"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ജനകീയ ബജറ്റ് പ്രസ്ഥാനത്തിന്റെ ആവശ്യകത - യു പി അനില്‍കുമാര്‍

യു പി അനില്‍കുമാര്‍
(ഒന്നാംഭാഗം വായിക്കുക)

മുകള്‍ത്തലത്തില്‍ ജനകീയ ബജറ്റ് പ്രസ്ഥാനവും താഴെത്തട്ടില്‍ ബജറ്റ് ജാഗ്രതാസമിതികളും രൂപീകരിച്ച് ജനങ്ങള്‍ക്ക് ബജറ്റ് സാക്ഷരത കൈവരുത്തുവാന്‍ സി-ബേസ് പരിശ്രമിക്കും. യുവതീയുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റിട്ടയര്‍ ആയ ഉദ്യോഗസ്ഥര്‍ക്കു മെല്ലാം തങ്ങളുടെ കഴിവുകള്‍ സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിനുവേണ്ടി പ്രയോജനപ്പെടു ത്തുവാന്‍ സി-ബേസ് മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കും. സമൂഹത്തിലെ സാമ്പത്തിക ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് വിശിഷ്യ പട്ടിക വിഭാഗങ്ങളുടെ വരുമാനവും തൊഴിലും ആസ്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ബജറ്റിനെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന താണ് സി-ബേസിനെ വ്യത്യസ്തമാക്കുന്ന ഘടകം. രാഷ്ട്രീയ പരിഗണന കളോ മതപരമോ ജാതി- ഉപജാതി പരമോ ആയ വിവേചനങ്ങള്‍ കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ പൗരന്മാരു ടേയും സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ സി-ബേസ് പ്രതിജ്ഞാബദ്ധമാണ്.

പ്രത്യേക ഘടക പദ്ധതി/പട്ടികവര്‍ഗ ഉപപദ്ധതി എന്നാല്‍ എന്താണ്?

പട്ടികജാതി വര്‍ഗ്ഗക്കാരും മറ്റു ജനവിഭാഗങ്ങളുമായുള്ള സാമ്പത്തിക അന്തരം അവസാനിപ്പിക്കുവാന്‍ കഴിയുന്ന വിധത്തില്‍ പട്ടിക വിഭാഗ ങ്ങള്‍ക്ക് സാമ്പത്തിക വികസനം സാദ്ധ്യമാക്കാനും സാമ്പത്തിക മൂലധനം ഒരു പ്രശ്‌നമാകാതിരിക്കാന്‍വേണ്ടി കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ഓരോ വര്‍ഷവും ബജറ്റ് തയ്യാറാക്കുമ്പോള്‍ പട്ടികജാതി വര്‍ഗ്ഗക്കാരുടെ ജനസഖ്യാനുപാതികമായി മാറ്റിവയ്ക്കുന്ന ബജറ്റ് വിഹിതത്തിനെയാണ് പ്രത്യേക ഘടക പദ്ധതി Special Component Plan (SCP) പട്ടികവര്‍ഗ ഉപപദ്ധതി Tribal Sub Plan (TSP) പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്) എന്നു പറയുന്നത്.

1978ല്‍ എസ്. സി. പി.യും 1975ല്‍ ടി. എസ്. പി.യും ആരംഭിച്ചു. (2006 മുതല്‍ എസ്. സി. പി. എന്ന പേര് എസ്. സി. സി. പി. (പട്ടികജാതി ഉപ പദ്ധതി Scheduled Caste Sub Plan (SCP) എന്ന പേരില്‍ തെറ്റായി പുനര്‍ നാമകരണം ചെയ്തു വിളിക്കുന്നുണ്ട്.

എസ്. സി. പി.യുടെ സവിശേഷ പ്രത്യേകതകള്‍

1. സാമ്പത്തിക വികസനത്തിലൂടെ ഗുണഭോക്താവിന്റെ വരുമാനം ഉയര്‍ത്തുവാനും ആസ്തികള്‍ സൃഷ്ടിക്കത്തക്ക വിധമുള്ളതായിരിക്കണം.
2. കുടിവെള്ളം വീടിന് സ്ഥലം, വീട്, ബന്ധിപ്പിക്കുന്ന റോഢുകള്‍ തുടങ്ങിയവ പ്രാധാന്യം നല്‍കണം.
3. ജനസംഖ്യാനുപാതികമായ വികസനഫണ്ട് നീക്കിവെയ്ക്കണം
ഉദാ: സംസ്ഥാനത്തിന്റെ പ്ലാന്‍ഫണ്ട്- 17000 കോടി
പട്ടികജാതി വികസനത്തിന് - 1667.70 കോടി
പട്ടികജാതി ജനസഖ്യ - 9.81%
തദ്ദേശസ്വയംഭരണത്തിന്- 828.20 കോടി
പാലക്കാട് ജില്ല ഉദാഹരണമായി എടുത്താല്‍ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പാലക്കാട് ജില്ലയ്ക്ക് മൊത്തം- 11431.28 ലക്ഷം (13.81%)
ഇതില്‍ ഗ്രാമപഞ്ചായത്ത് - 6336.63 ലക്ഷം (55.43%)
ബ്ലോക്ക് പഞ്ചായത്ത്- 2170.39 ലക്ഷം (18.99%)
ജില്ലാ പഞ്ചായത്ത്- 2170.37 ലക്ഷം (18.99%)
മുനിസിപ്പാലിറ്റി- 753.89 ലക്ഷം (6.59%)
4. ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ പാടില്ല.
5. ഫണ്ട് പാഴാക്കാന്‍ പാടില്ല.
6. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കിട്ടിന്ന പൊതുഫണ്ടിലും പൗരന്‍/ പൗര എന്ന നിലയില്‍ അവകാശം.
7. കേന്ദ്ര വിഷ്‌കൃത പദ്ധതികള്‍, ഇതരവകുപ്പുകള്‍, മിഷനുകള്‍ എന്നിവയില്‍നിന്നും കിട്ടുന്ന ഫണ്ടുകള്‍.
8. ഫണ്ടും പദ്ധതികളും സംയോജിച്ച് ഗുണനിലവാരമുള്ള പദ്ധതികള്‍ സദ്ഭരണ മാതൃകയില്‍ നടപ്പിലാക്കണം.
9. വിദ്യാഭ്യാസവും സാമുഹ്യപരവുമായ വികസന പ്രവര്‍ത്തനങ്ങള്‍.
10. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയോടൊപ്പം പട്ടികജാതി പദ്ധതിയും തയ്യാറാക്കണം.
11. കുടുംബ കേന്ദ്രീകൃത സമീപനം
കുടുംബത്തെ ഒരു യൂണിറ്റായി പരിഗണിക്കണം
സങ്കേതത്തെയും മറ്റൊരു യൂണിറ്റായി കരുതണം.
പദ്ധതികള്‍ വ്യക്തികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കണം.
അവലംബം: കില സെമിനാര്‍ നോട്ട്‌സ് ഓണ്‍ എസ്. സി. പി. ഫെബ്രുവരി 3-4, 2014

എസ്. സി. പി. ഫലപ്രദമായി നടപ്പിലാക്കുവാന്‍ സ്വീകരിക്കേണ്ട പുതിയ പ്രയോഗ രീതി

എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായും പിന്തുടരേണ്ട ലക്ഷ്യമായ പട്ടികജാതി- വര്‍ഗ്ഗക്കാരുടെ സാമൂഹ്യ- സാമ്പത്തിക വികാസത്തിലെ നിലവിലുള്ള അന്തരം കുറയ്ക്കുക എന്ന വ്യക്തമായ ഉദ്ദേശ്യം നേടിയെടുക്കുന്നതിനായി പട്ടികജാതി ഉപപദ്ധതി പ്രകാരം മാറ്റിവയ്ക്കുന്ന തുക, വകമാറ്റി ചെലവഴിക്കാതെയും (non- divertable) ചെലവഴിക്ക പ്പെടാതിരിക്കുകയും (Non- lapsable) ചെയ്യാത്ത വിധം സൂക്ഷിക്കേണ്ടത് അത്യന്തം അനിവാര്യമാണ്. അതിനുവേണ്ടി പട്ടികജാതിക്കാര്‍ക്കായുള്ള പട്ടികജാതി ഉപപദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗരേഖകളും അടിസ്ഥാനമാക്കി ചുവടെ കൊടുക്കുന്ന മാനദണ്ഡങ്ങള്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും വ്യാപ്തിയിലും തന്നെ പിന്തുടരുവാന്‍കൂടി നിര്‍ദ്ദേശിക്കുന്നു.

എ. നിര്‍വഹണം

1. കേന്ദ്രസര്‍ക്കാരും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളും അവരുടെ പ്ലാന്‍ ഫണ്ട് വകയിരുത്തുമ്പോള്‍ അതിലെ മൊത്തം തുകയില്‍നിന്നും ആദ്യമേ തന്നെ പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള പട്ടികജാതി ഉപപദ്ധതി രൂപകല്‍പ്പന ചെയ്യുവാന്‍വേണ്ടിയുള്ള തുക പ്രത്യേകം നീക്കിവയ്‌ക്കേണ്ടതാണ്.


2. അങ്ങനെ നീക്കിവയ്ക്കുന്ന തുക പട്ടികജാതി വികസനം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സാമ്പത്തികവും ആസൂത്രണപരവുമായ അധികാരങ്ങളുള്ള പട്ടികജാതി വികസനത്തിന്റെ നോഡല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന, സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെയുള്ളവരുടെ, അധീനതയിലേക്ക് മാറ്റിവയ്‌ക്കേണ്ടതും അവര്‍ വിവിധ മേഖലകളിലെ വകുപ്പുകളുമായുള്ള യോഗത്തിനുശേഷം പട്ടികജാതി ഉപപദ്ധതി പ്രകാരം വകയിരുത്തിയ ഫണ്ട് വിവിധ വകുപ്പുകള്‍ക്കും നിര്‍വ്വഹണ ഏജന്‍സികള്‍ക്കും വീതം വച്ചു നല്‍കേണ്ടതുമാണ്.

3. ഓരോ വാര്‍ഷിക പദ്ധതി കാലയളവിലും നടപ്പിലാക്കേണ്ട വിവിധ സ്‌കൂളികളുടേയും പ്രോഗ്രാമുകളുടേയും അവയിലൂടെ പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടത്തിന്റെയും സാമ്പത്തിക ആവശ്യത്തിന്റേയും വ്യക്തമായ വിശദാംശങ്ങള്‍ അടങ്ങിയ ഒരു പ്രത്യേക പട്ടികജാതി ഉപപദ്ധതി പദ്ധകി രേഖ നോഡല്‍ വകുപ്പ് തയ്യാറാക്കേണ്ടതാണ്.

4. പട്ടിക ജാതി ഉപപദ്ധതി വഴി നടപ്പിലാക്കുന്ന പദ്ധതികളെയും ഫണ്ട് വിനിയോഗത്തെയും ഫലപ്രദമായി നിരീക്ഷിക്കുവാന്‍ വേണ്ടി പട്ടികജാതി ഉപപദ്ധതി ഫണ്ടുകള്‍ക്കുവേണ്ടി മാത്രമായി ഒരു പ്രത്യേക ബജറ്റ് ശീര്‍ഷവും വിവിധ അനുബന്ധ മേഖലകള്‍ക്കായി ഉപശീര്‍ഷകങ്ങളും തയ്യാറാക്കേണ്ടതുണ്ട്.

5. പട്ടികജാതി ഉപപദ്ധതിയ്ക്കായി മാറ്റിവച്ചിരിക്കുന്ന ഫണ്ടിന് 100% ബജറ്റ് വകയിരിക്കലും അനുമതിയും നല്‍കേണ്ടതും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കാലതാമസം കൂടാതെ യഥാസമയം തന്നെ പണം നല്‍കേണ്ടതുമാണ്.

6. പട്ടികജാതി ഉപപദ്ധയ്ക്കായി വാര്‍ഷിക പദ്ധതികള്‍ക്കായി മാറ്റിവയ്ക്കുന്ന തുക വകമാറ്റി ചെലവഴിക്കാനോ ചെലവഴിക്കാതെ യിരിക്കാനോ പാടില്ല. ഒരു സാഹചര്യത്തിലും എസ്. സി. പി.ക്കായി മാറ്റി വച്ചിട്ടുള്ള തുക റിവൈസ്ജ് എസ്റ്റ്‌മേറ്റ് എന്ന പ്രക്രിയയില്‍ പ്ലാനിംഗ് കമ്മീഷന്‍ മാറ്റാന്‍ പാടുള്ളതല്ല.

7. പട്ടികജാതി പദ്ധതിയുടെ ശരിയായ നിര്‍വ്വഹണപ്രക്രിയയില്‍ പങ്കാളികളായിരിക്കുന്ന മറ്റു വകുപ്പുകള്‍ പൂര്‍ണ്ണമായും സഹകരിക്കേ ണ്ടതും അവര്‍ക്കനുവദിച്ചിരിക്കുന്ന തുകയ്ക്കനുസരിച്ചുള്ള സ്‌കീമുകള്‍ യഥാസമയം നോഡല്‍ വകുപ്പിന് അനുമതിക്കായും ഫണ്ട് അനുവദിക്കു ന്നതിനായും കൈമാറേണ്ടതാണ്.

8. പട്ടികജാതി ഉപപ്ദ്ധതി വന്‍കിട ജലസേചന പദ്ധതികള്‍, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ പോല ഫണ്ടുകള്‍ അവിഭജിതമായി കൈകാര്യം ചെയ്യേണ്ട പദ്ധതികള്‍ക്കായി എസ്. സി. പി. ഫണ്ട് മാറേണ്ടി വരുന്നുവെങ്കില്‍ അവ 5%ല്‍ കുറഞ്ഞ തുകയോ അല്ലെങ്കില്‍ അത്തരം പദ്ധതികള്‍കൊണ്ട് പ്രയോജനം ലഭിക്കുന്ന യഥാര്‍ത്ഥ പ്രദേശത്തു അധിവസിക്കുന്ന പട്ടികജാതിക്കാര്‍ക്കനുസൃതമായ തുകയോ ആണ് വകയിരുത്തേണ്ടത്, അല്ലാതെ മൊത്തം ജനസഖ്യയ്ക്കനുപാതികമായ തുകയല്ല. പദ്ധതിമൂലം പ്രയോജനം ലഭിക്കുന്ന പട്ടികജാതിക്കാരുടെ അഥവാ പദ്ധതി പ്രദേശത്തിന്റെ/ പദ്ധതിമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്ത് അധിവസിക്കുന്ന പട്ടികജാതിക്കാരുടെ ശതമാനം സംസ്ഥാന ത്തോ/കേന്ദ്രഭരണപ്രദേശത്തോ ഉള്ള പട്ടികജാതിക്കാരുടെ ജനസംഖ്യാ ശതമാനത്തിനെക്കാള്‍ എല്ലായിപ്പോഴും കുറവായിരിക്കണം

അവലംബം: പട്ടികജാതി ഉപപദ്ധതിക്കുള്ള മാര്‍ഗ്ഗരേഖ, പ്ലാനിംഗ് കമ്മീഷന്‍ 2006, പേജ് 23

ഈ മാര്‍ഗ്ഗരേഖ 2006ല്‍ പുറത്തിറക്കിയെങ്കിലും ഇന്നേവരെ (21-12-2014) കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല.
----------------------------------------------
യു പി അനില്‍കുമാര്‍ - 9447269504