"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്ത്രീ - ക്രിമിനല്‍ നടപടിക്രമത്തില്‍ - പി എം ബക്ഷി, ആശയാനുവാദം : എല്‍ കര്‍മല

കുടുംബനിയമം സ്വത്തവകാശം, പിന്തുടര്‍ച്ച എന്നീ മേഖലകളിലാണ് സ്ത്രീയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. കുറേക്കൂടി സാരവത്തായ ക്രിനല്‍ കുറ്റങ്ങളിലും സ്ത്രീയെക്കുറിച്ച് പരാമര്‍ശമുണ്ട്. കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ അറസ്റ്റിനേയും കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന തിനേയും ക്രിമിനല്‍ നടപടിക്രമം (1973) എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാലോചിക്കുക. വൈദ്യപരിശോധന, സേര്‍ച്ച് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ക്രിമിനല്‍ നടപടിക്രമം വിശദമായി പരിശോധിക്കുന്നു. സ്ത്രീകള്‍ക്കു ലഭിക്കേണ്ട വ്യക്തിപരമായ സ്വാതന്ത്ര്യവും ഇവിടെ പരിശോധിക്കപ്പെടേണ്ടതത്രേ. പൊതുവേ പറഞ്ഞാല്‍ സ്ത്രീകളും ക്രിമിനല്‍ നടപടിക്രമങ്ങളും ഇനിയും ചില കുഴമറിച്ചിലുകളും പാഠഭേദങ്ങളും (lacune) പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്ത്രീയും അറസ്റ്റും

'സ്ത്രീയും ക്രിമിനല്‍ നടപടിക്രമങ്ങളും' എന്ന ചര്‍ച സ്ത്രീയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി ആലോചിക്കുക, നിയമം നടപ്പിലാകുമ്പോള്‍ അറസ്റ്റു നടപ്പിലാക്കേണ്ടത് എങ്ങനെയെന്ന് ക്രിമിനല്‍ നടപടിക്രമം വ്യക്തമാക്കുന്നു. 1973 ലെ ക്രിമിനല്‍ നടപടിക്രമമാണ് ഇവിടെ അടിസ്ഥാനം. പൊലീസ് ഓഫീസറോ, അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിരിക്കേണ്ടതാണ്. അല്ലെങ്കില്‍ വാക്കാലോ, പ്രവര്‍ത്തികൊണ്ടോ കസ്റ്റഡിക്ക് കീഴടങ്ങുകയായിരിക്കണം. ലോ കമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശി ക്കുന്നുണ്ട്. ബലാത്സംഗം, തദനുബന്ധ മായ കുറ്റങ്ങള്‍ എന്നിവ പരാമര്‍ശിക്കവേയാണ് ലോ കമ്മീഷന്‍ ഈ പരാമര്‍ശം നടത്തിയത്. (1980 ഏപ്രിലില്‍ ലോ കമ്മീഷന്‍ തയാറാക്കിയ 84 ആമത്തെ റിപ്പോര്‍ട്ടാണ് ഇവിടെ ആധാരമായിട്ടുള്ളത്. സ്ത്രീകളുടെ കാര്യത്തില്‍, നിയമത്തില്‍ ഒരു അനുഛേദം കൂടി ഉണ്ടായിരിക്കണ മെന്നാണ് ലോ കമ്മീഷന്‍ പറഞ്ഞത്. കസ്റ്റഡിയില്‍ സ്വമേധയാ വിധേയരാ കുന്നത് തെളിവില്ലാതെ തുടരുകയാണെങ്കില്‍, പൊലീസ് ആഫീസര്‍ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെ ങ്കില്‍, ആ അറസ്റ്റ് അസാധുവാക്കപ്പെടാ തിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി കാര്യം കൂടി ചേര്‍ക്കേണ്ടതാണെന്ന് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സാഹ ചര്യമനുസരിച്ച്, ഒരു സ്ത്രീയുടെ വാക്കാലുള്ള സമ്മതം അംഗീകരിച്ച് അറസ്റ്റ് ചെയ്യുന്ന പക്ഷം, പൊലീസ് ഓഫീസര്‍ ഒരു സ്ത്രീയെയാണ് അറസ്റ്റുചെയ്യു ന്നതെങ്കില്‍, ഇതിനെതിരായ തെളിവു കളില്ലെങ്കില്‍, അത് അറസ്റ്റു തന്നെയാവും. ക്രിമിനല്‍ നടപടിക്രമത്തിലെ 46 ആം വകുപ്പി നോടു കൂടെ ഇതും കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു ശുപാര്‍ശ

അറസ്റ്റിന്റെ സമയം

സ്ത്രീയെ അറസ്റ്റിനു വിധേയമാക്കുന്ന സമയത്തെക്കുറിച്ചും ശ്രദ്ധാപൂര്‍വ മായ പരിഗണന നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. അനിവാര്യ മായ സന്ദര്‍ഭങ്ങ ളൊഴികെ ഒരു സ്ത്രീയെ സന്ധ്യക്ക് (സൂര്യാസ്തമ യത്തിന് ശേഷം) ശേഷമോ, സൂര്യോദയത്തിനു മുമ്പോ അറസ്റ്റു ചെയ്യാന്‍ പാടുള്ള തല്ല.

അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍, അറസ്റ്റു ചെയ്യേണ്ട ഉദ്യോഗ സ്ഥന്‍, തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിക്ക് എഴുതേണ്ടതും (ഇവിടെ അടിയന്തിര പ്രാധാന്യം പ്രത്യേകം ഓര്‍ക്കുക) അടിയന്തിര പ്രാധാന്യമുള്ളതുകൊണ്ട് അറസ്റ്റു ചെയ്താല്‍, അക്കാര്യം തൊട്ടു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന് രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ പറ്റാതെ പോയതിന്റെ സാഹചര്യവും ഇതില്‍ കാണിച്ചിരിക്കണം. 

ഇതോടൊപ്പം പറയേണ്ട ഒരു കാര്യമുണ്ട്. 1988 ലെ ക്രിമിനല്‍ പ്രൊസീ ഡിയര്‍ നടപടിക്രമത്തില്‍ 9 ആം വകുപ്പായി ചേര്‍ത്തിരുന്നത് ഇപ്പോള്‍ വിട്ടുകളഞ്ഞിരിക്കുന്നു.

സ്ത്രീകളുടെ വൈദ്യ പരിശോധന

1973 ലെ ക്രിമിനല്‍ കുറ്റ നടപടി ക്രമത്തില്‍, സ്ത്രീകളുടെ വൈദ്യ പരിശോധനയെ ക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വൈദ്യ പരിശോധന രണ്ടു തരത്തിലുണ്ട്. തെളിവെടുപ്പു നടത്തുന്ന ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമുള്ള വൈദ്യപ രിശോധനയാണ് ഇവയിലൊന്ന്. 53 ആം വകുപ്പ് അനുശാസിക്കുന്നതു പോലെ, കുറ്റകൃത്യത്തിന്റെ തെളിവുകള്‍ ശേഖരിക്കുകയാണിത്. തെളിവെടുപ്പു നടത്തുന്ന ഏജന്‍സിയുടെ അഭ്യര്‍ത്ഥനയനുസരിച്ച്, നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഒരു ഡോക്ടര്‍ മാത്രമേ പരിശോധന നടത്താവൂ. ഒരു സ്തീയാണ് പ്രതിയെങ്കില്‍, ഒരു വനിതാ ഡോക്ടര്‍ വൈദ്യപരിശോധന നടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു.

54 ആം വകുപ്പ് വിഭാവനം ചെയ്യുന്നത് രണ്ടാമത്തെ തരത്തിലുള്ള വൈദ്യ പരിശോധനയാണ്. കുറ്റം ചുമത്തപ്പെട്ട ഒരു പുരുഷനോ, സ്ത്രീയോ സ്വമേധയാ മുന്നോട്ടു വന്ന് വൈദ്യ പരിശോധനക്ക് വിധേയമാ കുന്നതാണിത്. കുറ്റം ചുമത്തപ്പെട്ട സ്തീ അങ്ങനെ ആവശ്യപ്പെട്ടാല്‍, നിയമത്തിന്റെ ആനുകൂല്യം സ്ത്രീക്ക് ലഭിക്കും.

നിയമ സംരക്ഷണം

54 ആം വകുപ്പനുസരിച്ച്, ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് വിഭാവനം ചെയ്യുന്ന പരിരക്ഷകള്‍ കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തിക്ക് ലഭിക്കുന്നതാണ്. മിക്കപ്പോഴും അറസ്റ്റി ലാകുന്ന സ്ത്രീയോ പുരുഷനോ ഇത്തരം സംരക്ഷണ ത്തെക്കുറിച്ച് അജ്ഞ രായിരിക്കും. അറസ്റ്റിലായ സ്ത്രീ പുരുഷന്മാരോട് ഇത്തരം പരിരക്ഷകളെക്കുറിച്ച് മജിസ്‌ട്രേറ്റ് പറയേ ണ്ടതാണ്. പ്രത്യേകിച്ച് അറസ്റ്റിലായ യുവതിക്ക് പൊലീസുകാരുടെ ക്രൂരതകളെക്കുറിച്ച് പരാതി ഉള്ളപ്പോള്‍. കസ്റ്റഡിയിലുള്ള പീഡനത്തേയും, ചൂഷണ ത്തേയും തടയാന്‍ 54 ആം വകുപ്പ് തീര്‍ച്ചയായും സഹായകമാണ്.

എവിടെ?

വനിതാ കുറ്റവാളികളെ അറസ്റ്റിനു ശേഷം, എവിടെ താമസിപ്പിക്കും എന്നത് ഗൗരവമുള്ള പ്രശ്‌നമാണ്. മിക്കപ്പോഴും ഇതിന് തെരഞ്ഞെടു ക്കുന്നത് വനിതാ ഹോസ്റ്റലുകളായിരിക്കും. ലോ കമ്മീഷന്‍ അറസ്റ്റിലായ സ്ത്രീകളെ എവിടെ പാര്‍പ്പിക്കും എന്നതിനെക്കുറിച്ച് അവരുടെ റിപ്പോര്‍ട്ടില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അറസ്റ്റിലായ സ്ത്രീകളെ പാര്‍പ്പി ക്കാന്‍ പ്രാദേശികമായ സൗകര്യം ലഭിക്കുന്നില്ലെങ്കില്‍, 1956 ലെ നിയമം അനുസരിച്ച് സ്ഥാപിച്ചിട്ടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും സ്ഥാപ നങ്ങളില്‍ കുറ്റം ചാര്‍ത്തപ്പെട്ട സ്ത്രീകളെ താമസിപ്പിക്കേണ്ടതാണ്.

സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തല്‍

ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡില്‍ കേസിന്റെ അന്വേഷണം, തെളിവെടു ക്കല്‍ എന്നിവയെക്കുറിച്ച് സവിസ്തരമായ വിവരമുണ്ട്. കേസന്വേഷ ണത്തില്‍ വ്യാപൃതരാകുന്ന പൊലീസുകാര്‍ക്ക് വ്യാപകമായ അധികാര ങ്ങളാണുള്ളത്. കേസുമായി ബന്ധപ്പെട്ട ഏത് വ്യക്തിയേയും വിളിച്ചു വരുത്താന്‍ അന്വേഷണോദ്യഗസ്ഥന് കഴിയും. എന്നാല്‍ 15 വയസില്‍ താഴെയുള്ളവരേയും സ്ത്രീകളേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്താനുള്ള അവകാശം അന്വേഷണോദ്യോഗസ്ഥന് ഇല്ലാത്തതാകുന്നു. 1973 ലെ ക്രിമിനല്‍ കുറ്റ നടപടിക്രമത്തിലെ 160(1) ആം വകുപ്പനുസരിച്ച് 15 വയസില്‍ താഴെയുള്ളവരേയും സ്ത്രീകളേയും അവരുടെ വാസസ്ഥല ത്തുവെച്ചു മാത്രമേ ചോദ്യം ചെയ്യാവൂ. ഇത് വളരെ ആദരണീയമാ ണെങ്കിലും, ഇത് മിക്കപ്പോഴും പൊലീസ് ലംഘിക്കുന്നു. സ്ത്രീകളേയോ 15 വയസില്‍ താഴെയുള്ള കുട്ടികളേയോ അവരുടെ വാസസ്ഥലങ്ങളില്‍ വെച്ചു മാത്രമേ പൊലീസ് ചോദ്യം ചെയ്യാവൂ എന്ന് ലോ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ക്രിമിനല്‍ ശിക്ഷാക്രമം 1973 ലെ 160(1) ആം വകുപ്പിന്റെ ലംഘനത്തിന് പെനാല്‍റ്റി കല്പിക്കണമെന്ന് ലോ കമ്മീഷന്‍ പറഞ്ഞു. ഈ വകുപ്പിനെ ലംഘിച്ചുകൊണ്ട് ഒരു വ്യക്തിയെ പൊലീസ് സ്റ്റേഷനിലേക്ക് വരുത്തുന്നത് 341 ആം വകുപ്പനുസരിച്ച് അന്യായ തടങ്കല്ലായി പരിഗണിക്കുന്നതാണ്. ഇതിന് 500 ക പിഴയോ ഒരു മാസത്തെ തടവോ ശിക്ഷിക്കാവുന്നതാണ്. ഈ കുറ്റത്തിന്റെ ഗൗരവം കണക്കാക്കുമ്പോള്‍ ഈ ശിക്ഷ അധികമല്ല. ഇന്ത്യന്‍ ശിക്ഷാ (IPC) 166 ആം വകുപ്പനുസരിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു വ്യക്തിക്കു ശല്യം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോ ടുകൂടി നിയമ ലംഘനം നടത്തിയാല്‍ ശിക്ഷിക്കപ്പെടണമെന്ന വ്യവസ്ഥ അനുസരിച്ച് ഈ ശിക്ഷ ലഘുവാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നതിന് ഒരു പുതിയ വകുപ്പു കൂട്ടിച്ചേര്‍ക്കണമെന്നാണ് ലോ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്
-------------------------------------------------
കടപ്പാട്: പടവുകള്‍ മാസിക 2005 മാര്‍ച്ച് ലക്കം.