"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 16, ചൊവ്വാഴ്ച

ഡോ.ബി.ആര്‍.അംബേദ്കര്‍; ചില ചിതറിയ ചിന്തകള്‍ - സി.കെ. തങ്കപ്പന്‍, ചുനക്കര

ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു പട്ടികജാതിക്കാ രന്‍ എന്നതിനപ്പുറമുളള ഡോ. അംബേദ്കറുടെ പ്രാധാന്യം അറിയാവുന്നവര്‍ അത് ബോധപൂര്‍വ്വം മറക്കുകയോ മറയ്ക്കു കയോ ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരണം നടത്തിയിരുന്ന, ഡല്‍ഹി, ബോംബെ, മദ്രാസ്, കല്‍ക്കത്ത എന്നീ സംസ്ഥാനങ്ങ ളുടെ ഭരണം, നേടിയെടുക്കുന്നതിനു വേണ്ടി ഇന്‍ഡ്യയിലെ ഉന്നതന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇന്‍ ഡ്യന്‍ സ്വാതന്ത്ര്യസമരം എന്ന് വിശേഷി പ്പിക്കുകയും, അവരാണ് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ് ഇന്‍ഡ്യയിലേയും ബ്രിട്ടീഷു കാര്‍ക്ക് കപ്പം കൊടുത്തു കൊണ്ട് നാടു ഭരി ച്ചിരുന്ന അഞ്ഞൂറിലധികം ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഡോ. ബി.ആര്‍. അംബേദ്ക റാണെന്ന യാഥാര്‍ത്ഥ്യം മറക്കുകയോ മറയ്ക്കുക യോ ചെയ്യുന്നു.

ഇന്‍ഡ്യയിലെ ജനങ്ങളില്‍ പകുതിയിലധികം വരുന്ന സ്ത്രീകള്‍, പുരുഷ മേധാവിത്വ ത്തിലാണ് കഴിഞ്ഞിരുന്നത്, കഴിയുന്നതും. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യതയും സ്വാതന്ത്ര്യവും നേടിക്കൊടുത്തത് ഡോ. അംബേദ്കറാണ്.

ഇന്‍ഡ്യയിലെ പ്രധാനമതമായ ഹിന്ദുമത ത്തിന്റെ നിയമമനുസരിച്ച് 'ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല'. മനുവിന്റെ ഈ നിയമത്തിന് ഇന്ന് പല വ്യാഖ്യാന ങ്ങളും വിശദീകരണങ്ങളും നല്‍കുന്നുണ്ടെങ്കിലും അവയെല്ലാം ഡോ. അംബേദ്കര്‍ സ്ത്രീകള്‍ക്കു നല്‍കിയ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും പരിരക്ഷകളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായവ യാണ്. ബാല്യത്തില്‍ പിതാവിന്റെയും യൗവ്വനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ പുത്രന്റെയും സംരക്ഷണത്തിന്റെ കീഴില്‍ കഴിയേണ്ട സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് ഹിന്ദുമത നിയമം നല്‍കിയ മനു പറയുന്നു.

ഇസ്ലാമതവും ക്രിസ്തുമതവും സ്ത്രീകളെ പുരുഷന് തുല്യരായി പരിഗണി ക്കുന്നില്ല. ഇസ്ലാമത നിയമ പ്രകാരം, മാതാപിതാക്കളുടെ സ്വത്തില്‍ പെണ്‍കുട്ടികള്‍ക്ക്, ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന്റെ പകുതിക്കേ അര്‍ഹതയുളളൂ. ഒരു പുരുഷന്‍ സാക്ഷ്യം നല്‍കുന്നതിന് തുല്യമാകുന്നതിന് രണ്ട് സ്ത്രീകള്‍ സാക്ഷ്യം നല്‍കേണം എന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.

ക്രിസ്തുമത സ്ഥാപകനായ അപ്പോസ്തലനായ പൗലോസ്, സ്ത്രീകള്‍ക്ക് പുരുഷനെക്കാള്‍ താഴ്ന്ന പദവിയാണ് നല്‍കുന്നത് എന്ന് പൗലോസ് പറയുന്നു.

സ്ത്രീകളില്‍ സഭകളില്‍ മൗനം പാലിക്കണം. സംസാരിക്കുവാന്‍ അവരെ അനുവദി ച്ചിട്ടില്ല. അവര്‍ കീഴ്‌പ്പെട്ടിരിക്കണം. ന്യായപ്രമാണവും അതു തന്നെ പറയുന്നുവല്ലോ. വല്ലതം പഠിക്കണമെന്നുണ്ടെങ്കില്‍ അവര്‍ വീട്ടില്‍ വച്ച് സ്വന്തം ഭര്‍ത്താക്കന്മാരോട് ചോദിച്ചു കൊളളുക. സ്ത്രീകള്‍ സഭകളില്‍ സംസാരിക്കുന്നത് ലജ്ജാകരമാണ്. 1 കൊരി. 14:34,35. പഠിപ്പിക്കുവാനോ പുരുഷന്റെമേല്‍ അധികാരം പ്രയോഗിക്കുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല. 1 തിമൊഥയൊസ് 2:12. പൗലോസി ന്റെ ഈ വാക്കുകളില്‍ നിന്ന് ക്രിസ്തുമതത്തില്‍, സ്ത്രീകള്‍ക്കുളള സ്ഥാനം എന്താണെന്ന് വ്യക്തമാണ്.

ഇന്ന് ഇന്‍ഡ്യയില്‍ സ്ത്രീകള്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സംഘം ചേരുന്നു; ശബ്ദിക്കുന്നു; പ്രവര്‍ത്തിക്കുന്നു. എവിടെ നിന്നാണ് സ്ത്രീകള്‍ക്ക് ഈ സമത്വബോധവും സ്വാതന്ത്ര്യചിന്തകളും ലഭിച്ചത്? ഡോ. അംബേദ്കര്‍ എഴുതിയ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 14-ഉം 15-ഉം ഭാഗങ്ങളാണ് സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും നല്‍കുന്നത്.

ഭാഗം : 14 - നിയമത്തിന്റെ മുന്നിലെ തുല്യത. രാഷ്ട്രം ഒരു വ്യക്തിക്കും നിയമത്തിന്റെ മുന്നിലെ തുല്യത നിഷേധിക്കുവാനോ നിയമങ്ങളുടെ തുല്യപരിരക്ഷ നിഷേധിക്കുവാനോ പാടില്ല.

ഭാഗം : 14 - മതത്തിന്റെയോ, വര്‍ഗ്ഗത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനനസ്ഥലത്തിന്റെയോ അടിസ്ഥാനത്തിലുളള വിവേചനത്തിന് നിരോധനം.

രാഷ്ട്രം ഒരു പൗരനോടും മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ജാതിയുടെ യോ ലിംഗത്തിന്റെയോ ജനനസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുവാന്‍ പാടില്ല. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പു നല്‍കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് രണ്ടു തലമുറകള്‍ കഴിഞ്ഞിട്ടും ഇന്‍ഡ്യയിലെ സ്ത്രീകള്‍ നേരിടുന്ന പുരുഷമേധാവിത്വവും അതില്‍ നിന്നുണ്ടാകുന്ന ക്രൂരതകളും വിവരണാധീതമാണ്. ഭരണഘടന പ്രകാരമു ളള തുല്യതയും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കു ഉണ്ടായിരുന്നി ല്ലെങ്കില്‍ സ്ത്രീകളുടെ അവസ്ഥ എന്താകുമായിരുന്നു ?

ഇന്‍ഡ്യ എന്നു വിളിക്കപ്പെടുന്ന ഭൂവിഭാഗത്ത് ജീവിച്ചിരുന്നവരില്‍, ബ്രാഹ്മണ പുരുഷന്മാര്‍ ഒഴിച്ചുളള എല്ലാവരും വിവേചനങ്ങള്‍ സഹിച്ചകഴിഞ്ഞവരാണ്. ജൈനമതവും, ബുദ്ധമതവും, സിക്കു മതവും, ഡി.എം.കെ.യും, എസ്.എന്‍.ഡി.പി.യും, എന്‍.എസ്.എസ്. എല്ലാം ബ്രാഹ്മണരുടെ കടുത്ത വിവേചനങ്ങള്‍ക്കെതിരേ രൂപം കൊണ്ട പ്രസ്ഥാനങ്ങളാണ്. ജൈനമതവും, ബുദ്ധമതവും, സിക്ക് മതവുമെല്ലാം സ്വതന്ത്രമതങ്ങളായി അവകാശപ്പെടുന്നു ണ്ടെങ്കിലും അവയെല്ലാം ഹിന്ദുമതത്തിന്റെ വീര്യം കുറച്ച വിഭാഗങ്ങളാണ്. വര്‍ണ്ണ - ജാതി സമ്പ്രദായത്തെ അംഗീകരിക്കുന്ന എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും വീര്യം കുറച്ച ഹിന്ദുമതം തന്നെയാണ്.

നിയമപരമായ തുല്യത അവകാശപ്പെടുന്നവരും ആവശ്യപ്പെടുന്നവരുമായ എല്ലാ പൗരന്മാരും പ്രസ്ഥാനങ്ങളും മതങ്ങളും ഡോ. അംബേദ്കറോട് എന്നും കടപ്പെട്ടിരി ക്കുന്നു. നിയമത്തിനു മുന്നിലെ തുല്യത എന്ന ഭരണഘടനാ അവകാശം ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കു നല്‍കിയത് ഡോ. അംബേദ്കറാണ്. തുല്യതയ്ക്ക് ശേഷമുളള അവസ്ഥയാണ് സ്വാതന്ത്ര്യം തുല്യത ഇല്ലെങ്കില്‍ സ്വാതന്ത്ര്യം ശൂന്യമാണ്. അങ്ങനെ ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഡോ. അംബേദ്കറാണ്.

ഇന്‍ഡ്യയിലെ പട്ടികജാതി-വര്‍ഗ്ഗക്കാരുടെ നേതാവ് എന്ന നിലയിലാണ് ഡോ. അംബേദ്കര്‍ എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരില്‍ സംഘടന ഉണ്ടാക്കുന്നതും അദ്ദേഹത്തിന്റെ പടം അച്ചടിച്ചുളള പോസ്റ്റര്‍ ഉണ്ടാക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതുമെല്ലാം പട്ടിക ജാതി പ്രവര്‍ത്തനമായി കണക്കാക്കുന്ന ജനങ്ങളുണ്ട്!

'Human' എന്ന ഇംഗ്ലീഷ് വാക്കിനാല്‍ വിശേഷിപ്പിക്ക പ്പെടുന്ന 'ജീവി'യെക്കു റിക്കുന്നതിന് മലയാളത്തില്‍ പ്രത്യേക മായ ഒരു പദമുണ്ടായിട്ടില്ല. Human എന്നതിന് മനുഷ്യസംബ ന്ധമായ എന്ന അര്‍ത്ഥത്തിലാണ്, മലയാളത്തില്‍ ആ വാക്ക് ഉപോഗിക്കുന്നത്. Human എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന ജീവികളെ Man എന്നും Humanbeing എന്നും രണ്ടായി തിരിക്കുന്നു. ദൈവാംശം ഉളള Human നെ Man എന്നും ദൈവാംശം ഇല്ലാത്ത Human നെ Humanbeing (മനുഷ്യജീവി) എന്നും പറയുന്നു. കന്നുകാലികളേക്കാള്‍ കഷ്ടമായി വിറ്റ് വില വാങ്ങപ്പെട്ടിരുന്നവരുടെ പിന്‍മറക്കാരായ പട്ടികജാതിക്കാരെ Humanbeing എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരി ക്കുന്നത്. ഈ വസ്തുത ഡോ. അംബേദ്കര്‍ക്ക് അറിയാമായിരുന്നതു കൊണ്ടാണ് Man എന്ന വാക്ക് ഭരണഘടനയില്‍ പ്രയോഗിക്കാ തിരുന്നത്. അടിമ എന്ന ജീവിയെ കുറിക്കുന്നതിന് ഡോ. അംബേദ്കര്‍, Humanbeing എന്ന വാക്കാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അടുത്തു ചെല്ലുന്നവരേയും തൊടുന്ന വസ്തുക്ക ളേയും അശുദ്ധമാക്കു മെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന മനുഷ്യ ജീവകളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചത് ഡോ. അംബേദ്കറാണ്. (Article 23).

എല്ലാത്തരത്തിലുളള തൊട്ടുകൂടായ്മകളും നിരോധിക്കു കയും തൊട്ടു കൂടായ്മ ആചരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും ചെയതു. (Article 17). മനുഷ്യജീവികളെ ഇന്‍ഡ്യന്‍ പൗരന്മാരാക്കുകയും അവര്‍ക്ക് പ്രത്യേക പരിരക്ഷകളും നല്‍കി. ഇന്‍ഡ്യയിലെ മനുഷ്യജീവി കളുടെ രക്ഷയ്ക്കായി ദൈവം അയച്ച ദൂതനാണ് ഡോ. അംബേദ്കര്‍.

മരുന്നു കണ്ടുപിടിച്ച ഡോക്ടര്‍ തന്നെ നിരോധിച്ച മരുന്നാണ് ഹിന്ദു പട്ടികജാതി സംവരണം. ഡോ. അംബേദ്കര്‍ അനുയായികളോടുകൂടെ ബുദ്ധമതം സ്വീകരിച്ച കാലത്ത് ബുദ്ധമതത്തിലെ പട്ടിക ജാതിക്കാര്‍ സംവരണത്തിന് അര്‍ഹരായിരുന്നില്ല. എല്ലാ വിവേചനങ്ങളും സഹിച്ച് ഹിന്ദുമതത്തിലെ അംഗമായി സംവരണത്തിന് അര്‍ഹരായി കഴിയുന്ന തിനേക്കാള്‍ തന്റെ ജനത്തിന് നല്ലത് സംവരണമില്ലാതെ ബുദ്ധമതത്തില്‍ കഴിയുന്നതാണെന്ന് അംബേദ്കര്‍ കരുതിയിരുന്നു. പട്ടികജാതിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമായ സാമൂഹികമായ പിന്നോക്കാവസ്ഥ സംവരണത്തിലൂടെ മാറുകയില്ല. പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥ ഹിന്ദുമതത്തിന്റെ മാത്രം ഉല്‍പ്പന്നമാണെന്ന ചിന്തയും പ്രചരണവും ശരിയല്ല. വര്‍ണവും ജാതിയുമില്ലാത്ത ക്രിസ്തുമതത്തിലും ഇസ്ലാ മതത്തിലും പട്ടികജാതിക്കാരെ (Humanbeings നെ) പ്രത്യേക വിഭാഗമായി പരിഗണിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ലേ.

ഹിന്ദുവായി ജനിച്ച താന്‍ ഒരു ഹിന്ദുവായി മരിക്കുകയില്ലെന്നു പറഞ്ഞ ഡോ. അംബേദ്കര്‍, ഈ ലോകത്തുനിന്നു കടന്നു പോകുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. അന്തര്‍ദ്ദേശീയ ബുദ്ധമത സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയും ബുദ്ധനും അദ്ദേഹത്തിന്റെ ധര്‍മ്മവും എന്ന പുസ്തകം എഴുതുകയും ചെയ്ത ഡോ. അംബേദ്കര്‍, തനിക്കും തന്റെ ജനത്തിനും യോജിച്ച ഒരു മതത്തെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ഇടത്താവളം എന്ന നിലയിലാണ് ബുദ്ധമതം സ്വീകരിച്ചത്. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം ബുദ്ധമതം സ്വീകരിക്കുമാ യിരുന്നു.

ഡോ. അംബേദ്കര്‍ അന്വേഷിച്ചുകൊണ്ടിരുന്ന മതം കണ്ടെത്തിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ക്കു വെളിപ്പെട്ട ദൈവത്തിലും ആ ദൈവത്തില്‍ നിന്ന് അവര്‍ ഗ്രഹിച്ചതും നടത്തി കാണിച്ചതുമായ സത്യങ്ങളിലും അധിഷ്ഠിത മായ ആ മതത്തിന്റെ വളര്‍ച്ചയിലൂടെ പട്ടികജാതിക്കാരുടെ (Humanbeings ന്റെ) എല്ലാ പ്രശ്‌നങ്ങളും എന്നന്നേക്കുമായി പരിഹരിക്കപ്പെടും തീര്‍ച്ച.

സി.കെ. തങ്കപ്പന്‍, ചുനക്കര
9995561404