"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 6, തിങ്കളാഴ്‌ച

ബസവേശ്വരന്‍: ഇന്ത്യയിലെ പ്രഥമ സാമൂഹിക പരിഷ്‌കര്‍ത്താവ് - തട്ടാരമ്പലം ജയകുമാര്‍

ബസവേശ്വരന്‍
ലോകത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനും, സോഷ്യ ലിസ്റ്റുമെന്ന് ചരിത്രകാരന്‍ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന്‍ ഭാരത നവോത്ഥാന ശില്‍പികളില്‍ പ്രഥമ ഗണനീയനാണ്. വര്‍ഗരഹിതവും ജാതിരഹിതവുമായ ഒരു സമൂഹത്തെ സ്വപ്നം കണ്ട, ഭൗതികതയേയും ആത്മീയത യേയും സമന്വയിപ്പിച്ച ബസവേശ്വര ന്റെ ജന്മദിനം.

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസ്സില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂല്‍ തനിക്ക് ആവശ്യമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീപുരുഷ വിവേചനത്തിനെതിരെ തന്റെ ആദ്യ ശബ്ദമുയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കു മെതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ബസവേശ്വരന്‍ എ.ഡി. 1131 ല്‍ കര്‍ണാകടത്തിലെ ബിജാപ്പൂര്‍ ജില്ലയി ലുളള ഇംഗലേശ്വര ബഗവാഡിയില്‍ ബ്രാഹ്മണ ദമ്പതികളായ മദരസ യുടെയും മദലാംബികയുടെയും മകനായി ജനിച്ചു. പിതാവ് ഒരു ഗ്രാമത്തലവനായിരുന്നു. പൂണൂല്‍ ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുവാനുളള ഉപകരണം മാത്രമാണെന്നും ബസവേശ്വരന്‍ വിശ്വസിച്ചു. ഉപനയനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച, ബസവേശ്വരന്‍ കുടലസംഗമ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന് അവിടെനിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കല്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബാലദേവന്റെ മകളെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്യാണ്‍ ഭരിച്ചിരുന്ന ബിജ്വലന്റെ രാജധാനിയിലെത്തുകയും ഖജനാവ് സൂക്ഷിപ്പുകാരനാകു കയും ക്രമേണ രാജാവിന്റെ പ്രധാനമന്ത്രിപദത്തിലെത്തി ച്ചേരുകയും ചെയ്തു.

ഈ കാലങ്ങളിലൊക്കെ സാമൂഹിക പരിഷ്‌ക്കരണ ശ്രമങ്ങള്‍ നടത്തി വന്നിരുന്ന അദ്ദേഹം നാട്ടിലാകെ ഇതിനായി സഞ്ചരിക്കു കയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസ്സിലാക്കു കയും ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിലുളളവരെ ഉല്‍പ്പെടുത്തിക്കൊണ്ട് 'അനുഭവ മണ്ഡപം' എന്ന ഒരു അദ്ധ്യാത്മിക പാര്‍ലമെന്റിന് അദ്ദേഹം രൂപം നല്‍കി. ഇതാണ് പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യ സങ്കല്‍പ്പത്തിനും മാതൃകയായത് എന്നു വിശ്വസിക്കപ്പെടുന്നു. അനുഭവമണ്ഡപത്തില്‍ ചെരുപ്പുകുത്തി യും കര്‍ഷകനും അലക്കുകാരനും വിറകു വെട്ടുകാരനും തയ്യല്‍ക്കാരനും വേശ്യയും ബ്രാഹ്മണനും അംഗങ്ങളായിരുന്നു. ഈശ്വര ആരാധനക്ക് ഇടനിലക്കാരനെ ആവശ്യമില്ലെന്നും അന്ധവിശ്വാസങ്ങളും അനാചാര ങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അനുഭവമണ്ഡപത്തിന്റെ അധ്യക്ഷ സ്ഥാനത്ത് അല്ലമ പ്രഭുവിനെ നിയോഗിച്ചുകൊണ്ട്, താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കുവാന്‍ ബസവേശ്വരന്‍ തയ്യാറായി. ഇന്നും സ്ത്രീകള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംവരണ ത്തിനായി ശബ്ദമുയരുമ്പോള്‍ ബസവേശ്വരന്റെ ആദ്ധ്യാത്മിക പാര്‍ലമെന്റില്‍ അക്കമഹാദേവി, മുക്തയക്ക, നാഗാലാം ബിക, നീലാംബിക തുടങ്ങിയ സ്ത്രീകള്‍ സജീവ സാന്നിധ്യമായിരുന്നു. ക്ഷുരകനായ അപ്പണ്ണ, കടത്തുകാരനായിരുന്ന കൗഡേയന്‍, ചെരുപ്പു കുത്തിയായ കാനയ്യ, കാലി മേയിക്കുന്ന രാവണ്ണ, നെയ്ത്തുകാരനായ ജേഡരാദാസിമയ്യ, ചിന്തകനായിരുന്ന ചെന്ന ബാസവണ്ണ, രാജകുമാരനായ മചിദേവഇവരൊക്കെ അനുഭവമണ്ഡപത്തിലെ അംഗങ്ങളും വചനകാര ന്മാരു മായിരുന്നു. ക'ായകവേ കൈലാസം' എന്ന തത്വമാണ് ബസേവ ശ്വരന്‍ പ്രചരിപ്പിച്ചത്.

തൊഴില്‍ തന്നെയാണ് ഈശ്വരാരാധന. അദ്ധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഓരോരുത്തരും തനിക്ക് ആവശ്യമായ ഭക്ഷണത്തിനുളള വക സ്വയം അധ്വാനിച്ചു കണ്ടെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്ത വര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഈ ചിന്താധാര കായക ദാസോഹ സിദ്ധാന്തമെന്ന പേരില്‍ അറിയപ്പെടുന്നു.

അദ്ധ്വാനഫലത്തില്‍ തനിക്ക് ആവശ്യമുളളത് സ്വീകരിച്ചു മിച്ചമുളളതു വിതരണം ചെയ്യുകയെന്ന മഹത്തായ സന്ദേശം, സോഷ്യലിസ്റ്റ് ചിന്തയുടെ പ്രാഥമിക പാഠം തന്നെയാണ്. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാത്ത അക്കാലത്ത് ബസവന്‍ പറഞ്ഞു, ഈശ്വരപൂജ ഹൃദയത്തി ലാണ് നടക്കേണ്ടത്. അതിനു ക്ഷേത്രത്തില്‍ പോകേണ്ടതില്ല. ഈശ്വര സാമീപ്യത്തിനു പുരോഹിതരുടെ ആവശ്യമില്ല. ഇഷ്ടലിംഗം ധരിച്ച് ആരാധന നടത്തുവാന്‍ അദ്ദേഹം അനുയായികളെ ഉപദേശിച്ചു. ശരീരം ക്ഷേത്രമാണെന്നും അതില്‍ കുടികൊളളുന്ന ചൈതന്യം ഈശ്വരനാണെന്നും ബസവേശ്വരന്‍ വിശ്വസിച്ചു. ഇതിനാലാണ് വീരശൈവന്‍ ഇഷ്ടലിംഗധാരി കളായ ലിംഗാത്തുകള്‍ എന്നറിയപ്പെടുന്നത്. വേശ്യകളെ പുനര ധിവസിപ്പിക്കുകയും അവര്‍ണര്‍ക്ക് തുല്യ പരിഗണന നല്‍കിയും വിധവകളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു ബസവേശ്വരന്‍.

പ്രലോഭനത്തിന്റെ മാര്‍ഗത്തിലൂടെ മതപരിവര്‍ത്തനം എന്ന ആശയത്തോട് തനിക്കൊട്ടും താല്‍പ്പര്യമില്ലെന്നു പറഞ്ഞ ബസവേശ്വരന്‍, ദൈവവിശ്വാസി കളായി സദാചാര ബോധമുളളവരായി, സ്വതന്ത്ര രായി, തുല്യരായി, ജീവിക്കുവാന്‍ സ്വയം തല്‍പ്പരരാകണ മെന്നു മാത്രമാണ് ഉപദേശിച്ചത്. ബ്രാഹ്മണനും മുന്‍മന്ത്രി യുമായിരുന്ന മധവരശയുടെ മകള്‍ ലാവണ്യയും അവര്‍ണനും ചെരുപ്പു കുത്തിയുമായ ഹരളയ്യയുടെ മകന്‍ ശില വന്തയും തമ്മിലുളള വിവാഹം നടത്തി ക്കൊടുത്തുകൊണ്ട് ജാതി വ്യവസ്ഥയെ അദ്ദേഹം വെല്ലുവിളിച്ചു. സാമൂഹിക വിപ്ലവകാരിയും പരിഷ്‌കര്‍ത്താ വുമായി രുന്നു ബസവേശ്വരനെ ചരിത്രം വേണ്ട വിധം അടയാളപ്പെടു ത്തിയില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. മഹാത്മഗാന്ധിയും ഡോ. അംബേദ്കറും ബസവേശ്വന്തന്റെ ആശയങ്ങളിലാകൃഷ്ടരായി, പ്രചോദി തരായി തങ്ങളുടെ സൈദ്ധാന്തിക ആശയമണ്ഡലങ്ങളെ വിസ്തൃതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.