"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ - കടല്‍മുത്ത്


കടലുകള്‍ മരിക്കുന്നു, ജനിക്കുന്നു. പൂര്‍വയൂറോപ്പില്‍ ഒരു സ്റ്റേറ്റില്‍ ഒരു ഉള്‍ക്കടല്‍ മരിച്ചുകൊണ്ടി രിക്കുന്ന തായി പത്രറിപ്പോര്‍ട്ടുകള്‍.

മത്സ്യത്തൊഴിലാളികള്‍ക്കു മത്സ്യം ധാരാളമായി കിട്ടിക്കൊണ്ടിരുന്നു. രണ്ടു വലിയ നദികള്‍ ഒഴുകി ഈ കടലില്‍ വീണുകൊണ്ടിരുന്നത് കടലിനെ പരിപോഷിപ്പി ച്ചിരുന്നു. എന്നാല്‍ വികസനത്തിന്റെ പേരില്‍ രണ്ടു നദികളിലേയും ജലം കരിമ്പിന്‍ കൃഷിക്കായി കൃഷിയിട ങ്ങളിലേക്കു തിരിച്ചു വിട്ടുകൊണ്ടിരുന്നപ്പോള്‍ കടലിലേ ക്കുള്ള നദികളുടെ ഒഴുക്കു നിലച്ചു. കടല്‍ മരിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്ത് ഭൂമി പിളര്‍ന്നു വരുന്നു. 100 ല്‍ പരം കി. മീ ആയിട്ടു ണ്ടെന്നും ഇവിടെ കടല്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രലോകം പറയുന്നു.

ഇന്ത്യയില്‍ നദീജല സംയോജനത്തെക്കുറിച്ചു ചര്‍ച്ച നടക്കുന്ന കാലമാ ണല്ലോ. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് സര്‍വ സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ജലാശയങ്ങള്‍ക്കു കടിഞ്ഞാണ്‍ വീഴും. എത്ര നദികളുടെ ജലം കടലിലേക്ക് ഒഴുകിയെത്തും? ഭൂമിക്കടി യിലും ഉപരിതലത്തിലും കൂടി ഒഴുകിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളുടെ ഒഴുക്കു നിയന്ത്രിക്ക പ്പെട്ടാല്‍ തണ്ണീര്‍ത്തടങ്ങള്‍, തോടുകള്‍, കുളങ്ങള്‍ എന്നീ നിരവധി ജലസ്രോ തസ്സുകളുടെ ഭാവി എന്താകും?

അറേബ്യന്‍ സമുദ്രത്തിനു രൂപഭംഗിയും ജീവനും നല്കിയാല്‍ കരയുന്ന തും കണ്ണീരൊഴുക്കുന്നതും കാണാന്‍ കഴിയും. അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടി പ്പുകള്‍ അറിയുന്നതും ജലാശയങ്ങളാണ്. നദികള്‍ക്കു കടലി ലേക്ക് ഒഴുകിയെത്താന്‍ കഴിയാതിരുന്നാല്‍ കടലിന്റെ ചരമഗീതങ്ങള്‍ കേള്‍ക്കേണ്ടിവരും.

അറേബ്യന്‍ സമുദ്രം ഒരു കാലത്ത് മത്സ്യങ്ങളുടെ വിളനിലവും കലവറ യുമായിരുന്നു. മത്സ്യസമ്പത്തു സംരക്ഷിക്കണമെന്നു എത്രയോ വര്‍ഷങ്ങ ളായി മുറവിളി ഉയരുന്നു ണ്ടായിരുന്നു. എന്നാല്‍ ഈ മുറവിളി കേള്‍ക്കാന്‍ ആരുമില്ല. എന്നാല്‍ ശൂന്യമായി ക്കൊണ്ടിരിക്കുന്ന കടലില്‍ ഉള്ള മത്സ്യങ്ങള്‍ പിടിച്ചെടുക്കാന്‍ മത്സരബുദ്ധി വര്‍ധിച്ചിരിക്കയാണ്.

സൈദാറാവു കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ ട്ടില്‍ പറയുന്നത് ഇത്തവണ ട്രോളിംങ് നിരോധനമല്ല, മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തണമെന്നാണ്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ 61 ദിവസത്തേക്ക് മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തു മ്പോള്‍ തണ്ടു വലിച്ചും തുഴഞ്ഞും മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മാത്രം നിരോധന കാലത്ത് മത്സ്യബന്ധനത്തിനു പോകാന്‍ അനുവദിച്ചിരിക്കുകയാണ്. യന്ത്രം ഘടിപ്പിച്ച യാനങ്ങളൊന്നും നിരോധനകാലത്തു മത്സ്യബന്ധനത്തിനു പോകരുതെന്നാണ് ഉത്തരവ്.

തലതിരിഞ്ഞ നേതാക്കള്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരുമാകുമ്പോള്‍ ജനങ്ങളുടെ വേദന അറിയില്ല. കേരളത്തില്‍ തീരക്കടലില്‍ മത്സ്യബന്ധനം നടത്തി അന്നന്നത്തെ ഉപജീവനത്തിന് വഴികണ്ടെത്തുന്നത് പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളാണ്. ഇവര്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചു വരുന്നത് 3 എച്ച് പി മുതല്‍ 99 എച്ച് പി വരെയുള്ള എന്‍ജിനാണ്. ഇവരുടെ അന്നം മുട്ടിക്കുന്ന തീരുമാനമാനമാണ് ഇപ്പോഴ ത്തെ മത്സ്യ നിരോധന നിയമം.

36 മില്ലീ മീറ്റര്‍ വ്യാസമുള്ള കണ്ണിവലിപ്പമുള്ള ഗില്‍നെറ്റ് വലകളും ചൂണ്ടയും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഇവരെ നിരോധനത്തില്‍ നിന്നും ഒഴിവാക്കണമെന്നു മേല്‍ പറഞ്ഞ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ ശക്തമായി പ്രതികരിച്ചു കൊണ്ടു മത്സ്യ ത്തൊഴിലാളികള്‍ രംഗത്തെത്തി യിരിക്കയാണ്. 

700 ല്‍ പരം വിദേശ കൂറ്റന്‍ മീന്‍പിടുത്ത കപ്പലുകള്‍ ഇന്ത്യയുടെ കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ 400 ല്‍പ്പരം കപ്പലുകള്‍ക്കു കൂടി ലൈസന്‍സു നല്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമം നടത്തുമ്പോള്‍ കടലിന്റെ ഉടമകളും അവകാശികളുമായ ലക്ഷക്കണക്കിനു പരമ്പരാഗത മത്സ്യത്തൊ ഴിലാളികളെ രണ്ടുമാസം നിരോധനം ഏര്‍പ്പെടുത്തി പട്ടിണിക്കാരാ ക്കാനുള്ള നീക്കം ഉപേക്ഷിച്ചു ജൂണ്‍ ജൂലൈ ആഗസ്റ്റ് - 3 മാസത്തെ ട്രോളിങ് നിരോധനമാണ് ഏര്‍പ്പെടുത്തേണ്ടതെന്നു മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
---------------------------------------
കടപ്പാട്: ഓറ മാസിക. 2015 ഏപ്രില്‍ ലക്കം.