"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

രാപ്പകല്‍പ്പേടി













എന്റെ സ്വപ്‌നച്ചിറകുകള്‍ക്ക് അഗ്നിയുടെ ചൂടില്ല.
എന്റെ സ്വപ്‌നരാവുകള്‍ക്ക് മിസൈലിനാല്‍ വെന്ത
മനുഷ്യമാംസത്തിന്റെ ചൂരില്ല.
എന്റെ പൃഥ്വിയുടെ മാറില്‍ ആഗസ്റ്റ് ആറിനും
ഒമ്പതിനും വീണ്ടുംപിറയില്ല!
എന്റെ ബുദ്ധന്‍ ചിരിക്കുന്നില്ല.

സഹോദരനെ ശത്രുവാക്കാതെ കാക്കുന്ന
ഒരു തത്വശാസ്ത്രം ആരുമെന്തേ തീര്‍ത്തില്ല!
നൂറ്റിപ്പത്തുകോടിയെ ഊട്ടിയ സ്വാമിനാഥന്‍!
ഒരു ഫുക്കുവോക്ക!
പേപ്പട്ടി പേടിപ്പെടുത്താത്ത രാവുകളേകിയ
ലൂയിപാസ്റ്റര്‍!
മുറിവുണക്കിയ അലക്‌സാണ്ടര്‍ ഫെളെമിങ്!
ഒരു അശോകചക്രവര്‍ത്തി!
സഹോദരന്‍ ശത്രുവായി!
മിസൈല്‍ മിത്രമായി!
എന്റെ ബുദ്ധന്‍ ചിരിക്കുന്നില്ല!