"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

തലസ്ഥാനത്ത് പട്ടികജാതിക്കാരനെ വീടിനുള്ളില്‍ സംസ്‌കരിച്ചു!

ജനാര്‍ദ്ദനന്‍
ഒടുവില്‍ തലസ്ഥാനത്തെ ഞെട്ടിച്ച ആ വാര്‍ത്ത വന്നു. പട്ടികജാതിക്കാരനായ ജനാര്‍ദ്ദനനെ (73) സ്വന്തം വീടിനോട് ചേര്‍ന്നുള്ള ഷെഡ് പൊളിച്ച് അതിന്റെ തറയില്‍ കുഴിമാടം തീര്‍ത്ത് ആയതിനുള്ളില്‍ കുഴിച്ചിട്ടു. സംഭവം നടന്ന തലസ്ഥാനത്തിന്റെ മൂക്കിനു താഴെയുള്ള ആനാട് പഞ്ചായത്തിലുള്ള മഞ്ഞക്കാട്ടുമൂലയില്‍ വന്‍ചുവം റോഡരികത്തു വീട്ടിലാണ്. കൂലിവേലക്കാരനും കഠിനാദ്ധ്വാനിയുമായ ജനാര്‍ദ്ദനന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് 10 സെന്റ് സ്ഥലം വാങ്ങി വീട്‌വച്ച് താമസം തുടങ്ങിയത്. പുലയ സമൂദായത്തില്‍പെട്ട ഇദ്ദേഹത്തിന് മറ്റു സമുദായ ത്തില്‍പെട്ടവര്‍ ആരുംതന്നെ ഇദ്ദേഹം താമസിക്കുന്ന വാര്‍ഡില്‍ ഇല്ല. എന്നുമാത്രമല്ല മറ്റു പട്ടികജാതി വിഭാഗത്തില്‍പെട്ടവരും ഇല്ല. മൂത്ത മകളുടെ വിഹാഹാവശ്യത്തിനായി ടിയാന്‍ ആറര സെന്റ് സ്ഥലം വിറ്റു. ശേഷിക്കുന്ന സ്ഥത്ത് താമസിച്ചുവരവേ മരണം എത്തുകയായിരുന്നു. 

കഴിഞ്ഞ 10 വര്‍ഷമായി പണിക്കുപോയിരുന്നില്ല. പെട്ടെന്ന് ജൂലൈ 31-ാം തീയതി നെഞ്ചിനു വേദന ഉണ്ടാവുകയും നെടുമങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇ. സി. ജി.യില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ ശ്രമിക്കവേ മരണം സംഭവിക്കുകയായിരുന്നു. ശവശരീരം മറവു ചെയ്യാന്‍ സ്ഥലം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഷെഡ് പൊളിക്കുക യായിരുന്നു. പരേതന് ഭാര്യ: ജാനമ്മ (60), മക്കള്‍: ഉഷ (40), സുകു (38), ഷിജു (30) ഉണ്ട്. മൂത്തമകളുടെ ഭര്‍ത്താവ് മരിച്ചിട്ട് 7 മാസം കഴിഞ്ഞു. പരേതന്റെ മരണം നടന്നിട്ട് നാലു ദിവസം കഴിഞ്ഞു മാത്രമേ സൈന്ധവ മൊഴി പ്രവര്‍ത്തകര്‍ക്ക് അവിടെ എത്തുവാന്‍ സാധിച്ചത്. അപ്പോള്‍ ഒരു കാര്യം വ്യക്തമായി സ്ഥലത്തെ രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക നേതാക്കന്മാരാരും മരണവീട്ടില്‍ തിരിഞ്ഞു നോക്കി യിട്ടില്ലയെന്ന്. സ്ഥലം എം. എല്‍. എ., സി. പി. ഐ. എം.ന്റെ ശ്രീ കോലിയക്കോട്ട് കൃഷ്ണന്‍ നായര്‍ ആ വഴി വന്നില്ല. പട്ടികജാതി ക്ഷേമം പറയുന്നവരുടെ പി. കെ. എസ്. പ്രതിനിധികളാരും അവിടെയെങ്ങും എത്തിയില്ല. കോണ്‍ഗ്രസ് ദളിത് പ്രേമികളെയും കണ്ടില്ല. സംസ്ഥാന പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്നും ആരും മരണവീട്ടില്‍ വന്നേയില്ല. ആദിവാസി കുടിലുകളില്‍ ചമ്മന്തി നുണയാന്‍ തിരഞ്ഞെടുപ്പുകാലത്തു പോകുന്ന മുഖ്യമന്ത്രി ശ്രീമാന്‍ ഉമ്മന്‍ചാണ്ടി അവര്‍കളെയും ആ പ്രദേശത്തെങ്ങും കണ്ടില്ല. പട്ടികജാതി ക്കാരുടെ പുതിയ രക്ഷകരായ പട്ടികജാതി മോര്‍ച്ചക്കാരെയും കണ്ടില്ല.

ഇന്ന് തിരുവനന്തപുരം മുഴുവനായും മാഫിയ വിഴുങ്ങിയ ഒരു അവസ്ഥ യാണ് നിലവിലുള്ളത്. അതിനു രാഷ്ട്രീയമതനേതൃത്വ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ദളിതന്‍ മരിച്ചാല്‍ ഇനി റോഡരികത്ത് അടക്കേണ്ടി വരും. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് ഉള്‍ഗ്രാമ ങ്ങളില്‍ താമസിക്കുന്ന ദളിതന്‍ ആയിരിക്കും. ഈ അവസ്ഥയുടെ ഇരകളില്‍ ഒന്നു മാത്രമാണ് അന്തരിച്ച ജനാര്‍ദ്ദനന്‍ എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.