"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 6, തിങ്കളാഴ്‌ച

സമാജ്‌വാദി ജനപരിഷത്തിന്റെ 10-ാം ദ്വൈവാര്‍ഷിക ദേശീയ സമ്മേളനം; റിപ്പോര്‍ട്ട് - എബി ജോണ്‍ വന്‍നിലം

ലോക ശ്രദ്ധയാകര്‍ഷിച്ച ഓഡീഷയിലെ നിയംഗിരി സമരഭൂമിയില്‍ നിന്നും സമരനായകനും സമാജ്‌വാദി ജനപരിഷത്ത് സെക്രട്ടറിയുമായ ലിംഗരാജ് ആസാദാണ് സമാജ്‌വാദി ജനപരിഷ ത്തിന്റെ 10-ാം ദ്വൈവാര്‍ഷിക ദേശീയ സമ്മേളനനഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പാര്‍ട്ടിപതാക കൊണ്ടുവന്നത്.

2015 ഏപ്രില്‍ 25 ന് രാവിലെ 10.30 ന് സുനില്‍ ജി നഗരിയില്‍ ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പതാക ഉയര്‍ത്തി സമ്മേളനപരിപാടികള്ക്ക് തുടക്കം കുറിച്ചു. 

തുടര്‍ന്ന് ചേര്‍ന്ന ഉത്ഘാടനസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് കെ രമേശ് സ്വാഗതം ആശംസിച്ചു. ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് അദ്ധ്യക്ഷ പ്രസംഗം നടത്തി. വ്യവസ്ഥാപിത രാഷ്ട്രീയ ശക്തികളുടെ പരാജയത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ജനകീയ പ്രസ്താനങ്ങളോടും വിശാലമായ ജനങ്ങളോടും വിപുലമായ സംവാദമാണ് ജനപരിഷത്ത് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പുതിയ രാഷ്ട്രീയത്തിനായും ബദല്‍ രാഷ്ട്രീയ ശക്തിയെ കരുപിടിപ്പിക്കുവാന്‍ ജനപരിഷത്ത് പ്രതിജ്ഞാ ബദ്ധമാണ്. ഒറ്റയ്ക്ക് യോജിച്ചതുമായ പ്രക്ഷോഭനങ്ങളും ആശയ ചര്‍ച്ചകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംഘടനകെട്ടിപ്പെടുക്കലും തെരഞ്ഞെടുപ്പ് ഇടപെടലുകളും ഉള്‍പ്പെടെയുള്ള വലിയ സംവാദമാണ് ബദല്‍ രാഷ്ട്രീയ ശക്തി കെട്ടിപ്പെടുത്തുവാന്‍ ജനപരിഷത്ത് നട
ത്തുക.

ആം ആദ്മി പാര്‍ട്ടിയുടെ പ്രാരംഭ ഘട്ടത്തില്‍ അത്തരം ഒരു സംവാദം ഉണ്ടാകുവാന്‍ ജനപരിഷത്ത് ശ്രമിച്ചതാണ്. എന്നാല്‍ പ്രത്യയ ശാസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടയിലേക്ക് ലയിക്കുകയെന്ന ഒരു സംഗതി മാത്രമേ സംസാരിക്കുവാനുള്ളൂ എന്നുമാണ് ജനപരിഷത്ത് വിട്ട് ആ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് പറഞ്ഞത്.

സമ്പൂര്‍ണ്ണമാറ്റം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ബദല്‍ ശക്തി കെട്ടിപ്പെടുത്തുവാന്‍ ആകൂവെന്ന് ജോഷി ജേക്കബ് ഓര്‍മ്മിപ്പിച്ചു.

മുതിര്‍ന്ന സോഷ്യലിസ്റ്റും ഉത്തര ബംഗാളിലെ തോട്ടം തൊഴിലാളി യൂണിയന്‍ നേതാവുമായ ചിത്താദോ മലബാറിലെ ആദ്യകാല സോഷ്യലിസ്റ്റും കേരള സര്‍വ്വോദയ മണ്ഡലത്തിന്റെ പ്രമുഖ നേതാവുമായ തായാട്ട് ബാലന്‍ കര്‍ണ്ണാടകയിലെ ശക്തമായ കാര്‍ഷിക പ്രസ്താനമായ തിനാല്‍ കര്‍ണ്ണാട രാജ്യറയ്ത്ത് സംഘടനയുടെ ആദ്യത്തെ വനിതാ കണ്‍വീനര്‍ ആയിരുന്ന അനസൂയമ്മ എന്നിവരെ ഉത്ഘാടനസമ്മേളനത്തില്‍ ആ
ദരിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി ലിംഗരാജ് ആസാദ് അഭിവാദ്യം അര്‍പ്പിച്ചു ................. കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് ദേശീയ സംഘടനാ സെക്രട്ടറി അഡ്വ. നിഷ ശിവുര്‍ക്കര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ (വാരണാസി - ഉത്തര്‍പ്രദേശ്) സാമൂഹിക പ്രമേയം അവതരിപ്പിച്ചു. അഖില വിദ്യാസാന്ദ്ര (കര്‍ണ്ണാടക) സാമൂഹിക പ്രമേയത്തെ പിന്‍തുണച്ച് സംസാരിച്ചു. ചര്‍ച്ചകള്‍ക്കുശേഷം സാമൂഹിക പ്രമേയം സമ്മേളനം അംഗീകരിച്ചു.

തുടര്‍ന്ന് രാഷ്ട്രീയ സാമ്പത്തിക പ്രമേയം ഡോ.മഹേഷ് വിക്രം സിംഗ് (ഉത്തര്‍പ്രദേശ്) അവതരിപ്പിച്ചു. ദേശീയ വൈസ്പ്രസിഡന്റ് കമല്‍കൃഷ്ണ ബാനര്‍ജി പ്രമേയത്തെ പിന്‍തുണച്ച് സംസാരിച്ചു. ചര്‍ജച്ചകള്‍ക്കുശേഷം രാഷ്ട്രീയ സാമ്പത്തിക പ്രമേയവും സമ്മേളനം അഗീകരിച്ചു.

25 ന് വൈകുന്നേരം ലോഹിയ ജെ.പി., കിഷന്‍ പട്‌നായക് നഗരിയില്‍ (തിരുനക്കര പോലീസ് മൈതാനം) സംസ്ഥാനപ്രസിഡന്റ് കെ.രമേശിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ സുരേഷ് നരിക്കുറ്റി, വിനോദ് പയ്യട, കമല്‍കൃഷ്ണ ബാനര്‍ജി, ലിംഗരാജ് ആസാദ്, അഫ്‌ളാ ത്തൂണ്‍, അനസൂയമ്മ, ബില്‍ക്കണ്‍ ബാഡ, ജോഷി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

26 ന് രാവിലെ 10 മണിക്ക് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കാര്യപരിപാടി പ്രമേയം ദേശീയ സെക്രട്ടറി രഞ്ജിത്ത് റായ് (ബംഗാള്‍) അവതരിപ്പിച്ചു. വിഷരഹി തമായ ഭക്ഷ്യോല്‍പാദനവും കൃഷിയും ഉള്‍പ്പെടെയുള്ള നിര്‍മ്മാണാത്മക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സച്ചിദാനന്ദ സിന്‍ഹയുടെ പ്രത്യേക കുറിപ്പും അദ്ദേഹം വഹിച്ചു. രാജേന്ദ്ര ഗഡ് വാള്‍ പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ കാര്യപരിപാടി പ്രമേയം സച്ചിദാനന്ദ സിന്‍ഹയുടെ കുറിപ്പിലെ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് പാസ്സാക്കി. 

കേരളത്തിന്റെ രാഷട്രീയ സാമ്പത്തിക സാമ്പത്തിക ബദലിനെക്കുറിച്ചുള്ള പ്രമേയം സുരേഷ് നരിക്കുനി അവതരിപ്പിച്ച് കുതിരോട്ട് പ്രദീപന്‍ പിന്തുണച്ച് സംസാരിച്ചു.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഭരണാധികാരി പ്രൊഫ. ശിവാജി ഗായക്‌വാഡും സഹപരണാധാകാരി വിക്രമ മൗര്യയും സമ്മേളനത്തിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

ജോഷി ജേക്കബ് കേരളം പ്രസിഡന്റ്, ലിംഗരാജ് ആസാദ് (ഒഡീഷ) ജനറല്‍ സെക്രട്ടറി, എന്നിവരെയും കമല്‍കൃഷ്ണാ ബാനല്‍ജി, രഞ്ജിത്ത് റായ്, സത്യേന്ദ്രറായ് (ബംഗാള്‍) നിഷ ശിവുക്കര്‍ ശാന്താറാം ഗോസാവി - മഹാരാഷ്ട്ര, ഡോ.സ്വാതി, അഫ്‌ളാത്തൂള്‍, ഡോ.മഹേഷ് വിക്രംസിംഗ്, രാം കേവല്‍ ചൗഹാന്‍ - ഉത്തര്‍പ്രദേശ്, ഡോ.ചന്ദ്രഭൂഷന്‍ ചൗദരി - ഝാര്‍ഖ ണ്ഡ്, രാധാകാന്ത് ബഹിദാര്‍ - ഒഡീഷ, അജയ് ഖരേ, രാജേന്ദ്ര ഗഡ്‌വാള്‍-മധ്യപ്രദേശ് അഖില വിദ്യാസാന്ദ്ര കര്‍ണ്ണാടക, സരയൂ പ്രസാദ്, നവല്‍ കിഷോര്‍ - ബീഹാര്‍, സുരേഷ് നരിക്കുനി എന്നിവരെ ദേശീയ എക്‌സി ക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഐകകണ്‌ഠേനതിരഞ്ഞെടുത്തു.

സമ്മേളനത്തെ തുടര്‍ന്ന് മുന്‍വര്‍ഷത്തെയും പുതുതായി തെരഞ്ഞെടു ക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെയും അംഗങ്ങളുടെ സംയുക്ത യോഗം ചേര്‍ന്ന് മറ്റ് ഭാരവാഹികളായി കമല്‍ കൃഷ്ണ ബാനര്‍ജി നിഷ ശിവുര്‍ക്കര്‍, ഡോ.ചന്ദ്രഭൂഷന്‍ ചൗദരി (വൈ.പ്രസിഡന്റുമാര്‍), അഫ്‌ലാ ത്തൂണ്‍ സംഘടനാ സെക്രട്ടറി, രഞ്ജിത്ത് റായ്, അഖില വിദ്യാസാന്ദ്ര, നവല്‍ കിഷോര്‍ - സെക്രട്ടറിമാര്‍ രാധാകാന്ത് ബഹിദാര്‍-ഘജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു. സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ മുതര്‍ന്ന സോഷ്യലിസ്റ്റ് ചിത്താദോ, ചഞ്ചല്‍ മുഖര്‍ജി, അനുരാഗ് മോദി എന്നിവരെ കമ്മറ്റിയിലെ ക്ഷണിതാക്കളായും നിശ്ചയിച്ചു.

പുതിയ പ്രസിഡന്റ് ജോലി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി ലിംഗരാജ് ആസാദ് പ്രസംഗിച്ചു. ആദര്‍ശ രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും എന്ന് വേര്‍തിരിക്കാനാവില്ലെന്നും ഭൂരിപക്ഷം ജനങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന പരിപാടിഗകളുടേതാണ് ആദര്‍ശ രാഷ്ട്രീയമെന്നും സമാപനപ്രസംഗത്തില്‍ പ്രസിഡന്റ് ജോഷി ജേക്കബ് പറഞ്ഞു. ചൂഷണവും കൊടിയ അസമ ത്വവും ഉള്ള വ്യവസ്ഥയെ താങ്ങുന്നത് ജനവിരുദ്ധരാഷ്ട്രീയമാണ്. ഏറ്റവും പ്രായോഗികം വ്യക്തമായ പരിപാടികളോടെ സാമൂഹിക സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് ചൂഷണ മുക്തമായ അക്രമ ങ്ങളും കലാപങ്ങളും ഇല്ലാത്ത ഒരു സമൂഹവും ലോകവും ഭൂരിപക്ഷം ജനതയുടെയും ഏറ്റവും പ്രായോഗിക ആവശ്യമാണ്. അത് ബോധ്യ പ്പെടുന്ന പക്ഷം ആദര്‍ശ രാഷ്ട്രീയത്തിന് പിന്നില്‍ ഭൂരിപക്ഷം ജനങ്ങളും അണിനിരക്കും എന്നാല്‍ ചൂഷക ശക്തികളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് ഏറ്റവുമധികം ഇടപെടലുകള്‍ക്ക് രാഷ്ട്രീയം വിധേയമാണ്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അധിപത്യം നിലനിര്‍ത്തു ന്നതിനുള്ള സ്ഥാപിത താല്‍പര്യമാണ് അവരെ നയിക്കുന്നത്. നമ്മുടെ രാജ്യത്തും ലോകം മുഴുവനും പ്രകൃതി വിഭവങ്ങള്‍ക്കും സമ്പത്തിന്റെ ചൂഷണത്തിനുവേണ്ടി കോര്‍പ്പറേറ്റുകള്‍ ഇടപെടലുകള്‍ നടത്തിവരുന്നു. പ്രധാനസംഘര്‍ഷങ്ങലെല്ലാം ആ സാഹചര്യത്തില്‍ നിന്നാണ് ഉല്‍ഭവി ക്കുന്നത്. നരേന്ദ്രമോദി കോര്‍പ്പറേറ്റുകളുടെ ഇടപെടലുകള്‍ക്ക് മുമ്പില്‍ ഇത്രയേറെ ദുര്‍ബലനാണെന്ന് പലരും കരുതിയിരുന്നില്ല. സമാധാനപരമായ പോരാട്ടമാണ് ഇന്ന് ഏകവും പ്രായോഗികമായ രാഷ്ട്രീയം സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി പോലുള്ള സാധാരണക്കാര്‍ക്ക് ശക്തിപകരുന്ന അതിജീവനത്തിന്റെ കര്‍മ്മ പദ്ധതികളും പ്രായോഗിക രാഷ്ട്രത്തിന്റെ അഭിഭാജ്യ ഘടകമാണ്. 

സച്ചിദാനന്ദസിന്‍ഹയുടെ സന്ദേശം വിനോദ് പയ്യട ഇംഗ്ലീഷിലും ഡോ.ചന്ദ്രഭൂഷന്‍ ചൗദരി ഹിന്ദിയിലും വായിച്ചു. കേസ്‌ലയിലെ സമരഭൂമിയില്‍ നിന്നുവന്ന സ്മിത സമാപനസമ്മേളനത്തില്‍ നന്ദി പ്രകാശിപ്പിച്ചു. സമ്മേളനസമാപനത്തില്‍ പുതിയ പ്രസിഡന്റ് ജോഷി ജേക്കബ് പതാക താഴ്ത്തി ദേശീയ ഗാനത്തോടെ സമ്മേളനം പിരിഞ്ഞു. സുനില്‍ ജി, അശോക് സക്‌സേറിയ, ഡോ.പി.പി.എന്‍.നമ്പൂതിരി എന്നിവരുടെ ദേഹവിയോഗത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.