"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 10, വെള്ളിയാഴ്‌ച

ഭീകര വാദത്തിന്റെ ആഗോള വല്‍ക്കരണം - ഡോ. ഏബ്രഹാം ചെട്ടിശ്ശേരി

'ആഗോള വല്‍ക്കരണം' എന്ന വാക്ക് മുതലാളി ത്തത്വത്തിന്റെ കമ്പോള വല്‍ക്കരണ വുമായി ബന്ധപ്പെടുത്തി ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട യുഗമാണ് 21-ാം നൂറ്റാണ്ട്. അടിസ്ഥാനപരമായി ആഗോളവല്‍ക്കരണത്തിനു മുമ്പ് കൂടുതല്‍ സംവാദിക്കപ്പെട്ടത് സാമ്രാജ്യത്വ ത്തെപ്പറ്റിയായിരുന്നു വെന്നുളളതും ഏറെ ശ്രദ്ധേയമാണ്. 18-ാം നൂറ്റാണ്ടും 19-ാം നൂറ്റാണ്ടും കോളനിവല്‍ക്കരണവും തദ്വാരാ സാമ്രാജ്യ ത്വചൂഷണ ങ്ങളും മൂര്‍ഛിച്ചതിന്റെ ഫലമായിട്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ കൃത്യമായി പറഞ്ഞാല്‍ 1914 നും 1939 നും രണ്ടു ലോകമഹാ യുദ്ധങ്ങള്‍ക്കു ലോകം സാക്ഷ്യം വഹിക്കേണ്ടിയതായി വന്നത്. അതൊക്കെ ഒന്നാംകിട മുതലാളിത്തരാജ്യങ്ങളുടെ കോളനികളും രാഷ്ട്രീയാധിപത്യവും മറ്റു രാജ്യങ്ങളില്‍ സ്ഥാപിച്ച് സ്വന്തം സമ്പത്ഘടനയെ വളര്‍ത്തുകയും ഒന്നാം ലോക സാമ്പത്തിക സാമൂഹ്യവ്യവസ്ഥി തിയെ തകര്‍ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നെന്നും ആരും നിസംശയം പറയും.

മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയു മൊക്കെ നിര്‍വചന ത്തില്‍ കാതലായ മാറ്റം സംഭവിച്ചുകൊണ്ടി രിക്കുന്ന സവിശേഷതയാണ് ഇന്നു ലോകം കണ്ടുകൊണ്ടി രിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നല്‍കുന്ന 'ബര്‍ഷ്വാസി' എന്ന പദത്തിന്റെ തന്നെ സൈദ്ധാന്തികമായ അര്‍ത്ഥം ഇതിനുദാഹരണമാണ്. 'ബൂര്‍ഷ്വാ' എന്നു പറഞ്ഞാല്‍ സാമൂഹിക ഉല്‍പാദന ഉപകരണങ്ങളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്ന വരുമായ ആധുനിക മുതലാളിത്ത വര്‍ഗ്ഗം ആയിരുന്നെങ്കില്‍, ഇന്നു ബൂര്‍ഷ്വ എന്ന വര്‍ഗ്ഗത്തിന്റെ അടിസ്ഥാന സ്വഭാവം ചൂഷണം എന്നുളളത് നിലനിര്‍ത്തി, മറ്റൊരു വര്‍ഗ്ഗം അഥവാ വിഭാഗമായി മാറുന്നതാണ് കാണുവാന്‍ കഴിയുന്നത്. കാരണം 'സാമൂഹിക ഉല്‍പാദന ഉപകരണ ങ്ങളുടെ ഉടമകള്‍' എന്ന ഉടമസ്ഥാ വകാശം മാത്രം മാറ്റി മറ്റുളളവരെ അനുയായികളാക്കി, അവരുടെ പേരില്‍ കോടികള്‍ കോഴയായി കുത്തകകളില്‍ നിന്നും കൈപറ്റുന്ന രാഷ്ട്രീയ വ്യഭിചാരം ചെയ്യുന്നവരെ യാണ് നമുക്കിന്നു കാണുവാന്‍ കഴിയുക. ഇതൊക്കെ ദേശീയവും പ്രാദേശികവുമായി ഏതൊരു വ്യക്തിയും അനുഭവിച്ചറിയുന്ന തിനോടൊപ്പം അന്തര്‍ദ്ദേശീയ മായി ലോക മനുഷ്യരാശി അഭിമുഖീകരി ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ആഗോളവല്‍ക്കരിക്കപ്പെടുന്ന മതത്തിന്റെ പേരിലുളള ഭീകരവാദമാണ്. പ്രത്യേകിച്ച്, മദ്ധ്യേഷ്യന്‍ രാജ്യത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷം ഇന്നു ലോകത്തിന്റെ ഇതര ഭൂഖണ്ഡങ്ങളിലേക്കു വ്യാപിക്കുന്നുവെന്നുളളത്, വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ യാണ് സൂചിപ്പിക്കുന്നത്.

ഇറാക്കും യെമനും ഉള്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍തീവ്രവാദികളുടെ ഈറ്റില്ലങ്ങളായി മാറിയപ്പോള്‍ സാംസ്‌കാരികലോകം നിസ്സഹായതയില്‍ പകച്ചു നിന്നുപോകുന്നു. താലിബാനിസവും അല്‍ഖായ്തയും കടന്ന് ഇസ്ലാമിക സ്റ്റേറ്റ് എന്ന ലക്ഷ്യത്തിലേക്കു കുതിക്കുമ്പോള്‍ മുതലാളിത്ത ലോകത്തിനു പറയുവാനുളളത് നിശബ്ദമാകുകയും, ഇന്ന് നാമമാത്രമായി അവശേഷിക്കുന്ന ചൈനയുടെയും ക്യൂബയുടെയും നേതൃത്വങ്ങളിലും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് മനുഷ്യരാശിയെ ഏറെ അത്ഭുതപ്പെടുത്തുന്നത്.

സാമ്പത്തികമായും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും മുന്നേറിക്കൊ ണ്ടിരിക്കുന്ന ഇന്ത്യയാകട്ടെ 'ഘര്‍വാപസി' എന്ന വര്‍ഗ്ഗീയ മുദ്രാവാക്യ വുമായി മറ്റൊരു ഭീഷണി ഉയര്‍ത്തുന്നു. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളില്‍ നിന്നും സൈദ്ധാന്തിക ശക്തികള്‍ ഉള്‍വലിഞ്ഞ മേഖലകളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശൂന്യത വര്‍ഗ്ഗീയ-തീവ്രവാദ ഫാസിസ്റ്റു ശക്തികള്‍, അവരുടെ ഇടങ്ങളാക്കി മാറ്റുന്നതാണ് ഇത്തരത്തി ലുളള ലോക തകര്‍ച്ചകള്‍ക്കു കാരണം.

ഈജിപ്റ്റും ലിബിയയും ഇന്നു പുതിയ ഭീകരവാദി സംഘര്‍ഷ മേഖലകളായി മാറിക്കൊണ്ടിരിക്കുമ്പോള്‍, ഫ്രാന്‍സും ഫിലിപ്പൈന്‍സും ഉള്‍പ്പെട്ട യൂറോപ്യന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ ഏറെ കരുതലോടെ ജാഗ്രതരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. മനുഷ്യനെ കൊല്ലുന്ന അതേ ലാഘവത്തോടെ കഴുത്തറുത്തു കൊല്ലുന്ന ബീഭത്സമായ ക്രൂരതകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പ്രചരിപ്പിക്ക പ്പെടുന്നു.

അടിസ്ഥാനപരമായി ചിന്തിക്കുമ്പോള്‍, പുത്തന്‍ മുതലാളിത്ത വ്യവസ്ഥിതി യുടെ സൃഷ്ടിയായ തൊഴിലില്ലാ യ്മയും അരാഷ്ട്രീയതയും യുവാക്കളുടെ ലക്ഷ്യമില്ലായ്മയും ആണ് ഭീകരവാദത്തിലേക്കു ഒരു വിഭാഗത്തെ തളളിവിട്ടത്. പലസ്തീനിലും സിറിയയിലും ഉള്‍പ്പെടെ കൊന്നൊടുക്കപ്പെട്ട വരുടെ രക്തത്തിനുളള പ്രതികാരങ്ങള്‍ ഇറാക്കില്‍ ഇന്നും അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്.

കംബോഡിയയിലെ ഖമറൂഷ് ഭരണകാലത്ത് രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മ്മനിയിലും വിധക്കപ്പെട്ട പതിനായിരങ്ങളെക്കാള്‍ നൂറിരട്ടിയാണ് ഇന്നു ദാരുണമായി അറുംകൊല ചെയ്യപ്പെടുന്നത്.

അമേരിക്കയുടെ ഏകാധിപത്യ പ്രവണതയാണ് ഒരു പക്ഷെ, ഇത്തരത്തി ലൊരു ഭീകരവാദ വളര്‍ച്ചക്കു കാരണമായിരി ക്കുന്നത്. വംശീയവും വര്‍ഗ്ഗീയവുമായ ചേരിതിരിവുക ളുടെ ഒരു നൂറ്റാണ്ടിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ പരിണിതഫലം അനുഭവിക്കുവാന്‍ പോകു ന്നത്. പാര്‍ശ്വവല്‍ക്ക രിക്കപ്പെടുന്ന ജനസമൂഹ വും, ജാതീയവും സമൂഹികവുമായി തിരസ്‌ക്കരിക്ക പ്പെടുന്നവരു മായിരിക്കു മെന്നുളളതില്‍ തര്‍ക്കമില്ല.

ലോകത്തില്‍ നിന്നും മാഞ്ഞു മറഞ്ഞുപോയിക്കൊണ്ടിരുന്നപഴയ ജന്മിത്വ-കുടിയാന്‍ സാംസ്‌കാരിക അധിനിവേശത്തിനു ഇതോടൊപ്പം ഇന്ത്യയും മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെയുളള ഒരു ചെറുത്തുനില്‍പ്പും ബോധവല്‍ക്കര ണവും ഇന്നു എല്ലാ ലോകരാഷ്ട്രങ്ങളിലും ഉണ്ടാകേണ്ടി യിരി ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍, ലോകത്തി ന്റെ ഏതു ഭാഗത്തു എന്തു സംഭവിച്ചാലും അതിനെതിരെയുളള പ്രതികരണം, ഭൂഗോളത്തിന്റെ ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഭാരതീയരായ, കേരളീയരായ നമ്മള്‍ നമ്മുടെ പ്രാഥമികമായ കടമയായി ഇത്തരം സംഭവങ്ങള്‍ ഏറ്റെടുത്ത് ഒരു പുത്തന്‍ പോരാട്ടത്തിനു ആരംഭം കുറിക്കുക തന്നെ വേണം. കാരണം നമ്മുടെ സമയം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ഒക്കെ ഒത്തുചേരുന്ന ഒരു ഐക്യമുന്നണി അതിനായ് കാഹളം മുഴക്കട്ടെ!
----------------------------------------------
ഡോ. ഏബ്രഹാം ചെട്ടിശ്ശേരി-9895087320