"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

തത്തു അണ്ണന്‍: സൈന്ധവസംസ്‌ക്കാര സംഘത്തിന്റെ ധമ്മ വെളിച്ചം - വിനോദ് വാളക്കാട്

തത്തു അണ്ണന്‍
ഡി. എച്ച്. ആര്‍. എം. ചെയര്‍മാനും തത്തുഅണ്ണനെന്ന സ്‌നേഹാഭിവാദനത്തോടെ അറിയപ്പെട്ടിരുന്ന എന്‍. എസ്. അനില്‍കുമാര്‍ 2015 ജൂലൈ 18 (ബൗദ്ധ ദിനമായ ആര്‍ഷാള 18 പൊതിയ ദിനത്തില്‍) വൈകുന്നേരം 6. 30 ന് പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴി മരണമടയുകയും ചെയ്തു. കര്‍മ്മനിരതയ്ക്കിടയില്‍ വന്ന മരണ വാര്‍ത്ത അണ്ണനെ അറിയാവുന്ന എല്ലാപേര്‍ക്കും ഞെട്ടലോടേ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കാരണം ഇന്ത്യാരാജ്യത്തെ അവര്‍ണ്ണരും അയിത്തജാതിക്കാരും അടിമകളുമായി കഴിഞ്ഞിരുന്ന ദലിത്-ആദിവാസി ജനതയെ സമൂഹിക പുരോഗതിയിലേക്ക് ഉയര്‍ത്തി കൊണ്ടു വരുവാനും ജനാധിപത്യത്തില്‍ സംവരണം അടക്കമുള്ള പരിരക്ഷകള്‍ ഉണ്ടായിരുന്നിട്ടും ഈ ജനതയ്ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ പോകുന്നതിന്റെ വിവിധ വശങ്ങളെപറ്റി ആധികാരികവും, വിജ്ഞാനപ്രദവുമായ രീതിയില്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാന്‍ പകരക്കാരില്ലാത്ത വ്യക്തിയായിരുന്നു അണ്ണന്‍. ഇത് തത്തു അണ്ണനുമായി ഒരു മണിക്കൂറെങ്കിലും സാമൂഹിക വിഷയത്തെപ്പറ്റി സംസാരിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ബോദ്ധ്യമാകുന്നതാണ്. ബാബാസാഹേബ് അംബേദ്ക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍ ആദി ഗോത്രജനതയെ വിമോചിപ്പി ക്കാനുള്ള പ്രത്യയ ശാസ്ത്രമാണെന്ന് കോളനികള്‍ തോറും പറഞ്ഞു പഠിപ്പിച്ച വ്യക്തിത്വമായിരുന്നു അണ്ണന്‍.

ഇന്ത്യന്‍ സമൂഹത്തില്‍ അംബേദ്ക്കര്‍ ചിന്തകള്‍ ഇന്നുംവ്യത്യസ്ത കോണില്‍ നിന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനു പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ മതവും, സാംസ്‌ക്കാരികവും , രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ആശയങ്ങള്‍ ദലിത്ജനതയുടെ ഇടയില്‍ പഠിപ്പിച്ചുകൊണ്ടു മാത്രമേ അംബേദ്ക്കര്‍ പ്രത്യയശാസ്ത്രത്തിന് ദലിതരുടെ വിമോചനം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇത് കൂടുതല്‍ വ്യക്തമായി തിരിച്ചറിഞ്ഞ പ്രതിഭയാണ് അണ്ണന്‍. ശാസ്ത്രീയ അടിമ ബോധത്തില്‍ നിന്നും ഉടമയുടെ ചരിത്ര ബോധത്തിലേക്ക് കൈപിടിച്ചു യര്‍ത്തി ദലിതരെ ഒരു ജനാധിപത്യ സമൂഹമാക്കി തീര്‍ക്കാന്‍ 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ കഴിയാതെ പോയതിനും ജാതിയും ഉപജാതിയുമായി സമൂഹം ഇന്നും നിലകൊള്ളുന്നതിനും കാരണം ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണെന്ന മഹത്തായ സത്യം അദ്ദേഹത്തിന് ഈ കാലഘട്ടങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞു.

പൊതുസമൂഹം ഇന്നും അറപ്പോടും വെറുപ്പോടും കാണുന്ന കോളനി കളിലും ചേരികളിലും റോഡു പുറമ്പോക്കുകളിലും താമസിച്ചു പോരുന്ന ജനതയാണ് നമ്മള്‍. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലും മതവിശ്വാസ ങ്ങളിലും കഴിഞ്ഞുകൂടുന്ന ദലിത്-ആദിവാസികള്‍ അന്നന്നുള്ള അന്നത്തിനു വഴി കണ്ടും കാണാതെയും മദ്യവും മയക്കുമരുന്നു ക്രിമിനല്‍ പശ്ചാത്തലത്തിലും കഴിഞ്ഞുകൂടുന്ന വലിയൊരു ജനസമൂഹമാണ് . ഇവരുടെ സാമൂഹിക പുരോഗതി കൈവരിക്കുവാന്‍ ബാബാ സാഹേബ് അംബേദ്ക്കര്‍ നേടിക്കൊടുത്ത വോട്ടിന്റെ മൂല്യം പറഞ്ഞു പഠിപ്പിച്ച് വോട്ടിന് വിലയുള്ളതാക്കിയതു തത്തു അണ്ണനായിരുന്നു. കേരളത്തില്‍ ബുദ്ധമതത്തിന്റെ സംഘപ്രവര്‍ത്തനംപോലെ ഉഒഞങ എന്ന സംഘടന ഉണ്ടാക്കി ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സാമൂഹിക വിദ്യാഭ്യാസവും ആത്മാഭിമാനവും ഉണ്ടാക്കി എടുക്കുവാന്‍ തത്തു അണ്ണനു മാത്രമേ കഴിഞ്ഞുള്ളൂ.

സംഘടനാ പ്രവര്‍ത്തനത്തിന് മാതാപിതാക്കളേയും ,കുടുംബത്തേയും, ബന്ധുക്കളേയും, സുഹൃത്തുക്കളെയും ഉപേക്ഷിച്ചു. 2001 മുതല്‍ വീടു വിട്ട് ഇറങ്ങിയ അണ്ണന് അന്ന് 33 വയസ്സായിരുന്നു. ദലിത് ഭവനങ്ങളില്‍ താമസിച്ചും അവര്‍ നല്‍കിയ ഭക്ഷണം കഴിച്ചും അവരില്‍ ഒരാളായി മാറി. കൈലിയും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളായിരുന്നു അണ്ണന്‍. ഈ കാലയളവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും ദലിത് പ്രദേശങ്ങളിലും സഞ്ചരിച്ച് വിജ്ഞാനത്തിന്റെ ലോകത്തേക്ക് ദലിത് ആദിവാസി ജനതയെ കൈപിടിച്ചു നടത്തി അണ്ണന്‍. ഈ പ്രവര്‍ത്തനം നിശബ്ദമായി 15 വര്‍ഷത്തോളം തുടരുകയായിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും സ്വന്തം വീട്ടില്‍ പോകാന്‍ അവസരമുണ്ടായില്ല. അംബേദ്ക്കര്‍ ചിന്തകളെ പ്രായോഗിക തലത്തില്‍ പ്രചരിപ്പിക്കുമ്പോഴും പ്രാര്‍ത്ഥനാ ബുദ്ധനെയല്ല മറിച്ച് തല്‍സ്ഥാനത്ത് ഒരു പ്രായോഗിക ബുദ്ധനെ ദലിതരുടെ രാഷ്ട്രീയ മോചനത്തിനായി പ്രയോഗത്തില്‍ കൊണ്ടുവരുവാനാണ് അണ്ണന്‍ ശ്രമിച്ചത്. ഇന്ന് ദലിതരുടെ ഇടയില്‍ അനേകം നേതാക്കന്‍മാരുള്ളപ്പോള്‍ ഒരു നേതാവാകാതെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു അണ്ണനായി മാറാനാണ് ശ്രമിച്ചത്. ഭാഷാശാസ്ത്രം ഉണ്ടാകുന്നതിനു മുന്‍പ് ഈ മണ്ണില്‍ പിറവി പൂണ്ട തദ്ദേശീയ ഭാഷയില്‍ അണ്ണന്‍ എന്നാല്‍ ഗുരു, മുതിര്‍ന്നവന്‍, വഴികാട്ടി എന്നൊക്കെയുള്ള അര്‍ത്ഥംപേറുന്ന ഈ പേര് കാലത്തിന്റെ നിയോഗം പോലെ അനില്‍കുമാര്‍ എന്ന തത്തുവില്‍ വന്നു ചേരുകയായിരുന്നു. 2007 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച് ഉഒഞങ (ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്) എന്ന മനുഷ്യാവകാശ സംഘടനയ്ക്ക് ദലിതരുടെ ഇടയില്‍ അതിവേഗം വേരോടി കേരളത്തില്‍ എമ്പാടും വളര്‍ന്നു വരുവാന്‍ കഴിഞ്ഞു. ഇത് ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ദലിതരുടെ ഇടയിലുള്ള ഉപജാതി സംഘടനകള്‍ക്കും താങ്ങാനാവുന്നതില്‍ അപ്പുറമായിരുന്നു. അവര്‍ ഉഒഞങ നെ ശത്രു പക്ഷത്ത് കാണാന്‍ ഇടയാക്കി. അന്ന് അധികാരത്തിലിരുന്ന വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് 2009 ല്‍ വര്‍ക്കല നടന്ന കൊലപാതകത്തെ ഉഒഞങ എന്ന സംഘടനയുടെ പുറത്തു കെട്ടി വച്ച്, ദലിത് തീവ്രവാദം ആരോപിച്ച് 100 കണക്കിന് യുവതീയുവാ ക്കളെ പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ച് ജീവച്ഛവമാക്കി കല്‍തുറുങ്കി ലടച്ചു. ഇതിനെ പിന്തുണയ്ക്കാന്‍ സവര്‍ണ്ണ മാധ്യമങ്ങളും കൂടെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലും കോളനികളില്‍ ഒളിവിലിരുന്ന് ഈ പ്രസ്ഥാനത്തെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തത്തു അണ്ണന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഇങ്ങനെയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇരിക്കുമ്പോള്‍ വര്‍ക്കല കൊലപാതകത്തെത്തുടര്‍ന്ന് കുറ്റാരോപിതരായ ഉഒഞങ നേതൃത്വത്തെ വേട്ടയാടുന്നതിന്റെ ഭാഗമായി 2012 മാര്‍ച്ച് 23 ന് പത്തനംതിട്ട ജില്ലയിലെ കോന്നി, കൈതക്കര എന്ന പ്രദേശത്തു വച്ച് അറസ്റ്റു ചെയ്യപ്പെടുകയും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയില്‍വാസ കാലയളവില്‍ നാടകീയമായ ചില സംഭവവികാസങ്ങള്‍ അരങ്ങേറുകയുണ്ടായി. ഏപ്രില്‍ 13 ന് ജയില്‍ അധികൃതര്‍ ജാമ്യം ലഭ്യമായി എന്നറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ജയില്‍ മോചിതനായി. എന്നാല്‍ തന്റെ വക്കീല്‍ മുഖാന്തിരം അങ്ങനെ യൊരു ജാമ്യ ഉത്തരവ് ഇറങ്ങിയിട്ടില്ല എന്നറിഞ്ഞതിനെത്തുടര്‍ന്ന് ഏപ്രില്‍ 16-ാം തിയതി തന്നെ അണ്ണന്‍ വീണ്ടും ജയില്‍ അധികൃതര്‍ മുമ്പാകെ ഹാജരായി. അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ ഭക്ലറിക്കല്‍ മിസ്റ്റേക്കിഭനെ മുതലെടുക്കാതെ സത്യസന്ധമായി ജയിലിലേക്ക്‌സധൈര്യം തിരി ച്ചു വന്ന തത്തു അണ്ണന്റെ നിഷ്‌കപടതയും നേര്‍ മ്മയും ജയില്‍ അധികൃതര്‍ അത്ഭുതാദരവോടുകൂടിയാണ് ഉള്‍ ക്കൊണ്ടത്. തുടര്‍ ന്ന് അങ്ങോട്ടുള്ള ജയില്‍വാസ കാലയളവു മുഴുവന്‍ ജയില്‍ ജീവനക്കാരുടെ സമീപനത്തില്‍ സാരമായ വ്യത്യാസം പ്രകടമായിരുന്നു. ഈ കാലയളവില്‍ ജയില്‍രേഖ പ്രകാരം ഏറ്റവും അധികം സന്ദര്‍ശകര്‍ അണ്ണനെ തേടിയാ യിരുന്നു എത്തിയിരുന്നത്. അങ്ങനെ 102 ദിവസത്തെ തടവു ജീവിതത്തി നുശേഷം അണ്ണന്‍ പൂര്‍വ്വാധികം ശക്തിയോടെ സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 

ഉഒഞങ ന്റെ നേതൃത്വത്തില്‍ ബുദ്ധ സംസ്‌ക്കാരത്തില്‍ അധിഷ്ഠിതമായ ബൗദ്ധ കലണ്ടര്‍ ഏതാനും വര്‍ഷങ്ങളായി പ്രദര്‍ശിപ്പിച്ചു വരുന്നു. ദലിതരുടേയും ആദിവാസികളുടേയും തനതു സംസ്‌ക്കാരത്തിലേക്കും മതത്തിലേക്കും തിരികെ കൊണ്ടുപോകുന്നതിന് നേറ്റീവ് ബുദ്ധിസ്റ്റ് ട്രസ്റ്റിന് രൂപം നല്‍കി. ട്രസ്റ്റിന്റെ കീഴില്‍ ഹോം സ്‌കൂളുകളിലൂടെ ഇംഗ്‌ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. വ്യക്തിഗത ഭൂമി സമ്പാദനത്തില്‍ നിന്നും മാറി ദലിതര്‍ക്കും ആദിവാസികള്‍ക്കും കൂട്ടായതും തുല്യ അവകാശമുള്ളതുമായ (സംഘകാല സംസ്‌കാരം) സ്വത്തു സമ്പാദനരീതി കൊണ്ടു വന്നു. കൂടാതെ നീഡ് എന്ന മൈക്രോ ഫിനാന്‍സ് കമ്പനിക്ക് രൂപം നല്‍കി. ഇതിന്റെ കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ ഭൂമി സ്വന്തമായി വാങ്ങി പരമ്പരാഗത ജൈവകൃഷികള്‍ക്ക് രൂപം നല്‍കി. മഹാത്മ അയ്യന്‍കാളി ഉപജാതികള്‍ക്ക് അതീതമായി സ്വപ്നം കണ്ട സാമൂഹിക കുടുംബ ജീവിതം പ്രാവര്‍ത്തി കമാക്കാന്‍ ജാതിരഹിതവും സ്ത്രീധനരഹിതവുമായ സമൂഹ വിവാഹം എല്ലാ മഹാത്മ അയ്യന്‍കാളി ജന്മദിനത്തിലും പത്തനംതിട്ട പഗോഡയില്‍ നടത്തുന്നു. ദലിത് സംസ്‌ക്കാരത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ ഭനമോ തത് ചിന്തമഭ (അറിവിനെ വന്ദിക്കുന്നു) എന്ന് വരമൊഴി മഹോത്സവവും നടത്തുന്നു. കേരളത്തില്‍ ബ്രാഹ്മണര്‍ സൃഷ്ടിച്ച അവിട്ടം നാളിനെ മാറ്റി ആഗസ്റ്റ് 28 യജമാനന്റെ യഥാര്‍ത്ഥ ജന്മദിനവും ആദ്യകാലത്ത് പ്രചരിപ്പിച്ചതിനും തത്തു അണ്ണന്റെ സംഭാവന വളരെ വലുതാണ്. തത്വചിന്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍,് കവി, നാടന്‍ കലാ ഗവേഷകന്‍, ചിത്രകാരന്‍, വിവിധ സംഗീത വാദ്യോപകരണ വിദഗ്ദ്ധന്‍ എന്നിവയ്ക്കു പുറമേ അറിവ് അടിമക്ക് അധികാരം, ഉയിര് ഉണര്‍വ്വ്, കറുത്ത കരുത്ത് എന്ന ഓഡിയോ ആല്‍ബങ്ങളുടെ രചയിതാവും സംഗീത സംവിധായകന്‍ എന്ന നിലയിലും അണ്ണന്‍ സകലകലാവല്ലഭനായിരുന്നു. അണ്ണന്റെ ത്യാഗസുര ഭിലമായ ജീവിതം ആദിഗോത്ര ജനതയുടെ വരുംകാല സാംസ്‌ക്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിന് പ്രചോദനം ഏകുമെന്ന കാര്യത്തില്‍ സംശയിക്കേ ണ്ടതില്ല.