"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

ബി.എസ്.പി. അംബേദ്ക്കറിസത്തിലേക്കും കാന്‍ഷിറാം ദര്‍ശനത്തിലേക്കും തിരിച്ചുപോകണം - പ്രമോദ് കുരീല്‍

പ്രമോദ് കുരീല്‍
ബ്രാഹ്മണസിത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിക്കണം: പ്രമോദ് കുരീല്‍ സേവ് ബഹുജന്‍ പ്രസ്ഥാനത്തിന്റെ ദേശീയ വക്താവും

മുന്‍ ബി.എസ്.പി. എം.പി.യുമായ ശ്രീ പ്രമോദ് കുരീലുമായി സൈന്ധവമൊഴി നടത്തിയ അഭിമുഖം

കാന്‍ഷിറാം ജി 2006 ഒക്‌ടോബര്‍ 8-ാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് 9-ാം തീയതി മരിച്ചുവെന്ന് മായാവതി സമര്‍ത്ഥിക്കുന്നു. അതല്ല, മായാവതി പറഞ്ഞതിനേക്കാള്‍ നേരത്തെ തന്നെ കാന്‍ഷിറാംജി മൃതിയടഞ്ഞു എന്ന് താങ്കള്‍ പറയുന്നു. എന്തുകൊണ്ടാണ് താങ്കള്‍ ആ ഘട്ടത്തില്‍തന്നെ അത് ചോദ്യം ചെയ്യാതിരുന്നത്?

മായാവതിയുടെ ജീവിതത്തില്‍ ബി.എസ്.പി.യെക്കുറിച്ച് പല നുണകളും കപടവാദങ്ങളും പ്രസ്ഥാനത്തിനുവേണ്ടി സംഭാവന ചെയ്തതിനെ ക്കുറിച്ചും അവരെക്കുറിച്ച് തന്നെയും പ്രചരിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയതും എന്നാല്‍ ബലമില്ലാത്തതുമായ നുണ പ്രചരണം കാന്‍ഷിറാജിയുടെ മരണത്തെക്കുറിച്ചുള്ള തായിരുന്നു. കാന്‍ഷിറാംജി മൃതിയടഞ്ഞു എന്ന് മായാവതി പറയുന്ന 8-ാം തീയതി രാത്രി 12.20 കഴിഞ്ഞ് ഉടനെ തന്നെ ആ നിര്‍ണ്ണായക രാത്രിയില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. കാന്‍ഷിറാംജിയുടെ മൃതദേഹം കിടത്തിയിരുന്ന സ്ഥലത്ത് 9-ാം തീയതി അവിടെ 1.25ന് ഞാന്‍ എത്തി. ഞാന്‍ എത്തിയപ്പോഴേക്കും അവിടെ എയര്‍ കണ്ടീഷന്‍ ചെയ്തു ഭംഗിയായി ഒരുക്കിയിരിക്കുന്ന ഒരു വലിയ പന്തലിനകത്ത് എയര്‍കണ്ടീഷന്‍ ചെയ്ത ഒരു സ്റ്റീലും ചില്ലും കൂടിയ ശവപ്പെട്ടിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നു. അവിടെ തടിച്ചുകൂടിയിരുന്ന 150ല്‍ പരം ആളുകളില്‍ ഭൂരിഭാഗവും മായാവതിയുടെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളും ബന്ധുക്കളു മായിരുന്നു. അവരെല്ലാവരും വളരെ ഭംഗിയായി വെള്ള വസ്ത്രങ്ങളു ടുത്ത് വളരെ നേരത്തെ തന്നെ എത്തിപ്പെട്ടിരുന്നവരായിട്ടാണ് കാണപ്പെട്ടത്. ഇതെല്ലാം ഞാന്‍ വളരെ വിശദമായി മായാവതിക്കെതിരെയുള്ള കുറ്റാരോപണം നവംബര്‍ 1-ല്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടി ട്ടുണ്ട്. നിങ്ങള്‍ക്ക് അന്നത്തെ രാത്രയിലെ സംഭവവികാസങ്ങള്‍ ഒന്നൊ ന്നായി അതില്‍നിന്നെടുത്ത് അച്ചടിക്കാവുന്നതാണ്.

2006 ഒക്‌ടോബര്‍ 8നും 9നും ഇടയ് ക്കുള്ള രാത്രിയില്‍ കാന്‍ഷിറാംജി യുടെ മരണസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മരണവും ബാബാസാഹേബ് അംബേദ്ക്കറുടേതുപോലെ അസാധാരണ മരണമായിരുന്നെന്നത് പെട്ടന്നു തന്നെ മനസിലാക്കാന്‍ എനിക്കു കഴിഞ്ഞു. അത് വളരെ ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയായിരുന്നു അത്. മായാവതിയുടെ മാത്രം നിയന്ത്രണത്തിലാ യിരുന്നില്ല; മറിച്ച് ഈ രാജ്യത്തെ മുഴുവന്‍ ബ്രാഹ്മണിക സാമൂഹ്യ വ്യവസ്ഥയുംകൂടി പങ്കാളികളായി നടത്തിയ പദ്ധതിയായിരുന്നു. അപ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് മനസിലായി, കാരണം എല്ലാം മായാവതി യുടെയും അവരുടെ ബ്രഹ്മണ സഹയാത്രികരുടെയും അപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കൂട്ടായ നിയന്ത്രണത്തി ലായിരുന്നു അവിടുത്തെ നീക്കളെല്ലാം ഒരു മുന്നൊരുക്കമില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ മായാവതിയിയെ അവരുടെ ബ്രഹ്മണ സൂത്രധാരന്‍മാരെയും പ്രത്യേകിച്ച് പണ്ഡിറ്റ് മിശ്രയെ തുറന്നു കാണി ക്കാന്‍ എനിക്ക് അവസരമില്ലാതാവും എന്ന് ബോദ്ധ്യമുണ്ടായിരുന്നു. കാന്‍ഷിറാംജിക്ക് സംഭവിച്ച ദുരന്തത്തെ ക്കുറിച്ച് വിഷമിക്കാതെ മൗനം പാലിച്ച് മായാവതിയുടെ ക്യാമ്പില്‍ നിന്ന് കിട്ടുന്ന സുഖവും നുകര്‍ന്ന് കഴിയാമെന്ന് വിചാരിച്ച മറ്റുള്ളവരെപ്പോലെ എനിക്കും ആകാമായിരുന്നു.

പക്ഷേ, മറ്റുള്ളവര്‍ ചെയ്യാത്തത് ചെയ്യാമെന്നാണ് ഞാന്‍ തീരുമാനിച്ചത്. മായാവതിക്കും ബ്രാഹ്മണിസത്തിനുമെതിരെ ഒരു വലിയ യുദ്ധം നടത്താന്‍ ഒരു വലിയ തയ്യാറെടുപ്പ് ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. വളരെ ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയിലൂടെ വധിക്കപ്പെട്ട കാന്‍ഷിറാംജിയെ രക്ഷിക്കാനുള്ള ശക്തി എനിക്കില്ലാ യിരുന്നു. പക്ഷേ അദ്ദേഹം കഠിനപ്രയത്‌നത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ നാം കൂട്ടമായി ശ്രമിക്കേണ്ടതുണ്ട്.

ആ നേരത്ത് മൗനം പാലിച്ചതു വളരെ ശാന്തമായി. അതിനെ നേരിടാന്‍ ഇത്രയും നാള്‍ കാത്തിരുന്ന് തയ്യാറെടുപ്പുകള്‍ നടത്തിയതും എന്റെ ഭാഗത്തുനിന്ന് വീക്ഷിക്കുമ്പോള്‍ ന്യായീകരിക്കത്തക്കതാണെന്ന് ശരിയാ ണെന്നും എനിക്ക് തോന്നുന്നു. ഒരു വലിയ ശത്രുവിനെ നേരിടാന്‍ അത്രതന്നെ വലിയ പദ്ധതിയും തയ്യാറെടുപ്പുകലും ആവശ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശാന്തമായി ഓരോ പ്രവര്‍ത്തകരോടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് അവരെ സംഘടിപ്പിച്ചുകൊണ്ടുവന്ന പ്രവര്‍ത്തനവും അതിന്റെ ഫലമായി മായാവതിക്കുണ്ടായ തിരിച്ചടിയും വളരെ നീണ്ടകാലത്തെ പ്രവര്‍ത്തനഫലമാണ്. അവരുടെ തന്നെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ തുറന്ന് കാട്ടപ്പെടുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. 2007 മുതല്‍ 2012 വരെ യു. പി.യില്‍ ഗവണ്‍മെന്റിനെ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു. ബ്രഹ്മ ണര്‍ മായാവതിയുടെ കഴുത്തില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ആ കാലയളവില്‍ ബഹുജന്‍ സമാജിനെ തകര്‍ത്ത് തരിപ്പണമാക്കി. അതുകൊണ്ടാണ് മായാവതി 220 സീറ്റുകളില്‍നിന്ന് 2012-ല്‍ 80 സീറ്റുകളിലേക്ക് നിപതിച്ചത് ജനങ്ങള്‍ ഇത് സ്വയം ബോദ്ധ്യപ്പെട്ട് തുടങ്ങുമ്പോഴേക്കും ഞങ്ങളുടെ വേദി തയ്യാറായിക്കഴിഞ്ഞിട്ടു ണ്ടായിരുന്നു. തല്‍സമയം 2012-ല്‍ തന്നെ ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചു. യു.പി. യിലെ 403 സീറ്റുകളില്‍ വെറും 9 സീറ്റായിരുന്നു. 2014-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മായാവതിയുടെ അസംബ്ലിതല കണക്ക് എന്നത് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അതായത് ബഹുജന്‍ സമാജ് മായാവതിയുടെ യഥാര്‍ത്ഥ മുഖവും അവരുടെ ബഹുജന്‍ നയവിരുദ്ധതയും ബഹുജന്‍ സമാജ് തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്തു.

അംബ്ദക്കര്‍- കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ പുന്‍തുടര്‍ച്ചക്കാരന്‍ താങ്കളാണെന്ന് അവകാശപ്പെടുന്നുണ്ടോ? അങ്ങിനെയെങ്കില്‍ മായാവതിയുടെ സ്ഥാനം എന്താണ്? ആ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അവകാശി താങ്കളാണെന്ന് അവകാശപ്പെടാന്‍ എങ്ങനെ കഴിയും?
ഞാന്‍ അംബേദ്ക്കര്‍ കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരനാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് ഞാനല്ല. ഞാന്‍ എങ്ങനെയുള്ള ആളാണെന്നും എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലിയിരിത്തേണ്ടതും ബഹുജന്‍ സമാജാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പ്രവര്‍ത്തനം എന്റെ തിരിച്ചറിവിനനുസരിച്ചുള്ളതാണ്. കാന്‍ഷിറാംജിയോട് അടുപ്പ മുണ്ടായിരുന്ന ഭടന്മാര്‍ പ്രസ്ഥാനം വിട്ടു പോകുകയോ തിരിച്ച് മായാവതിയുടെ കാല്‍കീഴിലേക്ക് വീഴുകയോ ചെയ്തപ്പോള്‍ എനിക്കും വേണമെങ്കില്‍ അപ്രകാരം പ്രവര്‍ത്തിക്കാമായിരുന്നു. പുറം കാണിച്ചു കൊടുക്കാതെ അവരെ വെല്ലുവിളിക്കാനും തുറന്നു കാണിക്കാനും ഇഷ്ടപ്പെട്ടത്. ഞങ്ങളുടെ പ്രവര്‍ത്തനം എപ്രകാരമാണ് ഭാവിയില്‍ വിലയിത്തപ്പെടുക എന്നത് കാലം തെളിയിക്കും; ഞാന്‍ അതിനെക്കുറിച്ച് തീരെ ഉത്കണ്ഠപ്പെടുന്നില്ല. പക്ഷെ, ഞാന്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തത് എന്നുള്ളതില്‍ എനിക്ക് സന്തോഷവും സംതൃപ്തി യുമുണ്ട്; അതായത്, കാന്‍ഷിറാംജി തെളിയിച്ച ദീപം കെടാതെ സൂക്ഷിക്കുക എന്നത്.

അതുപോലെ തന്നെ, മായാവതിയുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടതും ഇനിയും ബഹു ജന്‍ സമാജ് തന്നെയാണ്. പക്ഷെ, സൂക്ഷ്മമായി നാം നോക്കുമ്പോള്‍ ജനങ്ങള്‍ വിധി കല്‍പ്പിച്ചു കഴിഞ്ഞിട്ടു ണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ഇനിയും കഴിവോ, സത്യ സന്ധതയോ ഉള്ള ഒരു നേതാവല്ല. അവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന വിശ്വസ്തത നഷ്ടപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടിയെ നയിക്കാനുള്ള ധാര്‍മ്മിക അവകാശം അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. അവര്‍ പാര്‍ട്ടിയില്‍നിന്ന് സ്വയം രാജിവെച്ചൊഴിഞ്ഞ് നേതൃത്വം കാന്‍ഷിറാം അനുഭാവികളെ ഏല്‍പ്പി ക്കണം. അവര്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും എടുക്കാം. അതും പോരെങ്കില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും ബഹുജന്‍ സമാജ് കുറച്ചുകൂടി കോടികള്‍ സമാഹരിച്ച് അവരുടെ ചെലവിനായി കൊടുക്കാം, പക്ഷെ എന്തു തന്നെ ആയാലും ഞങ്ങളുടെ മഹാന്‍മാരായ ഗുരുക്കന്മാരും നേതാക്കളും പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ ഇനിയും നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. സേവ് ബഹുജന്‍ പ്രസ്ഥാനം അവര്‍ പുറത്തു പോകുന്നതുവരെ തുടരും എന്ന കാര്യം വളരെ വ്യക്തമായിതന്നെ ഞങ്ങള്‍ അവരോട് പറയുകയാണ്.

ബി. എസ്. പി.യുടെ പിന്‍തുടര്‍ച്ചക്കാരില്‍ മൂന്നമനോ നാലാമനോ പത്താമനോ പോലുമാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും എന്ന വാക്ക് ഞാന്‍ ആവര്‍ത്തിച്ച് പറയുകയാണ്. ഈ അനന്തരാവകാശി നാടകം തന്നെ മായാവതിയാണ് തുടങ്ങിയത്. ബി. എസ്. പി. ഒരു തൊഴില്‍ ശാഖയോ, ആരുടെയെങ്കിലും സ്വകാര്യ കമ്പനിയോ അല്ല (മായവതിക്ക് വിവരമില്ലാത്തതുകൊണ്ട് അങ്ങിനെയാണ് കരുതുന്നത്). അങ്ങിനെ ആയിരുന്നെങ്കില്‍ അതിന്റെ ഉടമയ്ക്ക് തന്റെ കാലശേഷം തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം അത് മുന്നോട്ടു കൊണ്ടുപോകാന്‍ അടുത്ത അവകാശിയായി ആരെയെങ്കിലും ചുമതലപ്പെടുത്തി യിരിക്കുന്ന തായി പ്രഖ്യാപിക്കാമായിരുന്നു. ബി. എസ്. പി. ബഹുജന്‍ സമാജിന്റെ പാര്‍ട്ടിയാണ്- ലക്ഷക്കണക്കിന് കാന്‍ഷിറാം അനുയായികളുടെയും അതിനുവേണ്ടി ആത്മാര്‍പ്പണം നടത്തിയവരുടെയും. മായാവതി പുറത്തു പോകുമ്പോള്‍ (അധികം വൈകാതെ പോകുമെന്ന് എനിക്കുറപ്പുണ്ട്) യഥാര്‍ത്ഥ കാന്‍ഷിറാം മിഷനറി പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് കൂടിയാലോചിച്ചായിരിക്കും ഇനി ആരാണ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കേണ്ടതെന്ന്. അത് ജനാധിപത്യപരവും സുതാര്യവുമായിരിക്കും എന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ എനിക്ക് സാധിക്കും.

ബഹുജന്‍ സമാജ് പ്രസ്ഥാനത്തിന്റെ വിശ്വാസധാര എന്തൊക്കെ എന്ന് വിശദീകരിക്കാമോ? ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ പ്രായോഗിതക എന്താണ്?

സേവ് ബഹുജന്‍ പ്രസ്ഥാനം ബി. എസ്. പി.യില്‍ മായാവതിയുടെ സ്വാര്‍ത്ഥവും ഇടുങ്ങിയ ചിന്തയിലൂന്നിയ അഴുക്കുപിടിച്ച രാഷ്ട്രീയവും മൂലം കയറിക്കൂടിയിട്ടുള്ള അഴുക്കും, ചവറും വിഷവും വൃത്തിയാ ക്കാന്‍വേണ്ടി ദേശീയ തലത്തില്‍ അതിനകത്തു തന്നെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ബി. എസ്. പി. സ്വന്തം ഭവനമാണെന്നും എന്തും അതില്‍ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകള്‍ എപ്രകാരം വന്നതായാലും അത് ഇന്ന് വൃത്തിയാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ആത്മാര്‍ത്ഥമായി ചിന്തിക്കുന്നവരുടെ സ്വയം തിരുത്തല്‍ പ്രക്രിയയാണ് ഇതെന്നും വിലയിരുത്താവുന്നതാണ്. ബി. എസ്. പി. കെട്ടിപ്പടുക്കു ന്നവര്‍ക്ക് മാത്രമെ അതില്‍ അഴുക്കും ചപ്പുചവറുകളും നിറഞ്ഞ സാഹചര്യം മനസ്സിലാക്കാന്‍ കഴിയൂ. അവര്‍ക്ക് മാത്രമേ അതിനെ രക്ഷിക്കാന്‍ കഴിയൂ. ഞങ്ങള്‍ അത് ചെയ്യുന്നുവെന്ന് മാത്രമേയുള്ളൂ. ബി. എസ്. പി.ക്കകത്ത് മായാവതിയും മനുവാദികളും കൊണ്ടിട്ട അഴുക്കും മറ്റും എടുത്ത് പുറത്തെറിഞ്ഞ് അത് ശുദ്ധിയാകുന്നതുവരെ ബഹുജന്‍ സമാജിന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ശരിയായതും വിശ്വാസയോഗ്യവുമായ മറ്റൊരു പ്രസ്ഥാനമാണ് ബഹുജന്‍ പ്രസ്ഥാനം. മാത്രമല്ല ജനാധിപത്യത്തിന് ഒട്ടും ഇടംകൊടുക്കാത്ത് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്വന്തം തൊഴില്‍ ശാലകളായി കണ്ടുവരുന്നു. രാഷ്ട്രീയ നേതാക്കളുടെ ഈ രാജ്യത്തെ രാഷ്ട്രീയത്തിനും ജനാധിപത്യപരവുമായ ഭാഷാശൈലിക്കും ഒരു പുനര്‍നിര്‍വ്വചനം നല്‍കുകയാണ് സേവ് ബഹുജന്‍ പ്രസ്ഥാനം. നേതാക്കളും പ്രവര്‍ത്തകരും യഥാക്രമം യജമാനനും ഭൃത്യന്മാരും പോലെയാകാതെ തുല്യനിലവാരമുള്ള പങ്കാളികളായി കാണുകയും പ്രവര്‍ത്തകരുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തുകൊണ്ട് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നതില്‍ ഒരു പ്രധാന പങ്കാണ് സേവ് ബഹുജന്‍പ്രസ്ഥാനം നിര്‍വ്വഹിക്കുന്നത്. മായാവതിയെപ്പോലെയുള്ള നേതാക്കള്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ള ചട്ടുകവത്കരണ സമ്പ്രദായത്തെ വളര്‍ത്തുന്ന ജന്മിത്വ ജനാധിപത്യ ത്തില്‍നിന്ന് ഈ രാജ്യത്തെ ജനാധിപത്യം വളരേണ്ടകാലം സമാഗതമാ യിരിക്കുന്നു.

മായാവതി നയിക്കുന്ന ബി.എസ്.പി.ക്കെതിരെ ഒരുപാട് ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരം നാമാവശേഷമായ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ബഹുജന്‍ സമാജ് പ്രസ്ഥാനത്തെ വിഷമ വൃത്തിയിലാക്കുമെന്ന് താങ്കള്‍ കരുതുന്നില്ലേ?

വിഷമവൃത്തിയിലാക്കുകയല്ല, മറിച്ച് അത് ബഹുജന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ആദ്യമായി, അത്തരം പ്രസ്ഥാനങ്ങള്‍ എങ്ങിനെയാണ് രൂപപ്പെട്ടു എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അവയില്‍ മിക്കതും കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടക്ക് മായാവതി അനാവശ്യമായി അന്യായമായി പുറത്താക്കപ്പെട്ടവരാല്‍ രൂപീകരിക്ക പ്പെട്ടിട്ടുള്ളതാണ്. അവര്‍ വെറുതെ വീട്ടിലിരിക്കണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് മായാവതി, തന്നിഷ്ടപ്രകാരം അച്ഛന്റെ പലചരക്കുകട നടത്തുന്നതുപോലെ യാണ് ഇത്രയും നാള്‍ ബി. എസ്.പി.യെ കൊണ്ടു നടന്നിരുന്നത്. കാന്‍ഷിറാംജിയുടെ മിഷനറി പ്രവര്‍ത്തകരെയെല്ലാം പുറത്താക്കി തല്‍സ്ഥാനത്ത് അവരുടെ മനുവാദി ചട്ടുകങ്ങളെ പ്രതിഷ്ഠിച്ചു. ഈ തകര്‍ച്ച ആദ്യമായി ഉണ്ടാക്കിവെച്ചത് മായാവതിയും അവരുടെ വൃത്തികെട്ട രാഷ്ട്രീയവുമാണ്. മായാവതിയെപ്പോലെ ഇടുങ്ങിയ മനസ്സും ഹൃദയവുമുള്ള ഒരു നേതാവിന് ബഹുജന്‍ പ്രസ്ഥാനം പോലുള്ള ചരിത്രപരമായ ഒരു മഹാപ്രസ്ഥാനം നയിക്കാന്‍ കഴിയില്ല.

യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള ചെറിയ ഗ്രൂപ്പുകള്‍ അവരുടെ വഴിയിലൂടെ ചെയ്തുവരുന്ന പ്രവൃത്തി നേരിട്ടോ അല്ലാതെയോ ബഹുജന്‍ പ്രസ്ഥാനത്തിന് ഗുണമാണ് ഉണ്ടാക്കുക. അവരെ ആ പ്രവൃത്തി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ കഴിവും സത്യസന്ധതയുമുള്ളവരാണെങ്കില്‍ ഏഴുമടങ്ങ് നിലനില്‍ക്കും. അല്ലാത്തപക്ഷം അധികം വൈകാതെ അസ്തമിക്കും പക്ഷേ, മനുവാദി പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി. ജെ. പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയില്‍ ചേരുന്നതിനെക്കാളും നല്ലത് അത്തരത്തിലുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായി നില്‍ക്കുന്നതുതന്നെയാണ്. ഞാന്‍ ഡാര്‍വ്വിന്റെ 'അനുയോജ്യാതി ജീവന സിദ്ധാന്ത''ത്തിലാണ് വിശ്വസിക്കുന്നത്. കഴിവും സത്യസന്ധ്യതയുമുള്ളത് അതിജീവിക്കും. ബാക്കിയുള്ളത് പിന്‍തള്ള പ്പെടുകയോ നാമാവശേഷമാവുകയോ ചെയ്യും. അതുകൊണ്ട് എന്റെ കാഴ്ചപ്പാടില്‍ ശരിയെന്ന് തോന്നുന്ന വഴിയിലൂടെ കഴിവിന്റെ പരമാവധി മുന്നോട്ടു പോവുകയാണ് മറ്റുള്ളവയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താതെ നാം ചെയ്യേണ്ടത്.

മായാവതി ബഹുജന്‍ ആശയസംഹിതയെ ബലികഴിച്ച, കാന്‍ഷി റാംജി കെട്ടിയുണ്ടാക്കിയ ശക്തമായ സംഘടനാ സംവിധാനത്തെ നശിപ്പിച്ചു; അര്‍പ്പിത മനസ്സുകളെ പാര്‍ട്ടി പടയാളികളെ പുറത്താക്കി, ബ്രാഹ്മണ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടും ഈ പ്രസ്ഥാനത്തിന്റെ രക്ഷകസ്ഥാനം തനിക്കാണെന്ന് അവകാശപ്പെ ടുന്നു. ഞങ്ങള്‍ക്കതൊന്നും സ്വീകാര്യമല്ല. ഞങ്ങള്‍ ഈ പ്രസ്ഥാനം എന്‍.സി. എസ്.ബി.എം. തുടങ്ങിയതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താ ക്കുന്ന നടപടി അവര്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നാലോ എന്ന ഭീതിമൂലം മായാവതി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നത് നിങ്ങളെ അത്ഭുതപ്പെടു ത്തന്നതായിരിക്കും. വളരെ ക്രുദ്ധയായ നേതാവായ മായാവതി ഇന്ന് വളരെ ഇണക്കമുള്ളവളായി ഞങ്ങളുടെ എന്‍.സി.എസ്.ബി.എം. പ്രസ്ഥാനത്തെ ഭയപ്പെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പുറത്താക്കിയ നാടിന്റെ നാനാഭാഗത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് തിരിച്ച് ബി. എസ്. പി.യിലേക്ക് വരാന്‍ ആവശ്യപ്പെട്ട് തന്റെ ചട്ടുകങ്ങള്‍ക്കൊപ്പം കെഞ്ചിനടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ വിജയത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും കുറച്ച് നട്ടെല്ലില്ലാത്തവര്‍ പാര്‍ട്ടിയിലേക്കുതന്നെ തിരിച്ചു പോയിട്ടുണ്ട്. പക്ഷേ അവരാരും പൂര്‍ണ്ണമായും യോജിച്ചിട്ടില്ല. കാരണം അവരുടെ പൂര്‍വ്വകാല ചെയ്തി കളായ ''ഉപയോഗിച്ചു വലിച്ചെറിയുക'' എന്ന രീതികള്‍ അറിയുന്നതു കൊണ്ട് മായാവതിയുള്ള നേതൃത്വത്തില്‍ തങ്ങള്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ഇത് സമൂഹത്തിലെ ഒരു ഉന്മഥന പ്രക്രിയയാണ്. അത് നാം മനസ്സിലാക്കുകയും സ്വാഗതം ചെയ്യുകയുംവേണം. ഈ സാമൂഹ്യ-രാഷ്ട്രീയ കടച്ചിലില്‍നിന്ന് പുറത്തുവരുന്നത് ഈ സമൂഹത്തിന് ഗുണകരമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.