"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അടിയരുടെ കറുത്ത കലകള്‍ തേടി - ഡോ. ചുമ്മാര്‍ ചൂണ്ടല്‍

ഡോ.ചുമ്മാര്‍ ചൂണ്ടല്‍ 
ജന്മിമാരുടെ അടിമകളായിരുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള അവരുടെ കലാ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കു സവിശേഷ തയുണ്ട്. കാര്‍ഷികത്തൊ ഴിലാളികളായ അടിയരുടെ ജീവിതത്തില്‍ നിന്ന് പാരമ്പര്യ കലകളുടെ ശക്തിസ്വാധീനങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടില്ല. അവര്‍ വിദഗ്ധരായ നാടോടി വൈദ്യ ന്മാരാണ്. അവര്‍ക്ക് ഒട്ടേറെ പാട്ടും കളികളുമുണ്ട്.

കുളിവയല്‍ ഗ്രാമം. അധികാരിയുടെ വീട്. റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകുമാറിന്റെ വിശാലമായ വീടുമുറ്റം. കൈതക്കല്‍, കളിവയല്‍, ചെറുകാട്ടൂര്‍, എന്നിവിടങ്ങളില്‍ നിന്നു അടിയര്‍ ഗോത്ര ത്തലവനായ പൂച്ചമാരന്റെ നേതൃത്വത്തില്‍ സന്ധ്യക്കുതന്നെ അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.

ചാത്തന്‍ തുടികൊട്ടിത്തുടങ്ങി. ഗദ്ദികപ്പാട്ടാണ്. പാട്ടിന്റെ ഈണവും തുടിയും താളവും മുറുകിയപ്പോള്‍ ബാധയേറ്റവര്‍ ഉരുളുന്നു. കന്നലാടി അവരുടെ തെറ്റും പിഴയും ചൊല്ലി കല്പന തുടങ്ങി. വെളുത്തു മെലിഞ്ഞ പൂച്ചമാരന്‍ കിതച്ചുകൊണ്ട് താളാത്മകമായി കല്പന എണ്ണിയെണ്ണി പറഞ്ഞു. ഗദ്ദികപ്പാട്ട് കഴിഞ്ഞിട്ടും അസുഖം ഭേദമായില്ലെ ങ്കില്‍ 'കളിയാട്ടം' നടത്തം.

ഭക്ഷണ വേള. വീട്ടുമുറ്റത്തു തടിച്ചുകൂടിയ 50 ഓളം കലാകാരന്മാര്‍ക്കും കാഴ്ച ക്കാര്‍ക്കും റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകുമാര്‍ ലളിതമായ സദ്യയൊരുക്കി യിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജില്‍ ജന്തുശാസ്ത്രം ഐഛികവിഷയമായെടുത്ത് ബിരുദത്തിന് പഠിച്ചിരുന്ന പാവാടക്കാരി പ്രീത (ബാലകുമാറിന്റേയും ലീലയുടേയും ഏക മകള്‍) അടിയര്‍ക്ക് ചോറു വിളമ്പിക്കൊ ടുക്കുന്നത് കണ്ടു. അംശം 'അധികാരി' യുടെ മകള്‍ അഹങ്കാരിയല്ല. ആദിവാസികളെ സ്‌നേഹിക്കുന്നതു കണ്ടു. നമ്മുടെ കോളേജ് കുമാരന്മാരും കുമാരികളും ഇതു കണ്ടു പഠിക്കേ ണ്ടതാണെന്ന് തോന്നി. 

കളിയാട്ടത്തിന്റെ മേക്കപ്പ് തുടങ്ങുന്നു. കൂത്തു പറയുന്ന ചാക്യാരുടെ വേഷം തന്നെ. മാറത്തും മുഖത്തും അരിമാവ് കുറുക്കി വരകളും ബിന്ദുക്കളും ആകര്‍ഷകമാക്കി വരഞ്ഞിട്ടുണ്ട്.

തലയില്‍ കിരീടത്തിന്റെ സ്ഥാനത്തായി പട്ടും കെട്ടി ഉരലില്‍ ഇരുന്ന് വിരുത്തം ചൊല്ലിത്തുടങ്ങി. നാടകകൃത്തും നാടന്‍ കലാതത്പരനുമായ ജോര്‍ജ് ദാസ്, ഫോട്ടോ ഗ്രാഫര്‍ വിജയന്‍ എന്നിവര്‍ ടേപ്പിലും ക്യാമറ യിലും അവരുടെ ശബ്ദ വീചികളും ദൃശ്യങ്ങളും പകര്‍ത്തുകയായിരുന്നു.

പാതിര കടന്നു പോയതറിഞ്ഞില്ല. ആടിയ നൃത്തത്തിന്റെ കാല്‌ച്ചോടുകള്‍ എനിക്കു ലഹരി പകര്‍ന്നു. ഞാനും താള (അവതാള) ത്തില്‍ തുള്ളിച്ചാടി. നടുവയലിലെ അധികാരി കെപിഎന്‍ നമ്പ്യാരും (ഗവേഷണ സംഘ ത്തിന്റെ കോ - ഓര്‍ഡിനേറ്റര്‍) കൂടെച്ചേര്‍ന്നു. 200 ഓളം അടിയര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. അവരുടെ പാട്ടും കളിയും പഠിക്കാന്‍ വന്ന ഞങ്ങളോട് കച്ചവടഭാഷയില്‍ അവര്‍ പെരുമാറിയില്ല. നരവംശ ശാസ്ത്ര ഗവേഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ടിബിയിലേക്കും ഐബിയി ലേക്കും വരെ വിളിച്ച് വസ്തുതാ ശേഖരണം നടത്തിയിട്ടുണ്ടെന്നും, കളിസംഘത്തിലെ പലരും ്തില്‍ പങ്കെടുത്തവരാണെന്നും എന്നോടു പറഞ്ഞു. സര്‍വേ 'മെത്തഡോളജി' അങ്ങനേയും! പിറ്റേന്ന് ഞാനും കെപിഎന്‍ നമ്പ്യാരും വേമം പ്രദേശത്തെ പയ്യാപ്പിള്ളി വില്ലേജിലെ മാനന്തവാടി പ്രദേശത്തേക്കു നീങ്ങി. മാനന്തവാടി വില്ലേജ് ഓഫീസര്‍ കെഎ ഗോവിന്ദന്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അടിയ സമുദായ ത്തിലെ പ്രഥമ എംഎല്‍എ ആയിരുന്നു രാജന്‍ മാസ്റ്റര്‍. വള്ളിയൂര്‍ക്കാ വിനെ വലംവെച്ച് രാജന്‍മാസ്റ്ററുടെ വീട്ടിലെത്തി. മാനന്തവാടി അഡീഷണല്‍ വില്ലേജ് ഓഫീസര്‍ പിടി ജോസഫും കൂടെയുണ്ടായിരുന്നു. രാജന്‍മാസ്റ്റര്‍ ഞങ്ങളെ കാത്തു നിന്നിരുന്നു. ഒന്നര മണിക്കൂര്‍ വൈകിയതുകൊണ്ട് മാസ്റ്റര്‍ കല്പറ്റയിലെ ഡിസിസി ഓഫീസിലേക്കു പോയി. കാര്യസ്ഥനും കുടുംബ സുഹൃത്തുമായ മണിയെ എല്ലാ കാര്യങ്ങള്‍ക്കും ചട്ടംകെട്ടിയിരുന്നു. 

രാജന്‍ മാസ്റ്ററുടെ ഭാര്യയും പെണ്‍മക്കളും ഞങ്ങളെ സ്വീകരിച്ചു. കയ്യെത്തിപ്പിടി ക്കാവുന്ന തെങ്ങിന്‍ കുലകളില്‍ നിന്നു കരിക്കു വെട്ടിത്തന്നു. കേരളത്തിലെ ഷാപ്പു കോണ്‍ട്രാക്ടര്‍മാര്‍ ചൂഷണം ചെയ്യുന്ന തെങ്ങിന്റെ ഇളനീര്‍ കുടിച്ചു. ജന്മിത്തം അടിമകളെ വിലക്കു വാങ്ങിയിരുന്ന വള്ളിയൂര്‍ക്കാവിനെ നോക്കി ഞങ്ങള്‍ മൊയല്‍ക്കുനിയിലേക്കു നടന്നു. മൊയല്‍ക്കുനിക്കുള്ളിലെ കരിമി, കനലാടി, തമ്മിടി, ചെമ്മാക്കാരന്‍, നാട്ടുമൂപ്പന്‍ എന്നിവരെ പരിചയപ്പെട്ടു. 10 ആം ക്ലാസ് പാസായി അഞ്ചെട്ടുകൊല്ലം കഴിഞ്ഞിട്ടും പണിയൊന്നും കിട്ടാത്ത മണി. അവന്റെ അച്ഛനാണ് അവിടത്തെ പരിപാടികള്‍ക്കു നേതൃത്വം നല്കിയിരുന്നത്.

'മഞ്ഞള്‍ നീര്‍ കല്യാണ' (തിരണ്ടു കല്യാണ)ത്തിന്റെ റിഹേഴ്‌സല്‍ നടത്തി. ഗദ്ദികപ്പാട്ടും കളിയാട്ടവും തുടങ്ങി. അധികാരി ഗോവിന്ദന്‍ നമ്പ്യാര്‍ തുടികൊട്ടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. സര്‍വേക്ക ല്ലിന്റെ നമ്പര്‍ നോക്കി (ഭൂമിയുടെ വിസ്തീര്‍ണം) കണക്കാക്കാനും ജാതി നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്കുകയും ചെയ്യുന്ന വില്ലേജ് ഓഫീസര്‍മാര്‍ ആദിവാസി ജീവിതത്തെ കണ്ടറിഞ്ഞിട്ടുള്ളവര്‍ മാത്രമല്ല, തൊട്ടടുത്തു പെരുമാറുന്നവര്‍ കൂടിയാണ്. അവരുടെ സേവനത്തെ ഗോത്ര പഠനത്തില്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നുള്ള 'തപ്പുവിഴ' സര്‍ക്കാരിനുണ്ട്.


പേമ്പിച്ചാത്തന്റെ വരവ് കാലിടറിക്കൊണ്ട്. കലിതുള്ളി നാട്ടു മൂപ്പന്‍ വന്നു; ചെറുകാട്ടൂരിലെ നേതാവാണ്. ഗദ്ദികയും കളിയാട്ടവും നടത്താന്‍ സമ്മതിച്ചതാണ് നടുവിലെ വീട്ടിലെ മുറ്റത്തുവെച്ച്; രാത്രിക്ക് നീളം കൂടിത്തുടങ്ങിയിട്ടും കളിക്കാര്‍ വരുന്നില്ല. കണ്ണില്‍ കുത്തുന്ന ഇരുട്ട്. നാടന്‍ ചാരായത്തിന്റെ 'സ്പ്രിക്ലിങ്'; കളിക്കാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഗവേഷണ പഠനത്തിനു പറ്റിയ അന്തരീക്ഷമല്ലെന്നു മനസിലാക്കി ഞങ്ങള്‍ നേരത്തേ ബാലകുമാരന്റെ വീട്ടിലേക്കു മടങ്ങി. നാടന്‍ പഞ്ഞി നിറച്ച കിടക്കയില്‍ മയങ്ങി. തെറ്റ് പേമ്പിച്ചാത്തന്റേതല്ല. കേരള സര്‍ക്കാരിന്റെ മദ്യനയമാണ്. ആദിവാസി കോളനികളിലോ പരിസരങ്ങളിലോ മദ്യഷാപ്പുകളോ ഉപഷാപ്പുകളോ പാടില്ലെന്നു സര്‍ക്കാരിനു കല്പിച്ചുകൂടെ? പണിയെടുക്കുന്നവരെ മദ്യപരും പണിയില്ലാത്തവരെ രോഗികളുമാക്കി ത്തീര്‍ക്കുന്ന അബ്കാരി ഭരണത്തിന്റെ

തിരുനെല്ലി അപ്പപ്പാറ വില്ലേജ് ഓഫീസില്‍ എപി കുഞ്ഞിരാമനും അടിയരുടെ പ്രധാനപ്പെട്ട നാട്ടു വൈദ്യനും കലാകാരനുമായ മാരനും കാത്തു നില്ക്കുന്നുണ്ടായിരുന്നു. അപ്പപ്പാറക്കടുത്തുള്ള അറവനായ് കാളന്റെ 'കുള്ളി' ലേക്കു പുറപ്പെട്ടു. പഞ്ചായത്തു മെമ്പര്‍ രാജനു ണ്ടായിരുന്നു. രാജന് ആശുപത്രിയിലേക്ക് പോകാനുള്ളതുകൊണ്ട് വേഗം ഞങ്ങളോട് യാത്ര പറഞ്ഞു. ചുണ്ടെലിയെ കണ്ടു; കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട രാജന്റെ അച്ഛന്‍. തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ കറുപ്പന്റെ കുള്ളിലിരുന്നു ഞങ്ങള്‍. പെരുമാള്‍ കളിയരങ്ങിനു വട്ടം കൂട്ടി.

അടിയാത്തിപ്പെണ്ണുങ്ങള്‍ മൂന്നോ നാലോ ഇഞ്ചു നീളത്തില്‍ മുളങ്കമ്പ് കീറിയത് ചുണ്ടത്തുവെച്ച് ഈണത്തില്‍ പാടുന്നു. അക്ഷരങ്ങളില്ലാത്ത രാഗാലാപനം. നഞ്ചിയുടെ ചോലവായന.

അംഗന്‍വാടിയിലും ട്രൈബല്‍ ഹോസ്റ്റലിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ പാടി - ദേശഭക്തിഗാനം:

ഇന്ത്യയെന്റെ രാജ്യം
എന്റെ സ്വന്തരാജ്യം
ഇന്ത്യയെന്റെ ജീവനേക്കാള്‍
ജീവനായ രാജ്യം
അക്ഷര വെളിച്ചത്തിന്റെ വഴി തെളിയുന്നതു കേട്ടു.

അധികാരി കെപിഎന്‍ നമ്പ്യാര്‍ പഴവും പലഹാരവും കുട്ടികള്‍ക്കു കൊടുത്തു. കുള്ളിലെ മുതിര്‍ന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുറുക്കാന്‍ കൊടുത്തു. ആദിവാസികള്‍ക്ക് പ്രിയംകരമായ ഭോജ്യവസ്തു വെറ്റില, അടക്ക, പുകയില കൂട്ടിയുള്ള മുറുക്കാണ്.

കുള്ളിന്റെ ഉമ്മറത്ത് ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട്. ദൂരെ വിശാലമായ പാടശേഖരം. അടിയന് സ്വതന്ത്രമായി ഭൂമിയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ ആരുംതന്നെയില്ല. ജലസേചന സൗകര്യം കുറവായതുകൊണ്ട് കൃഷിക്കു ബുദ്ധിമുട്ടുണ്ട്. എങ്കിലും നെല്കൃഷിയാ ണവരുടെ മുഖ്യ തൊഴില്‍. മുളകൊണ്ടുള്ള കുട്ടയും വട്ടിയും മറ്റും നിര്‍മിക്കാറുണ്ട്.

ചിന്നമണിവല, ബില്ലുമല, ചമ്മട്ടുമല, കള്ളക്കല്ലന്‍മല, അമ്പലപ്പാറമല, പക്ഷിപാതാളം, കടല്‍മല, കമ്മണബാവ്മല, ബ്രഹ്മഗിരിമല എന്നീ മലനിരകള്‍ കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തികളുടെ കാവല്‌നിരയായി നില്ക്കുന്നു. മണ്ണും മലയും പുഴയും വില്ലേജോഫീസര്‍ മാര്‍ക്ക് തിരിച്ചറിയാം; ദിവാസികളുടെ ഗോത്രപാരമ്പര്യവും. പിറ്റേന്ന് തിരുനെല്ലി പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത കാട്ടിക്കുളം (കാട്ടുപോത്ത് കൂടുതല്‍ താമസിക്കുന്ന കാടായതുകൊണ്ടാണോ കാട്ടിക്കുളം എന്നു പേരുണ്ടായത്) വില്ലേജ് ഓഫീസിലെത്തി. കുടിയേറ്റക്കാരനായ വില്ലേജ് ഓഫീസര്‍ സിറില്‍ ജോസഫിനെ കണ്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഞ്ചായത്ത് മെമ്പര്‍ മിസിസ് സുശീലയും നക്‌സലൈറ്റ് അതിവിപ്ലവത്തിന്റെ പേരില്‍ 10 ദിവസം മൃഗീയമായ ലോക്കപ് മര്‍ദ്ദനം സഹിച്ച് ചോരതുപ്പിയ അടിയര്‍ വര്‍ഗത്തിന്റെ കരുത്തനായ നേതാവ് രാമകൃഷ്ണനും മണ്ഡലവൃത്തി യിലെ വസ്തുതാശേഖരണത്തില്‍ സഹകരിച്ചിരുന്നു. നിരപരാധിയായ രാമകൃഷ്ണനെ കരുതിക്കൂട്ടി കരപ്രമാണിമാര്‍ ഒറ്റുകൊടുത്ത് ലോക്കപ് മുറിയില്‍ ആക്കിയതാണത്രേ. രാമകൃഷ്ണന്‍ പല ഗവേഷകര്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും ഗോത്രവര്‍ഗത്തെക്കുറിച്ച് സ്ഥതിവിവരക്കണക്കുകള്‍ നല്കി പരിയ സമ്പന്നനാണ്. സര്‍ക്കാരിന്റെ വൗച്ചറില്‍ വിരലടയാളം വെക്കാത്ത, കൈയ്യൊപ്പിടുന്ന വിവരമുള്ള അടിയനെ കണ്ടു. 

തിരുനെല്ലി, തൃശിലേരി, വേമം, മാനന്തവാടി ചെറുകാട്ടൂര്‍, പനമരം എന്നിവിടങ്ങളിലെ അടിയര്‍ ഗോത്രവര്‍ഗ പാരമ്പര്യം കളഞ്ഞു കുളിക്കാത്ത കാടിന്റെ മക്കളാണ്. 7073 പേര്‍ 1973 ലെ കാനേഷുമാരി കണക്കിലുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബാസൂത്രണം ചെയ്ത് അരിയും പ്ലാസ്റ്റിക് ബക്കറ്റും വാങ്ങിക്കഴിഞ്ഞതോടെ അടിയരുടെ ജനസംഖ്യാക്കണക്കിന്റെ അക്കങ്ങള്‍ തെറ്റിയെന്ന് നേരു മൂപ്പന്‍ പറഞ്ഞു. 

നടവയലിലെ ഒരു ഹോട്ടലില്‍ ഞാനും കെപിഎന്‍ നമ്പ്യാരും ജീപ്പ് ഡ്രൈവറും സംഘാംഗങ്ങളും ഊണുകഴിക്കാന്‍ കയറി എനിക്കു നല്ല വിശപ്പുണ്ട്. എന്നിട്ടും ഉണ്ണാന്‍ തോന്നിയില്ല. നടവയലിനടുത്തുള്ള ഒരു അടിയ കോളനിയില്‍ പോയപ്പോള്‍ ചൊറിപിടിച്ചു മുറിവുണങ്ങാത്ത മോങ്ങിക്കരയുന്ന കുട്ടികളുടെ മുഖങ്ങള്‍ ഓര്‍മയില്‍ വന്നു. നമ്പ്യാരും ഉണ്ടില്ല. രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാറുണ്ടവര്‍. അവിടെനിന്നു കിട്ടുന്ന ഒരേ നിറത്തിലുള്ള മരുന്നു കുലുക്കിക്കുടിക്കാതെ പാവക്കത്ത് ചോര്‍ത്തിക്കളയും. കുടിനീരിന്റെ ബുദ്ധിമുട്ട് ഒട്ടേറെ കോളനികളില്‍ അനുഭവപ്പെടുന്നുണ്ട്. മരുന്നും വൈദ്യശാസ്ത്രവും രോഗപ്രതതിരോധ ചികിത്സയും അടിയരുടെ അടുത്തേക്കു ചെല്ലാതെ അറച്ചു നിലക്കുന്നു. ഗോത്ര വര്‍ഗ വികസന പ്രവര്‍ത്തനത്തിന്റെ അപര്യാപ്തതയോ വൈദ്യവിശാരദരുടെ അനാസ്ഥയോ? വയനാട്ടിലെ ആദിവാസികള്‍ ക്കിടയില്‍ പലപ്പോഴും ഞാന്‍ ഗോത്രകലകളുടെ ഗവേഷണത്തിനു പോയിട്ടുണ്ട്. അപ്പോഴെല്ലാം വില്ലേജ് ഓഫീസ് സ്റ്റാഫിനെ അവര്‍ തെറിപറയുന്നത് കേട്ടില്ല. അത്ഭുതം! ഇങ്ങനെയൊരു ഉദ്യോഗസ്ഥ സമൂഹം നമ്മുടെ നാട്ടിലുണ്ടോ? അടിയരുടെ മണ്ഡലവൃത്തിയില്‍ വില്ലേജ് സ്റ്റാഫ് അസോസിയേഷന്‍ സഹകരിച്ചതുകൊണ്ട് മുഖസ്തുതി പറയുകയല്ല.

ബിര്‍ളക്ക് കൊടുക്കാന്‍ വഴിയോരത്ത് വെട്ടിക്കൂട്ടിയിരിക്കുന്ന യൂക്കാലി പ്റ്റസ് തടികള്‍ കണ്ടു. സോഷ്യല്‍ ഫോറസ്ട്രിയുടെ കമ്പിവേലിക്കെ ട്ടിനകത്തുള്ള കാറ്റാടി മരങ്ങള്‍ മാസക്കുളി തെറ്റിയ വയനാട്ടിലെ കാലാവസ്ഥയെ പരിഹസിക്കുന്നതായി തോന്നി. വനസമ്പത്തും വന്യ മൃഗങ്ങളും നഷ്ടപ്പെടുന്ന വയനാട് അടിയരുടെ തുടികൊട്ടും ചിനം വിളിയും കേട്ട് ചിരിക്കയാണോ? വിതുമ്പിക്കരയുകയാണോ? ചൂഷണ ത്തിനെതിരെ ആദിവാസികളെ പോരാടാന്‍ ബോധവല്കരണം നടത്തു ന്നവര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 'കാക്കപ്പുല' നടത്തുകയല്ലേ?
---------------------------------------
കടപ്പാട്: കലാകൗമുദി വാരിക. ചിത്രം ഇന്റര്‍ നെറ്റില്‍ നിന്നും വാരികയില്‍ നിന്നും.