"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 6, തിങ്കളാഴ്‌ച

മുഖങ്ങള്‍ - കെ. സി. ഫ്രാന്‍സീസ്













അന്നും പതിവുപോലോടിക്കിതച്ചങ്ങു
ചെന്നു നിന്നാ വണ്ടി സംഗ്രാമ മദ്ധ്യത്തില്‍
ആളുകള്‍ തിക്കിത്തിരക്കിയിറങ്ങുവാ-
നാകെ ബഹളതുരകളിറകിടവെ,
'ആളെറങ്ങാളെറങ്ങെന്നു പലവട്ടം
കളിയുടെ ശബ്ദമലയടിച്ചീടവെ
പച്ചപ്പുമായാത്ത ഗ്രാമീണ ഭംഗിതന്‍
പതിരുംകതിരും പാറ്റിനോക്കി
വണ്ടിക്കകത്തൊരൊഴിഞ്ഞകോണില്‍ ഞങ്ങള്‍
രണ്ടാളിരുന്നു പ്രതികള്‍ മാതിരി
കണ്ടു ഞാന്‍ ദൂരെയായ് മാനത്തു മുട്ടുന്ന
പണ്ടു പണിതൊരു കൂറ്റന്‍ ദേവാലയം
ചെണ്ടതന്നുജ്വലനാദമിടയ്ക്കിടെ
വിങ്ങലം പൊട്ടും കതിനവെടികളും
താളത്തില്‍ മേളത്തില്‍ പ്രാര്‍ത്ഥന ഗീതങ്ങള്‍
ഓടമടിക്കുന്ന ഗ്രാമ വീഥി
ആ വഴിയാളുകള്‍ സഞ്ചരിക്കുമ്പോഴും
നാണയത്തുട്ടുകള്‍ വാരിയെറിയുന്നു
കാണിയ്ക്കപ്പെട്ടിയെ ലാക്കാക്കിയാളുകള്‍
കണ്ടു ഞാന്‍ ഭണ്ഡാരപ്പെട്ടി തന്നന്തികെ
രണ്ടു കണ്ണില്ലാത്ത സാധു ഭിക്ഷു
'കണ്ണില്ലാ നിങ്ങളെ കാണുവാന്‍ സോദരേ
കഴിവുള്ള സഹായം നല്‍കേണമേ'
എന്നു വിളിച്ചു പറഞ്ഞുകൊണ്ടാഭിക്ഷു
നിന്നുപോയ് ഭണ്ഡാരപ്പെട്ടിതന്നന്തികെ
ഇല്ലില്ലാ വീണില്ലൊരു ചില്ലിക്കാശേലും
ഇല്ലില്ലാ സാധുവിന്‍ പാഴ്ത്തുണിക്കീറ്റില്‍
ആവഴി വണ്ടി കടന്നുപോകുമ്പോഴും
ആ വഴിയാളുകള്‍ സഞ്ചരിക്കുമ്പോഴും
നാണയത്തുട്ടുകള്‍ വാരിയെറിയുന്നു
കാണിക്കപ്പെട്ടിയെ ലാക്കാക്കിയാളുകള്‍