"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 9, ചൊവ്വാഴ്ച

ജനകീയ ബജറ്റ് പ്രസ്ഥാനത്തിന്റെ ആവശ്യകത - യു. പി. അനില്‍കുമാര്‍

യു പി അനില്‍കുമാര്‍
വരുമാനവും തൊഴിലും ആസ്തിയും വര്‍ദ്ധിപ്പിക്കു വാന്‍ പട്ടിക വിഭാഗങ്ങള്‍ ബജറ്റ് വിഹിതം പരമാവധി പ്രയോജനപ്പെടുത്തുക

സാമ്പത്തിക വീക്ഷണകോണിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മുഖ്യമായും ജനങ്ങളില്‍നിന്നു പിരിക്കു ന്ന നികുതിപ്പണം കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായ ഗവണ്‍മെന്റ് ഓരോ വര്‍ഷവും അതു പിരിച്ചെടുക്കുന്ന നികുതിപ്പണത്തില്‍നിന്നും ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി അവരു ടെ വിഹിതം ബജറ്റിലൂടെ തിരികെ നല്‍കേണ്ടതുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കാകട്ടെ ബജറ്റിലൂടെ മാറ്റിവയ്ക്കുന്നത് രാജ്യസമ്പത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ആണെന്ന് തിരിച്ചറിയാതെ അത് സര്‍ക്കാരിന്റെ ആനുകൂല്യമായോ സൗജന്യമായോ കരുതുന്നു. അതിലൂടെ ജനങ്ങളുടെ വിഹിതം ജനങ്ങള്‍ക്കു തന്നെ തിരിച്ചു കൊടുക്കാന്‍ ശമ്പളം കൊടുത്തു ചുമതലപ്പെടുത്തിയ പൊതുജനസേവകനായ ഉദ്യോഗസ്ഥനെ തങ്ങളുടെ ജീവിതം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ജന്മിയെപ്പോലെ കണ്ട് വിധേയത്വ പൂര്‍ണ്ണമായി നില സ്വീകകരിക്കുകയും അതുകാരണം ഉദ്യോ സ്ഥനാകട്ടെ ഒരു ഫ്യൂഡല്‍ മാടമ്പിയെപ്പോലെ ജനങ്ങളോട് പെരുമാറു കയും ചെയ്യുന്നു.

ഇതിനെല്ലാം ഒരു മാറ്റം വരണമെങ്കിലും സാമൂഹ്യ സാമ്പത്തിക മേഖല കളില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിശിഷ്യാ പട്ടിക വിഭാഗ ങ്ങളുടെ സാമൂഹ്യ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിലും അവര്‍ക്ക് ഭരണഘടനാപരമായി അവകാശമുള്ളതും ബജറ്റിലൂടെ നിയമാനുസൃതം മാറ്റിവയ്ക്കുന്നതുമായ തുക അവരുടെ സാമ്പത്തിക വികസനത്തിന് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ബോധപൂര്‍വ്വമായ പരിശ്രമം നടത്തേണ്ടതുണ്ട്. അതിനായി ബജറ്റില്‍ രൂപീകരണ നിര്‍വ്വഹണ വിലയി രുത്തല്‍ വേളകളിലെല്ലാം പട്ടികവിഭാഗക്കാരുടെ സജീവമായ ശ്രദ്ധയും പങ്കാളിത്തവും അനിവാര്യമാണ്. ജനങ്ങളെ ബജറ്റ് പ്രക്രിയയില്‍ ഭാഗഭാ ക്കാക്കുക വഴി ജനങ്ങളുടെ സാമ്പത്തിക അവകാശത്തെ ഉറപ്പിച്ചു നിര്‍ത്തി അവരുടെ പുരോഗതി സാധ്യമാക്കുന്ന മുന്നേറ്റത്തെയാണ് ജനകീ യ ബജറ്റ് പ്രസ്ഥാനംകൊണ്ട് വിഭാവന ചെയ്യുന്നത്.

എവിടെ എന്റെ വിഹിതം? ജനങ്ങളില്‍ ബജറ്റ് സാക്ഷരത കൈവരുത്തുക

ജനകീയ ബജറ്റ് പ്രസ്ഥാനത്തിന്റെ ആണിക്കല്ല് എന്നു പറയുന്നത് തങ്ങളുടെ സാമ്പത്തിക അവകാശത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അവബോ ധമാണ്. നിലവില്‍ പട്ടിക വിഭാഗങ്ങള്‍ കരുതുന്നത് സര്‍ക്കാര്‍ തങ്ങള്#ക്ക് സൗജന്യമായി എന്തോ ആനുകൂല്യങ്ങളോ സൗകര്യങ്ങളോ ചെയ്തുതരുന്നു വെന്നും ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടേയും നേതാക്കളുടേയും ദയാവായ്പിലൂടെയാണ് തങ്ങളുടെ പുരോഗതി കടന്നുപോകുന്നത് എന്നുമാണ്. എന്നാല്‍ തങ്ങള്‍ക്കു ലഭിക്കുന്ന സേവങ്ങളും അതിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഫണ്ടും ആരുടേയും ഔദാര്യമോ സൗജന #്‌യമോ ആനുകൂല്യമോ അല്ലെന്നും ആരുടെയും കുടുംബസ്വത്തോ പൈതൃക സ്വത്തോ അല്ലെന്നും മറിച്ച് രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട വിഹിതമാണ്. രാജ്യത്തിലെ തന്റെ പങ്കാണ്, ഷെയര്‍ ആണ് എന്നു തിരിച്ചറിയുകയും എവിടെ എന്റെ വിഹം എന്ന് അഭിമാനപൂര്‍വ്വവും അധികാരപൂര്‍വ്വവും ചോദിച്ചുവാങ്ങാന്‍ പഠിക്കുക യും ചെയ്യണം. അത്തനം ബജറ്റ് സാക്ഷരത ജനങ്ങള്‍ക്ക് വിശിഷ്യാ പട്ടിക വിഭാഗങ്ങളുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

ബജറ്റ് ജാഗ്രതാ സമിതികള്‍

സാധാരണ ഗതിയില്‍ ജനങ്ങള്‍ ബജറ്റ് കാണുകയോ വായിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല. സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളം ബജറ്റ് സാക്ഷരതയില്‍ വളരെ വളരെ പിന്നിലാ ണ്. ജനങ്ങളില്‍ ബജറ്റ് സാക്ഷരതയും ബജറ്റ് അവബോധനവും കൈവര ണമെങ്കില്‍ ബജറ്റിന്റെ പ്രാധാന്യവും അതിന്റെ പ്രയോജന ക്ഷമതയും ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിലവില്‍ ഒരു ശക്തമായ രാഷ്ട്രീയ- ഉദ്യോഗസ്ഥ- കോണ്‍ട്രാക്റ്റ് മാഫിയയാണ് പാവപ്പെട്ട ജനങ്ങളുടെ, വിശിഷ്യാ പട്ടികജന വിഭാഗങ്ങളുടെ ബജറ്റ് വിഹിതം തട്ടിയെടുക്കുന്നതും തിന്നുമുടിക്കുന്നതും നല്‍കാതിരിക്കുന്നതും ഈ അവസ്ഥ മാറണമെങ്കില്‍ ബജറ്റിനെ ജാഗ്രതയോടെ വീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമുള്ള പൗരന്മാര്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നു മാത്രമല്ല, നിലവില്‍ വകമാറ്റലും തുക പാഴാക്കലും അഴിമിതിയും പോലെയുള്ള ബജറ്റ് വിരുദ്ധമായ, ജനവിരുദ്ധമായ നടപടികള്‍ സമൂഹ ത്തില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പണം എവിടെയു ണ്ടോ അത്തരം സ്ഥലങ്ങളിലെല്ലാം വിവിധ വകുപ്പുകള്‍, ഓഫീസുകള്‍, ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങി എല്ലായിടങ്ങളിലുമുള്ള ബജറ്റ് വിനിയോഗം പരിശോധിക്കുകയും അഴിമതിയും ക്രമക്കേടുകളും ദുരുപയോഗവും വിനിയോഗ രാഹിത്യവും പുറത്തുകൊണ്ടുവരികയും അത്തരം നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജനകീയ കൂട്ടായ്മയാണ് ബജറ്റ് ജാഗ്രതാ സമിതികള്‍.

സി ബേസ് (C BASE- Centre for Budget Analysis and Social Empowerment) ജനങ്ങളുടെ സ്വന്തം ബജറ്റ് സ്‌കൂള്‍
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ വിശിഷ്യാ പട്ടിക വിഭാഗക്കാരുടെ സാമ്പത്തിക പുരോഗതിക്കായി ഓരോ വര്‍ഷവും ആയിരക്കണക്കിന് കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വകയിരു ത്തുന്നുണ്ട്. എന്നാല്‍ ഈ തുകയെക്കുറിച്ചും അവ എങ്ങനെ സ്വന്തം പുരോഗതിക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ജനങ്ങള്‍ അജ്ഞരായതിനാല്‍ അവര്‍ക്ക് ലഭിക്കേണ്ട തുക വകമാറ്റി ചെലവഴിക്കു കയോ ചെലവഴിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബജറ്റ് അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കുകയും രാജ്യ ത്തിന്‍റെ സാമ്പത്തിക വികസന പ്രക്രിയയയില്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഇഴുകിച്ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ സാമ്പത്തിക വികസന പാതയില്‍ വിഘാതമായി നില്‍ക്കുന്ന സാമൂഹ്യ- രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകളെ പരമാവധി ഒഴിവാക്കിയെടുക്കുകയും ചെയ്യുന്നതിനുവേണ്ട അക്കാദമിക് പിന്തുണയും നിയമപരമായ സഹായ വും പരിശീലനവും നല്‍കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത രാഷ്ട്രീയ രഹിതവും മതരഹിതവും ജാതിരഹിതവുമായ ഒരു സ്‌കൂളാണ് സി-ബേസ്.

തുടരും....