ്റങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ വരുത്തിയെ ന്നത് ശരിയാണ്. കൂടാതെ തുറന്ന ജനാധിപത്യ സമൂഹം വാഗ്ദാനം ചെയ്യുന്ന പൊതുജന അഭിപ്രായസമ്മര്‍ദത്തിന്റെയും പ്രക്ഷോഭണങ്ങളു ടെയും മറ്റും ശക്തിയിലൂ ടെയും അനവധിയായ നന്മകള്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു വെന്നതും ലഭിക്കുന്നുവെ ന്നതും ശരിയാണ്. അവയെല്ലാം ആദ്യ പ്രധാനമന്ത്രി നെഹ്രുവി ന്റെയോ പിന്‍ഗാമികളുടെയോ ഔദാര്യമായി ചിത്രീ കരിച്ച് ജനങ്ങളില്‍ അടിമബോധം വളര്‍ത്തിയെടു ക്കുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ശ്രമ ങ്ങളെ വിസ്മരിക്കുന്നില്ല. 

കുടുംബവാഴ്ചയില്‍ അരക്കിട്ടുറപ്പിച്ച കോണ്‍ ഗ്രസിന്റെ ഭരണകുത്തക തെറ്റായ ദിശയില്‍ രാജ്യ ത്തെ നയിച്ചത് പ്രശ്‌നങ്ങളും അവയുടെ രൂക്ഷ തയും വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1977-ല്‍ കേന്ദ്ര ത്തിലെ കോണ്‍ഗ്രസി ന്റെ ഭരണ കുത്തക തകര്‍ ക്കുന്നതിലൂടെ അതില്‍ നിന്നെല്ലാമുള്ള ദാഹമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അത് വ്യവസ്ഥാപിത രാഷ്ട്രീയത്തിനു ള്ളില്‍ ജനങ്ങള്‍ നടത്തിയ വലിയ ഒരു തകിടംമറിയായിരുന്നു. ജനങ്ങളുടെ മുന്നില്‍ ലഭ്യമായ രാഷ്ട്രീയ സംവിധാനത്തില്‍ വ്യവസ്ഥാ പിത രാഷ്ട്രീയ ശക്തികളില്‍നിന്ന് പരിഹാരം കാണുന്നതിനുള്ള ജനങ്ങളുടെ അന്വേഷണ ങ്ങള്‍ ഇന്നും തുടരുകയാണ്. മാറ്റത്തിനായുള്ള ജനങ്ങ ളുടെ ദാഹവും പരിഹാരത്തിനുള്ള അവയുടെ ശേഷിയില്ലായ്മയും തമ്മിലുണ്ടാകുന്ന വൈരുദ്ധ്യ ത്തില്‍ നിന്നാണ് വ്യവസ്ഥാപിത രാഷ്ട്രത്തിലെ പ്രതിസന്ധി രൂപപ്പെട്ടത്. അതിനാല്‍ സ്വഭാവി കമായും ജനകീയ പ്രശ്‌നങ്ങള്‍ അതിന്റെ രൂക്ഷതരമായ തീവ്രതയില്‍ അനുഭവപ്പെടുന്ന തലങ്ങളിലും പ്രദേശങ്ങളിലും ശേഷിയില്ലാതെ പരാജിതമാകുന്ന വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷി കള്‍ക്ക് പുറമേയ്ക്ക് ജനങ്ങളുടെ അന്വേഷണം ഉണ്ടാകുന്നു.

വികസനത്തിന്റെ പേരില്‍ പദ്ധതികള്‍ക്കായി കുടി ഒഴിപ്പിക്കുക, ജനങ്ങളുടെ ആവാസ, ഉപ ജീവന വ്യവസ്ഥകളായ പര്‍വ്വത, വന പ്രദേശങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവ നാശമോശ മാക്കുക, ജാതി വിവേചന ത്തിന്റെയും ലിംഗ വിവേചനത്തിന്റെയും നീചമായ അക്രമങ്ങള്‍ നടക്കുക, കാര്‍ഷിക-ഗ്രാമീണ രംഗങ്ങളില്‍ കര്‍ഷകരെയും ജനങ്ങളെയും തറപറ്റിക്കുന്ന ചൂഷണം നടമാടുക, ആധുനിക വികസന ത്തിലെ അസന്തുലിതാവസ്ഥയിലുണ്ടാകുന്ന പ്രാദേശിക പിന്നോക്കാവസ്ഥ തീഷ്ണമാവുക തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ക്ക് പുറമേയുള്ള ജനകീയ ഇടപെടലുകള്‍ എഴുപതുക ളുടെ ഒടുവിലോടെ ഉയര്‍ന്നുവന്നു തുടങ്ങി. പ്രശ്‌നാധിഷ്ഠിതമായി ഉയര്‍ന്ന് വന്ന ജനകീയ മുന്നേറ്റങ്ങള്‍ മിക്കവാറും ഒരു വിഷയത്തേ കേന്ദ്രീകരിച്ച് ജനങ്ങള്‍ സ്വമേധയാ മുന്‍കൈ എടുത്ത് ആവിര്‍ഭവിക്കുന്ന താണ്. ഒറ്റപ്പെട്ടതോ ഭാഗികമോ വന്‍ മാധ്യമ ശ്രദ്ധ നേടാത്തവയോ ആയിരുന്നെങ്കിലും അവ പലപ്പോഴും ശക്തമായിരുന്നു എന്ന വസ്തുത നിഷേധിക്കാ നാവില്ല.

അതില്‍ ദലിത ജനതയുടെ മുന്നേറ്റങ്ങളില്‍ ചിലത് ദേശീയ ശ്രദ്ധ തന്നെ പിടിച്ചുപറ്റി. എന്നാല്‍ അതിലെ പ്രബലധാര അധികം വൈകാതെ വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ ലയിച്ചു ചേര്‍ന്ന് അതിന്റെ ചാലക ശേഷി നഷ്ടപ്പെടുത്തി കഴിഞ്ഞു. കര്‍ണ്ണാടകയിലെ ദലിത സംഘര്‍ഷ് സമിതി (ഡി.എസ്.എസ്) ഏറെ പ്രതീക്ഷ ഉണര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയത്തിലെ മോഹവലയത്തിന്റെയും രാഷ്ട്രീയ ലക്ഷ്യബോധത്തിലെ വ്യക്തത കൈമോശം വരുത്തിയതിന്റെയും ഇടയില്‍ പെട്ട് അതും ചിന്നഭിന്നമായി ത്തീര്‍ത്തു.

തമിഴ്‌നാട്ടില്‍ നാരായണസ്വാമി നായിഡുവിന്റെ നേതൃത്വത്തില്‍ ഉണ്ടായ കര്‍ഷക മുന്നേറ്റം, കര്‍ണ്ണാടക രാജ്യറയത്ത് സംഘ(കെ.ആര്‍.ആര്‍ എസ്), മഹാരാഷ്ട്രയില്‍ ഷേത്കാരി സംഘടന ഒറീസയില്‍ കിഷന്‍ പട്‌നായക് സ്ഥാപിച്ച ഉഡീസ രാജ്യ കൃഷക് സംഘടന, പശ്ചിമ ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് പ്രദേശങ്ങളില്‍ മഹേന്ദ്രസിംഗ് ടിക്കായത്ത് നേതൃത്വം നല്‍കിയ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) തുടങ്ങിയവ കേന്ദ്ര സംസ്ഥാനങ്ങളിലെ വ്യവസ്ഥാപിത കക്ഷികളുടെ അധികാരശക്തിയെ പോലും പിടിച്ചു കുലുക്കുവാന്‍ മാത്രം സാന്നിദ്ധ്യം ഉറപ്പിച്ചതാണ്. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യബോധത്തിന്റെ അഭാവം തന്നെയാണ് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് ആവിര്‍ഭവിച്ച കര്‍ഷക മുന്നേറ്റങ്ങളെയും ദുര്‍ബലപ്പെടുത്തിയ തെന്ന് പറയാം. 

പ്രകൃതിവിഭവങ്ങളെയും ഉപജീവനവ്യവസ്ഥകളെയും തകര്‍ക്കുന്നതും വ്യാപകമായ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുന്നത് അതത് പ്രദേശങ്ങളില്‍ വന്‍ജനകീയ മുന്നേറ്റങ്ങളായി രൂപം പ്രാപിച്ചു. ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യബോധ ത്തോടെ നിലയുറപ്പിച്ച് വിജയിച്ച ഒന്നാണ് ഒറീസയിലെ ഗന്ധമാര്‍ദന്‍ കുന്നുകളിലെ ബോക്‌സൈറ്റ് ഖനനത്തിനെതിരെ 1980-കളുടെ മധ്യത്തില്‍ ആരംഭിച്ച ജനകീയ സമരം. കിഷന്‍ പട്‌നായ്ക്കും അദ്ദേഹ ത്തിന്റെ സമത സംഘടനയും നേതൃത്വം നല്‍കിയ ആ സമര ത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രമുഖ സൈദ്ധാന്തി കനായ സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹയുടെയും പ്രമുഖ സര്‍വ്വോദയ നേതാവ് മന്‍മോഹന്‍ ചൗധരിയുടെയും സാന്നിദ്ധ്യവും ഛാത്ര-യുവ സംഘര്‍ഷ വാഹനിയുടെ പങ്കാളി ത്തവും ഉണ്ടായിരുന്നു.

വികസനമെന്ന സങ്കല്പത്തില്‍ വന്‍കിട പദ്ധതികളുടെ ഇത്രയേറെയുള്ള തള്ളിക്കയറ്റം ആരംഭിക്കുന്നത് 1980കളിലാണ്. പ്രകൃതിവിനാശവും ഉപജീവന വിഭവങ്ങളുടെ തകര്‍ച്ചയും കൂടിയൊഴിപ്പിക്കലുകളും അത്തരം വികസന പദ്ധതികളുടെ ഒഴിച്ചുകൂടാ നാവാത്ത പ്രത്യാഘാതങ്ങളാണല്ലോ . രാജ്യം ഒട്ടാകെ അത് വ്യാപകമായി വന്നു. 1980കളുടെ ഒടുവിലായ പ്പോഴേ യ്ക്കും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് രാജ്യ ത്തിന്റെ എല്ലാ മുക്കിലും മൂലയിലും ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നു. സമാന്തരമായി വിദേശ ധന സഹായത്തോടെ എന്‍.ജി.ഒ കള്‍ എന്ന സംഘടനകളും പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി. പല ജനകീയ പ്രസ്ഥാന ങ്ങളും എന്‍. ജി. ഓ നിയന്തണത്തിലാണ് ഉത്ഭവിക്കുന്നതും പ്രവര്‍ത്തി ക്കുന്നതും. 

വ്യവസ്ഥാപിത കക്ഷികള്‍ക്ക് പുറത്തുള്ള രാജ്യത്തെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളെയും ഒന്നിച്ച് അണിനിരത്തണ മെന്ന ചിന്തയുടെ അടിസ്ഥാന ത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ആ കാലഘട്ടത്തില്‍ തുടക്കം കുറിച്ചു. അതില്‍ കിഷന്‍പട് നായ്കിന്റെ നേതൃത്വപര മായി പങ്ക് എടുത്തു പറയേണ്ടതാണ്. ലോക വ്യാപാര സംഘടനയ്ക്ക് 1995 ജനുവരി 1ന് രൂപം നല്‍കിയ ഗാട്ട് ഉടമ്പടിയ്ക്ക് ആധാരമായി കൊണ്ടുവന്ന ഡങ്കല്‍ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് 1994 മാര്‍ച്ച് 3 ന് ദില്ലിയില്‍ രാജ്യത്തെ ജനകീയ പ്രസ്ഥാനങ്ങള്‍ സംയുക്തമായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സംഖ്യ( എന്‍.എ.പി. എം.)ത്തിന്റെ ബാനറില്‍ ജനകീയ റാലി സംഘടിപ്പിച്ചു.

മേധാപട്കര്‍ നയിച്ച നര്‍മ്മദ ബചാവോ ആന്ദോളന്‍, ഫ.തോമസ് കോച്ചേരി നയിച്ച ദേശീയ മത്സ്യതൊഴിലാളി ഫോറം (എന്‍. എഫ്. എഫ്), ഛത്തീസ്ഗഡ് മുക്തി മോര്‍ച്ച തുടങ്ങിയ വലിയതും മറ്റനേകം ചെറുതു മായ ജനകീയ പ്രസ്ഥാനങ്ങള്‍ റാലിയില്‍ അണിനിരന്നു. എന്നാല്‍ കിഷന്‍ പട്‌നായ്ക് നേതൃത്വം നല്‍കിയ ജനാന്ദോളന്‍ സമന്വയ സമിതി (Pkk) ഏറ്റവും കൂടുതല്‍ ജനങ്ങളെ അണിനിരത്തിയും വിവിധങ്ങളായ സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യം ഉറപ്പിച്ചും ഏറ്റവുമധികം ശ്രദ്ധ നേടുകയുണ്ടായി.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദിശാബോധം നഷ്ടപ്പെടുന്നത് മനസ്സിലാക്കി 1970കളില്‍ പുറത്തു വന്നവരില്‍ ഉള്‍പ്പെട്ട കിഷന്‍ പട്‌നായ്ക്കും ബദല്‍ രാഷ്ട്രീയ ചിന്തയുടെ അടിവേരുകള്‍ പാകിയ സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹയും മറ്റും ചേര്‍ന്നാണ് സമത സംഘടനയ്ക്ക് 1980-ല്‍ രൂപം കൊടു ത്തത്. ബദല്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള വ്യക്തമായ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിച്ച സമത സംഘടന 1980 കളുടെ പകുതിയോടെ വ്യവസ്ഥാപിത കക്ഷികള്‍ക്ക് വെളിയില്‍ ഉരുത്തിരിഞ്ഞു വന്ന ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിച്ചണിനിരത്തി ഒരു ബദല്‍ രാഷ്ട്രീയശക്തിയെ സൃഷ്ടി ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. 

60% ഓളം ആദിവാസികളും പട്ടിക ജാതിക്കാരുമായ ജനവിഭാഗങ്ങള്‍ നിവസിക്കുന്ന ബംഗാളിലെ വടക്കന്‍ ജില്ലകള്‍ വിനാശ വികസനത്തില്‍ പ്രാദേശികമായി അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്‌ക്കെതിരെയും സാമൂഹിക സമത്വത്തിനുവേണ്ടിയും ഉയര്‍ന്നുവന്ന ഉത്തര്‍ബംഗ് തപോശിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്) മഹാരാഷ്ട്രയിലെ യുവ ക്രാന്തിദള്‍, കര്‍ണ്ണാടകയിലെ ദലിത് സംഘര്‍ഷ സമിതി( ഡി.എസ്. എസ്), ഛാത്രായുവ സംഘര്‍ഷ സമിതി, ജന്‍മുക്തിസംഘര്‍ഷ വഹനി (PKK) കേരളത്തില്‍ നിന്നുള്ള സമതവിദ്യാര്‍ത്ഥി സംഘടന തുടങ്ങിയവ 'PKK'ഘടകങ്ങളായിരുന്നു. ബീഹാര്‍, ഉത്തരപ്രദേശ്, ഒറീസ, മദ്ധ്യപ്രദേശ്, ദില്ലി സംസ്ഥാനങ്ങളില്‍ സമതസംഘടന നല്ല സ്വാധീനമുറപ്പിച്ചിരുന്നു. വാഹ്നിയുടെ പ്രവര്‍ത്തനങ്ങള്‍ ബീഹാര്‍ (ഇപ്പോഴത്തെ ജാര്‍ഖണ്ഡും, ഉത്തര്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സജീവമായിരുന്നു. ബംഗാളിലെ ഉത്ജാസും കര്‍ണാടകയിലെ ദലിത സംഘര്‍ഷ സമിതിയും അതത് പ്രദേശങ്ങളില്‍ നല്ല ബഹുജനാടിത്തറ ഉണ്ടായിരുന്നവയാണ്. സമത സംഘടനയുടെ യുവ നേതാക്കളും അകാലത്തില്‍ ദേഹവിയോഗ മുണ്ടായവരുമായ സുനില്‍ജി, (പിന്നീട് ജനപരിഷത്തിന്റെ സമുന്നതനായ നേതാവ്) രാജ് നാരായണന്‍ എന്നിവര്‍ മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട തവ അണക്കെട്ട് പ്രദേശത്തെ ആദിവാസികളെ കേസ്‌ല കേന്ദ്രമാക്കി കിസാന്‍ ആദിവാസി സംഘടനയുടെ ബനാറില്‍ സംഘടിപ്പിച്ചതും വലിയ ഒരു കാല്‍വയ്പ് ആയിരുന്നു. കൂടാതെ സമതസംഘടന വിവിധ സംസ്ഥാന ങ്ങളില്‍ കര്‍ഷകരെയും ഗ്രാമീണരെയും സംഘടിപ്പിച്ചു. വാഹ്നിയും സമതസംഘടനയും യോജിച്ചകൊണ്ട് കര്‍ഷകരെയും കര്‍ഷക തൊഴിലാളി കളെയും ഒന്നിച്ച് ഒരു പ്രസ്ഥാനങ്ങളില്‍ അണി നിരത്തുന്ന പരീക്ഷണമായ കിസാന്‍ മസ്ദൂര്‍ ആന്ദോളന്‍ ബീഹാറില്‍ ശ്രദ്ധേയമായി. ബോധ ഗയയില്‍ ഒരു മഠത്തിന്റെ അധീനതയില്‍ പെട്ടിരുന്ന നാല്പതിനായിരം ഏക്കര്‍ ഭൂമി പത്ത് വര്‍ഷത്തിലധികം നീണ്ട സമാധാനപരമായ സമരത്തിലൂടെ കൃഷിക്കാര്‍ക്ക് വിതരണം ചെയ്ത ഐതിഹാസികമായ സമരം വാഹ്നി യുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി.
തുടരും...

അഡ്വ: ജോഷി ജേക്കബ്
09447347230