"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 15, ബുധനാഴ്‌ച

മാനവരാശി നേരിടുന്ന ബൃഹത്തായ വര്‍ത്തമാനകാല പ്രതിസന്ധിയെ എങ്ങനെ മനസ്സിലാക്കാം? - അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍

പുസ്തകനിരൂപണം: എം.ജെ. ജോണിന്റെ 'ലൈഫ് ഓണ്‍ മെല്‍റ്റ്ഡൗണ്‍' 
പ്രസിദ്ധീകരണം: Layman Books, Kochi-34


അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍
9495235619


എം.ജെ. ജോണിന്റെ പുതിയ പുസ്തകം—-ലൈഫ് ഓണ്‍ മെല്‍റ്റ് ഡൗണ്‍-അതൃന്താധുനികതയെ ക്കുറിച്ചുള്ള സംക്ഷിപ്തമായ വിമര്‍ശന ഗ്രന്ഥം നമ്മുടെ നാഗരികത നേരിടുന്ന അതി ഭയാനകമായ വിപത്തിനെക്കുറിച്ച് അവബോധമുളവാക്കുന്നു. 1990-ല്‍ പ്രസിദ്ധീകരിച്ച 'സ്റ്റോറി ഓഫ് മാന്‍: ലേമാന്‍'—എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വായിക്കുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ആനിലയ്ക്ക് വര്‍ത്തമാനകാല പ്രതിസന്ധിയെക്കുറിച്ചുള്ള ഏറെമെച്ചപ്പെട്ട പഠനമെന്നനിലയില്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തെ വായനക്കാര്‍ക്കു പരിചയപ്പടു ത്തുന്നത് ചാരിതാര്‍ത്ഥൃജനകമാണ്.

താരതമേൃന ചുരുക്കം ഗവേഷകര്‍ മാത്രം താല്പര്യെപ്പടുന്ന ഒരു മേഖലയാണ് ഈ ഗ്രന്ഥം കൈകാരൃം ചെയ്യുന്നത്. കാലാവസ്ഥയില്‍ പുതിയതായി രൂപപ്പെടുന്ന കഠിനതാപം, അതി ശൈതൃം, പ്രക്ഷുപ്ത അന്തരീക്ഷം എന്നിവ മനുഷൃവാസം അസാദ്ധ്യമാക്കുന്ന ആഗോളതാപനം ഉള്‍പ്പെടെ വര്‍ത്തമാനകാല ആഗോള പ്രതിസന്ധികളുടെ കാരണങ്ങളെ ഇതു വിശദീകരിക്കുന്നു.

ജോണ്‍, ഏറെ സ്വാധീനമുള്ള അത്യാധുനിക തത്വചിന്തകരുടെ അതി സങ്കീര്‍ണ്ണവും ചുരുക്കം ചിലപ്പോള്‍ അസംബന്ധവുമായ സിദ്ധാന്തങ്ങ ളിലൂടെ, കഠിനപ്രയത്‌നത്തോടെ കടന്നുപോയി ലളിതവത്ക്കരിച്ച് അവ നമുക്ക് പഠനയോഗ്യമാക്കയിരിക്കുന്നു. ആ നിലയ്ക്ക് ഈ ഗ്രന്ഥം വര്‍ത്തമാനകാല മനുഷ്യ പരിണാമ പ്രക്രിയയെക്കുറച്ചുള്ള സമഗ്ര വിവരണമാണ്. ഗ്രന്ഥ കര്‍ത്താവിന്റെ അഭിപ്രായത്തില്‍ ആധുനിക ലോകം ഒരുസാമൂഹൃ രോഗത്തിന്റെ വളര്‍ച്ചയും ഈ സാമൂഹ്യ രോഗത്തിന്റെ ഫലമായി ആഗോളനാശം എന്ന പ്രക്രിയയ്ക്കും ഇത് കാരണമാകുന്നു.

മനുഷൃന്‍ ഉള്‍പ്പെടെ ഭൂമിയിലെ ഇന്നത്തെ ജൈവ അവസ്ഥ ആഗോള പരമായി നേരിടുന്ന ജീര്‍ണ്ണതയുടെ അടിസ്ഥാന കാരണമായി ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നത് യന്ത്രവല്‍ക്കരിക്കപ്പെട്ടു അതിവേഗം കമ്പോള വത്ക്കരിക്കപ്പെടുന്ന ജാതിമത വ്യവസ്ഥിതിയും യന്ത്രവല്‍ക്കരണത്തില്‍ അടിപ്പെട്ടുപോയ വന്‍ ഭരണകൂടങ്ങളും ആണെന്നതാണ്. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക് ഉപോല്‍ബലകമായി 'മാക്രോ ഫ്രീ റാഡിക്കല്‍ തിയറി ഓഫ് ഏജിങ്ങ്' (Macro Free Radical Theory of Aging) എന്ന പുതിയ സിദ്ധാന്തം മുമ്പോട്ടുവെക്കുന്നു. മനുഷ്യന്‍ ഉള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജാല ങ്ങളുടെയും നിലനില്‍പ്പിന് ഭീക്ഷണിയായ ഈ ജീര്‍ണ്ണത അതിവേഗം പടരുന്നതുമായ ഈ അകാല നാശം ജോണ്‍ ഈ സിദ്ധാന്തത്തിലൂടെ സമര്‍ത്ഥി ക്കുന്നു.

ഇവിടെ മറ്റുപല ആശയങ്ങള്‍ക്കൊപ്പം, ഇന്ന് ആവിഷ്‌കരിച്ച് അനുഷ്ഠി ക്കപ്പെടുന്ന 'റിഡക്ഷണിസ്റ്റ് സയന്‍സ്' ശാസ്ത്രം അടിസ്ഥാനപരമായി അബദ്ധമാണെന്നും, ശാസ്ത്രം അതിന്റെ ഉല്‍പ്പന്നങ്ങളാല്‍ത്തന്നെ ഞെരുക്കപ്പെടുന്നു എന്നും ഈ ഗ്രന്ഥം വിശദീകരി ക്കുന്നു. ജനകീയമായ സംസ്‌കാരം, പൊതു മാധൃമങ്ങള്‍, പ്രത്യയ ശാസ്ത്രപരമായ യന്ത്ര വത്ക്കരണം എന്നിവ വഴി സാമൂഹൃ നിയന്ത്രണവും തദ്വാര ഹൃദയ ശൂനൃരായ മനുഷ്യറോബോട്ടുകളുടെ സമാനമായ ഒരു സമൂഹത്തെയും സൃഷ്ടിക്കുന്നു.

വാസ്തവത്തില്‍ നാം മനുഷൃരെന്ന നിലയില്‍ ഡിങ്കിറ്റല്‍ ലോകത്തില്‍ അകപ്പെട്ട സമാന ജീവികളാണ്. ഇവിടെ ദുഃഖകരമായ സത്യം ഈ അവസ്ഥ അധുനിക ലോകം സൃഷ്ടിച്ച സ്വയംകൃത അനര്‍ത്ഥമെന്നതത്രേ. നാം, മനഷൃര്‍ ജൈവിക ജീവികളാണ്. പരിസ്ഥിതി യ്ക്കു അനുരൂപമാ കാനായി, അതിജീവനത്തിനായി ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണാമം പ്രാപിച്ച അപ്രകാരം ജൈവജീവികളായ നാം പൊടുന്നനെ അത്യാധുനിക സംസ്‌കാരത്തിന്റെ ജൈവിക പ്രവര്‍ത്തന രീതികളുള്ള വിചിത്ര യന്ത്രങ്ങളായിരിക്കുന്നു.

മനുഷ്യര്‍ സഹിഷ്ണുതയുള്ള, സഹാനുഭൂതിയുള്ള, വഴക്കമുള്ള ജീവികളാണ്. പക്ഷേ ഇന്ന് നമ്മള്‍ യന്ത്രങ്ങളുടേതായ ഒരു ലോകത്ത് അകപ്പെട്ടിരിക്കുന്നു. അതു വഴങ്ങാത്ത, നിശിതമായ സഹാനുഭൂതി യില്ലാത്ത ഒന്നാണ്. അങ്ങനെ നാം വികസിപ്പിച്ച സാങ്കേതിക വിദ്യ അതീവ ജാഗ്രതയും ശ്രദ്ധയും ആവശൃമുള്ള ഒരു സാമൂഹ്യയന്ത്രമാണ്. അത് അതിന്റെതായ രീതിക്ക് പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഇഷ്ടമോ, വരുതിയോ പ്രധാന മല്ലാത്ത അവസ്ഥയാണ് തത്ഫലമായി സംജാത മായിരിക്കുന്നത്. അങ്ങനെ മനുഷൃന് യോജിക്കാത്ത, സാങ്കേതിക വിദൃയാല്‍ നിയന്ത്രിതമായ ലോകത്തില്‍ നാം ജീവിക്കുന്നു. അപ്പോള്‍ ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടകുന്നതില്‍ അതിശയം ഇല്ല തന്നെ.

സാങ്കേതിക വിദൃയോടുള്ള അടിമത്തം നമ്മുടെ ചിന്താധാരയെ ദോഷകര മായി ബാധിക്കുന്നു. സാങ്കേതിക ബോധത്തിന്റെ നുഴഞ്ഞുകയറ്റം നമ്മുടെ മനസ്സിലുണ്ടാക്കുന്ന അപകടത്തെ വിവരിക്കാന്‍ അത്ര എളുപ്പമല്ല. എന്തെന്നാല്‍ സാങ്കേതിക ശാസ്ത്രത്തില്‍ പരസ്പര വിരുദ്ധങ്ങളായ സ്വാധീനങ്ങളാണുള്ളത്. പ്രകൃതി ശക്തികളില്‍ നിന്ന് താതാത്മൃം പ്രാപിച്ച് ഭീകരങ്ങളായ ശക്തികളില്‍ നിന്ന് സ്വതന്ത്രരായി സഹസ്ര ദശാബ്ദങ്ങളോളം ജീവിച്ചുവന്ന മനുഷൃന് ആ ജീവിതം അന്ന് അനുഗ്രഹമായിരുന്നു എങ്കില്‍ ഇന്ന് മനുഷ്യന്റ തന്നെ ഉപകരണങ്ങളും യന്ത്രങ്ങളും അവയുടെ ഉപജ്ഞാതാ ക്കളും അവനെ അടക്കി ഭരിക്കാന്‍ ശക്തമാകുന്നു എന്ന സത്യം ലോക ത്തിന്റെ തന്നെ വിനാശത്തിലേയക്ക് നയിക്കുന്നു.

അതിവേഗതയിലൂെടയുള്ള യന്ത്രവല്‍ക്കരണത്തില്‍ മനുഷ്യസമൂഹം ഡിങ്കിറ്റലാവുമ്പോള്‍, ആ ലോകത്തിലെ മനുഷൃര്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ നിശിതമായ കൃത്യതയുടെ അടിമത്തത്തിലാകുന്നു. ഇത് വൃക്തിയുടെ സ്വാഭാവിക പ്രവര്‍ത്തന ങ്ങള്‍ക്ക് വിരുദ്ധമാണ്. മനുഷൃ മസ്തിഷ്‌ക്കങ്ങളെ കംമ്പ്യൂട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ പകരമാക്കി അധഃപതിച്ച് ഏറക്കുറേ ടോട്ടാലിറ്റേറിയന്‍ വ്യവസ്ഥിതിയിലെ പിണിയാളു കളാക്കിതീര്‍ ക്കുന്നു. ഈ മനുഷ്യത്വരഹിതമായ വ്യവസ്ഥിതിയാണ് കമ്പോളവല്‍കരി ക്കപ്പെട്ട യന്ത്രവല്‍ക്കരണത്തിന്റെ ലക്ഷ്യം. അത് ഏറെകുറെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് തന്നെ പറയാം.

യന്ത്രവത്കരണത്തിന്റെയും മനുഷൃരാഹിത്യത്തിന്റെയും വൃവസ്ഥിതി ചിട്ടയായ മൃഗീയതയും വൃക്തി സദാചാരനാശവും ഉളവാക്കുന്നു. ഒരു യാന്ത്രിക സമൂഹത്തില്‍ ഒരു കൂട്ടം യാന്ത്രിക മൂലൃങ്ങള്‍ അബോധമ നസില്‍ ബലമായി മുദ്രിതമാകും. പിന്നീട് ആ മസ്തിഷ്‌കം മനുഷൃമൂലൃ ങ്ങള്‍ക്ക് പ്രയോജനപ്പെടില്ല. ചിന്താശക്തിയെ വികസിപ്പിക്കുകയുമില്ല. യന്ത്രങ്ങള്‍ നമ്മുക്കായി അതു ചെയ്തു കൊള്ളും. ഈ സംവിധാനത്തില്‍ വികാരങ്ങളോ സര്‍ഗശക്തിയോ തീണ്ടാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. യാന്ത്രികമായ ഈ അമിതാശ്രയത്വം ബൗദ്ധികമായ ആത്മഹതൃ യില്‍ കുറഞ്ഞതൊന്നുമല്ല. തുടര്‍ന്ന് മനുഷൃന്റെ ഭാവനാശക്തിയും സര്‍ഗപ്രതിഭയും മദ്ദിതമായി, തളര്‍ന്ന്, തകര്‍ന്ന നിലയിലെത്തുന്നു. സദാ യുദ്ധഭീക്ഷണിയില്‍ ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്ന അവസരവാദി കളായ യന്ത്രബുദ്ധികളും ഇതനുവദിക്കുന്ന മസ്തിഷ്‌ക്ക പ്രക്ഷുഭിതരായ ആട്ടിന്‍ കൂട്ടങ്ങളും സാധാരണ ജനത്തെ വേറൊരു ഉപഭോഗ വസ്തു മാത്രമായി മാറ്റിയിരിക്കുന്നു

ലോകത്തെ വൃതൃസ്തമായ കാഴ്ചപ്പാടിലൂടെ ദര്‍ശിക്കാ നുള്ള മെച്ചമായ മാര്‍ഗ്ഗം വിജ്ഞാനത്തിന്റെ ഈ തടവറയില്‍ നിന്നുള്ള രക്ഷപെടല്‍ മാത്രമാണ്. നമ്മുടേതായ ലോകത്തെ ക്കുറിച്ചുള്ള നിര്‍വ്വചനങ്ങളും ലോകത്തില്‍ നമ്മുക്കുള്ള സ്ഥാനവുമാണ് നമ്മുടെ അറിവുകളുടെയും ചായ്‌വുകളുടെയും രൂപപ്പെടലിനു കാരണമെന്ന് നാം മനസിലാക്കണം. ആധുനിക സമൂഹത്തിലെ പൗരന്മാരെന്ന നിലയില്‍ ലോകം നേരിടുന്ന പ്രശ്‌നങ്ങളുടെ സത്യാവസ്ഥ മനസിലാക്കുന്നതിന് മുന്‍ പറഞ്ഞ യാന്ത്രിക അടിമത്വത്തെയും ചായ്‌വുകളെയും പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷി തമാണ്.

ഇവിടെ സമാധാന പ്രിയരായ ജനതയ്ക്ക് വിവാദപരവും ചിന്തോദ്ദീപക വുമായ ഈ ഗ്രന്ഥം പ്രതീക്ഷ നല്‍കുന്നു. ഈ ചിന്താധാരയിലെ എല്ലാ വാദമുഖങ്ങളോടും പൂര്‍ണ്ണമായി യോജിക്കാന്‍ സാധിക്കില്ലെന്നിരിക്കിലും, ഈ ഗ്രന്ഥം ഉള്‍കൊള്ളുന്ന ആശയങ്ങള്‍ വളരെയേറെ പ്രാധാന്യ മര്‍ഹിക്കുന്നതാണ് എന്നാണെന്റെ അഭിപ്രായം. ഈ ഗ്രന്ഥം ഏതു നിലയ്ക്കും ഒരു പുതിയ വായനാ അനുഭവമായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. മനസിലാക്കാന്‍ എളുപ്പമുള്ള ഘടനയോടുകൂടിയ ഒരു അനുവാചക സൗഹൃത കൃതി എന്നനിലയ്ക്ക്, വ്യത്യസ്ത കൃതികളിലൂടെ, വികാരോദ്ദീപങ്ങളായ ആവിഷ്‌കാരണങ്ങളിലൂടെ സംവേദിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ച ആശയങ്ങളുടെ സത്തുതന്നെയാണ് ഗ്രന്ഥകാരന്‍ ശുദ്ധമായ, തത്വശാസ്ത്ര പരമായ യുക്തി—യില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സമ്മതിച്ചുതരുന്നതില്‍ സന്തോഷമുണ്ട്. ഇതു പലരുടെയും ജീവിതത്തിലെ വ്യത്യസ്ത നിലവാരങ്ങളിലുള്ള പ്രയാസമേറിയ ഉദ്യമങ്ങള്‍ക്കു ഒരു വെല്ലുവിളിയാകാം.

മനുഷൃന്റെ ജീവിത വീക്ഷണം മാതൃകാപരമായ ഒരുമാറ്റത്തിന് വിധേയമായാല്‍, ഈ വൈകിയവേളയിലും സാര്‍വത്രികമായ പൊരുത്തപ്പെടല്‍ സുസാദ്ധ്യമാണ് എന്ന് ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു. അത് അവന്റെ കൈപ്പിടിയില്‍ ഒതുങ്ങുക തന്നെ ചെയ്യും. എന്നാല്‍ ഈ തിരിച്ചറിവും ആവഴിക്കുള്ള ഉദ്ദൃമവും, ഗ്രന്ഥകര്‍ത്താവ് ഉചിതമായി അഭിപ്രായപ്പെട്ടതു പോലെ: 'ഇപ്പോള്‍ തന്നെയാവണം, അല്ലെങ്കില്‍ ഒരിക്കലും സാധിക്കില്ലതന്നെ'.