"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 10, വെള്ളിയാഴ്‌ച

ശബ്ദചിത്രം - ഇ. വി. പ്രേംകുമാര്‍, വടയാര്‍














ഒരു നിലവിളക്ക് കത്തിച്ചു വച്ചു
ഒരിലയില്‍ അവല്‍, മലര്‍, ശര്‍ക്കര, പഴം,
കല്‍ക്കണ്ടം, മുന്തിരി ഇവ കുടഞ്ഞിട്ടു.
ചന്ദനത്തിരി, കര്‍പ്പൂരം, കളഭം
ഇവ എടുത്തുവച്ചു.
തൊട്ടടുത്ത് ഒരു പീഠമിട്ടു.
പീഠത്തില്‍ ഏകദേശം പതിനേഴു വയസ്സുളള
ഒരു പെണ്‍കുട്ടിയെ കൊണ്ടിരുത്തി.
മുറിയുടെ വാതില്‍ അടഞ്ഞു
അജാനുബാഹുവായ ആ മനുഷ്യന്‍,
തന്റെ നീളന്‍ ജൂബാ ഊരി.
ഭസ്മവും കുങ്കുമവുമെടുത്ത്
തന്റെ നെറ്റി, കഴുത്ത്, കൈത്തണ്ട
തുടങ്ങിയ സ്ഥലങ്ങളില്‍ തൊട്ടു.
ഒരു ചന്ദനത്തിരി എടുത്ത് കത്തിച്ച്
വെളളം എടുത്തുവച്ച സ്റ്റീല്‍ ഗ്ലാസിന് മുകളില്‍ വച്ചു.
എന്നിട്ട് കണ്ണടച്ച് ധ്യാനിച്ചു.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍
കണ്ണടച്ച് കൈ കൂപ്പിയിരുന്ന പെണ്‍കുട്ടി
കലിക്കാന്‍ തുടങ്ങി.
ക്രമേണ ഉച്ചസ്ഥായിലെത്തി.
അപ്പോള്‍ മന്ത്രവാദി ചോദിച്ചു: ആരാ?
ആനമുറുത പെണ്‍കുട്ടി മറുപടി പറഞ്ഞു.
പോവ്വോ മന്ത്രവാദി ചോദിച്ചു.
ഇല്ലാാാ.... എന്ന് അവള്‍ അതിഭീകര
ശബ്ദത്തില്‍ മറുപടി പറഞ്ഞു.
അപ്പോള്‍ മന്ത്രവാദി രൗദ്രഭാവം പൂണ്ട്
ചൂരല്‍ കൈയ്യിലെടുത്ത്
പൊതിരെ അടി തുടങ്ങി.
അടികൊണ്ടു പുളയുന്ന പെണ്‍കുട്ടിയേ
തലങ്ങും വിലങ്ങും അടിച്ചു.
അവസാനം അവളുടെ ബോധം നിലച്ചു.
അവള്‍ പുറകോട്ട് വീണു.
നിമിഷങ്ങള്‍ക്കകം മന്ത്രവാദിയിലെ,
കാമകിങ്കരന്‍ സടകുടഞ്ഞെഴുന്നേറ്റു.
അയാള്‍ അബോധാവസ്ഥയില്‍ കടിടന്ന
ആ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍
മരിച്ചെന്നു മനസ്സിലാക്കിയ മന്ത്രവാദി
മുറി പൂട്ടിപ്പുറത്തിറങ്ങി.
പുറത്ത് ആകാംക്ഷയോടെ കാത്തിരുന്ന,
വീട്ടുകാരോട് അയാള്‍ പറഞ്ഞു:
എല്ലാം ശരിയായി, അവള്‍ ഉറങ്ങുകയാണ്, ഉണര്‍ത്തരുത്.
അയാള്‍ ഒരു പന്തവും തന്റെ സഞ്ചിയും കൈയ്യിലെടുത്തു.
ബാക്കി പൂജ ഞാന്‍ പുഴക്കരയില്‍ ചെയ്തിട്ടു വരാമെന്നു പറഞ്ഞു.
അയാള്‍ പുഴയില്‍ച്ചെന്ന് കുളിച്ചു.
ഉടുത്തിരുന്ന വസ്ത്രം പുഴയിലൊഴുക്കി.
സഞ്ചിയില്‍ നിന്നും മറ്റൊന്നെടുത്ത് ധരിച്ചു.
നേരേ അടുത്തുകണ്ട വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു.
അവിടെ അയാള്‍ ഇരുന്നുറങ്ങി.
അതിരാവിലെ വന്ന ബസ്സില്‍ക്കയറി.
അയാള്‍ അടുത്ത ഇരയേത്തേടി യാത്രയായി.
നേരം പുലര്‍ന്നിട്ടും മന്ത്രവാദിയെ കാത്തിരുന്ന വീട്ടുകാര്‍,
മുറി തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച......!!!
ഞെട്ടിക്കുന്നതായിരുന്നു.
ഇന്ത്യയില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും 
മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിന്റെ
ഗതിയിതാണെങ്കില്‍,
പരശുരാമന്‍ കോടാലിയെറിയാതെ
സൃഷ്ടിക്കപ്പെട്ട സംസ്ഥാനങ്ങളുടെ
ഗതിയെന്താണ്.?
-------------------------------
ഇ. വി. പ്രേംകുമാര്‍, വടയാര്‍
9544873499