"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 5, ഞായറാഴ്‌ച

യോഗികളുടെ സ്പന്ദനം നിര്‍ത്തല്‍ - എ ടി കോവൂര്‍

ശ്രീ ശിരിരന്‍ മലയിന്‍കീഴ് 'നാഡീസ്പന്ദനം നിര്‍ത്തുന്ന തിനു യോഗികള്‍ക്കുള്ള കഴിവിനെ പറ്റി എഴുതിയി രുന്ന ലേഖനം വായിച്ചു. യോഗാഭ്യാസ ത്തിലൂടെ ഹൃദയ സ്പന്ദനം നിര്‍ത്താന്‍ കഴിയുമെന്നു വായന ക്കാരെ തെറ്റിദ്ധരി പ്പിക്കുവാന്‍ പര്യാപ്തമാണ് അത്.'

'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സസ്' ഈ കഥ ആദ്യമായി പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് അനേകം വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ അത് പുനഃ പ്രസിദ്ധീക രിക്കുകയും ചെയ്ത ഉടനെ തന്നെ ഞാന്‍ എഴുതിയത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ. ഹൃദയം പ്രവര്‍ത്തിക്കാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല. അതുപോലെ ഹിപ്‌നോട്ടിസം കൊണ്ടോ യോഗാഭ്യാസം കൊണ്ടോ ആര്‍ക്കും ഹൃദയസ്പന്ദനം നിര്‍ത്താനും കഴിയില്ല. അത്തരം അവകാശ വാദങ്ങളൊക്കെ അങ്ങേയറ്റം അസത്യങ്ങളാണ്.

രവീന്ദ്രനാഥ ടാഗോര്‍ മെഡിക്കല്‍ കോളേജിലെ 3 ഡോക്ടര്‍മാര്‍ നടത്തിയ വൈദ്യ പരിശോധനയില്‍ സത്യമൂര്‍ത്തി എന്നു പേരുള്ള ഒരു യോഗി 6 ദിവസത്തേക്ക് ഹൃദയ സ്പന്ദനം നിര്‍ത്തിയതായി 'ഹിന്ദുസ്ഥാന്‍ ടൈംസില്‍' വന്ന ഒരു വാര്‍ത്ത വെട്ടിയെടുത്ത യച്ചുതന്നുകൊണ്ട്, ന്യൂ ഡെല്‍ഹിയിലുള്ള ഒരു മാന്യ സുഹൃത്ത് കഴിയുമെങ്കില്‍ ആ പത്രത്തില്‍ തന്നെ എന്റെ അഭിപ്രായം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടു കയുണ്ടായി. 

മെഡിക്കല്‍ കോളേജിലെ 3 സര്‍വകലാശാലാ അധ്യാപകര്‍ ഒരു സൂത്രശാലിയായ രോഗിയാല്‍ വഞ്ചിക്കപ്പെട്ട ദിവസം നിശ്ചയമായും ഭാരതീയ വൈദ്യ ശാസ്ത്ര ഗവേഷണത്തിന് ഒരു ദുഖദിനമാണ്. തന്റെ ശരീരത്തിലേക്ക് കാര്‍ഡിയോഗ്രാഫ് ബന്ധങ്ങളില്‍ യോഗി രഹസ്യമായി കൃത്രിമം കാണിക്കുന്നതു മുന്‍കൂട്ടി തടയുന്നതിനു വേണ്ടി, വായു കടക്കാത്ത ഒരു ചില്ലു കൂട്ടില്‍ വെച്ചു പരീക്ഷണം നടത്താനുള്ള സാമാന്യ ബുദ്ധി ഈ 3 സര്‍വകലാ ശാലാധ്യാപകരും പ്രകടിപ്പിക്കാതിരുന്നതു തികച്ചും ദയനീയമാണ്. തങ്ങളുടെ ഈ ''തിസീസ് പ്രസിദ്ധീകരണത്തിന് നല്കാന്‍ തീരുമാനിക്കുന്നതുനു മുന്‍പേ അങ്ങനെ ചെയ്യേണ്ടതായിരുന്നു. 3 ഭോഷന്മാരുടെ തരംതാണ പരീക്ഷണം ഒരു ഗവേഷണ പത്രത്തില്‍ പ്രസിദ്ധീകരണാര്‍ ഹമാണെന്നു കണ്ട പത്രാധിപന്മാരും തുല്യ രീതിയില്‍ തന്നെ അധിക്ഷേപാര്‍ഹരാണ്.

ശ്വസോച്ഛ്വാസവും രക്തചംക്രമണവും ഇല്ലാതെ ഒരു മനുഷ്യന്‍ 6 ദിവസം സ്വബോധത്തോടെ ജീവിച്ചിരിക്കുമെന്ന് അംഗീകരിക്കാന്‍ ഈ ഡോക്ടര്‍മാര്‍ തയാറായി എന്നത് അവരുടെ പിടിപ്പുകേടിനെ മാത്രമല്ല ഭയാനകമായ വിവരക്കേടിനേയും വെളിപ്പെടുത്തുന്നു.

ഭാരതത്തില്‍ ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ പോലും അത്തരത്തില്‍ പെട്ടെന്നു വഞ്ചിക്ക പ്പെടാവുന്നവര്‍ ഉള്ളപ്പോള്‍, മതത്തിന്റെ കുപ്പായമണിഞ്ഞ ദിവ്യാത്ഭുത കാപട്യക്കാരെ പോറ്റി വളര്‍ത്താന്‍ പറ്റിയ വളക്കൂറുള്ള മണ്ണായി ഇന്ത്യ മാറിയതില്‍ അത്ഭുതപ്പെടാനില്ല. ഇവരില്‍ അധികം പേരും ഗുരുജി മാരും സ്വാമിജി മാരും യോഗിജിമാരും മഹര്‍ഷികളും ബാലയോഗികളും ആനന്ദന്മാരുമായി പല പേരുകളില്‍ വിദേശത്തേക്ക് പൊയ്‌ക്കൊ ണ്ടിരിക്കുകയാണ്. വിദേശത്തേക്കുള്ള ശീഘ്ര വിശ്വാസികളുടെ ധനം തട്ടിയെടു ക്കുകയാണ് അവരുടെ ലക്ഷ്യം.

ഓക്‌സന്‍ - യോഗി

തന്റെ മനശക്തികൊണ്ട് ഒരു ഇരുമ്പുദണ്ഡ് നീക്കിയെന്ന് അവകാശപ്പെടുന്ന 'രാമ' എന്നൊരു സ്വാമിയെപ്പറ്റിയുള്ള വാര്‍ത്തയുടെ കട്ടിങ് 2 കൊല്ലം മുമ്പ് ബോംബെയില്‍ നിന്ന് എനിക്ക് ലഭിക്കുകയുണ്ടായി. 10 വാള്യങ്ങളുള്ള ഒരു 'യോഗ സര്‍വ വിജ്ഞാന കോശം' തയാറാക്കുന്നതില്‍ മുഴുകിയിരിക്കുന്ന ഇയാളെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസമുള്ള യോഗിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ആന്തരിക ശക്തികൊണ്ട്, ഒരു ഇരുമ്പ കമ്പി മാറ്റാമെങ്കില്‍ ഒരു ലക്ഷം രൂപ സമ്മാനം കൊടുക്കാമെന്ന് അതേ പത്രത്തില്‍ത്തന്നെ ഞാന്‍ വെല്ലുവിളിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് റിട്ടേണ്‍ഡിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

അതേപോലെ സത്യമൂര്‍ത്തി എന്ന യോഗിയേയും ഞാന്‍ വെല്ലുവിളി ക്കുന്നു. 6 ദിവസങ്ങളൊന്നും വേണ്ട, 6 മണിക്കൂര്‍ നേരം മൂക്കും വായും ഒരു റബര്‍ ബാന്‍ഡു കൊണ്ട് മൂടിക്കൊണ്ട് ഇയാള്‍ ജീവിച്ചിരുന്നാല്‍ ഒരു ലക്ഷം രൂപ കൊടുക്കാന്‍ ഞാന്‍ തയാറാണ്. പരീക്ഷണത്തിനു വേണ്ടി യോഗി കുഴികളിലൊന്നും ഒളിക്കേണ്ട കാര്യവുമില്ല. രവീന്ദ്രനാഥ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഈ 3 ഡോക്ടര്‍മാരും യോഗി സത്യമൂര്‍ത്തിയില്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തി ലഭിക്കുന്ന ഫലത്തില്‍ നിന്നും, മനുഷ്യ ശരീരത്തെപ്പറ്റി സ്വല്പം പഠിക്കാന്‍ തയാറാണോ?

ഞാന്‍ അവര്‍ക്ക് ഉറപ്പു കൊടുക്കുന്നു. ഒരു യോഗിക്കും 6 മിനിട്ടു നേരം പോലും ഈ പരീക്ഷണം താങ്ങാന്‍ കഴിയില്ല.

പ്രകൃത്യതീതവും അമാനുഷികവുമായ സിദ്ധികളുള്ള ചില അനുഗൃഹീത വ്യക്തിത്വങ്ങളെ പറ്റിയുള്ള കഥകള്‍ ഇടക്കിടെ നാം കേള്‍ക്കാറുണ്ട്. ഈ യക്ഷിക്കഥകള്‍ കണ്ണുമടച്ചു വിശ്വസിക്ക ത്തക്കവണ്ണം വിഢിത്തമുള്ള ധാരാളം ആളുകളുണ്ട്. സായിബാബ, ബാലയോഗി, മഹേഷ് യോഗി, ചിന്മയാനന്ദ, ശിവബാലയോഗി, നിര്‍മലാദേവി, ദാദാജി, നീലകണ്ഠദത്താജി തുടങ്ങിയ അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ ഭാരതീയ കാപട്യക്കാരോടും വിദേശീയരോടുമുള്ള എന്റെ വെല്ലുവിളി അനേക രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്. സീലു ചെയ്ത ഒരു കവറിനകത്തുള്ള നോട്ടുകളുടെ നമ്പര്‍ മാനുഷിക ശക്തിയുപയോഗിച്ചു തെറ്റാതെ ക്രമപ്രകാരം പറയുക, ഒരു നോട്ടിന്റെ തനിപ്പകര്‍പ്പ് രൂപപ്പെടുത്തുക എന്നിവ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്കാമെന്നുള്ള എന്റെ വെല്ലുവിളി ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
------------------------------------------------------
കടപ്പാട്: എ ടി കോവൂരിന്റെ 'യുക്തിചിന്ത' എന്ന ഗ്രന്ഥത്തില്‍ നിന്നും