"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

മരുതിയോടന്‍ കുരിക്കള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

കണ്ണൂര്‍ ജില്ലയിലെ അഴിക്കോടുണ്ടായ ഒരു ദൈവമാണ് മരുതിയോടന്‍ കുരിക്കള്‍. മുണ്ടുവന്‍നാട് കുളവയ ലിലേക്ക് കൊട്ടണശ്ശേരി കൊട്ടകത്ത് ഭഗവതിയുടെ നാട്ടില്‍ നിന്നും ഒരു അടിയാനെ കൊണ്ടുവന്നു. ആ അടിയാനിലുണ്ടായ കുട്ടിയാണ് മരുതിയോടന്‍. അഴീക്കോടിലെ ഒരു തമ്പ്രാന്റെ കാര്യസ്ഥനാ യിരുന്ന മരുതിയോടന്‍ തമ്പ്രാന്റെ 87 അടിയാത്തിമാരാല്‍ ചതിക്കപ്പെടുന്നു. അടിയാത്തി കള്‍ മരുതിയോടനെ വശീകരിക്കുകയും തമ്പ്രാക്കള്‍ പീഡിപ്പിക്കുകയും ചെയ്തു. ആരാലും കൊച്ചാക്കപ്പെടാതിരിക്കാന്‍ നെറ്റിയിലും തുടയിലും മന്ത്രം ജപിച്ച് മരുന്ന് കുത്തിനിറച്ചിരുന്നു. ഒരുചങ്ങല കുന്തവും ഉണ്ടായിരിക്കും. ഇത് ഇല്ലെങ്കില്‍ ആര്‍ക്കും കുരിക്കളെ കീഴ്‌പ്പെടുത്താനാകും. ഒരിക്കല്‍ കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായി നെല്ല് അളന്ന് അടിയാളര്‍ക്ക് കൊടുക്കുന്ന സന്ദര്‍ഭത്തില്‍ കുരിക്കളും മറ്റുള്ളവരും തമ്മില്‍ വാക്കേറ്റും ഉണ്ടാക്കു കയും സൂത്രത്തില്‍ ഒരാള്‍ തന്റെ ചങ്ങലക്കുന്തം മാറ്റുകയും ചെയ്യുന്നു. നിരായുധനായ കുരിക്കളെ തന്ത്രത്തില്‍, തന്ത്രങ്ങളുടെ കിങ്കരന്മാര്‍ കാട്ടിലേക്കും വയലിലേക്കും വലിച്ചിഴക്കുന്നു. അവശനായ കുരിക്കള്‍ രക്തം വാര്‍ന്ന് മരണത്തോടടുത്ത് കിടക്കുന്നു. ഈ സമയം, തന്നെ കൊല്ലണമെങ്കില്‍ എന്റെ ശരീരത്തിലെ മരുന്ന് എടുത്ത് മാറ്റണമെന്ന് കുരിക്കള്‍ പറയുന്നു. ഇത് കണ്ടുപിടിക്കാന്‍ കഴിയാത്ത വരോട് കുരിക്കള്‍ പറയുന്നു. 'എന്റെ കിടാങ്ങളെയും മരുമക്കളെയും കൊണ്ട് കള്ള് വാങ്ങികുടിക്കാന്‍ അനുവദിച്ചാന്‍ കാണിച്ചുതരാം' എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇത് സാധിച്ചുകൊടുത്തു. വാക്കുപാലിച്ച കുരിക്കളെ പന്തം കുത്തിയിറക്കി കൊല്ലുന്നു. ഇതിന് ശേഷമാണ് കുരിക്കള്‍ ദൈവക്കോലമായി തെയ്യക്കോലം കെട്ടിയാടി വരുന്നത്. അഴീക്കോടു തന്നെയുള്ള മറ്റൊരു പുലയദൈവമാണ് 'പിത്താരി'. അനാഥനായി കഴിഞ്ഞ പിത്താരി ഗര്‍ഭസ്ഥ ശിശുവായിരിക്കെ 7-ാം മാസത്തില്‍ അച്ഛന്‍ മരിക്കുന്നു. പ്രസവിച്ച ഉടനെഅമ്മയും. നാട്ടില്‍ പത്താള് നോക്കുന്ന കുട്ടിയെ പിത്താരിയെന്നു പേരിട്ടു. നല്ല തന്റേടമുള്ള പിത്താരിയെ അഴീക്കോട്ടു മനയില്‍ കാലികളെ നോക്കുന്ന ചുമതല നല്‍കി. അരമന യിലെ പെറ്റമ്മ അവനെ അവിടെ നമ്പൂതിരിക്കുട്ടികളുമൊന്നിച്ചു വളര്‍ത്തി. ഒരു ഇടവപ്പാതി ദിനത്തില്‍ വയലില്‍ വെള്ളം നിറയുന്ന നേരത്ത് കള്ളനും തൊള്ളയും അടിച്ചുകൊണ്ടിരിക്കേ ഒരു മാളത്തില്‍ ആണും പെണ്ണുമായ രണ്ട് ഞണ്ടിനെ പിത്താരി കണ്ടു. ഞണ്ടിനെ പിടിക്കുന്ന നേരത്ത് ഓമന ചിറയ്ക്കലെ തമ്പ്രാന്‍ മാമാനം പുത്തന്‍പടക്ക് പോകുന്നു. പുലയനെ കണ്ട് പടക്ക് പോകുന്ന തമ്പ്രാന്‍ തോല്‍ക്കുമെന്ന് മനസ്സിലാക്കി നായന്മാരോട് പിത്താരിയെ വെടിവയ്ക്കാന്‍ കല്പിച്ചു. പിത്താരിയെ കൊല്ലാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് നായന്മാര്‍ പറഞ്ഞു. തമ്പ്രാന്‍ തന്നെ വെടിവെച്ചു. വെടിയൊച്ച കേട്ട് അരമനയിലെ പെറ്റമ്മ നമ്പൂതിരിയെ കണ്ടത്തിലേക്ക് അയച്ചു. പിത്താരിയെ വെടിവെച്ച തമ്പ്രാന്‍ നമ്പൂതിരിയുമായി വാക്കേറ്റം നടത്തി നമ്പൂതിരിയേയും വെടിവെച്ചു കൊന്നു. ഇതറിഞ്ഞ പെറ്റമ്മ നമ്പൂതിരിയെ പട്ടുമുണ്ടുകൊണ്ട് പൊതിഞ്ഞു കൊണ്ടുവരാന്‍ കല്പിച്ചു. പട്ടില്‍ പൊതിഞ്ഞ നമ്പൂതിരിയെയും പുതപ്പിക്കാത്ത പിത്താരിയെയും എടുക്കാന്‍ കാര്യസ്ഥര്‍ക്ക് കഴിയില്ലെന്ന് പറഞ്ഞു. പിത്താരിയെയും പട്ടില്‍ പൊതിഞ്ഞാല്‍ എടുക്കമെന്ന നിലവന്നു. ഇരുവരുടേയും മൃതദേഹം ഒരിടത്തുതന്നെ അടക്കം ചെയ്തു. മരണാന ന്തര കര്‍മ്മങ്ങള്‍ക്ക് ശേഷം ചിറക്കല്‍ നാട്ടില്‍ തമ്പ്രാന്‍ നോക്കുന്നിട ത്തെല്ലാം പിത്താരിയെ കാണുന്നു. പിത്താരിയെ ദൈവക്കോലമായി കെട്ടിയാടാനും നമ്പൂതിരിയെ വച്ചു പൂജനടത്താനും പ്രശ്‌നത്തില്‍ കണ്ടു. 'ഐപ്പിള്ളി' തെയ്യം എന്നാണ് ഈ ദൈവക്കോലം അറിയപ്പെടുന്നത്. കല്ലേന്‍ ഇല്ലക്കാരാണ് ഐപ്പിള്ളി തെയ്യം കെട്ടിയാടുന്നത്. പ്രമുഖരായ പുലയദൈവങ്ങളാണിവ. അനേകം ദൈവത്തോ റ്റങ്ങള്‍ പുലയരുടേതാ യിട്ടുണ്ട്. ബ്രിട്ടീഷുകാരോട് പടപൊരുതിയ വട്ട്യാന്‍ പൊള്ളയും, പൊല്ലാലനും പുലയ ദൈവങ്ങള്‍തന്നെയാണ്. കേരളത്തിന്റെ കഴിഞ്ഞു പോയ ഒരു കാലത്തെ ഉച്ചനീചത്ത്വങ്ങള്‍ ക്കെതിരെയും സവര്‍ണ്ണ മാടമ്പിത്തരത്തി നെതിരെയും പോരാടിയവരാണ് പിന്നീട് ദൈവക്കോല ങ്ങളായി ഉയിര്‍ത്തെഴുന്നേറ്റത്.

ആള്‍ദൈവങ്ങളെപോലെ തന്നെ പെണ്‍ദൈവങ്ങളും പുലയസമുദായ ത്തിനുണ്ട്. പടമടക്കി തമ്പ്രാട്ടിയും (രാമന്തളി), കുറത്തിയും, പുള്ളുവ ചോതിയും പെണ്‍ദൈവങ്ങളാണ്. കാശിഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള മലയാള ദേശത്ത് പാടിതൊട്ട് വളപട്ടണം വരെയും എട്ടില്ലം തൊട്ട് ബേക്കില്ലം വരെയുമാണ് ആദിപ്പുലയ ദൈവങ്ങളെ കുടിയിരു ത്തിയിരിക്കുന്നത്. മലയാളിയുടെ സാക്ഷരതയുടെ പരിധികള്‍ നിശ്ചയിച്ചത് എപ്പോഴും അധീശ വര്‍ഗ്ഗമാണ്. പുലയരുടെ പാട്ടുകളില്‍ കേരളത്തിന്റെ ചരിത്രം പച്ചമലയാളത്തില്‍ വാമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. പുലയ ദൈവങ്ങള്‍ സംസാരിച്ചത് പച്ചമലയാളത്തിലാണ്. എന്നാല്‍ അധീശ വര്‍ഗ്ഗതാത്പര്യത്തിനനുസരിച്ച് രൂപപ്പെട്ട മലയാളിയുടെ സമുദായിക - സാംസ്‌കാരിക സാക്ഷരത തോറ്റം പാട്ടുകളിലെ ആഴവും പരപ്പും അന്വേഷിക്കാന്‍ വിമുഖത കാട്ടി. പിണങ്ങിയും ഇണങ്ങിയും കലഹിക്കു കയും ചെയ്യുന്ന പ്രിയ സഹോദരങ്ങളെ പോലെ ആയിരുന്ന ആദിപുലയ ദൈവങ്ങള്‍. ഈ പുലയദൈവങ്ങളുടെ തോറ്റം കേള്‍ക്കാന്‍ ഇപ്പോള്‍ മലയാളകരയില്‍ അവതരിച്ച ദൈവങ്ങളെ കുറിച്ച് എല്ലാ തമ്പ്രാക്കളും നിശബ്ദത പാലിക്കുന്നു. കീഴാളര്‍ക്ക് സ്വത്വബോധം പകര്‍ന്ന ദൈവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നത്തെ കേരളീയ ചുറ്റുപാടില്‍ എന്തുകൊണ്ടും പ്രസക്തമാണ്. ആദിപുലയരുടെ ദൈവങ്ങളില്‍ നിന്ന് കേരളത്തിലെ ദൈവശാസ്ത്രത്തിന്റെ തുടക്കം തന്നെ. അവര്‍ണരും സവര്‍ണരും സവര്‍ണ ദൈവങ്ങളായി മാറി. അവര്‍ണ്ണ ദൈവങ്ങളെ ഫോക്‌ലോര്‍ ആക്കിമാറ്റി. ഒന്നു കുറ നാല്പതു ദൈവങ്ങളാണ് പുലയര്‍ക്കുള്ളത്. അതായത് 39 ദൈവങ്ങള്‍. ഈ ദൈവങ്ങള്‍ കേരളത്തില്‍ ഇടയ്ക്കും തലക്കുമായി കൊട്ടിയാടി കൊണ്ടിരിക്കുന്നു. ഇന്നിപ്പോള്‍ അവ കണ്ടെത്താന്‍തന്നെ ബുദ്ധിമുട്ടാണ്. അതുതന്നെ വേര്‍തിരിച്ചിരിക്കുന്നു. നല്ലദൈവക്കോലങ്ങളെ ഇന്നത്തെ സവര്‍ണരും (തിയ്യന്മാര്‍ അടക്കം) പൊട്ടന്‍ തെയ്യങ്ങളെ പുലയര്‍ക്കം ഭാഗം വച്ച് നല്‍കിയിരിക്കുന്നു. 

മലബാര്‍ പ്രദേശത്തെ പുലയര്‍ക്ക് തിരു - കൊച്ചി പ്രദേശത്തെ പുലയ രേഖകള്‍ സമൂഹത്തില്‍ സ്ഥാനമുണ്ടായിരുന്നതായിട്ടാണ് പുലയരുടെ പാട്ടുകളില്‍ കാണുന്നത്. അതിന്റെ അടിസ്ഥാന കാരണം മറ്റുവിഭാഗ ങ്ങളിലെന്ന പോലെ പുലയരിലും പ്രബലരായ കായികാഭ്യാസികളും പ്രശസ്തരായ മാന്ത്രിക വിശാരദന്മാരും ഉണ്ടായിരുന്നു എന്നാണ്. കരാഗുരിക്കള്‍, തച്ചന്‍ ഗുരിക്കള്‍, ചെമ്പാടന്‍ ഗുരിക്കള്‍, മടക്കുട്ടി ഗുരിക്കള്‍ ഇവരെല്ലാം പുലയരായിരുന്നു.

@ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും