"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഘര്‍ വാപ്പസിയുടെ പിന്നാമ്പുറം - ഡി കെ കയ്യാലേത്ത്

ഭാരതം പാകിസ്ഥാനെ പോലെ, നേപാളിനെ പോലെ ഒരു മത രാഷ്ട്രമാകണോ? അങ്ങനെ വിചാരിക്കുന്നവര്‍ ഈ രാജ്യങ്ങളെ അത്രകണ്ട് അഭിനന്ദിക്കുന്നുണ്ടോ? മറ്റൊരു മാതൃകയുമില്ലേ? മതരാഷ്ടമാകാതെ നന്നായി പ്രവര്‍ത്തിക്കാമല്ലോ? ഭാരതീയരോട് എന്തു തിന്നണം, എന്ത് കുടിക്കണം, ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെന ചിന്തിക്കണം എന്ന് രാഷ്ട്രീയക്കാര്‍ പറയാന്‍ പോകുന്നുവോ? ഈ ധീര നൂതന ലോകത്തില്‍ രാഷ്ട്രീയക്കാര്‍ ആത്മീയതയുടെ ദീപസ്തംഭവും എല്ലാവരുടേയും നിത്യ ജീവിത മാര്‍ഗദര്‍ശികളുമാകാന്‍ പോകുന്നുവോ? ഒറ്റ മതമെന്ന നിലയില്‍ ഭാരതത്തിന് അതിന്റെ ലക്ഷ്യം ആത്മ സാക്ഷാത്കാരം മാത്രമാണെന്ന് തിരുത്തിക്കുറിക്കാന്‍ കഴിയുമോ? ഭാവിയില്‍ ആത്മ ബോധ്യമല്ല, ഭാരതം തന്നെയാണ് ഹിന്ദു മതത്തിന്റെ പരോമോന്നത സത്യമെന്നായിത്തീരുമോ?

ഹിന്ദുത്വവും ഹൈന്ദവീകതയും വ്യത്യസ്തങ്ങളാണ്. ഹിന്ദുത്വ പതാകാ വാഹകരയാണ് ആര്‍എസ്എസ്സുകാര്‍ രംഗപ്രവേശം ചെയ്തത്. ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു അത്. ക്രിസ്ത്യാനികളും ഇസ്ലാമുകളും കമ്മ്യൂണിസ്റ്റുകാരും ഭാരതത്തിന്റെ ആഭ്യന്തര ഭീഷണികളായാണ് ഹിന്ദു വികാരത്തില്‍ തെളിയുക. പക്ഷെ ഒരു മതമെന്ന നിലയില്‍ ഹിന്ദുമത സിദ്ധാന്തങ്ങള്‍ ആചാര വൈവിധ്യ ങ്ങള്‍ മുതലായവ ഹിന്ദുത്വത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. മഹാത്മജിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസ്സുകാര്‍ മധുര വിതരണം നടത്തിയതും ആ വധം ഒരു ആഘോഷമാക്കിയതും അദ്ദേഹം ഹിന്ദുവാ യിരുന്നതു കൊണ്ടല്ല. ഇന്നാണെങ്കില്‍ ആഘോഷിക്കാന്‍ ഭരണഘടനാനു സൃതമായ മൗലികാവകാശമാണെന്നു വാദിക്കാനും ഇടയുണ്ട്. ഹൈന്ദ വീയത ഇതൊരിക്കലും അനുവദിക്കില്ല. ഒരു ഹിന്ദു രാഷ്ട്രത്തില്‍ ബഹുഭൂരിപക്ഷത്തിനും ലഭിക്കാന്‍ പോകുന്ന സദ്യയുടെ സാമ്പിളായി ഇതിനെ കണക്കാക്കാം. സനാതന സംസ്ഥാപനവും ഹിന്ദുജന ജാഗൃതി സമിതിയും ഹിന്ദുത്വത്തിന്റെ പേരില്‍ ബ്രാഹ്മണ്യത്തെ പരിപോഷിപ്പിക്കു കയാണ്. 

സത്യസന്ധതയുള്ള ഒരു ഹൈന്ദവ സര്‍ക്കാര്‍ പഴയ മതത്തെ പുനരുജ്ജീവി പ്പിക്കാന്‍ ശ്രമിക്കാതിരിക്കില്ല. ഇന്നത്തെ ശാസ്ത്ര വെളിച്ചത്തില്‍, പുരാവസ്തുക്കളായിപ്പോയ എല്ലാ മതങ്ങളും പുനരവലോകനം ചെയ്യപ്പെടണം. ഇത് അവഗണിക്കപ്പെട്ടാല്‍ മത വിശ്വാസികള്‍ വിശ്വാസം ഉപേക്ഷിക്കുകയും വിശ്വാസ നാട്യക്കാരായി മാറുകയും ചെയ്യും. ഇന്നത്തെ ലോകത്തെ കാണുന്ന എല്ലാ സംഘടിത മതാനുയായികളും ഇത്തരക്കാരാണ്. അപൂര്‍വം ചിലരെ അത് മത തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. പഴകിയ തത്വശാസ്ത്രങ്ങളെ, കാഴ്ചപ്പാടു കളെ, ആധുനിക ശാസ്ത്ര ദൃഷ്ട്യാ സാധൂകരിക്കാന്‍ കഴിയാതാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. പഴയകാല മതവിശ്വാസം നവീകരണം തേടു മ്പോള്‍ ചിലര്‍ ആക്രമണത്തിന്റെ പാതയിലൂടെ സുപ്രധാന പ്രശ്‌ന ങ്ങള്‍ക്കു പ്രതിവിധി തേടിയെന്നും വരാം. ഇത് ധര്‍മമല്ല, മറിച്ച് ഹൈന്ദവ ധര്‍മത്തിലെ സഹനത്തിനും വൈവിധ്യത്തിനും അധികാര ത്തിന്റെ അള്‍ത്താരയില്‍ വെച്ച് ഏല്ക്കുന്ന ചതിവു തന്നെയായിരിക്കും. ഇന്നൊരു യഥാര്‍ത്ഥ ഹിന്ദുവില്ല. അന്തിമ ലക്ഷ്യമായ മോക്ഷത്തെ അഹംബോധ്യത്തിന്റെ അന്വേഷണത്തില്‍ നേടുന്നവനു നേരെ അനുരഞ്ജന ത്തിന്റെ തല കുലുക്കുകാര്‍ മാത്രമാണുള്ളത്. യഥാര്‍ത്ഥ ഹിന്ദുവിന് ഇത് സ്വാഗതം ചെയ്യാന്‍ ആവില്ല.

ആര്‍എസ്എസ്സുകാര്‍ ഇന്ന് അതിന്റെ നയങ്ങളില്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നു. രക്തദാനം, പുനരധിവാസം, രക്ഷാ പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ സജീവമാണ്. ബജ്രംഗദള്‍ പോലുള്ള ബാലസംഘങ്ങള്‍, ആദിവാസി ക്ഷേമാശ്രമം, വാഹിനികള്‍, ഭാരതീയ പരിഷത്തുകള്‍ തുടങ്ങിയവയില്‍ അവര്‍ സംയോജനം നടത്തുന്നു. വിശ്വഹിന്ദു പരിഷത്ത് അതിന്റെ വളര്‍ച്ചയെത്തിയ മുളയാണ്. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ആര്‍എസ്എസ്സുകാര്‍ അതിന്റെ കപട ജനാധിപത്യ മുഖം ഉയര്‍ത്തിക്കാ ട്ടുന്നു. അപ്പോഴും പരിഷത്തിന്റെ ഏജന്‍സി എന്ന നിലയിലെ വിധേയത്വവും പ്രവര്‍ത്തനങ്ങളും അനുവദനീയം തന്നെ. എന്നാല്‍ അത് മതേതരത്വത്തിന്, സന്തുഷ്ടിക്ക്, ബഹുസ്വരതക്ക്, സൃഷ്ടുന്മുഖ പ്രവര്‍ത്തന ങ്ങള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഭീഷണിയായി എന്നും നിലനില്ക്കുക തന്നെ ചെയ്യും.

മതത്തെ കരുവാക്കിയുള്ള കളികള്‍, വരേണ്യ വര്‍ഗത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കാന്‍ തെരഞ്ഞെടുപ്പിലെ ഒത്തു കളികള്‍, എല്ലാം ആര്‍എസ്എസ് എന്ന കമ്പനിയുടെ ആത്യന്തിക ലക്ഷ്യമാണ്. 'രാഷ്ടത്തിന്റെ എഴുതപ്പെടാത്ത മതമാണ് ഹിന്ദുത്വം' എന്ന ആശയം കൊണ്ട് സമൂഹത്തെ വസ്ത്രം ധരിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ മതേതരത്വത്തിന് പകരം വെക്കാന്‍ ഹിന്ദുത്വത്തെ ദേശീയത എന്ന നിലയില്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരമൊരു ഉത്പന്നം, മതമെന്ന നിലയില്‍ ഹിന്ദുത്വ ത്തേയും ഭാരതീയരുടെ ദേശീയതയുടെ ആത്മാവിനേയും ഒപ്പം മത പരിഗണനക്കപ്പുറം എല്ലാവരേയും ഒരുപോലെ നശിപ്പിക്കുമെന്നതില്‍ സംശയം വേണ്ടാ.

കോണ്‍ഗ്രസും മറ്റു കക്ഷികളും അധികാരത്തിലേറാന്‍ ജാതിക്കാര്‍ഡുകള്‍ വെച്ചു കളിച്ച് വോട്ടുണ്ടാക്കാമെന്നത് നിഷേധിക്കാനാവുമോ? എന്നാല്‍ ഗോവ സംസ്ഥാന മന്ത്രിമാര്‍ നമ്മോടു പറയുന്നത് 'ബിജെപി'യുടെ ജാതീയത 'ഹിന്ദുരാഷ്ടം കെട്ടിപ്പടുക്കല്‍ തന്നെ'യെന്നാണ് (20.7.2014 NT)

ഗോവന്‍ സംസ്ഥാന അസംബ്ലിയിലാണ് ഇത്തരമൊരു പ്രസ്താവന വന്നത്. ജനാധിപത്യത്തിന്റെ പുണ്യക്ഷേത്രമായ നിയമസഭയില്‍. രാഷ്ട്രത്തോടുള്ള കടമ നിര്‍വഹണം, സ്വകാര്യ സംരക്ഷണം, രഹസ്യസ്വഭാവ സംരക്ഷണം എന്നീ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സംസ്ഥാന മന്ത്രിമാര്‍ക്കെതിരേ രാഷ്ട്രപതി വരെ ഇതുവരെ ഒരു നടപടിയുമെടുത്തതായി അറിവില്ല. ഗോവയിലെ മോഡിഭ്രാന്തരായ 32% വോട്ടര്‍മാര്‍ക്കു വേണ്ടി മണി മുഴക്കുന്ന മന്ത്രി, ദീപക് ധവാലികള്‍ അഥവാ പാണ്ഡുരംഗ്, ജനാധിപത്യ ത്തിനു വേണ്ടി വോട്ടു ചെയ്ത 48% പേരെ കാണാതെ കണ്ണടച്ചു കളയുന്നു.

''ഹൈന്ദവ രാഷ്ടത്തിന്റെ വര്‍ഗീകരണം അത് ഹിന്ദുവിനും സ്വര്‍ഗപ്രാ പ്തി നല്കുമെന്ന ധാരണയുണ്ടാക്കുന്നതാണ്. മറ്റുള്ളവരേക്കാള്‍ അവരില്‍ തുല്യതയുണ്ടെന്ന ധാരണപ്പിശകു ണ്ടാക്കുന്നതാണ് ഇത്. ബ്രാഹ്മണര്‍ മറ്റുള്ളവരേക്കാള്‍ എത്രയോ കാതം മുന്നിലാണെന്നും അത് വെളിപ്പെടു ത്തും' (അംബേഡ്കര്‍ രചന, വോള്യം 04 'ഹിന്ദുവിസത്തിലെ പ്രഹേളിക') ഹിന്ദുക്കള്‍ പിന്തുടരുന്ന അവരുടെ ധര്‍മ ഗ്രന്ഥങ്ങള്‍ ദലിതരെ പുറംജാതികളും സാമൂഹ്യ കുറ്റവാളികളുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗസ്‌നിയുടേയും ഗോറിയുടേയും ആക്രമണ കാലത്ത് സോമനാഥ ക്ഷേത്ര സംരക്ഷണത്തിന്, ഗ്രാമത്തിന് പുറത്തു വസിക്കുന്ന പഞ്ചമരുടെ സഹായം തേടാന്‍ തീണ്ടലില്‍ മുറുകെ പിടിച്ചു നിന്ന പൗരോഹിത്യം സമ്മതിക്കാതിരുന്ന ചരിത്രഘട്ടം മറക്കാറായിട്ടില്ലല്ലോ.

യഹൂദര്‍, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലെ പോലെ കടുംപിടുത്തങ്ങള്‍ ഹിന്ദുമതത്തിലില്ല. ആയിരത്താണ്ടുകളായി ഓരോ ഭാരതീയനും സത്യം കണ്ടെത്താന്‍, അന്തിമ യാഥാര്‍ത്ഥ്യം തേടാന്‍, അത് ഈശ്വരീയമോ നിരീശ്വരീയമോ ആണെങ്കില്‍ പോലും അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു പോരുന്നുണ്ട്. ഇവിടെയാണ് ജനിമൃതി പ്രശ്‌ന ചര്‍ച്ചക്ക് നമുക്കവസരം ലഭിക്കുന്നത്. ജീവിത വഴികളിലും ചിന്തകളില്‍ പോലും ഹൈന്ദവ പാരമ്പര്യം പിന്തുടരുന്നവരാണ് ഭാരതീയരില്‍ 80% ല്‍ അധികവും സത്യാന്വേഷണത്തിന്റേയും സ്വയം ബോധ്യത്തിന്റേയും വഴിയാണിത്. ജനങ്ങള്‍ വ്യത്യസ്ത അഭിരുചിയും സ്വഭാവവുമുള്ള വരാണെന്ന സത്യം ഹിന്ദുമതം അംഗീകരിക്കുന്നു. ഒപ്പം സ്വന്തം വഴി കണ്ടെത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്കുകയും ചെയ്യുന്നു. ഇതല്ലേ യഥാര്‍ത്ഥ ഹിന്ദുത്വവും ഹൈന്ദവ സംസ്‌കാരവും. ഇന്ത്യ ഒരു മതരാഷ്ടമായാല്‍ നമ്മുടെ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമായിത്തീര്‍ന്ന ഈ 'സ്വാതന്ത്ര്യം', മഹത്തായ നിധി, സഹസ്രാബ്ദങ്ങ ളായി നാം കാത്തു സൂക്ഷിച്ചു പോരുന്നത്, നഷ്ടപ്പെടുത്തുക യായിരിക്കു മെന്നതു വിസ്മരിക്കാതിരിക്കുക. ഗാന്ധിജിയും നിലക്കാത്ത സത്യാന്വേഷ ണ മായാണ് ഹിന്ദുമതത്തെ കണ്ടത്.
------------------------------------------
കടപ്പാട്: 'യുക്തിരേഖ' മാസിക 2015 ഫെബ്രുവരി - മാര്‍ച്ച് ലക്കം