"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 14, ഞായറാഴ്‌ച

ആദിവാസി: ഭൂമിനഷ്ടത്തിന്റെ നാള്‍വഴികള്‍

യു എന്‍ ദേബര്‍ 
1960 - ഏതെല്ലാം മേഖലകള്‍ പട്ടികവര്‍ഗ പ്രദേശമായി ഉല്‍പ്പെടുത്തണമെന്ന അന്വേഷണം നടത്തുന്നതിനായി യു എന്‍ ദേബര്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

1971 - സ്വകാര്യ വനം (നിക്ഷിപ്തമാക്കലും കൈമാറ്റവും) നിയമനം നിലവില്‍ വന്നു. നിക്ഷിപ്ത വനഭൂമിയില്‍ ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിന് വ്യവസ്ഥയുണ്ടായിരുന്നു.

1975 - പട്ടിക വര്‍ഗക്കാര്‍ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും) നിയമം കേരള സര്‍ക്കാര്‍ പാസാക്കപ്പെട്ടു.

1976 - ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്ട് ആരംഭിച്ചു.

1986 - 75 ലെ നിയമം ചട്ടങ്ങളോടെ നിലവില്‍ വന്നു. 4000 ല്‍ ഏറെ പരാതികള്‍ സ്വീകരിച്ചുകൊണ്ട്, അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നല്കാനുള്ള നടപടിക്രമം റവന്യൂ ഡിവിഷനല്‍ ഓഫീസര്‍മാര്‍ പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല.

1993 - 75 ലെ നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഡോ. നല്ലതമ്പി തേര നല്കിയ കേസില്‍ 6 മാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടു.

1996 - 75 ലെ നിയമം മറികടക്കാന്‍ കേരള നിയമസഭ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് ഇന്ത്യന്‍ പ്രസിഡന്റ് തിരിച്ചയച്ചു. ഇടതു വലതു പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ദേശീയ തലത്തില്‍ കൊണ്ടുപോയ ഒരോയൊരു വിഷയം.

1996 - പഞ്ചായത്ത് രാജ് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ ഏരിയ (പെസ) നിയമം പാര്‍ലമെന്റ് പാസാക്കുന്നു.

1999 - ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും 75 ലെ നിയമം ഭേദഗതി ചെയ്യുന്നു.

2000 - ഹൈക്കോടതി വിധിക്കെതിരേ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

2001 - സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു.

2001 - ഒക്ടോബര്‍ മാസം 16 ന് മുഖ്യമന്ത്രി എ കെ ആന്റണി വിളിച്ചു ചേര്‍ത്ത സമരപ്രതിനിധികളുടെ യോഗത്തില്‍ വെച്ച് ഒരു കരാറുണ്ടായി സമരം അവസാനിച്ചു.

2001 - കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആദിവാസി പുനരധിവാസ മിഷന്‍ നടപ്പില്‍ വന്നു.

2003 - കരാര്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 3 ന് വനഭൂമിയിലുള്ള അവകാശം ഉന്നയിച്ച് മുത്തങ്ങയില്‍ കുടില്‍ കെട്ടി. ഫെബ്രുവരി 19 ന് മുത്തങ്ങ വെടിവെപ്പ്.

2006  - വനാവകാശ നിയമം യാഥാര്‍ത്ഥ്യമായി.

2009 - 1999 ലെ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി

2014 - ജൂലൈയ് 9 ന് നില്പ് സമരം ആരംഭിച്ചു.

കടപ്പാട്: മാറ്റര്‍ 'കേരളീയം' മാസികയില്‍ നിന്നും ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.