"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ദലിത് കുട്ടികള്‍ക്കു വേണ്ടി പള്ളിക്കൂടം തുടങ്ങിയ ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍

കൃഷ്ണസ്വാമി അയ്യര്‍
ത്യാഗസമ്പൂര്‍ണമായ ഒരു ജീവിതമായിരുന്നു കൃഷ്ണസ്വാമി അയ്യരുടേത്. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ദേശാഭിമാനികളുടെ കൂട്ടത്തില്‍ ഇത്രയും ക്ലേശമനുഭവിച്ചവര്‍ ചുരുക്കമാണ്.

തൃശൂര്‍ ജില്ലയില്‍ തൃപ്രയാറ്റ് കൃഷ്ണസ്വാമി അയ്യര്‍ 1891 ഏപ്രില്‍ 30 ന് ടി കെ രാമസ്വാമി അയ്യരുടേയും അരുന്ധതി അമ്മാളിന്റേയും പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു തന്നെയായി രുന്നു. പാലക്കാട്ടു വിക്ടോറിയ കോളേജിലും മദ്രാസ് പ്രസിഡന്‍സി കോളേജിലും അഭ്യസനം നടത്തി ബി എ ജയിച്ചു. മദ്രാസ് ലോ കോളേജില്‍ നിയമപഠനം നടത്തി ബി എല്‍ ബിരുദങ്ങള്‍ നേടി. 1918 ല്‍ ചാവക്കാട്ടു മുന്‍സിഫ് കോടതി വക്കീലാ യിട്ടാണ് പ്രാക്ടീസ് തുടങ്ങിയത്. 2 വര്‍ഷത്തിനു ശേഷം പ്രാക്ടീസ് അവിടെ നിന്ന് പാലക്കാട്ടേക്കു മാറ്റി. അതോടൊപ്പം പൊതുപ്രവര്‍ത്ത നവും തുടങ്ങി. ഹോംറൂള്‍ ലീഗിനുവേണ്ടി സോത്സാഹം പ്രവര്‍ത്തിച്ചു.

1920 ലെ നാഗപ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണം തുടങ്ങാന്‍ തീരുമാനിച്ചു. കൃഷ്ണസ്വാമി അയ്യര്‍ ഗാന്ധിജിയുടെ ആഹ്വാനം കൈക്കൊണ്ട് പ്രാക്ടീസ് നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങി.

അന്ന് മലബാറിലെ പത്രങ്ങളെല്ലാം നിസഹകരണ വൈരികളായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് പ്രസംഗം മാത്രം പോര എന്ന അഭിപ്രായ ക്കാരനായിരുന്നു അദ്ദേഹം. മഹാത്മജിയുടെ 'യങ് ഇന്ത്യ' മാത്രമായിരുന്നു നിസഹകരണം സംബന്ധിച്ച വാര്‍ത്തകള്‍ അറിയാനുള്ള ഏക ഉപകരണം. മലയാളത്തില്‍ ആ മാതൃകയിലൊരു പത്രം നടത്തുന്നത് അഭിലഷണീയ മാണെന്ന് അയ്യര്‍ക്കു തോന്നി. ആ മാര്‍ഗത്തില്‍ പരിചയമോ പണം മുടക്കാനുള്ള കഴിവോ ഇല്ലായിരുന്നു എങ്കിലും ഉത്സാഹം മാത്രം കൈമുതലാക്കി 'യുവ ഭാരതം' എന്നൊരു വാരിക തുടങ്ങി. നിസഹകരണ പ്രസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു അതൊരു നല്ല പദ്ധതി യായിത്തീര്‍ന്നു.

1923 ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് പാലക്കാട്ടു കൂടുകയുണ്ടായി. സരോജിനി ദേവിയായിരുന്നു അധ്യക്ഷ. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് കൃഷ്ണസ്വാമി അയ്യര്‍ വളരെ പ്രയത്‌നിച്ചു. ആലീ സഹോദര ന്മാരുടെ അഭിവന്ദ്യ മാതാവായിരുന്ന ബി ഉമ്മയും അതില്‍ സന്നിഹിത യായിരുന്നു. സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന നാനാജാതി മതസ്ഥരും ഒരുമിച്ചിരുന്നു പന്തിഭോജനം നടത്തി. തന്നിമിത്തം കൃഷ്ണസ്വാമി അയ്യര്‍ക്ക് സവര്‍ണ ഹിന്ദുക്കളില്‍ പലരുടേയും ശക്തിയായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു.

ഹരിജന ബാലികമാര്‍ക്കും ബാലന്മാര്‍ക്കു വേണ്ടി അദ്ദേഹം ഒലവക്കോട്ടു ശബരി ആശ്രമം സ്ഥാപിച്ച് അവര്‍ക്ക് കാലോചിതമായ വിദ്യാഭ്യാസം നല്കി. വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ കൃഷ്ണസ്വാമി അയ്യരും പങ്കുകൊണ്ടു. തന്നിമിത്തം പൂജപ്പുര ജയിലില്‍ 2 മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ കെ പി കേശവ മേനോ നും തടവുശിക്ഷ അനുഭവിക്കയായിരുന്നു. തടവുകാരായ സത്യാഗ്രഹി കളുടെ ഭക്ഷണം, പ്രാര്‍ത്ഥന മുതലായവയുടെ മേല്‌നോട്ടം ഭംഗിയായി വഹിച്ചിരുന്നത് കൃഷ്ണസ്വാമി അയ്യരായിരുന്നു. ഏത് ജോലി ചെയ്യുന്ന തിനും എല്ലാവര്‍ക്കും 'നല്ല പിള്ളയായി' പെരുമാറുന്നതിനും കൃഷ്ണ സ്വാമി അയ്യര്‍ സന്നദ്ധനായിരുന്നു.

മലബാറില്‍ (1930) ഉപ്പുസത്യാഗ്രഹം തുടങ്ങിയപ്പോള്‍ അദ്ദേഹം അതില്‍ പങ്കെടുക്കുകയും 9 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. വെല്ലൂര്‍ ജയിലിലാണ് കൃഷ്ണസ്വാമി അയ്യരെ പാര്‍പ്പിച്ചിരുന്നത്. 'യുവഭാരത'ത്തില്‍ രാജ്യദ്രോഹപരമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി എന്നു പറഞ്ഞ് 1931 ല്‍ അദ്ദേഹത്തെ വീണ്ടും ഒരു കൊല്ലത്തെ തടവിനു വിധിച്ചു. അന്ന് അദ്ദേഹത്തോടൊന്നിച്ചു ജയിലിലുണ്ടായിരുന്ന ആന്ധ്രാ നേതാവ് എന്‍ ജി രങ്ക അയ്യരുടെ സ്വഭാവ മാധുര്യത്തേയും ത്യാഗ നിരതത്വത്തേയും ശ്ലാഖിച്ച് ഒരു ലേഖനം തന്നെ പ്രസിദ്ധപ്പെടുത്തി.

ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ കുടുംബ സംബന്ധമായ ബുദ്ധി മുട്ടുകള്‍ അദ്ദേഹത്തെ അലട്ടി. പൊതുപ്രവര്‍ത്തനം തുടരാന്‍ നിര്‍വാഹ മില്ലാതായി. 1933 ല്‍ യുനൈറ്റഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കോഴിക്കോട്ടു ശാഖയുടെ മാനേജര്‍ പദത്തില്‍ നിയമിക്കപ്പെട്ടു. 2 കൊല്ലം ആ ഉദ്യോഗം അദ്ദേഹം ഭംഗിയായി വഹിച്ചു.

15 കൊല്ലത്തിലധികം കാലം പലതരം ക്ലേശങ്ങള്‍ അനുഭവിച്ച അദ്ദേഹ ത്തിന് കൂടെക്കൂടെയുണ്ടായ ജയില്‍ വാസം വലിയ അനാരോഗ്യത്തിന് ഇടവരുത്തി. 1935 ഏപ്രില്‍ 30 ന് 44 ആമത്തെ വയസില്‍ ആ ത്യാഗസ മ്പന്നന്‍ ഇഹലോക ജീവിതം വെടിഞ്ഞു. 

സ്വാതന്ത്ര്യ സമരത്തില്‍ കൃഷ്ണസ്വാമി അയ്യരെ പോലെയുള്ളവര്‍ കൈമെയ് മറന്ന് എടുത്തു ചാടിയത് ഉടനെ സ്വാതന്ത്ര്യം ലഭിക്കുമെന്നോ, അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാമെന്നോ വിചാരിച്ചല്ല. ഒരു ആദര്‍ശത്തിനു വേണ്ടി, ലക്ഷ്യത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിക്കുക യായിരുന്നു. ആ ലക്ഷ്യപ്രാപ്തിക്കു മുമ്പേതന്നെ അവരുടെ ത്യാഗസമ്പന്ന മായ ജീവിതം അവസാനിക്കുകയും ചെയ്തു. അവര്‍ ഭാവനയില്‍ കണ്ട സ്വാതന്ത്ര്യത്തിന്റെ കമനീയ ചിത്രമാണോ ഇപ്പോള്‍ സാക്ഷാത്കരിക്ക പ്പെട്ടിരിക്കുന്നത്? കൃഷ്ണസ്വാമി അയ്യരെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിത ചര്യ വരും തലമുറക്ക് ആവേശവും ഉള്‍ക്കരു ത്തും നല്കുമെന്നുള്ളതില്‍ തെല്ലും സംശയിക്കാനില്ല.
------------------------------
കടപ്പാട്: പാറയില്‍ എംസുദ്ദീന്‍ എഡിറ്റ് ചെയ്ത് പി എം നായര്‍ പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന പുസ്തകത്തില്‍ നിന്നും.