"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 6, തിങ്കളാഴ്‌ച

ജാതി ചിന്തയില്‍ എരിഞ്ഞൊടുങ്ങുന്ന ഒരു ജനതയുടെ പരമ്പര - പ്രസന്നകുമാര്‍ പി. എം.

പ്രസന്നകുമാര്‍ പി. എം.
9633853771

ഇന്ത്യയിലെ ആദിമ നിവാസികളായ ഗോത്ര ജനതയുടെ സര്‍വ്വ നാശങ്ങളുടെ പരമ്പരയുടെ സൃഷ്ടക്കള്‍ ഇന്നു നമ്മുടെ മുന്നില്‍ കാണുന്ന ആര്യന്മാര്‍ അഥവാ ബ്രാഹ്മണര്‍ സവര്‍ണ്ണരുടെ പിന്‍തലമുറ തുടങ്ങി വച്ചതുമായ ക്രുര പ്രവൃത്തി അവരുടെ തലമുറതലമുറയായി പ്രവര്‍ത്തിച്ചു പോരുന്നതിന്റെ പരിണിത ഫലമാണ്.

ആദിമ നിവാസികളുടെ നാശത്തിന്റെപരമ്പര തുടര്‍ന്നു പോരുന്നതു ജാതി സങ്കല്പം അനേക വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു പ്രവണതയായി സ്ഥാപിക്കുവാന്‍ ബ്രാഹ്മണ ഹിന്ദുത്വത്തിന് കഴിഞ്ഞതിന്റെ ഫലമാണ.് രാജ്യത്തിന്റെ പുരോഗതി ഒരുപടി പോലും മുന്നേറാന്‍ കഴിയാത്തതു ഇവിടെ ഇന്ത്യയുടെ പുരോഗതി എന്നു പറഞ്ഞാല്‍ സവര്‍ണ്ണന്റെ പുരോഗതി എന്നാണ് 

ഞാന്‍ അര്‍ത്ഥമായി കാണുന്നതു. ജാതി വിതയ്ക്കുന്ന വിഷനാശം ജാതിയില്‍ ചാരി നില്ക്കുന്നവര്‍ക്കും , ജാതിയുടെ ഗുണഫലം അനുഭവിക്കുന്നവര്‍ക്കും ഒരിക്കലും കാണാന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്തെ നിരവധി ബ്രാഹ്മണ പക്ഷവാദികള്‍ ഉണ്ട്. രാജ്യത്തിന്റെ എല്ലാ മേഖലയുടെ മേല്‍ സമത്വം നേടിയെടുക്കുവാന്‍ കഴിയും എന്നു ജാതി പക്ഷവാദികളായ ഇവര്‍ പൂലമ്പുന്നതും ചിലര്‍ എഴുതി കൂട്ടുന്നതും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ ബ്രാഹ്മണാധിപത്യത്തിന്റെ ദല്ലാളുമാര്‍ കാട്ടികൂട്ടുന്ന തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരുടെ ഉള്ളിന്റെ ഉള്ളില്‍ തെളിയുന്നത്. 

ഇന്ത്യയില്‍ വരാന്‍ പോകുന്നതു ഒരു സാമൂഹിക ഭൂകമ്പത്തെ കൂറിച്ചാണ് സമൂഹം കീഴ്‌മേല്‍ മറിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യം സാഹോദര്യം സമത്വം എന്നെ ഭരണഘടനയിലൂടെ ഡോ.അംബേദ്കര്‍ സ്വപ്നം കണ്ട പഴയ ഇന്ത്യയുടെ പുനര്‍ സൃഷ്ടിയാണ് തകര്‍ന്നു തരിപ്പണമാകുന്നത്. ഇവിടെ സമത്വം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി തന്ത്രങ്ങള്‍ മെനയുന്ന ഭരണകൂടത്തെയും മതത്തെയും അവമെനയുന്ന രാഷ്ട്രീയ ഇടപ്പെടല്‍ തിരിച്ചറിഞ്ഞ ഇത്തരത്തിലുള്ള കൂട്ടില്‍ അകപ്പെട്ട് നില്‍ക്കുന്നവര്‍ പുറത്ത് വന്നു സ്ഥിരതയുള്ള രാജ്യത്തിന്റെ മേല്‍ സമത്വം ജീവിത സാഹചര്യമാക്കുവാന്‍ ഇന്ത്യയിലെ ആദിമനിവാസികള്‍ സ്വത്വബോധമുള്ള തീവ്രവാദികളായി മാറുകയാണ് വേണ്ടത്. 

അതിനായി ഡോ.അംബേദ്കറെ രക്ഷകനായി സ്വീകരിക്കുകയും ഇന്ത്യന്‍ നിവാസികള്‍ക്കായി അദ്ദേഹം നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തിളക്കമേറിയ വിമോചനപ്രത്യയശാസ്ത്രമായി സ്വീകരിക്കുമ്പോള്‍ ഇരുട്ടില്‍ മൂടപ്പെട്ടു കിടക്കുന്ന മോചനത്തിന്റെ പാത മുന്നില്‍ തെളിഞ്ഞ് നില്‍ക്കും. ജാതിമാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് സമത്വം സ്വപ്നം കാണുന്നവരേ മഹാ കഷ്ടം നിങ്ങളുടെ സ്വാതന്ത്ര്യം അടിമ ചങ്ങല തന്നെ. ദേഹത്ത് ചെളിപുരണ്ടവന്‍ ശുദ്ധജലത്തില്‍ കഴുകി വെളിപ്പിക്കുകയാണ് ഉചിതം. എങ്കില്‍ മാത്രമെ ചെളിയില്‍ നിന്നും ദേഹത്തെ മോചിപ്പിക്കാന്‍ കഴിയു. ചെളി ദേഹത്ത് നില്‍ക്കെ ചെളി പോകുമെന്നുള്ള വിശ്വാസം വെറും തോന്നല്‍ മാത്രമാണ്.

ജാതിയധിഷ്ഠിതമായ അയിത്തം വെച്ചു പൂലര്‍ത്തുന്നതില്‍ ഇന്ത്യയില്‍ വന്നു ചേര്‍ന്ന എല്ലാ മതേതര പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന ഈ അയിത്തം എന്ന മാരക രോഗം. ആദിമ നിവാസികളിലും പടര്‍ന്നു പിടിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഭൂരിപക്ഷം നൂനപക്ഷമായി തകര്‍ന്നിരിക്കുന്നത്.

ഈ അടുത്തുകാലത്തു വന്ന ഇന്ത്യയില്‍ നടന്ന സര്‍വേ ഫലം മാനുഷിക വികസനസൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയ്ഡ് ഇക്കോണമിക് റിസര്‍ച്ച് ച.ഇ.അ.ഋ.ഞ അമേരിക്കയിലെ മേരിലാന്റ് സര്‍വ്വകാലശാലയും സംയുക്തമായി സര്‍വേ നടത്തിയതില്‍ പുരോഗമനോഭാവമുള്ള ജനങ്ങള്‍ പശ്ചിമ ബംഗാളിലാണ് അവിടെ ജാതി വിവേചനം പുലര്‍ത്തുന്നവര്‍ ഒരു ശതമാനമേയുള്ളു തൊട്ടടുത്തത് കേരളമാണ്. 

ബാക്കി സംസ്ഥാനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ അതിഭീകരമായ ജാതിയുടെയും അയിത്തത്തിന്റേയും നീരാളിപിടിത്തത്തില്‍ തകരുന്ന ജനതയേ കുറിച്ച് പറയേണ്ടതുള്ളത് കൊണ്ട് പീന്നിട് ചര്‍ച്ചയായി വിടുന്നു. മാനുഷിക വികസനസൂചികയുടെ ഭാഗമായുള്ള ചോദ്യം റിസര്‍ച്ച് സമിതി മുന്നോട്ട് വെച്ചത് ഇങ്ങനെആയിരുന്നു. നിങ്ങളുടെ വീടുകളില്‍ അയിത്തം ആചരിക്കുന്നുണ്ടോ ഉണ്ട് എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. അടുത്ത ചോദ്യം പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ ആരെങ്കിലും നിങ്ങളുടെ അടുക്കളയില്‍ കയറുന്നതും വീട്ടുപകരണങ്ങള്‍ എടുത്തു ഉപയോഗിക്കപ്പെടുന്നതും നിങ്ങള്‍ക്ക് സമ്മതം ആണോ ? ഇല്ല എന്നാണ് ഭൂരിപക്ഷ ആളുകളും പറയുന്നത് ബ്രാഹ്മണരില്‍ 52% ആളുകളും മറ്റ് മുന്നോക്കക്കാര്‍ 24%പിന്നോക്ക വിഭാഗക്കാര്‍ 33% പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ 37% അയിത്തവും തൊട്ടുകൂട്ടായ്മയും പുലര്‍ത്തുന്നു എന്നായിരുന്നു. മാനുഷിക വികസനസൂചികയുടെ റിപ്പോര്‍ട്ടര്‍ ഇവിടെ ദലിതര്‍ ആക്കപ്പെട്ട ആദിമ നിവാസികളെ കുറിച്ചാണ് പരാമര്‍ശിക്കപ്പെടുന്നത്. ജാതിയുടെ പടവുകളില്‍ ചവിട്ടി നില്‍ക്കുന്ന ദലിത് സഹോദരങ്ങള്‍ തന്റെ ജാതിപടിയില്‍ നിന്നു കൊണ്ട് താഴേക്ക് നോക്കുമ്പോള്‍ തൊട്ടടുത്ത് താഴെ നില്‍ക്കുന്ന ജാതിക്കാരോട് തൊട്ട് കൂട്ടായ്മയും അയിത്തവും പുലര്‍ത്തുന്നത് കാണാം ഇത്തരം മനോഭാവം ഇന്ന് ആദിമ നിവാസികളില്‍ വളര്‍ത്തിയെടുക്കാന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ ലിസ്റ്റിനും കഴിയുന്നുണ്ട് ഇതിന്റെ മാതൃക മുകളില്‍ നിന്നും കിട്ടിയതാണ്. ചാതുര്‍ വര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് ആദിമ നിവാസികളില്‍ രൂപം കൊണ്ട ജാതിയ വിള്ളലുകള്‍. മൂപ്പത്തി ഏഴ് ശതമാനം ദലിതര്‍ ജാതിയും അയിത്തവും പരസ്യമായി ആചരിക്കുന്നുവെങ്കില്‍ അറുപത്തിമൂന്ന് ശതമാനം ദലിതര്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നവരുമാണ് എന്നാല്‍ ഇവരില്‍ ഇരുപത് ശതമാനവും രഹസ്യമായി ജാതിയും അയിത്തവും ആചരിക്കുന്നുമുണ്ട് പീന്നിട് ഒരുകുട്ടം ഇരുപത് ശതമാനം ആളുകള്‍ മൗനമായി ജാതി വിവേചനവും അയിത്തവും പുലര്‍ത്തി പോരുന്നു ഇരുപത്തി മൂന്നു ശതമാനം ആളുകള്‍മാത്രമാണ് ജാതിക്കും അയിത്തതിനും എതിരെ ശക്തമായി നില്‍ക്കുന്നത്. അവര്‍ ഉപജാതിക്കും തൊട്ടുകൂടായ്മയും അനൂകുലമായി ചിന്തിക്കുകയോ പക്ഷം പിടിക്കുകയോ ചെയ്യുന്നില്ല ഇവരില്‍ ഒരുവന്‍ ആകുവാന്‍ വേണ്ടി ജാതിയും അയിത്തവും പരസ്യമായി രഹസ്യമായി മൗനമായി ആചരിച്ചു പോരുന്ന ആള്‍ തയാറാകണം. എന്തിന് വേണ്ടിയാണ് തന്റെ തറവാടിന്റെ രക്ഷയ്ക്കും രക്ത ബന്ധത്തിന്റെ ഏകികരണത്തിനും ദലിതര്‍ അല്ലാതെ ആയി ഒരു ഇന്ത്യന്‍ മാതാവിനും പിതാവിനും ജന്മംകൊണ്ട ലക്ഷകണക്കിന് തലമുറകളുടെ അവസാനകണ്ണിയാണ് ഇന്നു ദലിതരായി ചിതറി തെറിച്ച് അനേകം ജാതികളായി ചിന്നഭിന്നമായി കിടക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിന്റെ അടയാളം ആകുവാന്‍ ഉപജാതി ചിന്ത വെടിഞ്ഞു, ആദിമഗോത്രങ്ങള്‍ ഉയരട്ടേ, അര്‍ത്ഥ ശങ്കക്കിടയില്ലാതെ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ.

സവര്‍ണ്ണന്റെ വിളിയിലും എഴുത്തിലും പ്രവൃത്തിയിലും ഇടപെടലിലും എല്ലാം നോക്കിക്കെ എത്ര ഭംഗിയായി ആണ് അവര്‍ നമ്മെ പരസ്പരം അനയിക്കത്തിന്റെ വര്‍ഗ്ഗമായി ചിത്രികരിക്കുന്നത്. ഇത് പല ദലിത് ചിന്തകന്മാരും നേതാക്കളും അറിഞ്ഞും അറിയാതെയും അനുകരിക്കുന്നുമുണ്ട് സി.കെ. ജാനു ആദിവാസിയും, ഗീതാനന്തന്‍ ആദിവാസി അല്ലാത്ത ആദിവാസി ഗോത്ര മഹാസഭാ നേതാവ് എന്നു പ്രഭലമായ ഒരു പുസ്തകം പറയുന്നു ദലിത് ജാതികളില്‍ നിന്നു കുറെ ആളുകള്‍ ഇത് സമ്മതിക്കുന്നുമുണ്ട്. എത്ര വിശാലമായ പേരാണ് എം.ഗീതാനന്തനും , സി.കെ.ജാനുവും നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന് ആദിവാസി ഗോത്ര മഹാസഭ എന്നാണ് എന്തു കൊണ്ടും അര്‍ത്ഥ ശുദ്ധിയുള്ള പേരാണ് ഈ പേരില്‍ തന്നെഇന്നത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മതേതര ദലിത് ജനങ്ങള്‍ ആദിവാസികളായിരുന്നു അവര്‍ പല ഗോത്രങ്ങളായി ജിവിക്കുന്നു അവരുടെ മഹാ സഭയാണ് കൂട്ടമാണ് ആദിവാസിഗോത്ര മഹാസഭാ എന്നു വ്യക്തമാണ്. എന്നാല്‍ മാനസികമായി ആദിവാസി (ദലിത്) തമ്മില്‍ തമ്മില്‍ രണ്ടായി ചിന്തിക്കുവാനും ചിന്താകുഴപ്പം ഉണ്ടാക്കുവാനും ഇത്തരം പ്രയോഗങ്ങള്‍ ചില ബ്രാഹ്മണ പക്ഷാവാദികള്‍ പ്രയോഗിക്കുന്നു എന്ന് വ്യക്തം. നോക്കൂ ലോക രാഷ്ട്രങ്ങള്‍ എന്ന ഇ-ബുക്‌സ് പ്രസീദ്ധികരിച്ച മൂന്നു വാല്യങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം വാല്യം.ഇരുനൂറ്റിയേഴാം പേജ് നോക്കുക രണ്ടായിരത്തിമൂന്നില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു ആദിവാസിഗോത്ര മഹാസഭാ നേതാവായ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരം അക്രമത്തിലും വെടിവെപ്പിലും പോലീസ് നടത്തിയ ആദിവാസി പീഡനത്തിലും കലാശിച്ചു. തടവിലാക്കിയ ഒട്ടേറേ പേര്‍ക്ക് കടുത്ത മര്‍ദ്ദനമേറ്റ് ഏറ്റുമുട്ടലില്‍ സി.കെ. ജാനുവും ആദിവാസി അല്ലാത്ത ഗോത്രസഭാ നേതാവ് എം.ഗീതാനന്ദനും ഒളിവില്‍ പോയി. എത്ര ബോധപൂര്‍വ്വമാണ് ഇങ്ങനെഎഴുതി ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി ഇരുപത്തിരണ്ടിന് ജാനുവിനേയും ഗീതാനന്ദനെയും പോലീസ് പിടികൂടി ഇത്തരം പ്രയോഗങ്ങള്‍ വകവെക്കാന്‍ കഴിയില്ല കാരണം ആദിവാസികളാണ് ദലിതര്‍ ആയത്. വനങ്ങള്‍, ഗ്രാമങ്ങളും, നഗരങ്ങളും, പട്ടണങ്ങളും, രാജവീഥിയുമായി തീരദേശം ബീച്ചുകളും, മലകളും ദീപുകളും, ടൂറിസ്റ്റ് കേന്ദ്രമായതും ആര്‍ക്കുവേണ്ടി ആരാണ് അവിടെ പണ്ടുണ്ടായിരുന്നത് അവര്‍ എങ്ങോട്ട് പോയി.
തുടരും...