"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-സാമ്പത്തിക പൊതുമണ്ഡലത്തില്‍ പുതിയ അധികാര പക്ഷവും അതിനുള്ള സംഘടിത സമാഹരണവും സമൂര്‍ത്തവത്കരിക്കണം! - വി.സി. സുനില്‍

കേരളത്തിന്റെ സാമൂഹികാധികാര- രാഷ്ട്രീയാധികാര പൊതുമണ്ഡലത്തില്‍ പുതിയ അധികാര പക്ഷം സംഘടിത ശക്തിയാര്‍ജ്ജിക്കേ ണ്ടതിന്റെ പഠവത്കരണമാണ് വിവിധ മേഖലകളില്‍ നിന്നുയര്‍ന്നുവരുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പു നല്‍കുന്ന പാഠവും അതാണ്. മൂന്ന് മുന്നണികള്‍ കോണ്‍ഗ്രസ്സും സി. പി. എം., ബി. ജെ. പി.യും നേതൃത്വം നല്‍കുന്ന-അവരുടെ നേതൃത്വത്തില്‍ സമാഹരിക്കപ്പെടുന്ന ജനസഞ്ച യവും വോട്ടുബാങ്കും അതിനു ബദലായി വളര്‍ന്നുവരേണ്ട സംഘടിത പാര്‍ശ്വ വത്കൃതരുടെ സാമൂഹികാധികാര രാഷ്ട്രീയാധികാര ജനപക്ഷവും എന്ന നിലയില്‍ കേരള സാമൂഹ്യ- സാംസ്‌ക്കാരിക- രാഷ്ട്രീയ ഘടനയെ പൊതുവായി പുതുനിര്‍വ്വചിച്ച് സ്വയാര്‍ജ്ജിതമായി വികസിപ്പിച്ചുകൊണ്ടു മാത്രമേ സാമൂഹ്യ മാറ്റത്തിനിണങ്ങുന്ന പുതിയൊരു ജനപക്ഷപുരോഗമന ധാരയെ വികസിതമാക്കാന്‍ കഴിയൂ.

കേരള സാമൂഹ്യ പൊതു മണ്ഡലത്തില്‍ വ്യതിരക്തമായ സ്വയാര്‍ജ്ജിത വ്യക്തിത്വ ത്തോടെ തദ്ദേശീയ ജനതയുടെ (ദലിത് പക്ഷം) മുന്‍ കയ്യില്‍ സമാഹരിക്കപ്പെട്ടു സമൂര്‍ത്തവത്കരിക്കേണ്ട നവ പുരോഗമനശക്തികളുടെ ജനകീയമായ ഉയര്‍ത്തെഴു ന്നേല്‍പ്പ് ഒരു നാലാം ചേരിയുടെ പക്ഷ രാഷ്ട്രീയമായി വികസിതമാക്കാനും സക്രിയമായ ഒരു പൊതുസംഘടനം 'ജനാധിപത്യ അധികാരത്തെ' കേന്ദ്രമാക്കി സ്ഥാപിക്കാനുമുള്ള ശ്രമമാണ് 21-ാം നൂറ്റാണ്ടിന്റെ ലോകസാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടേ ണ്ടത്. അരുവിക്കരയില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലുള്ള ഒരു രാഷ്ട്രീയ പോരാട്ടം മൂന്നു മുന്നണികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പുകളില്‍നിന്ന് കേരളത്തിലുണ്ടായില്ല. പി. സി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വികസിച്ച അഴിമതി വിരുദ്ധ മുന്നണി പ്രതീക്ഷ നല്‍കുന്ന തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തിയെങ്കിലും അതിന്റെ ആന്തരികത പൊള്ളയായിരുന്നു എന്നു മനസ്സിലാക്കാ വുന്നതാണ്. വെല്‍ഫയര്‍ പാര്‍ട്ടി എസ്. ഡി. പി. ഐ. പോലുള്ള പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും അധികാരമുന്നണിയില്‍ ചേക്കാറാനുള്ള ലാജ്ഞനയാണ് സമകാലികമായി നടപ്പില്‍ വരുത്തുന്നത്. ആം ആദ്മി ബി. എസ്. പി. പോലുള്ള പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചില്ല. കേരള രാഷ്ട്രീയത്തില്‍ മൂന്നു വിധത്തിലുള്ള അധികാര ചേരിയും വോട്ടുബാങ്കുമാക്കി ചുരുക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ്, തന്മൂലം ഉപതെരഞ്ഞെടു പ്പിനുശേഷമുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. ബി. ജെ. പി.യുടെ രാഷ്ട്രീയവളര്‍ച്ച ശ്രദ്ധേയമാണ്. കേന്ദ്രത്തില്‍ അധികാരം കയ്യാളുന്ന പാര്‍ട്ടി എന്ന നിലയില്‍ അവര്‍ വളരും. അതിനുള്ള അനുകൂലസാഹചര്യമാണ് വലതുപക്ഷവും ഇടതുപക്ഷവും ബി. ജെ. പി.യ്ക്ക് നയപരമായി ഒരുക്കിക്കൊടുക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേരളത്തിലുള്ള അധികാര മുന്നണിയോടു താത്പര്യം കൊണ്ടല്ല. ഇടതുപക്ഷത്തെ ജനങ്ങള്‍ വെറുക്കുന്നു എന്നതുകൊണ്ടാണ് വലതുപക്ഷം ജയിക്കുന്നത്. ഇടതിനേയും വലതിനേയും ഒരുപോലെ എതിര്‍ക്കുന്ന ജനങ്ങളാണ് പകരം സംവിധാനം എന്ന നിലയില്‍ ബി. ജെ.പി.യെ കാണുന്നതും അവര്‍ക്ക് വോട്ടു നല്‍കുന്നതും. എന്നാല്‍ ശരിയായ അര്‍ത്ഥത്തില്‍ കേരളത്തിലെ ആം ആദ്മി- പാര്‍ശ്വവത്കൃത പക്ഷം (ദലിത്പക്ഷം) ഒരു പകരം സംവിധാനമായി രൂപാന്തരപ്പെട്ടാല്‍ കേരളം നാലുപക്ഷങ്ങളായി വിഭജിക്കപ്പെടുകയും പുതിയൊരു പക്ഷത്തിന്റെ സ്വീകാര്യതയും ആവശ്യകതയുമുള്ള ജനപഥങ്ങള്‍ ഈ മുന്നണിയില്‍ അണിചേരുകയും ചെയ്യും. തദ്ദേശീയരുടെ ആത്മാഭിമാന പരമായ അധികാരപക്ഷം വികസിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തില്‍ ഒരു പരിവര്‍ത്തന രാഷ്ട്രീയം സംജാതമാക്കപ്പെടില്ല. സാമൂഹ്യനീതിയും സ്ഥിതിസമത്വവും സാമൂഹ്യവികസനവും ആവശ്യമുള്ള ജനവിഭാഗങ്ങള്‍ പുരോഗമനപരമായ ഒരു പൊതുബദല്‍പക്ഷത്തെ നിര്‍വ്വചിച്ച് നയപരമായി ഐക്യപ്പെടുന്ന 'ഒരു വിമോചന രാഷ്ട്രീയ പക്ഷം' പ്രായോഗികമായി വികസിപ്പിച്ചാലേ ഇത്തരം പക്ഷങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പ്രസക്തി പൊതുവായി ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ... അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളും പ്രതിബദ്ധമായ നിലപാടുകളും നയപരമായ ഐക്യവുമാണ് രാഷ്ട്രീയപരമായി രൂപം കൊള്ളേണ്ടത്. 19-ാം നൂറ്റാണ്ടില്‍ കേരള സമൂഹത്തില്‍ മഹാത്മാ അയ്യന്‍കാളിയിലൂടെ ഉയിര്‍ കൊണ്ട 'സാധുജനപക്ഷവും' 20-ാം നൂറ്റാണ്ടില്‍ ശ്രീ കല്ലറ സുകുമാരനിലൂടെ ഉയിര്‍കൊണ്ട 'ദരിദ്രവര്‍ഗ്ഗ രാഷ്ട്രീയത്തിന്റേയുമൊക്കെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിന്റെ ലോകസാഹചര്യത്തിനനുസൃതമായി കേരള സമൂഹത്തില്‍ പുരോഗമനപരമായി ജാതി-മത രഹിതമായി രൂപം ധരിക്കേണ്ട ശരിയായ 'ഒരു അടിസ്ഥാന വിമോചന രാഷ്ട്രീയ പക്ഷം'' സമഗ്രാര്‍ത്ഥത്തില്‍ ആശയപരമായും പ്രയോഗപരമായും സമൂര്‍ത്ത വത്കരിക്കുന്നതിലൂടെയേ കേരളത്തിലെ അടിത്തട്ടു ജനതയുടെ വിമോചന രാഷ്ട്രീയ പക്ഷത്തെ സ്വാഭിമാനപരമായി വികസിതമാക്കാനും സാമൂഹികാ ധികാരത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും വിഭാവാധികാര ത്തിന്റേയും പാതയിലൂടെ കേരളത്തിന്റെ പൊതു അധികാരധാരയില്‍ സ്ഥാപിച്ചെടുക്കാനും കഴിയൂ... അതിനനുയോജ്യമായ പ്രവര്‍ത്തനമാണ് സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ട ഇന്ത്യയിലെ തദ്ദേശീയ ആദിമ ജനതകളിലെ പ്രസ്ഥാനങ്ങളില്‍ നിന്നും സംഘടനകളില്‍ എന്നും വ്യക്തികളില്‍നിന്നും പൊതു പാര്‍ശ്വവത്കൃതരുടെ ഇതര സാമൂഹിക- സമര സംഘടനകളില്‍നിന്നും രൂപപ്പെടേണ്ടത്/സംഭവിക്കേണ്ടത്.

ഭരണാധികാരം ഉടന്‍ സാധ്യമെങ്കിലും ഒരു സ്വാഭിമാന സ്വാധികാര ശക്തിയായും അതിനുള്ള മൂന്നൊരുക്കങ്ങള്‍ നടത്തേണ്ട പ്രവര്‍ത്തന കര്‍മ്മ പദ്ധതിയിലെങ്കിലും കണ്ണിചേരേണ്ടത് അടിയന്തിര ഉത്തരവാദിത്വമാണ്. തദ്ദേശിയ ആദിമജനസമൂഹത്തില്‍ ഇക്കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക്-വിദ്യാസമ്പന്നര്‍ക്ക് അമ്പതു ശതമാനം സ്വാഭിമാന ബോധമുണ്ടെങ്കില്‍ ഈ സമഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സംഭവിക്കും! അതാരും മറക്കാതിരിക്കുക.

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍