"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂൺ 7, ഞായറാഴ്‌ച

പുതിയ യുഗപ്പിറവിയുടെ സന്ദേശവുമായി...csds - കെ കെ സുരേഷ്

കെ കെ സുരേഷ് 
പുതിയ യുഗപ്പിറവിയുടെ സന്ദേശവുമായി...
കരുത്തു തെളിയിച്ച csds ന്‍റെ സംസ്ഥാന
കുടുംബ സംഗമം 2015 


ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി 2015 ജനുവരി 19, 20, 28, 31 തീയതികളിലായി കോട്ടയം അക്ഷരനഗരിയില്‍ നടത്തിയ കുടുംബസംഗമം 2015 പുതിയ യുഗപിറവിയുടെ സന്ദേശമായ് മാറി. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും വി.കെ.തങ്കപ്പന്‍,വി.ഡി.ജോസഫ്, ഷാജി മാത്യു എന്നിവര്‍ നയിച്ച ജാഥ csds മുമ്പോട്ടു വയ്ക്കുന്ന സന്ദേശം പ്രവര്‍ത്തകരേയും പൊതുജനങ്ങളുടെയും മുമ്പില്‍ പുതിയ അ ദ്ധ്യായം രചിക്കപ്പെട്ടു. ജാഥയ്ക്ക് നാടിന്റെ നാനാ ഭാഗങ്ങളില്‍ ചേരമസാംബവ കുടുംബാംഗങ്ങള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. സമീപകാലത്ത് സംസ്ഥാനം കണ്ടിട്ടുളളതില്‍ ഏറ്റവും വലിയ ബൈക്ക് റാലിയാണ് തിരുനക്കരയില്‍ സമാപിച്ചത്. 28നു മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന വനിതാ, ചെസാം, യുവജന പ്രതിനിധി സമ്മേളനങ്ങള്‍ മറ്റൊരു നാഴികകല്ലായ്മാറി. മാമ്മന്‍ മാപ്പിള ഹാളിന്റെ പ്രവര്‍ത്തനത്തിന് മുമ്പും അതിനുശേഷവും കോട്ടയം ഇത്രവലിയ ജനപങ്കാളിത്തമുളള സമ്മേളനം കണ്ടിട്ടില്ലാ എന്നതാണ് സത്യം. ഹാളും പരിസരവും തിങ്ങിനിറഞ്ഞ് csds കുടുംബാംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം ഈ സമൂഹത്തെ കരുത്തോടെ മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ നേതാക്കള്‍ക്കുളള പിന്തുണയായി മാറി. സംഘടനാസംവിധാനവും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയമായി വളര്‍ന്നു വന്ന കെട്ടുറപ്പും വിളിച്ചറിയിക്കുന്ന പ്രതിനിധി സമ്മേളനം കേഡര്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുന്നതായി മാറി. ഇന്നലെകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാമ്പുറങ്ങളില്‍ പണി ചെയ്തവര്‍ അവരുടെ സന്തതി പരമ്പരകള്‍ ഒന്നിച്ചു കരുത്ത് തെളിയിക്കുവാന്‍ നമ്മുക്ക് കഴിഞ്ഞു. സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി നാടിന്റെ നാനാഭാഗങ്ങളില്‍ കുടുംബയോഗം പ്രവര്‍ത്തകര്‍ വന്‍ പ്രചാരണപരിപാടികളാണ് നടത്തിയത്. കോട്ടയം നഗരത്തില്‍ ഇത്രയേറെ പ്രചാരണവും മുന്നേറ്റവും നടത്തുവാന്‍ കഴിഞ്ഞത് csds എന്ന പ്രസ്ഥാനത്തിനു മാത്രമാണ്. 31 നു സംഗമറാലിയില്‍ പങ്കെടുക്കുവാന്‍ രാവിലെ മുതല്‍ പ്രവര്‍ത്തകരുമായി അക്ഷരനഗരിയിലേക്ക് csds കുടുംബാം ഗങ്ങള്‍ ഒഴുകിയെത്തി, സ്ത്രീകളുടെ വന്‍ പങ്കാളിത്തം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് 12 മണിയ്ക്ക് മുമ്പേ നിറഞ്ഞു കവിഞ്ഞു റാലിയില്‍ പങ്കെടുക്കുവാന്‍ 2 മണിക്ക് മുമ്പേ ഒരു ലക്ഷത്തിലധികംപേര്‍ കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നത് സംഘാടകരേയും നിയമപാലകരേയും അത്ഭുത പ്പെടുത്തി..... റാലി ഗതാഗത തടസ്സംക്കൂടാതെ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേരാന്‍ 8 ണണിക്കൂര്‍ സമയം എടുക്കേണ്ടി വന്നു. കോട്ടയം നെഹ്‌റു സ്റ്റേഡിയം 6 മണിയോടെ നിറഞ്ഞു കവിഞ്ഞു. ആവേശകരമായ റാലിയില്‍ പങ്കെടുത്ത ചിലര്‍ ഉച്ചവെയിലില്‍ വീണുപോയി ഇവര്‍ക്കു താങ്ങായി വാളന്റിയേഴ്‌സ് ഫോഴ്‌സിന്റെ ചുണകുട്ടന്‍മാര്‍ ഓടിയെത്തി സഹായിച്ചു. ചേരമസാംബവ വിഭാഗങ്ങളുടെ കരുത്തു തെളിയിച്ച സംഗമം സഭംവബഹുലമായി......ഓരേ തായ്‌വേരില്‍ പിറന്നവരുടെ കൂട്ടായ്മയക്കും സംഘടനാപാടവും കരുത്തും കണ്ട് സന്തോഷത്തോല്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു പലരും കെട്ടിപിടിച്ചും കൈകൊടുത്തും ആവേശപൂര്‍വ്വം ഈ സംഗമത്തെ വരവേറ്റു . ഈ സംഗമവും സമ്മേളനവും ചേരമസാംബവ വിഭാഗങ്ങള്‍ക്കിടയിലും കേരള സംസ്ഥാന ചരിത്രത്തിന്റെ തങ്കലിപികളില്‍ പുതിയ ഒരദ്ധ്യായം രചിക്കപ്പെട്ടു എന്നതില്‍ രണ്ട് പക്ഷമില്ല. പഴയകാല അനൈക്യവും കൂട്ടായ്മയുടെ നഷ്ടബോധവും ചര്‍ച്ച ചെയ്യപ്പെട്ടു. വൈകി വന്ന സൗഹ്യദവും കരുത്തും നഷ്ടപ്പെടാതെ ഒന്നിച്ചു മുന്നേറുവാനുളള തീരുമാനത്തോടയാണ് csds അംഗങ്ങള്‍ നെഹൃറുസ്റ്റേഡിയത്തോട് വിട പറഞ്ഞത്. വെളുപ്പിനു 2 മണിയോടെ സമ്മേളന പതാക താഴ്ന്നപ്പോള്‍ ദേശീയഗാനം മുഴങ്ങി അതോടൊപ്പം നാം ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. സമ്മേളനത്തിന് മാധ്യമങ്ങള്‍ നല്‍കിയ പ്രചാരണം പിറ്റേന്നു csds നു പുതിയ മാനം നല്‍കി. മലയാളമനോരമ സമ്മേളനത്തെ ഏറെ സഹായിച്ചു അതോടൊപ്പം മാതൃഭുമി ഉള്‍പ്പെടെ നിരവധി പത്രങ്ങളും, എന്നിട്ടും ചാനലുകള്‍ സമ്മേ ളനം കണ്ടില്ലെന്നു നടിച്ചു. ചേരമസാംബ ഡെവല്പ്പ്‌മെന്റ് സൊസൈറ്റി ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. ജനങ്ങളുടെ നന്‍മയും പുരോഗതിയും സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലകളിലെ മാറ്റവും നാം ആഗ്രഹിക്കുന്ന കക്ഷിരാഷിട്രീയവും മതചിന്തകളും നമ്മുടെ ഐക്യത്തെ കാലാകാല ങ്ങളായി ശിഥിലമാക്കി. ഇനിയും ഇത് നമ്മുക്കും സമൂഹത്തിനും ദോഷമാകാതെ വൈകിവന്ന കെട്ടുറപ്പിലൂടെ സംഘടിതമായി മുന്നേറുവാനുളള അവസരം പരമാവധി നമ്മുടെ സമൂഹത്തിന്റെ നന്മയക്കായി പ്രയോജനപ്പെടുത്തുവാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടി യിരിക്കുന്നു. ഭരണാധികാരികളും രാഷ്ട്രീയകാരും നമ്മേ കാലാകാല ങ്ങളായി അവഗണിച്ചുവരുന്നവരാണ് ഇതിന്റെതുടര്‍ച്ചഎന്നോണമാകണം പല പ്രമുഖ വ്യക്തികളും csds സമ്മേളനത്തില്‍ പങ്കെടുക്കാതെ മുഖം തിരിച്ചത് അതില്‍ നമ്മുക്ക ദു:ഖമില്ലാ വരും നാളുകളില്‍ നമുക്കിടയില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടാകുവാനുളള ഉജ്ജ്വലമായ പരിശ്രമം നാം നടത്തേണ്ട സമയമായിരിക്കുന്നു. മഹാനായ ഡോ. അംബേദ്ക്കര്‍ പറഞ്ഞു 'മുട്ടുവളഞ്ഞ് നിന്ന് യാചിക്കുന്നതില്‍ ഭേദം നെഞ്ചു നിവര്‍ത്തി നിന്ന് പൊരുതിമരിക്കുവാന്‍' ആത്മാഭിമാനം പണയംവെയ്ക്കാത്ത കരുത്തുറ്റ സമൂഹമാണ് ചേരമസാംബവ വിഭാഗങ്ങള്‍ എന്ന് ഈ പ്രസ്ഥാനത്തിന്റെ ചുരുങ്ങിയ സമയം കൊണ്ടുളള വളര്‍ച്ചയോടെ മനസിലാക്കാം. ചേരമരുടെയും സാംബവരുടെയും പേരില്‍ csds കുടുംബസംഗമത്തിനു ശേഷം ചിലയാളുകള്‍ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ഇതേ പേരില്‍ സംഘടനകള്‍ രൂപീകരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കു ന്നുണ്ട് അവരുടെ ശ്രമങ്ങള്‍ പാഴ്‌വേലയാകും എന്ന് കാലം തെളിയിക്കും. ചേരമസാംബവ ഐക്യത്തെ ശിഥിലമാക്കി വൈകിവന്ന കൂട്ടായ്മയെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയില്ല... ഹിന്ദുമതവിശ്വാസിയും ക്രിസ്തുമത വിശ്വാസിയും ഇതര മത വിശ്വാസികളും ഒന്നിച്ചു മുന്നേറി ചേരമസാംബവ ഐക്യത്തെ ശക്തിപ്പെടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറണം. അതോടൊപ്പം കാലങ്ങളായി അടിമത്വത്തില്‍ ആണ്ടുപോയ നമ്മുടെ ജനസമൂഹത്തേയും മുഖ്യധാരയില്‍ കൊണ്ടു വരണം അതിന് ഈ നൂറ്റാണ്ടില്‍ ഈശ്വാരാനുഗ്രഹത്തോടെ ഉദിച്ചുയര്‍ന്ന പ്രസ്ഥാനമാണ് ചേരമസാംബഡെവലപ്‌മെന്റ് സൊസൈറ്റി. കൃത്യതയോടെ ലക്ഷ്യത്തി ലേക്ക് നമ്മുക്കെല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാം.