"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

പറയര്‍ (സാംബവര്‍) - കുന്നുകുഴി എസ് മണി

ആദിമ നിവാസി കളില്‍പ്പെട്ട പുലയരുടെ ചരിത്രം മനസ്സിലാക്കു ന്നതിനുമുമ്പ് അവരില്‍ പ്പെട്ട പറയരുടെ ചരിത്രം കൂടി പഠിക്കേണ്ട തുണ്ട്. പറയരും ആദിമ നിവാസികളില്‍ പ്പെടുന്നവരാണ്. ഇവരെ തെക്കന്‍ ജില്ലകളില്‍ സാംബവരെന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബ്രാഹ്മണാധിപത്യ വാഴ്ചക്കെതിരെ നീങ്ങിയ ജനങ്ങളെ തരംതാഴ്ത്തിയവരെയാണ് പറയര്‍ എന്നുപറയുന്നത്. അതെ സമയം പറയിപെറ്റപന്തിരുകുലം കഥയില്‍ പറയരുടെ സന്തതി പരമ്പരയില്‍ പ്പെട്ടവരാണ് ബ്രാഹ്മണരെന്നു പറയപ്പെടുന്നു. 'ഇവര്‍ രണ്ടു തരക്കാരാണ്. രണ്ടുവര്‍ഗ്ഗക്കാരുമാണ്. അങ്ങനെ തരം തിരിക്കുകയാണ് ഭേദം. ഇന്ത്യയിലുള്ള മറ്റു സംസ്ഥാന ങ്ങളിലെ താണ ജാതിക്കാരെക്കാള്‍ അവശത ഇക്കൂട്ടര്‍ അനുഭവിക്കുന്നുണ്ട്. ഇവരുടെ അടുത്തുകൂടി പോയാല്‍തന്നെ അശുദ്ധിയുണ്ടാകും. കുളികൊണ്ടു മാത്രം അതു തീരുന്നതുമല്ല. പല തെറ്റിദ്ധാരണകളും ഇവരെപ്പറ്റി ജനങ്ങളുടെ ഇടയില്‍ പരന്നിട്ടുണ്ട്. ചത്തമൃഗങ്ങളെ തിന്നാന്‍ മടിയില്ലാത്ത ഇവരുടെ ദേഹത്തില്‍ നിന്നു പുറപ്പെടുന്ന ദുര്‍ഗന്ധം അസഹ്യമാണത്രെ.'1

സംഘകാലത്തെ മൂന്നാമത്തെ ഏറ്റവും വലിയ വംശം എയിനര്‍ (പറയര്‍)ആയിരുന്നു. ആ വംശത്തിന്റെ ഉള്‍പ്പിരിവുകളാണ് പുലയര്‍, മാളര്‍, മഡിഹര്‍, പള്ളര്‍ തുടങ്ങിയവര്‍. അതേ സമയം ഒരു പറയന്‍ പുലയനെ തൊട്ടാല്‍ അഞ്ചു പ്രാവശ്യം മുങ്ങിക്കുളിച്ചാലെ പുലയന്റെ അയിത്തംതീരുകയുള്ളുവത്രെ. ഇന്നും പുലയനും, പറയനും തമ്മിലുള്ള അയിത്തത്തിന്റെ അകല്‍ച്ച നിലവിലുണ്ട്.

പറയന്‍ എന്ന പദത്തിന്റെ അര്‍ത്ഥം പറ (DRUM) കൊട്ടുന്നവന്‍ എന്നാണ്. പറകൊട്ടുന്നതില്‍ നിന്നാണ് പറയര്‍ ഉണ്ടായത് എന്ന നിഗമനവും നിലനില്ക്കുന്നു. പഹേറിയര്‍ (പര്‍വ്വത നിവാസികള്‍) എന്ന സംസ്‌കൃതപദത്തില്‍ നിന്നോ, പൊറൈയര്‍ (മല വാസികള്‍) എന്ന തമിഴ് പദത്തില്‍ നിന്നോ ആണ് പറയരുടെ ഉല്പത്തിയെന്നും പറയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള സാംബവരും, കേരളത്തിലുള്ള പറയരും പ്രത്യേക ജാതികളല്ല. പുലയരും, പറയരും രണ്ടല്ലെന്നും അവര്‍ ഒന്നാണെന്നും നരവംശ ശാസ്ത്രജ്ഞന്മാരും തെളിയിക്കുന്നു. നെഗ്രിറ്റോ വംശത്തില്‍ പ്പെട്ടവരാണ് പുലയരും പറയരും. ശ്രീ മൂലം തിരുനാള്‍ മഹാ രാജാവിന്റെ കാലത്ത് കേരളത്തിലെ പറയര്‍ സാംബവര്‍ എന്ന പൊതു പേരുകൂടി സ്വീകരിക്കുകയുണ്ടായി. പല്ലവ രാജാക്കന്മാരുടെ പുരോഹിതരായിരുന്ന വള്ളുവരെന്ന പുലയര്‍ രാജരാജ ചോളന്റെ കാലത്തോടെ (ക്രി.വ. 11-ാം നൂറ്റാണ്ടോടെ) പറയര്‍ എന്ന പേരിലാണ റിയപ്പെട്ടു തുടങ്ങിയത്. തമിഴ്‌നാട്ടിലേയ്ക്കുള്ള ബ്രാഹ്മണാധിപത്യമാണ് നല്ല നിലയില്‍ ജീവിച്ചു പോന്നിരുന്ന പുലയരെയും പറയരെയും സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് അധഃപതിപ്പിച്ചത്.

പറയര്‍ പ്രാചീന കാലത്ത് സമര്‍ത്ഥരും, വില്ലാളികളും, പടയാളികളും, നായാട്ടു കാരുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. നേശവര്‍, ഉഴവര്‍, അമ്പുവര്‍, വള്ളുവര്‍ എന്നിങ്ങനെ പ്രാദേശിക വ്യത്യാസമനുസരിച്ച് അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് പറയര്‍ ധാരാളമുള്ളത്. തമിഴ് സംസ്‌ക്കാരവുമായി പറയര്‍ ഏറെ ബന്ധപ്പെട്ടി രിക്കുന്നു. തമിഴകത്തിന്റെ ഭാഗമായി തീര്‍ന്ന തോവള, അഗസ്തീശ്വരം, ഇരണിയല്‍ തുടങ്ങിയ ഭാഗങ്ങളിലും കുന്നത്തുനാട്ടിലും, കുന്നത്തൂരും ഇവര്‍ ധാരാളമായി കാണുന്നുണ്ട്. ഏലമലയിലും പറയരെകാണുന്നു. തിരുവിതാംകൂറിലെ പറയര്‍ രണ്ടു വിഭാഗമുണ്ട്. മലയാളം സംസാരിക്കു ന്നവരും, തമിഴ് സംസാരി ക്കുന്നവരും. 'പുലയരെക്കാള്‍ താണതാണ് ഇവരുടെ നില. ഉന്നതകുലജാതര്‍ എന്ന് അഭിമാനിക്കുന്ന സവര്‍ണര്‍ പണി എടുക്കാനാല്ലാതെ മറ്റൊന്നിനും ഇവരെ ആശ്രയിച്ചി രുന്നില്ല. പ്രത്യേകമായി കുളവും, കിണറും, ആരാധാനാലയങ്ങളും ഇവര്‍ക്കുണ്ട്. ഇന്നും മതകാര്യത്തില്‍ ഇവര്‍ക്ക് അത്യാസക്തിയില്ല. കോവിലിലും, പള്ളിയിലും ഇവര്‍ മാറി മാറി പോകും. മതം മാറിയെന്നു കരുതി ബന്ധം പിരിയാറുമില്ല.' 2കേരളത്തിലും തമിഴ് നാട്ടിലുമായി ആറ് ഉപ വര്‍ഗ്ഗങ്ങളായാണ് പ്രധാനമായും പറയര്‍ കാണപ്പെടുന്നത്. ചാമ്പപ്പറയര്‍, പോളപ്പറയര്‍, പാണ്ടിപ്പറയര്‍, ജിന്റാലപ്പറയര്‍, തീണ്ടപ്പറയര്‍, വേല്‍പ്പറയര്‍ എന്നിവരാണവര്‍.

പറയര്‍ കറുത്ത നിറമുള്ളവരും ഉറച്ച ബലിഷ്ഠമായ ശരീരവും കറുത്തമുടിയും നീണ്ട തലയുമുള്ളവരാണ്. ചിലര്‍ക്ക് ഉരുണ്ടതലയും ചുരുളന്‍ തലമുടിയുമുണ്ട്. ഉയരം കൂടിയ വര്‍ഗ്ഗക്കാരായ ഇവര്‍ക്ക് 5 അടി 2 ഇഞ്ച് ഉയരമുണ്ട്. മുപ്പത്തിനാല് ഇഞ്ച് ഞെഞ്ചുവണ്ണവും ഇവര്‍ക്കുണ്ട്. മറ്റ് ആദി ദ്രാവിഡ വര്‍ഗ്ഗക്കാരെക്കാള്‍ ആരോഗ്യവും പറയര്‍ക്കുണ്ട്. കരുവറ്റാപറയന്‍ പറയരുടെ നായകനും, വലിയ മാന്ത്രികനുമായിരുന്നു. ഏത് തുറക്കാത്തപൂട്ടും കരുവറ്റാപറയര്‍ പുറത്തുനിന്ന് ഒന്നു ഞൊടിച്ചാല്‍ മതിയത്രെ താനേ തുറക്കുമെന്നാണ് പറയുന്നത്. പറയര്‍ പണ്ട് കാലത്ത്മുളങ്കമ്പുകളും, ഈറയും, പനയോലകളും കൊണ്ടാണ് കുടിലുകള്‍ നിര്‍മ്മിച്ചിരുന്നത്. മണ്‍ഭിത്തി യുള്ള കുടിലുകളും വിരളമായി കണ്ടിരുന്നു. പറയര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റും ചത്ത മൃഗങ്ങളുടെ അസ്ഥികള്‍ കുഴിച്ചിട്ടിരുന്നു. ഇത് പിശാചുക്കളില്‍നിന്ന് രക്ഷനേടുവാനാ യിരുന്നു വെന്ന് പറയപ്പെടുന്നു ണ്ടെങ്കിലും അന്ധവിശ്വാസ ജല്പനമാണെന്ന് വിശ്വസിക്കുന്നു. ജന്മനാ കൃഷിപ്പണിയാണ് ഇവര്‍ക്ക്. കൃഷിയില്ലാത്ത പ്പോള്‍ ഈറ്റപ്പൊ ളികള്‍ ചെത്തിമിനുക്കിയെടുത്ത് വട്ടികള്‍, കുട്ടകള്‍, മുറങ്ങള്‍, പരമ്പുകള്‍ എന്നിവ നെയ്തുണ്ടാക്കുമായിരുന്നു. ഇത് പില്‍ക്കാലത്ത് അവരുടെ പരമ്പരാഗതമായ ഒരു കുടില്‍ വ്യവസായമായി തീര്‍ന്നു. ഇപ്പോഴും പറയര്‍ പരമ്പരാഗതമായ ഈ കുടില്‍ വ്യവസായം സഹകരണാടി സ്ഥാനത്തിലും മറ്റും ചെയ്തുപോരുന്നുണ്ട്. പക്ഷെ ആധുനിക കാലത്ത് പ്ലാസ്റ്റിക്ക് കണ്ടെത്തിയതോടെ പറയരുടെ പരമ്പരാഗത കുടില്‍ വ്യവസായത്തിന് മങ്ങലേറ്റിട്ടുണ്ട്. ഈറ്റപ്പൊളികൊണ്ടു പറയര്‍ ഉണ്ടാക്കുന്ന വട്ടി, കുട്ട, മുറം, പരമ്പ് എന്നിവ കാണാന്‍ ഭംഗിയും ഉറപ്പും പ്രത്യേകതയുമായി കാലത്തെ വെല്ലുവിളിച്ചു കൊണ്ടുതന്നെ കമ്പോളത്തില്‍ നിലനില്ക്കുന്നു. പുരുഷന്മാരോടൊപ്പം ജോലിയെടുക്കാന്‍ ത്രാണിയും ചൊടിയും ചുണയുമുള്ള പെണ്ണിനെമാത്രമേ ഭാര്യയായി (ഇണയായി) ഇവര്‍ തെരഞ്ഞെടുക്കാറുള്ളു. വിവാഹാദി ആഘോഷ ങ്ങള്‍ക്കും മറ്റ് അടിയന്തിരങ്ങള്‍ക്കും പുലയരെപ്പോലെ ചെണ്ടമേളവും, പറയടിയും നടത്താറുണ്ട്. പറ (പെരുമ്പറ - ഒരു തരം വാദ്യവിശേഷം) മുഴക്കാനുള്ള അധികാരം കൊണ്ടാണ് ഇവര്‍ക്ക് പറയര്‍ എന്ന പേരു പതിഞ്ഞതു തന്നെ.

* ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും