"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

അയ്യന്‍കാളി ആവശ്യ പ്പെട്ടതനു സരിച്ചാണ് 'യജമാനന്‍' എന്ന് അണികള്‍ സംബോധന ചെയ്തത്! - ദലിത് ബന്ധു എന്‍ കെ ജോസ്

എന്‍ കെ ജോസ്
'രാമകൃഷ്ണപിള്ള ദേശാഭിമാനിയോ?' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ദലിത് ബന്ധു ഇക്കാര്യം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


ആ കത്ത് യാഥാര്‍ത്ഥ്യമോ?


ഇന്നത്തെ ദേശാഭിമാനി പത്രം സ്വദേശാഭിമാനി പത്രത്തിന്റെ പിന്‍തുടര്‍ച്ചയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ആ പത്രത്തിന്റെ കണ്ണൂര്‍ എഡിഷന്‍ ഉല്‍ഘാടനം ദിവസം പുറത്തിറങ്ങിയ ലക്കത്തിലെ ഒരു ലേഖനത്തിലുണ്ട്. അതിനു വേണ്ടി രാമകൃഷ്ണപിള്ളയെ ഇടതുപക്ഷ ക്കാരനാക്കുക കൂടി ചെയ്തിട്ടുണ്ട്. രാമകൃഷ്ണപിള്ളയ്ക്ക് ശേഷം ടി.കെ മാധവന്‍ ദേശാഭിമാനി എന്ന പേരില്‍ ഒരു പത്രം കുറച്ചുകാളം നടത്തിയിട്ടുണ്ട്. 1915 ഏപ്രില്‍ 3-ാം വാരത്തില്‍ അതിന്റെ ആദ്യലക്കം പുറത്ത് വന്നു. (2) മുന്‍പു സൂചിപ്പിച്ചതു പോലെ അതിന് സര്‍. പി.രാജഗോപാ ലാചാരി ഒരു ആശംസ എഴുതുകയുണ്ടായി. ഇന്ത്യന്‍ നാട്ടുഭാഷയിന്‍ ആദ്യമായി മാക്‌സിന്റെ ജീവചരിത്രം എഴുതിയത്. (1912) സോഷ്യലിസത്തിന്റെ ചരിത്രം തയ്യാറാക്കിയതും (1913) അതിനു തെളിവായി ഉദ്ധരിച്ചിട്ടുമുണ്ട്. അപ്പോള്‍ അദ്ദേഹം ബ്രിട്ടീഷ് രാജ കുടുംബത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ദില്ലി ഡര്‍ബാര്‍ ഒന്നും രണ്ടും വാല്യം എഴുതിയത്. എന്തിന്റെ തെളിവാണ് എന്ന് ആ ലേഖകന്‍ പറയുന്നില്ല. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും വിളയുന്ന ഭൂമി ബ്രിട്ടീഷ് സാമ്രാജ്യമാണെന്ന് 1916 ല്‍ പാലക്കാട്ട് വെച്ച് അട്ടഹസിച്ചത്. എന്തിന്റെ തെളിവാണെന്ന് പറയുന്നില്ല. ഭാര്യാധര്‍മ്മം എഴുതിയത് എന്തിന്റെ തെളിവാണ്? അങ്കഗണിതമോ?

രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട തിനുശേഷം അയ്യന്‍കാളിക്കു അദ്ദേഹവുമായി കത്തിടപാടുകള്‍ ഉണ്ടായിരുന്നു വെന്നു നുണ ചില കുട്ടികളുടെ വിദ്യാലയ പ്രവേശനം സംബന്ധിച്ച് ശുപാര്‍ശ ആവശ്യപ്പെട്ടു വെന്നും അതിനാല്‍ രാമകൃഷ്ണ പിള്ളയും അയ്യന്‍കാളിയും തമ്മില്‍ ശത്രുതയിലാ യിരുന്നില്ലാ എന്നും അതിനാല്‍ രാമകൃഷ്ണ പിള്ളയും അയ്യന്‍കാളിയും തമ്മില്‍ ശത്രുതയിലാ യിരുന്നില്ല എന്നും മറ്റും ചിലര്‍ ഈ അടുത്തകാലത്ത് വാദിച്ച് കണ്ടു. ടി.വേണുഗോപാലന്റെ പ്രസ്തുത ലേഖനത്തിലും അതു കാണാം. രാമകൃപിള്ളയുടെ നിലപാട് ദലിതര്‍ക്ക് അനുകൂല മായിരുന്നു എന്ന് അയ്യന്‍കാളിക്കു ബോധ്യമുണ്ടാ യിരുന്ന തിന്റെ തെളിവാണ് അവരുടെ സൗഹൃദം എന്നാണല്ലോ അതിന്റെ അര്‍ത്ഥം. അയ്യന്‍കാളിക്ക് അന്ന് ശരിയെന്ന് തോന്നിയതിനെ ഇന്ന് തെറാറാണെന്ന് വാദിക്കുകയാണ് പോലും എന്നാണ് മുന്‍പു സൂചിപ്പിച്ച ലേഖനത്തിെന്റ പ്രമേയം.


രാമകൃഷ്ണപിള്ള 
ടി.പത്രത്തില്‍ കൊടുത്തിരുന്ന ആ കത്ത് താഴെ ചേര്‍ക്കുന്നു.

വെങ്ങാനൂര്‍
നെയ്യാറ്റിന്‍കര
16-7-1886

............തിരുവിതാംകൂര്‍ സാധുജന പരിപാലന സംഘം സെക്രട്ടറി ബോധിപ്പിച്ചു കൊള്ളുന്നത്, ഈ തിരുവിതാംകൂറില്‍ പൊതുജന പ്രാതിനിധ്യം വഹിക്കുന്നവരായി ഒട്ടനവധി വര്‍ത്തമാന പത്രപ്രവര്‍ത്തക ന്മാരുണ്ട്. എന്നിരുന്നാലും പൊതുജന പ്രതിനിധി എന്നുള്ള നിലയില്‍ ഉള്ളവണ്ണം ഏതു കാര്യങ്ങളും സധൈര്യം പ്രാവിച്ചിട്ടുള്ളതായി അവിടത്തെപ്പോലെ ആരും ഉണ്ടായിരുന്നില്ല എന്നുള്ളതും ഈ രാജ്യത്തെ സ്വദേശികളും അഗതികളുമായ ഞങ്ങള്‍ക്കു വേണ്ടി അനുകൂലമായ ലേഖനങ്ങള്‍ അധികമായി പ്രസിദ്ധപ്പെടു ത്തിയിട്ടുള്ളത്, അവിടെ മറാറാരും ഇല്ലെന്നുള്ളതും തീര്‍ച്ചയാണ്. ഉള്ളതു പറയുന്നവര്‍ക്ക് കാണിക്ക പറ്റില്ലെന്ന് പറഞ്ഞ കൂട്ടത്തില്‍ നിഷ്പക്ഷ വാദിയും നീതിജ്ഞനുമായ എജമാന്‍ അവര്‍കളെ ഈ രാജ്യത്ത് നിന്നും അകറ്റുന്നതിന് മറ്റുള്ളവര്‍ ഇടയാക്കിയതില്‍ വിശേഷിച്ചും പുറംജാതി ക്കാരായ ഞങ്ങള്‍ എല്ലാവര്‍ക്കും ഏതാപല്‍പര്യന്തമുള്ള അവര്‍ണ്ണ നീയമായ സങ്കടത്തെ സര്‍വ്വശക്തനായ ജഗദീശ്വരന്‍ തന്നെ തീര്‍ക്കണമെന്ന് ആശംസിക്കുന്നു. ............ എജമാനന്‍ അവര്‍കളുടെ ബഹിഷ്‌കരണത്തെ സംബന്ധിച്ച് ഇക്കഴിഞ്ഞ പ്രജാസഭയില്‍ പോലും എന്തെങ്കിലും പ്രസ്താവിക്കത്തക്ക വിധത്തില്‍ ആരും ശ്രമിച്ചിട്ടില്ലാത്ത സ്ഥിതിക്ക് എന്റെ സങ്കടത്തെ ഈ ലേഖനത്തില്‍ തുറന്നു പറയുന്നതിന് തന്നെയും ഞാന്‍ വളരെ ഭയപ്പെടുന്നു. എജമാനന്‍ അവര്‍കളുടെ മുഖത്തെ ഒരിക്കല്‍ കൂടി കാണ്‍മാന്‍ ജഗദീശ്വരന്‍ ഇടവരുത്തുമെന്ന് വിശ്വസിക്കുകയും അതിനായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

.ഈ കത്തിന്റെ തീയതി ഏതായാലും തെറ്റാണ്. 16-7-1886 എന്ന കത്തില്‍ തീയതി കാണിച്ചിരിക്കുന്നത് പൊരുത്തപ്പെടുകയില്ല. രാമകൃഷ്ണപിള്ള ജനിച്ചത് 1878 മേയ് 25-ാം തീയതിയാണ്. അങ്ങനെയെങ്കില്‍ രാമകൃഷ്ണ പിള്ളയ്ക്ക് 8 വയസ്സുള്ളപ്പോഴാണ് അയ്യന്‍കാളി കത്ത് അയച്ചത്. രാമകൃഷ്ണ പിള്ളയെ നാടുകയത്തിയത് 1910-ലാണ്. കത്തിന്റെ ഉള്ളടക്കപ്രകാരം നാടുകടത്തിയതിന് ശേഷം എഴുതിയ കത്താണത് എന്നാണ് കാണിക്കുന്നത്. കത്തിന്റെ തീയതി പിന്നീട് തിരുത്തി 16-7-1086 എന്നാക്കി അതായത് 1911 ഫെബ്രു: 28. 

രാമകൃഷ്ണപിള്ള കത്തുകള്‍ അതെപടി സൂക്ഷിച്ചു വയ്ക്കുകയില്ല. പേരുകള്‍ വിട്ടുകളഞ്ഞ് കത്തിലെ കാര്യങ്ങള്‍ മാത്രം കാണിച്ച് സ്വന്തം കൈപ്പടയില്‍ പകര്‍പ്പു എടുത്തുവച്ചു ഒറിജിനല്‍ നശിപ്പിക്കുക യായിരുന്നു എന്നു പറയുന്നു. അയ്യന്‍കാളിയുടെ കത്തിനെ അങ്ങനെ നശിപ്പിക്കേണ്ട കാര്യമില്ലല്ലോ. അയ്യന്‍കാളി ഏതായാലും സ്വന്തം കൈപ്പടിയില്‍ കത്ത് എഴതുകയില്ല. അദ്ദേഹത്തിനു അക്ഷരം അറിഞ്ഞു കൂടായിരുന്നു. അതിനാല്‍ അദ്ദേഹം കത്ത് എഴുതിയിരുന്നാല്‍ തന്നെ ആരുടെയെങ്കിലും കൈപ്പടയിലായിരുന്നു.


പി രാജഗോപാലാചാരി 
അയ്യന്‍കാളിയുടെ വ്യക്തിത്വത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാത്ത ആള്‍ തയ്യാറാക്കി യതാണ് ആ കത്ത് എന്നു വ്യക്തമാണ്. അയ്യന്‍കാളി വീട്ടില്‍ നിന്നും പുറത്തിറ ങ്ങിയാല്‍ ഒരിടത്തും ഇരിക്കാറില്ല. സവര്‍ണ്ണനെ കാണുമ്പോള്‍ ബഹുമാനിക്കു ന്നതിനു വേണ്ടി ഇരിക്കുന്നിടത്തു നിന്ന് എഴുന്നേല്‍ക്കുന്ന രീതി സ്വീകരിക്കാന്‍ വൈമനസ്യം ഉള്ളതുകൊണ്ടാണ് ഇരിക്കാത്തത് എന്ന് അദ്ദേഹം തന്നെ എം.എം. വര്‍ക്കിയോട് പറഞ്ഞതായി എം.എം.വര്‍ക്കി യുടെ ആത്മകഥയില്‍ പറയുന്നുണ്ട്. ശ്രീമൂലം അസംബ്ലിയില്‍ പോലും ദിവാന്റെ വേഷവും തലേക്കെട്ടുമായി പൊയ്‌ക്കൊണ്ടിരുന്ന അയ്യന്‍കാളിയുടെ വ്യക്തിത്വം ഒരു പ്രത്യേകമാണ്. അന്നു പുലയര്‍ നായന്‍മാരെ യജമാനനന്‍ എന്നാണ് സംബോധന ചെയ്യാറുണ്ടാ യിരുന്നത്. ആ സംബോധനാരീതി ഒഴിവാക്കാന്‍ വേണ്ടി അയ്യന്‍കാളി തന്നെയും യജമാനന്‍ എന്നു വിളിക്കണമെന്നും അനുയായി കളോട് ആവശ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ അയ്യന്‍കാളി യജമാനന്‍ എന്നു വിളിച്ചു. അങ്ങനെ ആ പേര് അയ്യന്‍കാളിക്ക് ആ ദിക്കിലെ ല്ലാമുള്ള അനുയായികളുടെ ഇടയില്‍ ഉറച്ചു. അപ്പോള്‍ നായന്‍മാര്‍ തങ്ങളെ യജമാനന്‍ എന്ന് ചേര്‍ത്ത് വിളിക്കരുത് എന്ന് പുലയരോട് ആവശ്യപ്പെട്ടു. രാമന്‍പിള്ള യജമാനന്‍ അയ്യന്‍കാളി യജമാനന്‍ കൃഷ്ണപ്പണിക്കര്‍ യജമാന്‍ . ഏതായാലും വേണ്ടാ. ആങ്ങനെ നായന്‍മാര്‍ പുലയരുടെ യജമാനന്‍മാ രല്ലാതായി. അങ്ങനെയുള്ള അയ്യന്‍കാളിയുടെ എഴുത്തില്‍ ഒന്നിലേറെ പ്രാവശ്യം രാമകൃഷ്ണപിള്ളയെ യജമാനന്‍ എന്ന് സംബോധന ചെയ്തതായി കാണുന്നു. അതുകൊണ്ട് അത് അയ്യന്‍കാളി യുടെ വ്യക്തിത്വം അറിയാവുന്നവര്‍ തയ്യാറാക്കിയതല്ല എന്ന് വ്യക്തമാണ്. അത് ഏതോ ഒരു നായര്‍ യജമാനന്‍ തയ്യാറാക്കിയ കൃതൃമ കത്താണ് എന്നാണ് അത് സൂചിപ്പിക്കുന്നത്. ആ നായരുടെ ഉള്ളിലിരുപ്പാണ് ആ യജമാന ശബ്ദത്തിലൂടെ പുറത്തുവരുന്നത്. ഈ കത്ത് എഴുതി എന്ന് പറയുന്ന ഘട്ടത്തില്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. പ്രജാസഭയില്‍ ദിവാനൊപ്പം തലേക്കെട്ടും ഷെര്‍വാണിയും ധരിച്ചു ചെല്ലുന്ന അയ്യന്‍കാളി രാമകൃഷ്ണപിള്ളയെ എന്തിന് യജമാനന്‍ എന്നു സംബോധന ചെയ്തു എന്ന് ചിന്തിക്കണം. ഒരു യുക്തിക്ക് ചേരുന്നതല്ലാ, സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ആളായിരുന്നില്ല അയ്യന്‍കാളി. മന്നത്തുപത്മനാഭന്‍ തന്റെ ആത്മകഥയില്‍ അയ്യന്‍കാളിയെ പ്പറ്റി പറഞ്ഞിരിക്കുന്നത് 'ആ തലേക്കെട്ടും ഷെര്‍വാണിയും ധരിച്ച് അയ്യന്‍കാളി വി.ജെ.ടി. ഹാളിലേക്ക് വരുന്നതു കണ്ടാല്‍ ഇതാണോ ദിവാന്‍ എന്നു സംശയിച്ചുപോകും' എന്നാണ് പെരിനാട്ടു ലഹള കഴിഞ്ഞ് അവിടെ നടന്ന സമ്മേളനത്തില്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെ പ്പോലും അയ്യന്‍കാളി അങ്ങനെ സംബോധന ചെയ്തില്ല. അക്കാലത്ത് ആ സമ്മേളനത്തിന്റെ വാര്‍ത്ത മലയാളി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1916- ല്‍ അയ്യന്‍കാളി പ്രജാ സഭയില്‍ ചെയ്ത ഒരു പ്രസംഹത്തില്‍ ആക്ഷേപ ഹാസ്യേത്തോടെ രാമകൃഷ്ണപിള്ളയുടെ 'പോത്തു - കുതിര പ്രയോഗം' ഉപയോഗിച്ചതായി പ്രജാ സഭാ പ്രസീഡിംഗ്‌സില്‍ നിന്ന് ശ്രീ ചെറായി രാമദാസ് ഉദ്ധരിക്കുന്നു. പുലയ പോത്തുകളെയും സവര്‍ണ കുട്ടികളെയും ഒന്നിച്ചിരുന്നുള്ളതിനെ ദാര്‍ശനികവേഷം കെട്ടി എതിര്‍ത്ത യാഥാസ്ഥിതികരേയും പൂര്‍വകാല പ്രബാല്യത്തോടെ അയ്യന്‍കാളി പ്രജാസഭയില്‍ 29-02-1916 ല്‍ നേരിട്ടത്.... കേരളത്തിലെത്തി ചേര്‍ന്ന ലൈബ്രറിയിലെ അസംബ്ലി പ്രസീഡിംഗ്‌സ് 104-ാം പേജില്‍ അതുണ്ടു എന്നു പറയുന്നു. അങ്ങനെയെങ്കില്‍ രാമകൃഷ്ണപിള്ളയുടെ 1910 മാര്‍ച്ച് 2-ാം തീയതിയിലെ ലേഖനം മരണം വരെ അയ്യന്‍കാളിയുടെ സ്മൃതി പഥത്തില്‍ ഉണ്ടായിരുന്നു എന്ന് ഊഹിക്കാം. ആ അയ്യന്‍കാളി 1911 ഫെബ്രുവരിയില്‍ രാമകൃഷ്ണപിള്ളക്ക് കത്ത് എഴുതി എന്നു ചിന്തിക്കുന്നത് അനുചിത മാണ്. അന്നേയ്ക്ക് രാമകൃഷ്ണപിള്ളയുടെ ലേഖനം വന്നിട്ട് ഒരു വര്‍ഷം പോലും തികഞ്ഞില്ല. അയ്യന്‍കാളി പ്രജാ സഭയില്‍ ആദ്യമായി പ്രസംഗി ക്കുന്നത് 1912 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ പ്രജാസഭാ മെമ്പറായി നോമിനേറ്റ് ചെയ്യുന്നതു തന്നെ 1911 ഡിസംബറിലാണ്. പിന്നെ എങ്ങനെ അയ്യന്‍കാളി 1911 ഫെബ്രുവരി എഴുതിയ കത്തില്‍ പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നതിന് മുമ്പുതന്നെ അയ്യന്‍കാളി പ്രജാസഭാ പ്രൊസീ ഡിംഗ്‌സ് വായിച്ചു കൊണ്ടിരുന്നുവോ ? അന്ന് ഇന്നത്തെ പോലെ പ്രജാസഭ പ്രൊസീഡിംഗ്‌സ് പത്രങ്ങളില്‍ പ്രസിദ്ധികരിക്കാറു ണ്ടായിരു ന്നുവോ ? അങ്ങനെ അനേകം ചോദ്യങ്ങള്‍ ആ കത്തിനെപ്പറ്റി ഉന്നയിക്കാനുണ്ട്. ഒരു കാര്യം ശരിയാണ് ഏച്ചുവച്ചാല്‍ മുഴച്ചിരിക്കും.

ആ കത്തില്‍ അയ്യന്‍കാളി സ്വയം ഒരു ഭീരുവായി വേഷം കെട്ടിയതായി പറയുന്നുണ്ട്. രാമകൃഷ്ണപിള്ളയുടെ നാടുകടത്തിലിനെപ്പറ്റി പിന്നെകൂടിയ പ്രജാസഭാ സമ്മേളനത്തില്‍ ആരും ഒുന്നും പറയാതിരുന്നത് ഭയം കൊണ്ടാണ് പോലും! പ്രജാസഭയില്‍ പറയാന്‍ മാത്രമല്ല ഭയം. രാമകൃഷ്ണപിള്ളയ്ക്ക് അയ്യന്‍കാളി എഴുതി എന്നുപറയുന്ന ആ കത്തില്‍പോലും നാടുകടത്തലിനെപ്പറ്റി പറയാന്‍ അയ്യന്‍കാളി ഭയപ്പെടുന്നു! ഭയം എന്നവാക്ക് ജീവിതത്തില്‍ ഒരിയ്ക്കല്‍ പോലും ഉച്ഛരിച്ചിട്ടില്ലാത്ത, അങ്ങനെയൊരു വികട സ്വപ്നം കാണാന്‍ പോലും കഴിയാത്ത അയ്യന്‍കാളിയെ ഒരു ഭീരുവായി ചിത്രീകരിക്കുന്ന ആ കത്ത് ചമച്ചവന്‍ വെറും ഒരു വിഡ്ഢിമാത്രമല്ല ഒരു ദുരുദ്ദേശക്കാരന്‍ കൂടിയാണ്.

ഇന്ന് രാമകൃഷ്ണപിള്ളയെ പുകഴ്ത്തുന്നവര്‍ പറയുന്നത് അദ്ദേഹമാണ് ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കാറല്‍ മാക്‌സിന്റെ ജീവചരിത്രം എഴുതിയത് എന്നാണ് (1912 -ല്‍). അതുകൊണ്ട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് കാരനോ ഇടതുപക്ഷ ചിന്താഗതിക്കാരനോ ആണെങ്കില്‍ അദ്ദേഹം എഴുതിയ മറ്റൊരു പുസ്തകം മുമ്പ് സൂചിപ്പിച്ച 'ദില്ലി ദര്‍ബാര്‍' (1911) ബ്രിട്ടീഷ് ചക്രവര്‍ത്തി ജോണ്‍ അഞ്ചാമനേയും മേരി രാജ്ഞിയേയും പുകഴ്ത്തുന്ന ഗ്രന്ഥമാണ്. അത് ഒന്നുരണ്ടു ഭാഗങ്ങളുണ്ട്.

അത് എഴുതിയ ആളിന്റെ മനോഭാവം എന്താണ് അദ്ദേഹം എഴുതിയ മറ്റൊരു ഗ്രന്ഥം 'ഭാര്യാധര്‍മ്മം' ആണ് അത് വാത്‌സ്യായന മഹര്‍ഷി രചിച്ച 37 സൂത്രങ്ങളുടെ വ്യാഖ്യാനമാണ്. അദ്ദേഹത്തിന്റെ വേറൊരു ഗ്രന്ഥം ബാലബോധിനിയാണ്. അതൊരു വ്യാകരണ ഗ്രന്ഥമാണ.് പിന്നെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ സോക്രട്ടീസ്, കൃഷിശാസ്ത്രം, അങ്കഗണിതം , ക്ഷേത്ര ഗണിത സാധന പാഠങ്ങള്‍, ആചാര്യാചാരവും പൗരസമിതിയും, ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, വൃത്താന്ത പത്ര പ്രവര്‍ത്തനം തുടങ്ങിയവയാണ്. അതിനാല്‍ പുസ്തകങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ പുരോഗമന സ്വഭാവം അറിയാന്‍ ശ്രമിക്കുന്നത് അബദ്ധമാണ് ഇതെല്ലാം സൂചിപ്പിക്കുന്ന ഗ്രന്ഥ രചന അദ്ദേഹത്തിന് ഒരു തൊഴിലായിരുന്നു എന്നതാണ്. പ്രത്യേകിച്ചും നാടുകടത്തപ്പെട്ടതിന് ശേഷം അതൊരു ജീവിതമാര്‍ഗ്ഗമായി അദ്ദേഹം സ്വീകരിച്ചിരിക്കണം. അതിലപ്പുറം ഗ്രന്ഥത്തില്‍ പറയുന്ന വ്യക്തികളുടെ ആശയങ്ങളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമുണ്ടായി രുന്നില്ല. ആ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ രാമകൃഷ്ണപിള്ളയെ വിലയിരുത്താന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്.

കുറിപ്പുകള്‍

1. ദേശാഭിമാനി ദിനപത്രം കണ്ണൂര്‍ എഡീഷന്‍ ഉല്‍ഘാടനപതിപ്പ്. 1994 ജവുവരി 31
2. പി.കെ. മാധവന്‍ - ടി. കെ മാധവന്‍ - പേജ് 58
3. കണ്ണൂര്‍ എഡീഷന്‍ ഉല്‍ഘാടന പതിപ്പ്
4. ടി പത്രം
5. കെ. ഭാസ്‌ക്കരപിള്ള - ദേശാഭിമാനി
6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രന്ഥകാരന്റെ മഹാനായ അയ്യന്‍കാളി എന്ന ഗ്രന്ഥം കാണുക.
7. മന്നത്തിന്റെ സമ്പൂര്‍ണ കൃതികള്‍
8. ചെറായി രാമദാസ് അയ്യന്‍കാളി ആദരത്തോടെ പേജ് 141
9. ദലിത് ബന്ധു - മഹാനായ അയ്യന്‍കാളി