"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

അംബേദ്കറിസത്തെ സംരക്ഷിക്കാന്‍ കാന്‍ഷിറാം സേനയുമായി സേവ് ബഹുജന്‍ മൂവ്‌മെന്റ് - പ്രമോദ് കുരീല്‍

പ്രമോദ് കുരീല്‍ 
നമ്മുടെ ഇന്‍ഡ്യ മഹാരാജ്യത്തെ ബഹുജനങ്ങള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും കഠിനവും കുഴപ്പം പിടിച്ചതുമായ വഴിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ബഹുജന്‍ നായകനായ മാന്യവര്‍ കാന്‍ഷിറാം സാഹിബിന്റെ ആകസ്മികമായ പരിനിര്‍വ്വാണ ദിവസമായ 2006 ഒക്ടോബര്‍ 8നു ശേഷം ഈ ഐതിഹാസികമായ ബഹുജന്‍ മൂവ്‌മെന്റിന്റെ അഥവാ അദ്ദേഹത്താല്‍ സൃഷ്ടിക്കപ്പെട്ട ''ബഹുജന്‍ സമാജ് പാര്‍ട്ടി'' നീചന്മാരും സ്വാര്‍ത്ഥന്മാരും അതുപോലെ കൂടിച്ചേര്‍ന്ന് യഥാര്‍ത്ഥ സ്തുതിപാഠകരുടെ ഇനത്തില്‍ പെട്ടവരും അനീതിയുടെയും കാട്ടുനീതിയുടെയും ഉപായത്തിലൂടെ സ്വായത്തമാക്കിയിരിക്കു കയാണ്. പരിശ്രമ ശീലനായിരുന്ന സാഹിബ് കാന്‍ഷിറാംജിയുടെ മരണത്തിനു കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഈ ഐതിഹാസികമായ ബഹുജന്‍ മൂവ്‌മെന്റിന്റെ പതനം തുടങ്ങി ക്കഴിഞ്ഞിരുന്നു. സാഹിബ് കാന്‍ഷിറാംജി ഈ പാര്‍ട്ടിയെ അധികാരവര്‍ഗ്ഗ പാര്‍ട്ടിയാക്കാന്‍ ശ്രമിക്കുകയും അതുപോലെ ബഹുജന്‍ സമൂഹത്തെ അധികാര വര്‍ഗ്ഗ സമൂഹമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ആ ദിശയിലേക്കു വളരെയടുത്ത് എത്തുന്നതില്‍ സഫലീകൃത മാവുകയും ചെയ്തിരുന്നുവോ അതേ ബഹുജന്‍ പാര്‍ട്ടി ഇന്ന് അതിന്റെ സ്വയംഭൂവായ അദ്ധ്യക്ഷ മായാവതിയുടെ ഇടുങ്ങിയതും ക്ഷുദ്ര ചിന്തയിലും അതുപോലെ മനുവാദികളാല്‍ നിയന്ത്രിക്കപ്പെട്ടതും അവരുടെ പ്രവര്‍ത്തനരീതിയിലൂടെ ഇന്ന് ശൂന്യതയിലെത്തുക മാത്രമല്ല നമ്മുടെ പാര്‍ട്ടിയുടെ ദേശീയ അംഗീകാരം കൂടി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് അന്യമായ തന്റെ ആദരവിന്റെയും സുരക്ഷയുടെയും ആശയില്‍ ബഹുജനപ്രസ്ഥാനത്തിനുവേണ്ടി ശരീരവും മനസ്സും സമ്പത്തും സമര്‍പ്പിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ബഹുജന്‍ സമാജ് ഇന്ന് നിരാശയിലു നിസ്സഹായതയിലും തോല്‍പ്പിക്കപ്പെട്ട വഞ്ചിതമനോഭാവ ത്തോടെ കഴിയുകയും തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തയിലാണ്ടിരി ക്കുകയുമാണ്.

ഈ രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അവസ്ഥയിന്മേല്‍ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നോക്കം നിന്നിരുന്ന ബഹുജന്‍ സമാജിന്റെ (ദളിതരും പിന്നോക്കക്കാരും അതുപോലെ സാമുദായികമായ ന്യൂനപക്ഷ വര്‍ഗ്ഗക്കാരും) ആദരവിനും സ്വാഭിമാനത്തിനുംവേണ്ടിയുള്ള സുരക്ഷയ്ക്കു വേണ്ടി സാഹിബ് കാന്‍ഷിറാംജിയും അദ്ദേഹത്തിന്റെ ലക്ഷകണക്കിന് മിഷനറി സുഹൃത്തുക്കളും ചേര്‍ന്നു രൂപം നല്‍കിയ ബഹുജന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ അധികാരം മണ്ണടിഞ്ഞുപോയതിനോടൊപ്പം ബ്രാഹ്മണവാദിവ്യവസ്ഥയുടെ വിഷമയമായ കശക്കുയന്ത്രം വീണ്ടും ബഹുജന്‍ സമുദായത്തെ കശക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. ബഹുജന്‍ സമാജിന്റെ ഭരണഘടനാപരമായ അധികാരത്തെ (അതായത് വിദ്യാഭ്യാസ ത്തിലും ഉദ്യോഗത്തിലും ഉള്ള സംവരണം മുതലായവ) അപഹരിക്കുക മാത്രമല്ല മറിച്ച് അവര്‍ക്കുമേല്‍ അന്യായവും അക്രമവും അത്യാചാരവും വളരെയധികം വേഗത്തില്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. വിശേഷിച്ചു ദളിതരും പിന്നോക്കവിഭാഗത്തില്‍പെട്ടവരും ഗ്രാമങ്ങളിലും അന്യായവും കൊലപാതകവും ബലാല്‍സംഘവും പിടിച്ചുപറിയും അതിവേഗം ഏറിവരികയാണ്. ഇതേ ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ക്കെതിരെ അവരുടെ ധാര്‍മ്മിക അവകാശങ്ങള്‍ക്കെതിരേയുള്ള ധ്വംസനം അതിവേഗം അഴിച്ചുവിട്ടിരിക്കുന്നു. ഈ രാജ്യത്തിന്റെ കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരിലും ബ്രഹ്മണവാദത്തിന്റെ മാതൃസ്ഥാപനമായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍. എസ്. എസ്.), സ്വയം സേവകരമായ (ബി. ജെ. പി.) ഭാരതീയ ജനതാപാര്‍ട്ടി അതിന്റെ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വളരെ വേഗത്തില്‍ നടത്തിവരുന്നു.

ഇത്തരത്തിലുള്ള കഠിനവും ഐതിഹാസികവും ചിന്താജനകവുമായ പരിതസ്ഥിതിയെ മുന്നില്‍ കണ്ടുകൊണ്ട് ബഹുജന്‍ സമാജില്‍പെട്ട ആള്‍ക്കാര്‍ സ്വാഭിമാനവും ആദരവും സുരക്ഷയും നിലനിര്‍ത്തി ബഹുജന്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ദേശീയ കര്‍മ്മപദ്ധതിയുടെ മേല്‍നോട്ട ത്തില്‍ ദേശീയതലത്തില്‍ 'കാന്‍ഷിറാം സേന' രൂപീകരിക്കുക യാണ്. ഈ കാന്‍ഷിറാം സേനയുടെ രൂപീകരണം 2014, ഒക്‌ടോബര്‍ 8ന് കാന്‍ഷിറാം സാഹിബിന്റെ 8-ാമത് പരിനിര്‍വാണ്‍ ദിവസത്തില്‍ രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡല്‍ഹി യിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ അനക്‌സില്‍ സംഘടിപ്പിച്ച കാര്യപരിപാടിയില്‍ നിര്‍വ്വഹിക്ക പ്പെട്ടു.

ഇത്തരത്തിലുള്ള കാന്‍ഷിറാം സേന, വില്ലേജ്, താലൂക്ക്, ജില്ലാ സംസ്ഥാന തലത്തിലുള്ള എല്ലാ സ്ഥലങ്ങളിലും ദളിതരുടെയും ന്യൂനുപക്ഷ സമുദായക്കാരുടെയും മേലുണ്ടയേക്കാവുന്ന അക്രമം, ബലാത്കാരം, ക്രമക്കേടുകള്‍, ഉപദ്രവങ്ങള്‍ മുതലായ സംഭവങ്ങള്‍ വ്യക്തമായി നിരീക്ഷിക്കുകയും സമൂഹത്തിലെ എല്ലാ നല്ല വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനുള്ള അടിത്തറ പാകുന്നതിനുള്ള ജോലികള്‍ ചെയ്തിരിക്കണം. സമൂഹത്തിലെ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ദുര്‍ഘടന ഉണ്ടാകുന്ന പക്ഷം കാന്‍ഷിറാം സേനയുടെ കര്‍മ്മഭടന്മാര്‍ അവര്‍ക്ക് ന്യായവും സുരക്ഷയും പ്രദാനം ചെയ്യുന്നതി ലെക്കായി സ്ഥലത്തുള്ള ഭരണകര്‍ത്താക്കളെയോ പോലീസ് മുതലായവ രുടെ സഹായത്തോടെ പെട്ടെന്നു പ്രവര്‍ത്തനനിരതരാകും. ഇത്തരം അവസ്ഥകളില്‍ ഭരണകര്‍ത്താക്കളോ പോലീസോ കുറ്റവാളികളുടെ പേരില്‍ നടപടി എടുക്കാതിരുന്നാല്‍ കാന്‍ഷിറാം സേനയുടെ ഭടന്മാരും പ്രവര്‍ത്ത കരും രാജ്യത്തിന്റെ ഭരണഘടനാ അനുശാസിക്കുന്ന നിയമം പാലിച്ചു കൊണ്ട് ഭരണത്തിന്റെ മുന്‍തട്ടിലുള്ള അധികാരികളെ വിവരം അറിയിക്കുകയും പീഡിതര്‍ക്ക് ന്യായവും ദോഷികള്‍ക്ക് ശിക്ഷയും നല്‍കുന്നതില്‍ സുനിശ്ചിതരായിരിക്കും.

കാന്‍ഷിറാം സേനയില്‍ അംഗമോ/ അധികാരികളോ ആകുന്നതിന് വയസ്സിന്റെ പരിധി 18നും 45നും ഇടയില്‍ നിജപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യേകം വിഭാഗങ്ങളുണ്ടാ യിരിക്കും. ഈ ഭടന്മാരുടെ/ പ്രവര്‍ത്തകരുടെ ശാരീരികവും നിയമപര വുമായ പരിശീനത്തിനായി ബഹുജന്‍ സമാജുമായി ബന്ധപ്പെട്ടിട്ടുള്ള സൈനികര്‍, അര്‍ത്ഥസൈനികര്‍, സംസ്ഥാന പോലീസ് മുതലായവയില്‍നിന്ന് വിരമിച്ചിട്ടുള്ള ആളുകളുടെ സഹായം തേടിക്കൊണ്ട് ഇവര്‍ക്ക് ഉചിതമായ പരിശീലനം നല്‍കും. ഇതുകൂടാതെ കാന്‍ഷിറാം സേനയുടെ ഉന്നത പദവിയിലുള്ളവര്‍ക്ക് നിയമപരിരജ്ഞാനത്തിനായി (ബഹുജന്‍ സമാജിലെ വക്കീലന്മാരുടെയും റിട്ട. ജഡ്ജിമാരുടെയും) സഹായത്തോടെ നിയമത്തിന്റെ വിവിധ ഭാഗങ്ങള്‍ സമുചിതമായ രീതിയില്‍ പരി ശീനം നല്‍കുകയും അവര്‍ക്കു പ്രവൃത്തി ചെയ്യുവാനുള്ള പ്രയാസം ഉണ്ടാകില്ല എന്നു മാത്രമല്ല തങ്ങളുടെ ഇത്തരം മഹത്വപൂര്‍ണ്ണമായ പ്രവൃത്തി തങ്ങളുടെ സമൂഹത്തിന് ലഭിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തില്‍ യാതൊരു പ്രയാസവും ഉണ്ടായിരിക്കുകയില്ല. കാന്‍ഷിറാം സേനയുടെ അംഗങ്ങള്‍ക്കുവേണ്ടി പ്രത്യേക ഡ്രസ്സ് (യൂണിഫോം) ഉണ്ടായിരിക്കും. അതുപോലെ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരിക്കും.

ബഹുജന്‍ സമാജിലെ പ്രവര്‍ത്തകരോട് ഒരു അപേക്ഷയുണ്ട് എന്തെന്നാല്‍ 'കാന്‍ഷിറാം സേന'യുടെ ശുഷ്‌കാന്തിയുള്ള വ്യക്തികളെ നിയമിക്കുന്നതി നായ മുന്നോട്ടു വരികയും സമൂഹത്തില്‍ അക്രമവും ബലാത്കാരവും അതുപോലെ അനീതിയും ഇല്ലാതാകുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വരുടെ ഭാഗമായിത്തീരുക. ബഹുജന്‍ സമാജില്‍ ജന്മംകൊണ്ട് മൃതിയട ഞ്ഞിട്ടുള്ള മഹാപുരുഷന്മാരുടെയും ആഗ്രഹം എന്തായിരുന്നെന്നാല്‍ തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒത്തൊരുമിച്ച് ഏകോദര സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിക്കണമെന്നായിരുന്നു. എങ്കില്‍ മാത്രമേ ബഹുജന്‍ സമാജില്‍പെട്ടവര്‍ക്ക് സ്വരക്ഷയും സ്വാഭിമാനവും സുനിശ്ചിത മാക്കുവാന്‍ കഴിയൂ.

എത്രയും പെട്ടെന്ന് കാന്‍ഷിറാം സേനയ്ക്കുവേണ്ടി ദേശവ്യാപക മായിട്ടുള്ള അംഗത്വത്തിനുവേണ്ടി പ്രയത്‌നം ചെയ്യുക ആയതിനാല്‍ ബഹുജന്‍ സമാജില്‍ പെട്ടവരോടുള്ള അപേക്ഷ എന്തെന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകളെ കാന്‍ഷിറാം സേനയുടെ അംഗങ്ങളാകുക. അതുപോലെ തങ്ങളുടെ സുഹൃത്തുക്കളെയും പരി ചയക്കാരെയും അതുപോലെ ബന്ധുക്കളെയും കാന്‍ഷിറാം സേനയുടെ അംഗങ്ങളാക്കു വാന്‍ പ്രേരിപ്പിക്കുക.

നിര്‍ദ്ദേശങ്ങളും നിയമങ്ങളും

1. കാന്‍ഷിറാം സേനയിലെ അംഗം/ അധികാരസ്ഥാനത്തിരിക്കുന്ന ആള്‍ ബാബാസാഹിബ് അംബേദ്ക്കര്‍ എഴുതപ്പെട്ട ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ്ണശ്രദ്ധയോടും നിഷ്ഠയോടും പരിപാലിക്കുന്നവനും തന്റെ നിയമനത്തിന് അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രതിയില്‍ കൈവച്ചുകൊണ്ട് തന്റെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്ന തിനുവേണ്ടി പ്രതിജ്ഞ എടുക്കണം.

2 കാന്‍ഷിറാം സേനയുടെ ഓരോ അംഗവും/ അധികാര സ്ഥാനത്തിരിക്കുന്ന ആള്‍ സംഘടനയുടെ നിയമങ്ങള്‍ നിഷ്ഠയോടും, ദൃഢതയോടുംകൂടി പരിപാലിക്കുകയും അതുപോലെ തന്റെ സഹപ്രവര്‍ത്തകരെക്കൂടി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി എപ്പോഴം പ്രേരിപ്പിച്ചുകൊണ്ടിരിക്കണം.

3. കാന്‍ഷിറാം സേനയുടെ ഓരോ ഭടനും/ ബഹുജന്‍ സമൂഹത്തില്‍ സംഭവിച്ചേക്കാവുന്ന അക്രമങ്ങളും ബലാത്കാരങ്ങളും സാമൂഹിക അപരാധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നതിന് എപ്പോഴും തയ്യാറായിരിക്കുന്നതോടൊപ്പം വേണ്ടിവന്നാല്‍ ആവശ്യമായ തുടക്കം കുറിക്കുകയും വേണം.

4 കാന്‍ഷിറാം സേനയുടെ ഓരോ ഭടനും യഥാസമയത്ത് കാന്‍ഷിറാം സേനയുടെ ഉന്നതാധികാരികള്‍ മുഖേന നിര്‍ദ്ദിഷ്ട ശാരീരികവ്യായാമ മുറകളും കേഡര്‍ ക്യാമ്പ്, അഭ്യാസം, പരേഡ്, മറ്റു പ്രവര്‍ത്തനങ്ങ ളിലുള്ള നിയമപൂര്‍വ്വമായി പങ്കു ചേരുകയും തന്റെ സഹപ്രവര്‍ത്തകരെ ഇതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യണം.

5. കാന്‍ഷിറാം സേനയുടെ ഓരോ ഭടനും/ അധികാരത്തിലിരിക്കുന്ന ആളും തന്റെ സഹവാസിയോടും സഹപ്രവര്‍ത്തകരോടും അന്യോന്യം ആദരവു പ്രകടിപ്പിക്കുകയും അതുപോലെ സഹകരണമനോഭാവവും കാത്തു സൂക്ഷിക്കണം. വനിതകളായ അംഗങ്ങളോടും/ അധികാരത്തിലിരി ക്കുന്നവരോടുമുള്ള പെരുമാറ്റം ആദരവോടും സഹകരണത്തോടും കൂടിയായിരിക്കണം. ഓരോ അംഗവും അവരവരുടെ വ്യക്തപരമായ മറ്റു ദുശ്ശീലങ്ങളില്‍നിന്ന് (പുകവലി, തംബാക്, മദ്യപാനം) അകന്നു നില്‍ക്കേണ്ടതാണ്.

6 കാന്‍ഷിറാം സേനയുടെ ഓരോ ഭടനും തന്റെ സ്വഭാവഗുണത്തിലും നടപടിക്രമത്തിലും ഉയര്‍ന്ന മാനദണ്ഡം പാലിക്കുന്നതിന് എപ്പോഴും താത്പരരായിരിക്കുകയും അവര്‍ തങ്ങളുടെ സംഘടന (കാന്‍ഷിറാം സേന)യുടെ ശോഭയും ഔന്നത്യവും കാത്തുസൂക്ഷിക്കുന്നതിലും അതിനെ അതിന്റെ ഉച്ചകോടിയിലെത്തിക്കുന്നതിനും സദാ പ്രയത്‌നശീലരാ യിരിക്കണം.

7. ചരിത്രപരമായ ഈ കാര്യങ്ങള്‍ തങ്ങളുടെ സഹായത്തോടെയും ഉത്തരവാദിത്വത്തോടെയും സുനിശ്ചിതമായി ചെയ്യുകയും അതുപോലെ അത്യധികത്തില്‍ കാന്‍ഷിറാം സേനയുടെ ശുഷ്‌കാന്തിയുള്ള അംഗങ്ങളെ സൃഷ്ടിച്ച് ബഹുജന്‍ സമാജിന്റെ അഥവാ ബഹുജനമുന്നേറ്റത്തിന് ഒരു പുതിയ ദിശയും വഴിയും പ്രദാനം ചെയ്യുവാന്‍ എല്ലാ ബഹുജന ങ്ങളോടും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.