"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

എം എസ് ജയപ്രകാശ് വേറിട്ട ചരിത്രകാരന്‍ തന്നെയായിരുന്നു

2013 മെയ് 10 ന് ആലപ്പുഴയില്‍ തച്ചില്‍ മാത്യു തരകന്‍ അനുസ്മരണ സമ്മേളനത്തില്‍ മാത്യു തരകന്റെ സാമൂഹ്യ രാഷ്ട്രീയ സംഭവനകളെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവേയാണ് എം എസ് ജയപ്രകാശ് കുഴഞ്ഞുവീണു മരിച്ചത്. തന്റെ വിദ്യാഭ്യാസവും പഠനങ്ങളും താനുള്‍പ്പെടെയുള്ള സമൂഹത്തിന്റെ യഥാര്‍ത്ഥ ചരിത്രം അന്വേഷിക്കുന്നതിനും അന്വേഷണ സത്യങ്ങള്‍ അധികാരി വര്‍ഗത്തിന്റെ മുഖത്തേക്ക് വലിച്ചെറിയുന്നതിനും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു എന്നതാണ് ചോ. എം സെ് ജയപ്രകാശിനെ വേറിട്ട ചരിത്രകാരനാക്കുന്നത്.

ചരിത്രകാരന്‍, സാമൂഹ്യ വിമര്‍ശകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡല ത്തില്‍ അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് എം എസ് ജയപ്രകാശ് അന്തരിച്ചത്. ഒരു ചരിത്ര വിദ്യാര്‍ത്ഥിയായി എം എസ് നെ വളര്‍ത്തിയത് പിഎച്ച് ഡിക്ക് അദ്ദേഹം തെരഞ്ഞെ ടുത്ത വിഷയമാണ്. 'തിരുവിതാംകൂറിലെ സാമൂഹ്യ പ്രതിരോധം സി കേശവനെ പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ട്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ആ പഠനം മറ്റു പലരേയും പോലെ ഭരണകൂടത്തിന്റെ അംഗീകാരങ്ങള്‍ പിടിച്ചു പറ്റാനോ അവാര്‍ഡുകള്‍ ലഭ്യമാക്കാനോ സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധിപനായി വാണരുളാനോ അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. മറിച്ച് താഴ്ത്തപ്പെട്ടവരുടേയും തഴയപ്പെട്ടവരുടേയും യഥാര്‍ത്ഥ ചരിത്രം ചികഞ്ഞെടുക്കാനാണ് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത്. അതു കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച പ്പോള്‍ രണ്ടാം പുലയനയ്യപ്പന്‍ എന്ന് കേരള ശബ്ദം വിശേഷിപ്പിച്ചത്.

ശാസ്താംകോട്ട ദേവസ്വം കോളേജിലെ ചരിത്രവിഭാഗം മേധാവിയാ യിട്ടാണ് എം എസ് റിട്ടയര്‍ ചെയ്തത്. കേരളത്തിലങ്ങോള മിങ്ങോളമുള്ള വേദികളില്‍ അദ്ദേഹം കടന്നു ചെന്നു പറയുമായിരുന്നു. സ്‌കൂളിലും കോളേജിലും ഞാന്‍ പഠിച്ചത് ഈ നാടിന്റെ യഥാര്‍ത്ഥ ചരിത്രമല്ല. കോളേജു ക്ലാസുകളില്‍ ഞാന്‍ പഠിപ്പിച്ചതും സിലബസിലുള്ള കള്ള ചരിത്രമാണ്. ഈ നാടിന്റെ യഥാര്‍ത്ഥ ചരിത്രം ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യുകയാണ്. അങ്ങനെ അറിവിന്റെ, സത്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് എം എസ്‌ന്റെ പ്രസംഗ രീതി. വേട്ടക്കാരന്റെ വീരേതിഹാസങ്ങള്‍ മാത്രമല്ല ചരിത്രമെന്നും ഇരകളുടെ വേദനകൂടി പകര്‍ത്തപ്പെടു മ്പോഴേ ചരിത്രം പൂര്‍ണമാകൂ എന്ന് മലയാളിയെ പഠിപ്പിച്ചത് എം എസ് ജയപ്രകാശാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കെട്ടിക്കിടക്കുന്ന സ്വത്ത് ആരുടേത് എന്ന ചോദ്യത്തിന് കേരളത്തിലെ ജനങ്ങളുടെ സ്വത്ത് എന്നും അവരുടെ ഉന്നമനത്തിനു വേണ്ടി ആ സ്വത്ത് ഉപയോഗിക്കപ്പെടണമെന്നും ചരിത്രം ഉദ്ധരിച്ച് പറഞ്ഞ എം എസ് ജയപ്രകാശ് അതുപോലെ തിരുവനന്തപു രത്ത് സ്വാതിതിരുനാളിന്റെ സ്മരണക്കായി ഒരു ''സ്വാതി സ്‌ക്വയര്‍' വേണമെന്ന ചില രാജഭക്തന്മാരുടെ ആവശ്യത്തിനെതിരേ തിരുവിതാം കൂറിലെ അവര്‍ണ - അധസ്ഥിത - ദലിത് ജനതയില്‍ നിന്ന് മുലക്കരവും തലക്കരവും അടക്കം 110 ലേറെ നികുതികള്‍ പിരിച്ച് 'പുട്ടടിച്ചിരുന്ന'തും ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത ഭീകരവാഴ്ച നടത്തിയിരുന്ന സമത്വ സമൂഹവാദിയായ വൈകുണ്ഠ സ്വാമികള്‍ അനന്തപുരി നീചന്‍ എന്നു വിളിച്ച സ്വാതിതിരുനാളിന് എം എസ് ജയപ്രകാശിന്റെ മരണത്തിന് ഒരു ദിവസം മുമ്പായിരുന്നു.

ഡോ. എം എസ് ജയപ്രകാശ് എന്ന വേറിട്ട ചരിത്രകാരന് ഒരു സ്മാരകം അനിവാര്യ മാണ്. പക്ഷെ അത് ജനമനസുകളിലേക്ക് വേരോടുന്ന ഒരു സ്മാരക മായിരിക്കണം. കേരളത്തിന്റെ നവോത്ഥാന ചരിത്രം ഉയര്‍ത്തിപ്പി ടിക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും ശാസ്ത്രാവബോധമുള്ള ഒരു സമൂഹത്തെ സജ്ജരാക്കുന്നതായി രിക്കണം ആ പ്രവര്‍ത്തനം. അതുപോലെ എം എസ് ജയപ്രകാശിന് കുറേ പിന്മുറക്കാരെ സൃഷ്ടിക്കാ നും അതുവഴി കഴിയണം. 1014 ഫെബ്രുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഡോ. എം എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് അതിലേക്കു വേണ്ടുന്നതായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നതായി കരുതുന്നു.

കടപ്പാട്: യുക്തിരേഖ മാസിക. 2015 മെയ് ലക്കം.