"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 20, ശനിയാഴ്‌ച

സാമൂഹ്യ നീതിയും സംവരണവും വിവിധ രാജ്യങ്ങളില്‍ -ഡോ. കെ ആര്‍ വിജയകുമാര്‍

ആരാധനാ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവ നിഷേധിക്കപ്പെട്ടാല്‍ ഏതൊരു വിഭാഗം ജനതയും ഒന്നോ രണ്ടോ തലമുറകള്‍ കൊണ്ട് അജ്ഞരും വൃത്തി ഹീനരും ധൈര്യം ചോര്‍ന്നു പോയവരുമായി മാറും. ഇവരെക്കൊണ്ട് അടിമ ജോലി ചെയ്യിക്കാന്‍ എളുപ്പമാണ്. ഇവരെ വീണ്ടും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ടുവരാന്‍ പല തലമുറകള്‍ തന്നെ വേണ്ടിവരും. വസ്തുത കള്‍ ഇങ്ങനെ യായിരിക്കെ നൂറ്റാണ്ടു കളോ ആയിരക്കണക്കിന് വര്‍ഷങ്ങളോ ആയി അടിച്ചമര്‍ത്ത പ്പെട്ടവര്‍ക്ക് ഉന്നത നിലവാരത്തില്‍ എത്തണമെങ്കില്‍ എത്ര തലമുറകള്‍ വേണ്ടിവരുമെന്ന് ഊഹിക്കാവു ന്നതേയുള്ളൂ. ഓരോ തലമുറയിലും ഉന്നത വിഭാഗങ്ങള്‍ നേരിടുന്ന പുരോഗതി വളരെ വേഗതയേറി യതാണെന്നും ഓര്‍ക്കുക. ഭരണഘടനയില്‍ തുല്യ അവകാശങ്ങള്‍ ഉണ്ടെങ്കില്‍ പോലും ജാതിയു ടേയും മതത്തിന്റേയും വംശത്തിന്റേയും അടിസ്ഥാനത്തില്‍ പിന്‍തള്ള പ്പെട്ടവരെ മറ്റുള്ളവരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് പ്രത്യേക നിയമനിര്‍മാണവും നടപടികളും ആവശ്യ മാണ്. ഇവയില്‍ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ സംവരണവും ഉദ്യോഗ സംവരണവും. പല രാജ്യങ്ങളിലും ഇവ രണ്ടം പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പിലാക്കാത്ത രാജ്യങ്ങളും ഏറെയാണ്.

അമേരിക്കന്‍ ഐക്യനാടുകളില്‍ വിദ്യാഭ്യാസത്തിനും ഉദ്യോഗ നിയമന ങ്ങളിലും വര്‍ണവിവേചനം കുറച്ചു കൊണ്ടുവരാന്‍ ആദ്യമായി നടപടിയെടുത്തത് ജോണ്‍ എഫ് കെന്നഡി പ്രസിഡന്റാ യിരുന്നപ്പോഴാണ്. (1961 ലെ ഓര്‍ഡര്‍ 10928) കെന്നഡിക്ക് അതിന്റെ ജീവന്‍തന്നെ അതിന് വിലയായി നല്‌കേണ്ടിവന്നു. പിന്നീട് വിപുലമായ നടപടിക്ള്‍ സ്വീകരി ച്ചത് അടുത്ത പ്രസിഡന്റായി വന്ന ലിണ്ടന്‍ ജോണ്‍സണ്‍ ആയിരുന്നു. (1964 ലെ സിവില്‍ റൈറ്റസ് ആക്ടും 1965 ലെ 11246, 11375 എന്നീ എക്‌സിക്യുട്ടീവ് ഉത്തരവുകളും) ഇവയുടെയെല്ലാം മുഖ്യ പ്രേരക ശക്തി പിന്നീട് വെടിയേറ്റു കൊല്ലപ്പെട്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നടത്തിയ ജനകീയ പ്രക്ഷോഭങ്ങള്‍ ആയിരുന്നു.

അമേരിക്കയില്‍ പ്രഥാനമായും നേരിട്ടുള്ള സംവരണത്തിനു പകരം അനുകൂല വിവേചനം വഴി കറുത്ത വര്‍ഗക്കാര്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും സ്വകാര്യ മേഘല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രാതിന്ധ്യം നല്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിന് അനുകൂല വിവേചനം നടപ്പിലാക്കാനോ, നടപ്പിലാക്കാ തിരിക്കാനോ ഉള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ഗവണ്‍മെന്റില്‍ നിന്ന് സാമ്പത്തിക സഹായമോ കോണ്‍ട്രാ ക്ടോ ലഭിക്കുന്നതിന് അര്‍ഹമാകണമെങ്കില്‍ പ്രസ്തുത സ്ഥാപനം അനുകൂല വിവേചനം വഴി അവശ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതി നിധ്യം എല്ലാ തലത്തിലും നല്കിയിരിക്കണം. 50 ല്‍ കൂടുതല്‍ ജീവന ക്കാരുള്ള കമ്പനികള്‍ക്ക് ഈ നിയമം ബാധകമാണ്. കമ്പനികള്‍ ഇപ്രകാ രം നിയമനം നടത്തുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും സംവരണം അട്ടിമറിച്ചി രിക്കുകയാണ്. അമേരിക്ക യിലാണെങ്കില്‍ സര്‍ക്കാര്‍ സഹായത്തിന് എന്നേ സ്‌കൂളുകളും കോളേജുകളും അയോഗ്യമാകുമായിരുന്നു!

അവശ വിഭാഗങ്ങള്‍ക്ക് പ്രാതിന്ധ്യം നല്കിയാല്‍ കാര്യക്ഷമതയില്‍ ഒരു കുറവും സംഭവിക്കുക യില്ലെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണം ലോകപ്രശസ്ത വിമാന നിര്‍മാണ കമ്പനിയായ ലോക്ഹീഡ് എയറോ സ്‌പേസ് തന്നെയാണ്. ഈ കമ്പനിയിലെ 1,24,000 ജീവനക്കാരില്‍ 21%ഉം കറുത്ത വര്‍ഗക്കാരും മറ്റ് അവശ വിഭാഗക്കാരുമാണ്. ഉയര്‍ന്ന ഉദ്യോഗ ങ്ങള്‍ ഉള്‍പ്പെടെ എല്ലാ തലത്തിലും ഈ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്കിയിരിക്കുന്നു.

അമേരിക്കയിലെ മറ്റൊരു നിയമവും വളരെ പ്രധാനമാണ്. പല വര്‍ഗക്കാരും പല ഭാഷ സംസാരിക്കുന്നവരും കുടിയേറിയിട്ടുള്ള അമേരിക്കയില്‍ ഉദ്യോഗ നിയമനത്തിലോ ജോലിസ്ഥലത്തോ ഒരു വ്യക്തിയോടോ, കുറേ വ്യക്തികളോടോ വര്‍ണത്തിന്റെയോ വിവേചന ത്തിന്റെയോ അടിസ്ഥാനത്തില്‍ അധികാരത്തി ലിരിക്കുന്നവര്‍ പ്രതികൂല വിവേചനം കാണിക്കുക യാണെങ്കില്‍ വിവേചനത്തിന് ഇരയാകുന്നവര്‍ക്ക് ഉത്തരവ് 11246 അനുസരിച്ച് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്കാവു ന്നതാണ്. ഓണ്‍ലൈന്‍ വഴിയും പരാതി നല്കാന്‍ കഴിയും. പരാതിയെ ക്കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരം നല്കിയിട്ടുണ്ട്. ആരോപണം ശരിയാ ണെന്ന് കണ്ടാല്‍ വിവേചനത്തിന് ഇരയായ വ്യക്തിക്ക് മൂന്ന് ലക്ഷം ഡോളര്‍ വരെ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രശ്‌നം തൊഴില്‍ വകുപ്പിന് പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ പരാതിക്കാരന് കോടതിയില്‍ കേസ് നടത്തുന്നതിനുള്ള സഹായ ങ്ങളും തൊഴില്‍ വകുപ്പുതന്നെ ചെയ്തു കൊടുക്കണം. ഈ നിയമം അനുസരിച്ച് അമേരിക്കയില്‍ 2007 ല്‍ 22,000 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. പല വര്‍ഗക്കാരും വിവിധ ഭാഷ സംസാരിക്കുന്നവരും അധിവസിക്കുന്ന അമേരിക്കയില്‍ ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാകാ തിരിക്കുന്നതിന് ഈ നിയമം വലിയ പങ്കു വഹിക്കുന്നുണ്ടാകണം. പല ജാതി മത വിഭാഗങ്ങളും പല വംശീയ വിഭാഗങ്ങളും പല ഭാഷ സംസാരി ക്കുന്നവരും ഉള്ള ഇന്ത്യയിലും ഉത്തരവ് 11246 ന് സമാനമായ നിയമം സംവരണത്തിനുള്ള ക്വാട്ട നിലനിര്‍ത്തി ക്കൊണ്ടുതന്നെ കൊണ്ടു വരേണ്ടതാണ്. ഈ രാജ്യത്ത് വിവേചന മുണ്ടായാല്‍ കോടതിയില്‍ പോകാനാണ് നിര്‍ദേശം. ഇതിന് എത്ര സമയവും പണവും വേണ്ടിവരു മെന്ന് നമുക്ക് അറിയാവുന്ന തേയുള്ളൂ. വിവേചനം കാണിച്ചവനു വേണ്ടി സര്‍ക്കാര്‍ കേസ് പറഞ്ഞുകൊള്ളും. 5 പൈസ പോലും ചെലവില്ല. ഇന്ത്യയില്‍ കഴിഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാരും തുല്യാവകാശ ത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുക യുണ്ടായി. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ഒരു തുല്യാവകാശ ക്കമ്മീഷനെ നിയമിക്കണമെന്നും രാജ്യത്ത് തൊഴില്‍ മേഖലയില്‍ നടക്കുന്ന വിവേചനങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട സമര്‍പ്പിക്കണ മെന്നുമാണ്. പിന്നെ എന്തു സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാവു ന്നതേയുള്ളൂ. ഒന്നും സംഭവിക്കില്ല.

കോടതി വിധികളുടെ ഫലമായി പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സംവരണം ഭാഗികമായിട്ടെങ്കിലും തടയപ്പെട്ടിരി ക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഹിതപരിശോധന നടത്താനുള്ള കോടതിവിധി കളും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ക്രീമീലെയര്‍ വ്യവസ്ഥ ഇല്ല.

മലേഷ്യയില്‍ 70 % വരുന്ന മലയ വര്‍ഗക്കാര്‍ വിദ്യാഭ്യാസത്തിലും സാമ്പത്തിക നിലവാരത്തിലും പിന്നാക്കാ വസ്ഥയിലാണ്. അവിടെ 70 % സ്വത്തും 30 % വരുന്ന ചൈനീസ് വംശജരുടെ കൈവശമാണ്. അറുപതു കളുടെ അവസാനത്തില്‍ ഉണ്ടായ ജനമുന്നേറ്റത്തിന്റെ ഫലമായി മലയക്കാര്‍ക്കായി 70 % ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ ത്തിലും സാമ്പത്തിക രംഗത്തും മലയക്കാരെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് മറ്റു പല നിയമങ്ങളും നടപ്പിലാക്കുക യുണ്ടായി. മലേഷ്യ യില്‍ ക്രീമീലെയര്‍ വ്യവസ്ഥ ഇല്ല. 70 % സംവരണം നിലനിര്‍ത്തി ക്കൊണ്ടു തന്നെ മലേഷ്യ വികസിത രാജ്യ പദവിയില്‍ എത്തി നില്ക്കു ന്നത് നമ്മുടെ കാര്യക്ഷമതാ വാദികള്‍ അറിയണം.

ചൈനയില്‍ 9 % വരുന്ന പിന്നാക്കക്കാരായ മംഗോളിയന്‍ തായ് വിഭാഗങ്ങള്‍ക്ക് സര്‍വകലാ ശാലയിലേക്കുള്ള പ്രവേശനത്തിന് വേണ്ട മാര്‍ക്കില്‍ ഇളവ് നല്കി യിരിക്കുന്നു. ഉദ്യോഗ നിയമനങ്ങളിലും ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കിവരുന്നു.

സംവരണം അധികാരം പങ്കുവെക്കാനുള്ള ഉപാധിയാണെന്ന തിനുള്ള ഒരു നല്ല ഉദാഹരണമാണ് അയര്‍ലണ്ടിലെ പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കത്തോലിക്കക്കാര്‍ക്കും പ്രൊട്ടസ്റ്റന്റ്കാര്‍ക്കും 50 % വീതം സംവരണം ഏര്‍പ്പെടുത്തി യിരിക്കുന്നു. അവിടേയും ക്രീമീലെയര്‍ വ്യവസ്ഥയില്ല.

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ക്കായി സംവരണം നടപ്പിലാക്കാനുള്ള നീക്കം വെളുത്ത വര്‍ഗക്കാരുടെ കടുത്ത എതിര്‍പ്പു മൂലം ഉപേക്ഷിക്കേണ്ടി വന്നു.

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പിലാക്കുന്നതിന് അമേരിക്കന്‍ സമ്പ്രദായം ഇന്ത്യയിലും ഏര്‍പ്പെടുത്താ വുന്നതാണ്. ഉത്തര്‍ പ്രദേശില്‍ മായാവതി സര്‍ക്കാര്‍ മാത്രമാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്. നിയമനങ്ങളില്‍ നടക്കുന്ന പ്രതികൂല വിവേചനങ്ങള്‍ക്കെതിരേ അമേരിക്ക യിലേതു പോലുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിയമം ഇന്ത്യയിലും കൊണ്ടുവന്ന് നടപ്പിലാക്കേണ്ടത് രാജ്യ പുരോഗതിക്കും കെട്ടുറപ്പിനും അനിവാര്യമാണ്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിവേചനം കാണിക്കുക യാണെങ്കില്‍ ഭരണതലത്തില്‍ (എക്‌സിക്യുട്ടീവ്) തന്നെ നടപടിയെടുക്കാനുള്ള നിയമ നിര്‍മാണവും ആവശ്യമാണ്.

അമേരിക്കയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള കണക്ക് ഇന്റര്‍ നെറ്റ് വഴി ആര്‍ക്കും പരിശോധിക്കാം. മൊത്തം രാജ്യത്തിന്റേയും ഓരോ സ്ഥാപനത്തിന്റേയും കണക്കുകള്‍ ഇന്റര്‍ നെറ്റ് വഴി ആര്‍ക്കും പരിശോധിക്കാം. നമ്മുടെ നാട്ടിലാണെങ്കില്‍ ഈ കണക്ക് ആര്‍ക്കും ലഭ്യമല്ല. കേരളത്തില്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നതിന് ഒരു കമ്മീഷനെ നിയമിച്ചിട്ടു പോലും ഫലമുണ്ടായില്ല.

നമുക്ക് ആവശ്യപ്പെടാവുന്ന കാര്യങ്ങള്‍

1. അമേരിക്കയിലെ പോലെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാക്കുക. ജനസംഖ്യയും തൊഴില്‍ മേഖലയിലെ കണക്കുകളും ആര്‍ക്കും പരിശോധിക്കാന്‍ സാധിക്കണം. വിവരാവകാശ നിയമങ്ങള്‍ ഇതിന് ഒട്ടും പര്യാപ്തമല്ല.

2. ഇന്ത്യ ഒട്ടുക്ക് സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക.

3. സംവരണം നടപ്പിലാക്കുന്നത് പരിശോധിക്കുവാനും പരിഹാര നടപടികള്‍ എടുക്കുന്നതിനുള്ള ചുമതല തൊഴില്‍ വകുപ്പിലെ ഏല്പിക്കുക.

4. നിയമനങ്ങളില്‍ നടക്കുന്ന വിവേചനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് ആയിരിക്കണം. ഒരു ഉദ്യോഗസ്ഥന്‍ നിയമനങ്ങളില്‍ വിവേചനം നടത്തിയതായി തെളിഞ്ഞാല്‍ ആ ഉദ്യോഗ സ്ഥനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഭാവിയില്‍ ഇത്തരം ചുമതലകള്‍ ഏല്പിക്കുന്നതില്‍ നിന്ന് തടയുക. പ്രസ്തുത ഉദ്യോഗസ്ഥനെതിരേ തൊഴില്‍ വകുപ്പിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുക.

5. വിവേചനത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം അമേരിക്കയിലേതു പോലെ നല്കുന്നതിന് നിയമം കൊണ്ടുവരുക.

6. സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം തൊഴില്‍ വകുപ്പിന് നല്‍കുക.

7. വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള പ്രവേശനത്തില്‍ സംവരണം നടപ്പാക്കുന്നതിനുള്ള ചുമതലയും തൊഴില്‍ വകുപ്പിന് നല്കിയാലും മതി.

8. മലേഷ്യയിലേതു പോലെ സംവരണത്തിന്റെ തോത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കുക.

9. സംവരണത്തിന്റെ കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കുക.

10. ഒരു രാജ്യത്തും നിലവിലില്ലാത്തതും അശാസ്ത്രീയവുമായ ക്രീമീലെയര്‍ വ്യവസ്ഥ ഇല്ലാതാക്കുക.

11. സംവരണ നിയമങ്ങല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതി രിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുക.

12. സംവരണം പൂര്‍ണമായും നടപ്പിലാക്കാത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടുക.

13. പിന്നാക്ക വിഭാഗത്തില്‍ സാമ്പത്തിക വരുമാനം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ വിദ്യാലയങ്ങളില്‍ സംവരണം നല്കുക.

14. സാമ്പത്തിക വരുമാനം കുറഞ്ഞ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് മതിയായ സാമ്പത്തിക സഹായം മാസം തോറും നല്കുക.

മേല്‍ പറഞ്ഞിരിക്കുന്നതില്‍ പല കാര്യങ്ങളും ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാര്‍ മാതൃകാപരമായി നടപ്പിലാക്കി ക്കൊണ്ടിക്കുകയാണ്.
------------------------------------------------
കടപ്പാട്: 'ബഹുജന്‍ വാര്‍ത്ത' 2011 മാര്‍ച്ച് ലക്കം.