"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും തകരുന്ന മത്സ്യമേഖലയും - എം ബി ജയഘോഷ്

ഡോ. മീനാകുമാരി അധ്യക്ഷയായ ആഴക്കടല്‍ മത്സ്യബന്ധന ത്തിന്റേയും മാര്‍ഗ നിര്‍ദേശങ്ങളുടേയും സമഗ്രമായ പുനരവലോ കനത്തിനുള്ള വിദഗ്ധ സമിതി (Expert Committee Constituted for Comprehensive Review of the Deep Sea Fishing Policy and Guidelines) കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശ കള്‍ ഇന്ത്യയിലെ കോടിക്കണക്കിന് മത്സ്യത്തൊഴിലാളി കളുടേയും മത്സ്യബന്ധന വുമായി ബന്ധപ്പെട്ടു ജീവിക്കു ന്ന ജനങ്ങളേയും ദോഷകരമായി ബാധിക്കുന്നതാണ്. 

ഇന്ത്യയുടെ തനതായ സാമ്പത്തിക മേഖലയിലെ (Exclusive Economic Zone) കടലിനെ 200 മീറ്റര്‍ വരെ ആഴമുള്ള തീരമേഖല, 200 നും 500 നും മീറ്ററിനിടയിലുള്ള ആഴത്തിലുള്ള സ്പര്‍ശ മേഖല (Buffer Zone), 500 മീറ്ററിനു മേല്‍ ആഴമുള്ള ആഴക്കടല്‍ മേഖല എന്നിങ്ങനെ വേര്‍തിരി ക്കുന്നതിനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയിലുള്ള ബഫര്‍ സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെ നിരോധിക്കണമെന്നാണ് പ്രധാന ശുപാര്‍ശ. അതോടൊപ്പം വിദേശ മൂലധന ബന്ധമുള്ള മത്സ്യബന്ധന കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ മത്സ്യബന്ധനം നടത്താനുള്ള അനുമതിയും ശുപാര്‍ശ ചെയ്യപ്പെട്ടി രിക്കുന്നു.

കേന്ദ്ര സര്‍ക്കാരാകട്ടെ മീനാകുമാരി കമ്മീഷനെതിരേ മത്സ്യബന്ധന തൊഴിലാളികളില്‍ നിന്നും മത്സ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങ ളേയും പ്രക്ഷോഭങ്ങളേയും മറികട ക്കാനുള്ള സൂത്രപ്പണി എന്ന നിലയില്‍ മീനാകുമാരി കമ്മീഷന്‍ ശുപാര്‍ശ കള്‍ എന്നു പരാമര്‍ശിക്കാതെ അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ ഇറക്കിക്കഴിഞ്ഞു. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക എന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ നിരാകരി ക്കുന്നതിനായി തങ്ങള്‍ ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിട്ടില്ല എന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മോദി ഗവണ്‍മെന്റ്. യഥാര്‍ത്ഥ ത്തില്‍ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കാള്‍ ഒരു പടികൂടി കടന്ന് വിദേശ മത്സ്യബന്ധന കപ്പലുകളുടെ എണ്ണത്തില്‍ പോലും യാതൊരു നിയന്ത്രണവുമില്ലാതെ അനുവദിക്കുക യാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇപ്രകാരം സമുദ്ര മേഖല കൂടി വിദേശ മൂലധന ശക്തികള്‍ക്ക് അടിയറ വെച്ചിരിക്കുക യാണ്.

ട്യൂണ (ചൂര) വര്‍ഗത്തിലുള്ള മത്സ്യങ്ങള്‍ ധാരാളമായി ഇന്ത്യയുടെ സമുദ്ര മേഖലയില്‍ ഉണ്ടെന്നും ഇവ പിടിക്കപ്പെടാതെ പോകുന്നതിനാല്‍ ഇന്ത്യക്ക് വന്‍തോതില്‍ വിദേശ നാണ്യം നഷ്ടപ്പെടുന്നു വെന്നുമാണ് വിദേശ മത്സ്യ ബന്ധന കപ്പലുകളെ ഇന്ത്യന്‍ കടലില്‍ അനുവദിക്കുന്നതിന് പറയുന്ന ന്യായം. ഇത് പൂര്‍ണമായും തെറ്റാണെന്ന് കണക്കുകള്‍ പറയുന്നു. CMFRI (കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം) നല്കുന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ കപ്പലുകള്‍ പിടിച്ച ട്യൂണയുടെ അളവ് വര്‍ഷത്തില്‍ 1900 ടണ്‍ ആണ്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ തൂത്തുര്‍ ഗ്രാമത്തിലെ പരമ്പരാഗത മീന്‍പിടു ത്തക്കാര്‍ വര്‍ഷത്തില്‍ 45,000 ടണ്‍ വരെ പിടിച്ചിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ വിദേശ കപ്പലുകളെ അനുവദിക്കുന്ന തിനായി പറയുന്ന ന്യായം തെറ്റാണെന്നു കാണാം. 

മത്സ്യ ലഭ്യത കൂട്ടുവാന്‍ ലക്ഷ്യം പ്രഖ്യാപിച്ചാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയില്‍ ആഴമുള്ള കടലിനെ ബഫര്‍ സോണായി കണക്കാക്കി മത്സ്യബന്ധന നിരോധന മേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ നിര്‍ദിഷ്ട മേഖല വളരെ വിശാലമാണ്. ഇത് ഇന്ത്യയുടെ കടലിലെ തനതു സാമ്പത്തിക മേഖലയുടെ 10% വരും. ഈ വിശാലമായ മേഖലയില്‍ നിരീക്ഷണം നടത്തുന്നതിനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ഉള്ള സംവിധാന ങ്ങള്‍ രാജ്യത്തിനില്ല. ഫലത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കരയില്‍ നിന്നു തന്നെ തടയുമ്പോള്‍ വിദേശ കപ്പലുകളുടെ തേര്‍വാഴ്ച യായിരി ക്കും ഇന്ത്യന്‍ കടലില്‍ നടക്കുക. 60 കി. മീറ്ററില്‍ അധികം നീളമുള്ള വലകള്‍ ഉപയോഗിക്കുന്ന വിദേശ മത്സ്യബന്ധന കപ്പലുകളെ അനുവദിക്കു ന്നതിലൂടെ ഇന്ത്യയുടെ മത്സ്യ സമ്പത്ത് പൂര്‍ണമായും വിദേശ മൂലധന ശക്തികളുടെ കൈകളിലായിരിക്കും എത്തിച്ചേരുക.

മത്സ്യ സമ്പത്തു സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് പ്രത്യേക സമുദ്ര ജൈവ (Exclusive Marine Eco System) യുടെ അടിസ്ഥാന ത്തിലാ യിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതിന് വിരുദ്ധമായ ബഫര്‍ സോണ്‍ തിരിക്കല്‍ തികച്ചും അശാസ്ത്രീയമാണ്.

ലോക സമുദ്രങ്ങളിലെ ഫിഷിങ് ഗ്രൗണ്ടുകള്‍ എന്നറിയപ്പെടുന്ന, വന്‍ തോതില്‍ മത്സ്യം ലഭ്യമാകുന്ന മേഖലകള്‍ പ്രതിവര്‍ഷം ശോഷിച്ചു വരികയാണ്. ആഗോള താപനം, വ്യവസായ മലിനീകരണം, കാര്‍ബണ്‍ ഡയോക്‌സൈഡ് വന്‍തോതില്‍ ജലത്തില്‍ ലയിക്കുന്നത്, അമിതമായ മത്സ്യബന്ധനം എന്നിവ മൂലമാണ് ഈ ശോഷണം സംഭവിക്കുന്നത്. യൂറോപ്പിലെ ഫിഷിങ് ഗ്രൗണ്ടുകള്‍ വന്‍തോതില്‍ ക്ഷയിച്ചു കഴിഞ്ഞിരി ക്കുന്നു. അവിടെ പലയിനം മത്സ്യങ്ങളുടേയും ഓരോ വര്‍ഷവും ലഭിക്കുന്ന അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് മത്സ്യബന്ധന രംഗത്ത് മുതല്‍ മുടക്കിയിട്ടുള്ള മൂലധന ശക്തികളേയും പ്രതിസന്ധിയി ലാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇനിയും നശിച്ചിട്ടില്ലാത്ത ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള ഫിഷിങ് ഗ്രൗണ്ട് മേഖലകള്‍ ചൂഷണം ചെയ്യേണ്ടത് വിദേശ മൂലധന ശക്തികള്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യയുടെ തനതു സാമ്പത്തിക മേഖലയില്‍ വരുന്ന ഈ ഫിഷിങ് ഗ്രൗണ്ടുകള്‍ മറ്റു മേഖലകള്‍ എന്നതു പോലെ വിദേശ മൂലധന ശക്തികള്‍ക്ക് അടിയറ വെക്കുന്നതിനാണ് നരേന്ദ്ര മോദിയുടെ രാജ്യദ്രോഹ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്. ഇന്ത്യയിടെ സാധാരണ ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മത്സ്യാഹാരം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ജന്തു പ്രോട്ടീന്‍ ( Animal Protein) ലഭ്യമാക്കുന്ന മത്സ്യം ഇന്ത്യന്‍ ജനതക്ക് അപ്രാപ്യ മാക്കുക യായിരിക്കും ഈ മേഖലയെ വിദേശ മൂലധന ശക്തികള്‍ക്ക് അടിയറ വെക്കുന്നതിലൂടെ ചെയ്യുന്നത്. അതിനെതിരേ മത്സ്യത്തൊഴിലാ ളികളുടേയും മറ്റു വിശാല ജനവിഭാഗങ്ങളുടേയും ഐക്യനിര പടുത്തുയര്‍ത്തി ഈ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്. 
--------------------------
കടപ്പാട്: 'സഖാവ്' മാസിക 2015 മെയ് ലക്കം.