"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പൊന്‍കുന്നം വര്‍ക്കി ; എഴുത്ത് - കലാപം - സംസ്‌കാരം - കെ കെ എസ് ദാസ്

'ആര് ശത്രുനിരകള്‍ ഉരുക്കു ചങ്ങലകള്‍ കൊണ്ട് തന്റെ കൈകാലുകള്‍ ബന്ധിച്ച് പിഞ്ചുഗളത്തില്‍ വിലങ്ങുതടി വെച്ച് വീറോടമര്‍ത്തുമ്പോള്‍, ഏകാഗ്ര വും അനതിക്രമണീയവുമായ ഉള്ളറയില്‍ ഒളിച്ചിരുന്ന് എന്റെ കൈവിലങ്ങുകള്‍ വെട്ടിപ്പൊ ളിച്ച് സ്വാതന്ത്ര്യ ത്തിന്റെ പെരുവഴിയിലേക്ക് എന്നെ ആനയിക്കുന്നു?

സ്‌നേഹത്തിന്റെ തണലില്‍ വിശ്രമിക്കുന്ന ജീവിതദുഖം തട്ടി ഉണര്‍ത്തുന്നു. ഒളിച്ചോടാതെ അതിന്റെ പിറകേ നിര്‍ഭയം ചെല്ലുക. അതാണ് ധീരോദാത്ത മതഗ്രന്ഥ ങ്ങള്‍. സ്‌നേഹദുഖ ങ്ങളുടെ നിഴലിനേയും ചരിത്രം അതിന്റെ പുറമേനിയേയും കവിത അതിന്റെ ഹൃദയത്തേയും ചൂണ്ടി ക്കാട്ടുന്നു.

ഒരു മുഖസ്തുതിപ്രിയനും ശുപാര്‍ശപ്രിയനുമായി ഈശ്വരന്‍ മാറുമ്പോ ഴാണ് സ്‌നേഹദുഖങ്ങള്‍ക്ക് സീമ വീഴുക. ഖേദത്തിന്റെ അഭയസ്ഥാന ത്തിന് കേന്ദ്രമായി നില്ക്കാത്ത ഈശ്വരനെക്കൊണ്ട് നമുക്ക് യാതൊരു കാര്യവുമില്ല.'

പൊന്‍കുന്നം വര്‍ക്കി

'ജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ നിലവാരം ഉയര്‍ത്താന്‍ ശക്തിയേറിയ ഉപാധികളില്‍ ഒന്നാണ് സാഹിത്യം. കാലത്തിനു ചേര്‍ന്ന ധീരോദാത്ത കൃതികള്‍കൊണ്ട് സാഹിത്യകാരന് ഇത് സാധിക്കുന്നു. സമുദായത്തിന്റെ വികാസോന്മുഖതയെ ചോദ്യം ചെയ്യുന്ന സ്ഥാപിത താത്പര്യബദ്ധമായ അധികാരത്തെ പിഴുതെറിയാന്‍ ആ ധീരോദാത്ത ശങ്കിക്കുന്നില്ല. കാരണം കാലഘട്ടത്തിന്റെ പ്രതിഭയും അന്തസും മനസാക്ഷിയുമാണ് സാഹിത്യാധികാരം. മാനസോല്ലാസം വികസിപ്പി ക്കാനും ദരിദ്ര ലക്ഷങ്ങളുടേയും തൊഴിലില്ലാത്തവരുടേയും ജീവിത നിലവാരം ഉയര്‍ത്താനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ആത്മവിശ്വാസം ഉറപ്പിക്കാനും അത് തന്റെ നൂതനേതി ഹാസങ്ങള്‍ ആവിഷ്‌കരിക്കുന്ന സമൂഹത്തിന്റെ വളര്‍ച്ചക്ക് വിലക്ക് കല്പിച്ചുകൊണ്ട് സ്ഥാപിത താത്പര്യങ്ങളെ ഊട്ടിവളര്‍ത്തുന്ന എല്ലാ സാമൂഹ്യ മര്യാദകളേയും പിഴുതെറിയാതെ മാനവികതക്ക് മുന്നോട്ടു നീങ്ങുവാന്‍ പറ്റില്ല. അത്തരം ഒരു സാംസ്‌കാരിക സത്തക്ക് താങ്ങും തണലുമായി സാഹിത്യം വികസിച്ചു കൊള്ളട്ടെ'

പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യ ദര്‍ശനം ഒരു ചിമിഴിലെന്നപോലെ ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു. സ്ഥാപിത താത്പര്യബദ്ധമായ അധികാ രത്തെ പിഴുതെറിയണം. കാലഘട്ടത്തിന്റെ പ്രതിഭയും അന്തസും മനസാക്ഷിയും കൂടിയതാണ് സാഹിത്യാധികാരം എന്ന് വര്‍ക്കിസാര്‍ സിദ്ധാന്തിക്കുന്നു. സാഹിത്യം ഒരു അധികാരമാണെന്നും, എഴുത്ത് അധികാര പ്രയോഗമാണെന്നും വര്‍ക്കി പറയുന്നു. ദാര്‍ശനിക വത്കരിച്ച സാമൂഹ്യ പ്രയോഗമായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ സാഹിത്യ വഴികള്‍. അത് സമൂഹ ത്തിന്റെ വൈകാരികതയില്‍ നിന്നും പ്രതിഫലി ക്കുകയും പ്രതിധ്വനിക്കുകയും ചെയ്യുന്ന വിചാര വിസ്‌ഫോടനമാണ്. ആശയങ്ങള്‍ ആകാശത്തു നിന്നും വരുന്നില്ല. ഭൂമിയില്‍ പൊട്ടി മുളക്കുന്നുമില്ല. സാമൂഹ്യ ഉത്പന്നമായ ആശയത്തിന്റെ സാംശീകര ണവും പ്രതികരണവും വ്യക്തിത്വ കര്‍തൃത്വമായി എഴുത്തില്‍ ആവിഷ്‌കൃത മാകുന്നു. 

മതവിമര്‍ശനത്തിന്റെ അനിവാര്യതയെ വര്‍ക്കി ഇങ്ങനെ നിര്‍വചിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യം ഉയര്‍ന്നപ്പോള്‍ സ്ഥാപിത താത്പര്യം മതത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും തണലുകളില്‍ ആധിപത്യം ഉറപ്പിക്കുന്നു. താന്‍ അംഗമായ കത്തോലിക്ക സഭ വലിയ ശക്തിയോടെ എല്ലാ സംസ്‌കൃതികളേയും നിഷേധിക്കുന്ന ചട്ടക്കൂടൊരുക്കി. വളരുന്ന മനുഷ്യന്റെ ശത്രുവായിരിക്കരുത്, ചിന്തിക്ക രുത്, സ്വതന്ത്രരാകരുത് അന്നതായിരുന്നു സഭയുടെ എഴുതപ്പെടാത്ത ആത്മരഹസ്യം. അവിടെ നിന്നും സ്വതന്ത്രനായി ഞാന്‍ എഴുതി. എന്നെ സഭ നിയന്ത്രിക്കാന്‍ ശ്രമിച്ച പ്പോള്‍ ഞാന്‍ സഭയെ നിയന്ത്രിക്കുന്ന രീതിയില്‍ എഴുതി. ആ പ്രേരണയുടെ ഫലമായി നിരവധി പേര്‍ മതത്തി ന്റെ മായാ വലയത്തില്‍ നിന്നും വിമുക്തരായി. മനുഷ്യ ശ്രേഷ്ഠ മായ ഭാവങ്ങളെ ആലിംഗനം ചെയ്തു. 

സഭയുടെ ആധിപത്യത്തിന്റെ ചട്ടക്കൂടും വികസിക്കുന്ന സമൂഹത്തിന്റെ താത്പര്യവും തമ്മിലുള്ള വൈരുധ്യം സഭക്കു മേല്‍ വിമര്‍ശനത്തിന്റെ എഴുത്ത് ഉത്പാദിപ്പിച്ചു. ബോധം അസ്തിത്വത്തിന്റെ സൃഷ്ടിയും ഉത്പന്നവുമായി സാമൂഹ്യ - ഭൗതിക ശക്തിയായി അത് സഭയേയും സമൂഹത്തേയും ഗുണപരമായി തിരുത്തി. അതിന്റെ കര്‍തൃത്വത്തില്‍ മഹത്തായ പങ്കാണ് വര്‍ക്കിയന്‍ സാഹിത്യം നിറവേറ്റിയത്. കലാപരമായ ചിന്തയായും എഴുത്തായും അത് സമൂഹത്തില്‍ പ്രതിപ്രവര്‍ത്തിച്ചു. പൊതു സംസ്‌കാരത്തിന്റെ മൂല്യം ഉത്പാദിപ്പിച്ചു. 'മനുഷ്യന്‍ ദൈവത്തി ന്റെ അടിമയല്ല. നിങ്ങളുടെ അനുവാദമില്ലാതെ ദൈവം വളരുകയില്ല.' ദൈവം - മനുഷ്യന്‍ - പ്രകൃതി അവ തമ്മിലുള്ള ബന്ധത്തിന് പരസ്പരാ ശ്രിതത്വത്തിന്റെ കേന്ദ്ര ബിന്ദുക്കളായാണ് വര്‍ക്കിയില്‍ ചിന്ത ഉള്‍ക്കൊ ള്ളുന്നത്. അന്ധവിശ്വാസങ്ങളെയാണ് താന്‍ എതിര്‍ക്കാന്‍ കൂട്ടാക്കുന്നതെന്ന് വര്‍ക്കി. പലയിടത്തും തുറന്ന് പ്രകടിപ്പിച്ചിരുന്നു. ദൈവം മനുഷ്യനില്‍ നിന്ന് അന്യമാകുന്നില്ല.

അറിവിന്റെ ഋഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പോരാളി യെങ്കിലും ആകാന്‍ കഴിയുക എന്ന് ലോകത്തോട് വിളിച്ചു പറയുന്നത് നിഷേധമാണ്. പ്രവചനത്തിന്റെ അര്‍ത്ഥ സൂചനയുള്ള ഈ അഭിപ്രായം ആശയങ്ങളുടെ ലോകത്ത് ജീവിക്കുന്നവര്‍ക്കുള്ള എക്കാലത്തേയും ഉണര്‍ത്തു പാട്ടാണ്. അറിവിന്റെ പോരാളിയായി എഴുത്തും സാമൂഹിക പ്രയോഗവും ജാഞാനത്തിന്റെ വഴികളാക്കിയ പൊന്‍കുന്നം വര്‍ക്കി സാഹിത്യത്തിലെ നിഷേധത്തിന്റെ നിഷേധമാണ്. ഖേദത്തിന്റെ അഭയ സ്ഥാനത്തുനിന്നും കേന്ദ്രമായി നില്ക്കാത്ത ഈശ്വരനെക്കൊണ്ടു നമുക്ക് ഒരു കാര്യവുമില്ല. ധീരോദാത്തം വര്‍ക്കിയന്‍ ചിന്ത പ്രഖ്യാപിക്കുന്നു.

കടപ്പാട്: കവിമൊഴി മാസിക 2013 സെപ്തംബര്‍ ലക്കം